ഹിക്മ ടാലൻ്റ് സെർച്ച് പരീക്ഷ ഖത്തറിലെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം

ദോഹ: കേരള മദ്‌റസ എഡ്യൂക്കേഷൻ ബോർഡ് (KMEB) നടത്തിയ ഹിക്മ ടാലന്റ് സെർച്ച് പരീക്ഷയിൽ ഖത്തറിലെ അൽ മദ്‌റസ അൽ ഇസ്ലാമിയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിജയം. ജി സി സി രാജ്യങ്ങളടക്കം കേരളത്തിലെയും പുറത്തുമുള്ള അര ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ ഖത്തറിൽ നിന്നുള്ള നാല് വിദ്യാർത്ഥികൾ സ്റ്റേറ്റ് ടോപ്പേഴ്‌സ് ലിസ്റ്റിൽ ഇടം നേടി. അൽ മദ്‌റസ അൽ ഇസ്‌ലാമിയ ദോഹയിലെ ഐഹാൻ മുഹമ്മദ് (ക്ലാസ് 2), അബീദ് റഹ്മാൻ ഖാസിം (ക്ലാസ് 9) അൽ മദ്റസ അൽ ഇസ്ലാമിയ – ശാന്തിനികേതൻ വക്റയിലെ ആമിന മർയം (ക്ലാസ് 8), അൽഖോർ മദ്റസയിലെ അർഹം ആദിൽ (ക്ലാസ് 4), എന്നിവരാണ് ടോപ്പേഴ്‌സ് ലിസ്റ്റിൽ ഇടം നേടിയത്. അൽ മദ്‌റസ അൽ ഇസ്‌ലാമിയ ദോഹയിലെ പതിനേഴ് കുട്ടികൾ എ പ്ലസ് ഗ്രേഡ് നേടിയപ്പോൾ വക്‌റ ശാന്തി നികേതൻ…

സാമൂഹിക – സാംസ്കാരിക സേവന മേഖലകളിൽ കൂട്ടായ ശ്രമങ്ങൾക്ക് ആഹ്വാനം; സിഐസി സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്സ് മീറ്റ്

ദോഹ: സമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ഖത്തറിലെ പ്രവാസി സംഘടനകൾക്കിടയിൽ കൂട്ടായ പരിശ്രമങ്ങൾ അനിവാര്യമാണെന്ന് സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സിഐസി – ഖത്തർ) സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു. വെറുപ്പും വിദ്വേഷവും വളരുന്ന കാലത്ത് സ്‌നേഹവും സഹോദര്യവും അടിസ്ഥാനപ്പെടുത്തി സാമൂഹിക സഹവാർത്തിത്തം സാധ്യമാക്കാൻ എല്ലാവരും പരിശ്രമിക്കണമെന്ന് മീറ്റ് ആഹ്വാനം ചെയ്തു. സിഐസി പ്രസിഡന്റ് ആർ എസ് അബ്ദുൽ ജലീൽ ആമുഖ ഭാഷണം നടത്തി. സമൂഹത്തിൽ സിഐസി നിർവ്വഹിക്കുന്ന പ്രവർത്തനങ്ങൾ, ഭാവി പദ്ധതികൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. ഖത്തർ ഇന്ത്യൻ പ്രവാസികളിലെ സാമൂഹിക സാംസ്കാരിക ജനസേവന മേഖലകളിൽ കൂട്ടായി എന്നും സി ഐ സി ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിൻറെ മുന്നോട്ടുപോക്കിന് പ്രവാസി കൂട്ടായ്മകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആർ എസ് അബ്ദുൽ ജലീൽ ആഹ്വാനം ചെയ്തു. സിഐസിയുടെ നാൾവഴികൾ ചരിത്രപരമായ പശ്ചാത്തലത്തോടുകൂടി…

