അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ നാലാം തലമുറ റോബോട്ടിക്ക് ശസ്ത്രക്രിയാ സംവിധാനമായ ഡാവിഞ്ചി എക്സ് ഐ

നൂതന റോബോട്ടിക്ക് സർജറി സംവിധാനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു
അങ്കമാലി/ കൊച്ചി: റോബോട്ടിക്ക് മെഡിക്കൽ സംവിധാനങ്ങൾക്ക് അത്യന്താധുനിക മുന്നേറ്റം ഉറപ്പാക്കിക്കൊണ്ട് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ നാലാം തലമുറ റോബോട്ടിക്ക് അസിസ്റ്റഡ് ശസ്ത്രക്രിയാ സംവിധാനമായ ഡാവിഞ്ചി എക്സ് ഐ സജ്ജമായി. പുതിയ സംവിധാനത്തിന്റെ ഉദ്‌ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ശനിയാഴ്ച നിർവഹിച്ചു. രാജ്യത്തുടനീളമുള്ള അപ്പോളോ ആശുപത്രി ശൃംഖലയിൽ ഇന്നു നിലവിലുള്ള റോബോട്ടിക്ക് -അസിസ്റ്റഡ് സർജറി യൂണിറ്റുകളിൽ നിന്ന് ഏറെ മെച്ചപ്പെട്ട ക്ലിനിക്കൽ ഫലങ്ങൾ നൽകുന്നതിൽ പുതിയ ഡാവിഞ്ചി എക്സ് ഐ സംവിധാനം സഹായിക്കും.
അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ നൂതന റോബോട്ടിക്ക് സഹായത്തോടെയുള്ള ശസ്ത്രക്രിയാ സംവിധാനങ്ങളിലൊന്നായ ഡാവിഞ്ചി എക്സ് ഐ യുടെ സജ്ജീകരണം ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നു എന്നറിയിച്ച മന്ത്രി, ശസ്ത്രക്രിയാ നടപടിക്രമങ്ങളിൽ സമാനതകളില്ലാത്ത കൃത്യതയും സുരക്ഷിതത്വവും കൊണ്ടുവരുന്ന ഈ പുത്തൻ സാങ്കേതികവിദ്യ ആരോഗ്യരംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് അഭിപ്രായപ്പെട്ടു. പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും രോഗീശുശ്രൂഷയിൽ മികച്ച ഫലങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധത കേരളം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ശസ്ത്രക്രിയാ മേഖലയിൽ അത്യാധുനിക ഗവേഷണവും പരിവർത്തന സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അപ്പോളോ അഡ്‌ലക്‌സിന്റെ സമർപ്പണമാണ് ഈ പുതിയ സംവിധാനമെന്ന് ഡോ ആർ. ബിന്ദു പ്രസ്താവിച്ചു.
റോബോട്ടിക്ക് സഹായത്തോടെയുളള ശസ്ത്രക്രിയ രോഗിയെ വേഗത്തിൽ തന്നെ സാധാരണ ജീവിതത്തിലേക്ക് നയിക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ്. ശസ്ത്രിക്രിയാനന്തരമുളള പ്രയാസങ്ങളെ റോബോട്ടിക്ക് ശസ്ത്രക്രിയ ലഘൂകരിക്കുന്നു.   ഡാവിഞ്ചി എക്സ് ഐ സംവിധാനത്തിന്റെ സഹായത്തോടെയുളള ശസ്ത്രക്രിയയുടെ സമയത്ത് രോഗിക്ക് വേദന അശേഷം ഉണ്ടാകുന്നില്ല. മാത്രമല്ല, ശസ്ത്രക്രിയാനന്തരം ആശുപത്രിയിൽ അധികം കഴിയേണ്ടതുമില്ല, വളരെ സങ്കീര്‍ണ്ണമായ ചില ശസ്ത്രക്രിയക്ക് മാത്രമേ ചെറിയ തോതിലുളള വിശ്രമവും മറ്റും ആവശ്യമായുള്ളു. ശസ്ത്രക്രിയക്ക് രക്തം ആവശ്യമായി വരുന്നില്ല.  ഡാവിഞ്ചി എക്സ് ഐ സംവിധാനത്തിലധിഷ്ഠിതമായ ശസ്ത്രക്രിയ ചെയ്യുന്ന സര്‍ജന് ശസ്ത്രക്രിയ ചെയ്യുമ്പോൾ ശബ്ദവും  ലേസറും ഉപയോഗിച്ച് എല്ലാം വളരെ സൂക്ഷ്മമായി കാണാൻ സാധിക്കുന്ന തരത്തിലാണ് സജ്ജമാക്കിയിട്ടുള്ളത്. രോഗിയുടെ ആന്തരികാവയവയങ്ങളുടെ അവസ്ഥയും ഇളക്കവും മറ്റും വളരെ കൃത്യതയോടെ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർക്ക് കാണാനും മനസിലാക്കാനും  ഡാവിഞ്ചി എക്സ് ഐ സംവിധാനം സഹായിക്കുന്നു. ശസ്ത്രക്രിയാ വേളയിൽ തങ്ങളുടെ രോഗികള്‍ക്ക് വേണ്ട സകല പരിരക്ഷയും നല്‍കാൻ സര്‍ജൻമാരെ പ്രാപ്തരാക്കുന്ന ധാരാളം സവിശേഷതകൾ ഡാവിഞ്ചി എക്സ് ഐ സംവിധാനത്തിലുണ്ട്.
”അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ വിപ്ലകരമായ ഡാവിഞ്ചി എക്സ് ഐ റോബോട്ടിക്ക് സംവിധാനം സജ്ജീകരിക്കുന്നതിൽ അഭിമാനമുണ്ട്. ഈ നൂറ്റാണ്ടിനെ പ്രതിനിധീകരിക്കുന്ന ശസ്ത്രക്രിയാ രംഗത്തെ നൈപുണ്യവും ശേഷിയുമുളള വിദഗ്ധ സര്‍ജന്മാരെ അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയകൾ നിയന്ത്രിക്കുന്നതിനും സമാന്തരങ്ങളില്ലാത്ത കൃത്യത ഉറപ്പുവരുത്തുന്നതിനുമായി പ്രാപ്തി നല്‍കുന്ന സവിശേഷമായ സാങ്കേതികവിദ്യയാണിത്.  മികച്ച സവിശേഷതകളും ഉയര്‍ന്ന ദൃശ്യ ശേഷിയും വഴി  ഡാവിഞ്ചി എക്സ് ഐ സംവിധാനം രോഗികള്‍ക്ക് കൂടുതൽ പരിരക്ഷ നല്‍കുന്നു. രോഗിക്ക് വളരെ വേഗത്തിൽ ക്ലേശമുക്തി നല്‍കുകയും, ശസ്ത്രക്രിയ വളരെ ലളിതമാക്കുകയും ചെയ്യുന്നു ഈ സംവിധാനത്തിലൂടെ.  ശസ്ത്രക്രിയയുടെ ഫലപ്രാപ്തി മികവുറ്റതാകുന്നു എന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. ഈ സംവിധാനത്തിന്റെ മികവ് ശസ്ത്രക്രിയാ രംഗത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കുമെന്ന വിശ്വാസത്തിലാണ് ഞങ്ങൾ,”  അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി എംഡി സുധീശൻ പുഴേക്കടവിൽ  പറഞ്ഞു.

ഡാവിഞ്ചി എക്സ് ഐ സംവിധാനം സ്ഥാപിച്ച് കഴിഞ്ഞാൽ മികച്ച ഫലം നല്‍കുന്ന നിരവധി ശസ്ത്രക്രിയകൾ ചെയ്യാൻ സാധിക്കും. പ്രത്യേകിച്ചും ഗൈനക്കോളജി, ഗാസ്‌ട്രോഎന്ററോളജി, യുറോളജി എന്നീ വിഭാഗങ്ങളിലെ ശസ്ത്രക്രിയകൾ കൂടുതൽ മികവുറ്റതാക്കാൻ സാധിക്കും. മാത്രമല്ല, ഈ വിഭാഗങ്ങളിലൊക്കെ ശസ്ത്രക്രിയ ചെയ്യുന്ന 99 ശതമാനം രോഗികള്‍ക്കും മറ്റു പ്രയാസങ്ങളൊന്നുമില്ലാതെ ശസ്ത്രക്രിയ കഴിഞ്ഞ അതേ ദിവസം തന്നെ ഹോസ്പിറ്റലിൽ നിന്നു പോകാനും സാധിക്കും.

“യുഎസ് ആസ്ഥാനമായ ഇന്റ്യുട്ടിവിന്റെ ആർ എ എസ് (ഡാവിഞ്ചി എക്സ് ഐ) അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ സ്ഥാപിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ. ഈ നാലാം തലമുറ സംവിധാനം ശസ്ത്രക്രിയയിൽ സര്‍ജന്മാർക്ക് പൂര്‍ണ്ണ നിയന്ത്രണവും കൃത്യതയും ഉറപ്പാക്കുന്നു. രോഗിയെ സംബന്ധിച്ചിടത്തോളം അസാധാരണമായ സുരക്ഷ ഈ സംവിധാനത്തിലൂടെ ലഭ്യമാകും. ഏറ്റവും ഉയര്‍ന്ന ആരോഗ്യപരിരക്ഷ നല്‍കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സവിശേഷമായ ഈ പുതിയ സംവിധാനം ആരോഗ്യപരിരക്ഷാരംഗത്ത് ഞങ്ങളെ കൂടുതൽ  പ്രതിബദ്ധരാക്കുകയാണ്,” അപ്പോളോ അഡ്‌ലക്‌സ് സി ഇ ഒ, സുദര്‍ശൻ ബി പറഞ്ഞു.