നടുമുറ്റം തൈ വിതരണം സമാപിച്ചു

ദോഹ: വിഷ രഹിത ജൈവ കൃഷിയെയും അടുക്കളത്തോട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടുമുറ്റം എല്ലാ വർഷവും നടത്തിവരുന്ന തൈ വിതരണം അവസാനിച്ചു. പച്ചക്കറി കൃഷിക്ക് അനുയോജ്യമാകുന്ന രീതിയിൽ കാലാവസ്ഥ അനുകൂലമാവുന്ന സമയത്താണ് എല്ലാ വർഷവും നടുമുറ്റം സൌജന്യ തൈ വിതരണം നടത്താറുള്ളത്. ഏരിയതല ഉദ്ഘാടനം നടുമുറ്റം കേന്ദ്ര കമ്മറ്റി അംഗം സജന സാക്കി ദോഹ ഏരിയയിൽ നിർവ്വഹിച്ചു. വിവിധ ഏരിയകളിലെ തൈ വിതരണങ്ങൾക്ക് ഏരിയ എക്സിക്യൂട്ടീവുകൾ നേതൃത്വം നൽകി. പത്തോളം ഏരിയകളിലായി ആയിരത്തോളം തൈകളാണ് വിതരണം ചെയ്തത്. വീട്ടുമുറ്റങ്ങളിലും ടെറസുകളിലും കൃഷിയൊരുക്കി പാരമ്പര്യമുള്ള വനിതകൾ വിവിധ ഏരിയകളുടെ തൈ വിതരണത്തോടനുബന്ധിച്ച് കൃഷി പാഠങ്ങൾ പകർന്നു നൽകുകയും സംശയങ്ങൾക്ക് മറുപടികൾ നൽകുകയും ചെയ്തു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടുമുറ്റം പ്രവർത്തകരായ ഏറ്റവും നല്ല കൃഷിക്കാർക്ക് ഫാർമറെറ്റ് അവാർഡ് സമ്മാനിക്കുമെന്ന് കേന്ദ്രകമ്മിറ്റി അറിയിച്ചു. കഴിഞ്ഞ വർഷവും ഇൻഡോർ പ്ലാൻ്റ്, പച്ചക്കറി…

CIC ഖത്തർ – പ്രവർത്തക സംഗമം പ്രൗഢഗംഭീരമായി

വിശ്വാസികൾ സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നവരാകണം: വി. ടി. അബ്ദുല്ലക്കോയ തങ്ങൾ ദോഹ: ഖത്തറിലെ സാമൂഹിക, സാം‌സ്‌‌കാരിക , വിദ്യഭ്യാസ , പ്രവാസിക്ഷേമ രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി ഐ സി ) ഖത്തറിൻ്റെ പുതിയ പ്രവർത്തന കാലയളവിലെ ആദ്യ പ്രവർത്തക സംഗമം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീറും ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ ഖത്തർ മുൻ പ്രസിഡന്റും പ്രശസ്ത പണ്ഡിതനും പ്രഭാഷകനുമായ വി. ടി. അബ്ദുല്ലക്കോയ തങ്ങൾ സംഗമം ഉദ്‌ഘാടനം ചെയ്തു. വിശ്വാസികൾ സമൂഹത്തിന്റെ മുൻനിരയിൽ നിന്ന് നിലകൊള്ളുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്‌ലാമിന്റെ മനോഹാരിത പ്രതിനിധാനം ചെയ്യുകയും വേണമെന്ന് അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ഇസ്‌ലാമിനെക്കുറിച്ചുള്ള അനുകൂല പൊതുബോധ നിർമിതിക്കു വേണ്ടി പ്രവർത്തകർ നിരന്തരം ഇടപെടണമെന്നും, സ്നേഹവും കാരുണ്യവും സമൂഹത്തിൽ സജീവമായി പ്രചരിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധികളെ ധൈര്യത്തോടെ…

ടൈഗർ ഫുഡ്‌സ് ഇന്ത്യ ദുബായിൽ ബിസിനസ് ആരംഭിച്ചു; മൂന്ന് ഉൽപ്പന്നങ്ങൾ പുറത്തിറക്കി

ദുബായ്: ദുബായിൽ ടൈഗർ ഫുഡ്‌സ് ഇന്ത്യ മൂന്ന് പുതിയ പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ പുറത്തിറക്കി – ചായ് ഡ്രോപ്‌സ്, നാച്ചുറൽ ഫുഡ് കളേഴ്‌സ്, ലിക്വിഡ് സീസണിംഗ് എന്നിവ അബ്രെക്കോ ഡിസ്ട്രിബ്യൂട്ടർ എൽ‌എൽ‌സി വിതരണം കൈകാര്യം ചെയ്യും. യുഎഇയിലെ ഇന്ത്യൻ, ഏഷ്യൻ പ്രവാസികൾക്ക് ഇനി വീട്ടിലെ രുചികളും പ്രകൃതിദത്ത ഓപ്ഷനുകളും എളുപ്പത്തിൽ ലഭ്യമാകും. പ്രധാന ഹൈലൈറ്റുകൾ 1983-ൽ സ്ഥാപിതമായ ടൈഗർ ഫുഡ്സ് ഇന്ത്യ യുഎഇയിൽ പ്രവേശിച്ചു. ചായ് ഡ്രോപ്‌സ്, നാച്ചുറൽ ഫുഡ് കളറുകൾ, ലിക്വിഡ് സീസണിംഗ് എന്നീ മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി ദുബായിൽ ഒരു വലിയ ലോഞ്ച് പരിപാടി നടന്നു, ഭക്ഷ്യ വ്യവസായത്തിലെ പ്രമുഖർ പങ്കെടുത്തു. വിതരണത്തിനായി അബ്രെക്കോ ഡിസ്ട്രിബ്യൂട്ടർ എൽ‌എൽ‌സിയുമായുള്ള പങ്കാളിത്തം. പ്രവാസികൾക്ക് വേണ്ടിയുള്ള വീട്ടിലേതുപോലെയുള്ള രുചിയും ആരോഗ്യകരമായ വിഭവങ്ങളും കാരക്ക്, കുങ്കുമപ്പൂ ചായ ഇപ്പോൾ വെറും “ഒരു തുള്ളി”യിൽ ബിരിയാണി, മണ്ടി, കറി എന്നിവയ്ക്കുള്ള ലിക്വിഡ്…

സാമൂഹിക ദൗത്യം നിറവേറ്റി വിശ്വാസികൾ ഫാഷിസത്തെ അതിജീവിക്കണം: ഡോ. നഹാസ് മാള

സി ഐ സി ഖത്തർ ടോക്ക് സീരിസിന് തുടക്കം ദോഹ: വെറുപ്പും വിദ്വേഷവും വ്യാപകമായി പ്രചരിക്കുന്ന സമകാലിക സാഹചര്യത്തിൽ, ഇസ്ലാമിന്റെ മാനവികതയിൽ ഊന്നിയ സാഹോദര്യ ദർശനം അത്യന്തം പ്രസക്തമാണെന്ന് ശാന്തപുരം അൽജാമിഅ അൽഇസ്‌ലാമിയ ഡെപ്യൂട്ടി റെക്ടറും ജമാഅത്തെ ഇസ്‌ലാമി കേരള കൂടിയാലോചന സമിതിയംഗവുമായ ഡോ. നഹാസ് മാള അഭിപ്രായപ്പെട്ടു. ഫാഷിസത്തെ അതിജീവിക്കാനുള്ള സാമൂഹിക ദൗത്യം വിശ്വാസി സമൂഹം ഗൗരവത്തോടെ ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മുസ്‌ലിം സമൂഹം നേരിടുന്ന പ്രതിസന്ധിയെ അതിന്റെ യഥാർത്ഥ ആഴത്തിലും വ്യാപ്തിയിലും വിലയിരുത്തുന്നതിൽ സമുദായ നേതൃത്വത്തിന് കൂടുതൽ ജാഗ്രത ആവശ്യമാണ് .മുസ്‌ലിംകളുടെ രാഷ്ട്രീയ-സാംസ്കാരിക കർതൃത്വങ്ങളോടുള്ള നിഷേധാത്മക നിലപാടുകളെ തിരിച്ചറിയാനും നമുക്ക് സാധിക്കേണ്ടതുണ്ട് . നവനാസ്തിക വിഭാഗങ്ങൾ മുസ്‌ലിം സമൂഹത്തിനെതിരെ പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ ആസൂത്രിതവും പ്രകോപനപരവുമാണെന്നും, ‘നല്ല മുസ്‌ലിം–ചീത്ത മുസ്‌ലിം’ എന്ന വിഭജനം ഇരകളുടെ മനസ്സുകളിൽ തന്നെ ഭിന്നത സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും…

ഭരണഘടന ദിനാഘോഷ സദസ്സ്

ഇന്ത്യ എന്ന ആശയത്തെയാണ് ഭരണഘടന പ്രതിഫലിപ്പിക്കുന്നതെന്നും രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളെയും ചുമതലകളെയുംകുറിച്ചും നമ്മുടെ  ഭരണഘടന ബോധ്യപ്പെടുത്തുന്നുണ്ടെന്നും പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷ സദസ്സ് അഭിപ്രായപ്പെട്ടു. ഭരണഘടന ഉറപ്പുനൽകിയ സംവരണവും സാമൂഹ്യനീതിയും പൗരന്മാര്‍ക്ക് ലഭിക്കേണ്ടതുണ്ട്. മതനിരപേക്ഷതയാണ്‌ ഇന്ത്യന്‍ ഭരണഘടന  മുഖമുദ്ര. മതനിരപേക്ഷ റിപ്പബ്ലിക്കിൽ നീതിപീഠത്തിന് വെളിച്ചം പകരേണ്ടത് ഭരണഘടനയും നിയമസംഹിതയുമാണെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്‍ മാള ഉദ്ഘാടനം ചെയ്തു. നജീം കൊല്ലം, റശാദ് ഏഴര, അംജദ് കൊടുവള്ളി, ഷംസുദ്ദീന്‍ വാഴേരി,  സഹല മലപ്പുറം, സുബ്ഹാൻ, ഇജാസ് വടകര, സിറാജ് പാലേരി, മന്‍സൂര്‍ കൊല്ലം തുടങ്ങിയവര്‍ സംസാരിച്ചു.

വിജയമെന്നത് ഓരോരുത്തരുടേയും തീരുമാനമാണ് ജെ.കെ.മേനോന്‍

ദോഹ: ജീവിതത്തില്‍ വിജയമെന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാണെന്നും ആ തീരുമാനമെടുത്താല്‍ വിജയത്തിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെടുമെന്നും പ്രമുഖ സംരംഭകനും എബിഎന്‍ കോര്‍പറേഷന്‍, ഐബിപിസി ഖത്തര്‍ എന്നിവയുടെ ചെയര്‍മാനും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ ജെ.കെ.മേനോന്‍ അഭിപ്രായപ്പെട്ടു. പ്രവാസി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകമായ വിജയമന്ത്രങ്ങളുടെ പത്താം ഭാഗം ദോഹയില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.അമാനുല്ല ഒരു ഗ്രന്ഥകാരന്‍ എന്നതിലുപരി ഒരു മോട്ടിവേറ്ററായും ഗൈഡായും സമൂഹത്തില്‍ തന്റെ നിയോഗം നിര്‍വഹിക്കുന്നുവെന്നതാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നതെന്ന് ജെ.കെ.മേനോന്‍ പറഞ്ഞു. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ സിവി റപ്പായ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ഡോ.അമാനുല്ല വടക്കാങ്ങരയുടെ സര്‍ഗസഞ്ചാരം വിസ്മയകരമാണെന്നും പ്രവാസ ലോകത്തിന് മാതൃകയാണെന്നും പുസ്തകം സ്വീകരിച്ച് സംസാരിച്ച റപ്പായ് പറഞ്ഞു. ഐസിസി അഡ് വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പി.എന്‍.ബാബുരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐസിസി പ്രസിഡണ്ട്…

വിമൻ ഇന്ത്യ ഖത്തറിനു പുതിയ നേതൃത്വം

ഖത്തറിലെ വനിതാ  സാമൂഹിക സാംസ്കാരിക രംഗത്ത്  ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന  വിമൻ ഇന്ത്യ ഖത്തറിന്റെപുതിയ  പ്രവർത്തന കാലയളവിലേക്കുള്ള  ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റായി എം. നസീമ  തിരഞ്ഞെടുക്കപ്പെട്ടു.പാലക്കാട് സ്വദേശിയായ നസീമ പണ്ഡിതയും പ്രഭാഷകയുമാണ് .  ശാന്തപുരം ഇസ്ലാമിയ കോളേജിൽ നിന്നുമാണ് ബിരുദം നേടി.  വൈസ് പ്രസിഡൻ്റുമാരായി മെഹർബാൻ കെ.സി, സുലൈഖ മേച്ചേരി, ജനറൽ സെക്രട്ടറിയായി ഷഫ്ന അബ്ദുൽ വാഹിദ്, അസിസ്റ്റൻ്റ് സെക്രട്ടറിയായി ഷെറിൻ സജ്ജാദ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ജഫല ഹമീദുദ്ദീൻ (പബ്ലിക് റിലേഷൻ & മീഡിയ), അമീന ടി.കെ (ഡയലോഗ് സെൻ്റർ), നസീഹ റഹ്‌മത്തലി ( ഗേൾസ് ഇന്ത്യ),  റഫ്ന  ഫാറുഖ് ( മലർവാടി), സൗദ പി.കെ ( ജനസേവനം) എന്നിവരാണ് വിവിധ വകുപ്പു കൺവീനർമാർ. സന നസീം കേന്ദ്ര കൂടിയാലോചന സമിതി അംഗമാണ്. ഖത്തറിലെ മലയാളി സ്ത്രീകൾക്കിടയിൽ ധാർമ്മികമൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതിനും     വനിതകളുടെ സ്വയം…

ബ്രിട്ടീഷ് ഐക്കൺ പിസ്സ എക്സ്പ്രസ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

ദുബായ്: ദുബായിലെ ഫോർ പോയിന്റ്‌സ് ബൈ ഷെറാട്ടൺ പ്രൊഡക്‌ഷന്‍ സിറ്റിയില്‍ പിസ്സ എക്‌സ്‌പ്രസ്സ് തങ്ങളുടെ ഏറ്റവും പുതിയ റെസ്റ്റോറന്റ് തുറന്നു. ദീർഘദൂര യാത്രയില്ലാതെ തന്നെ ആളുകൾക്ക് ഇപ്പോൾ അവരുടെ പ്രശസ്തമായ പിസ്സയും രുചികരമായ ഡഫ് ബോളുകളും സമീപത്ത് ആസ്വദിക്കാം. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, വിക്ടറി ഹൈറ്റ്സ്, മോട്ടോർ സിറ്റി എന്നിവിടങ്ങളിലെ താമസക്കാർക്ക് ഇത് ഒരു മികച്ച അവസരമാണ്. ഗതാഗതക്കുരുക്കില്ലാതെ കുടുംബങ്ങൾക്ക് വിശ്രമിക്കാനും സമയം ആസ്വദിക്കാനും അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പിസ്സ എക്സ്പ്രസിന്റെ പുതിയ റസ്റ്റോറന്റ്, പ്രദേശവാസികള്‍ക്ക് ഒത്തു ചേരാനുള്ള ഒരു സ്ഥലമായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ജീവനക്കാർ അതിഥികളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. കൂടാതെ, തുറന്ന അടുക്കള രൂപകൽപ്പന അതിഥികൾക്ക് അവരുടെ വിഭവങ്ങൾ തയ്യാറാക്കുന്നത് കാണാനുള്ള അവസരവും സൃഷ്ടിക്കുന്നു. ക്വീൻ മാർഗരിറ്റ, ബീഫ് ലസാഗ്നെ പോലുള്ള വിഭവങ്ങൾ അതിഥികൾക്ക് ഒരു സവിശേഷ അനുഭവം നൽകുന്നു.…