ചടങ്ങിൽ സംസാരിച്ച അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ സീനിയർ  കണ്‍സള്‍ട്ടന്റും ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം എച്ച്. ഒ. ഡി. ആയ ഡോ. എലിസബത്ത് ജേക്കബ്, മിനിമലി ഇൻവേസീവ് ഗൈനക്കോളജി ആൻഡ് റോബോട്ടിക്ക് സർജറി സീനിയർ കണ്‍സള്‍ട്ടൻറ് ഡോ. ഊര്‍മ്മിള സോമൻ എന്നിവരുടെ അഭിപ്രായത്തിൽ, “ഞങ്ങൾ ഭാഗികമായോ പൂര്‍ണ്ണമായോ ഉളള ഗര്‍ഭപാത്രം നീക്കൽ ശസ്ത്രക്രിയ ചെയ്യുമ്പോൾ തുറന്ന ശസ്ത്രക്രിയ ചെയ്യേണ്ടി വരും. ഇത് പലപ്പോഴും ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് ഇന്‍ഫെക്ഷനു കാരണമാകും. എന്നാൽ റോബോട്ടിക്ക് സഹായത്തോടെയുളള സര്‍ജറി ഇത്തരത്തിലുളള വലിയ മുറിവുണ്ടാക്കുന്നില്ല. അതിനാൽത്തന്നെ ശസ്ത്രക്രിയ ചെയ്ത ശരീര ഭാഗങ്ങളിൽ  ഇന്‍ഫെക്ഷനും ഉണ്ടാകുന്നില്ല. ഈ സംവിധാനം വഴിയുളള ശസ്ത്രക്രിയ എല്ലാ തരത്തിലുളള ഇന്‍ഫെക്ഷൻ ഭീഷണിയും തടയുന്നു.”
“റോബോട്ടിക്ക് സഹായത്തോടെയുളള യുറോളജി ശസ്ത്രക്രിയ രോഗികളെ വളരെ പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരികെ പ്രവേശിക്കാൻ സഹായിക്കുന്നു. അതേ സമയം, മറ്റു രൂപത്തിലുളള യൂറോളജി ശസ്ത്രക്രിയ ചെയ്തു കഴിഞ്ഞാൽ 6 മുതൽ 8 ആഴ്ച്ചകൾ വരെ എടുക്കുന്നു. മാത്രമല്ല, കൂടുതൽ കാലം ആശുപത്രിയിൽ തന്നെ കഴിയണം. സാമ്പത്തിക ചിലവും വളരെ അധികമാണ്,” അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ സീനിയർ കണ്‍സള്‍ട്ടന്റ് ആൻഡ് യുറോളജി എച്ച് ഒ ഡി, ഡോ. പി റോയ് ജോൺ പറഞ്ഞു.
ഡോ. മനോജ് അയ്യപ്പത്ത്, സീനിയർ കണ്‍സള്‍ട്ടന്റ്  ആൻഡ് എച്ച് ഒ ഡി, സര്‍ജിക്കൽ ഗാസ്‌ട്രോ എന്ററോളജി, ഡോ. കാര്‍ത്തിക്ക് കുല്‍ശ്രേഷ്‌ഠ, കണ്‍സള്‍ട്ടന്റ് – സർജിക്കൽ ഗാസ്‌ട്രോ എന്ററോളജി, എന്നിവരുടെ അഭിപ്രായത്തിൽ, ഗാസ്‌ട്രോഎന്ററോളജി മേഖലയിലെ റോബോട്ടിക്ക് സഹായത്തോടെയുളള സര്‍ജറിയുടെ പ്രാധാന്യം ഏറെയാണ്. “ജിഐ കാന്‍സറുകളെ സുഖപ്പെടുത്താൻ ഈ സംവിധാനം വളരെയധികം സഹായിക്കുന്നു. ഈ സംവിധാനം വഴി മുറിവുകളുടെ കൂടുതൽ വലിയ ദൃശ്യങ്ങളും, ഇളക്കവും വ്യക്തമാക്കുന്നു. ഒപ്പം, നാഡി പള്‍സ് റേറ്റ് സന്തുലിതമാക്കുകയും ചെയ്യുന്നു.”
നിലവിൽ, ആശുപത്രിയിലെ  ഗൈനക്കോളജി വിഭാഗത്തിൽ ടിഎല്‍എച്ച്-ബിഎസ്ഒ, ലാപ് പെക്ടോപെക്‌സി, ലാപ് മയോമെക്ടമി എന്നീ ആർ എ എസ് സംവിധാനങ്ങൾ ലഭ്യമാണ്. ഗാസ്‌ട്രോഎന്ററോളജി വിഭാഗത്തിൽ ലാപ് ഹെമികൊളക്ടമി, എപിആർ, എല്‍എആർ, ഹെപ്പാക്ടെട്ടമി, ലാപ് കോളിസിസ്റ്റെക്ടമി, റാഡിക്കൽ കോളിസിസ്റ്റെക്ടമി, ടിഎപിപി, ടിഇഇപി, ലാപ് ഫണ്ടോപ്ലിക്കേഷൻ, ലാപ് ഇന്‍ജുനിയൽ ഹെര്‍ണിയ റിപ്പെയർ, യുറോളജി വിഭാഗത്തിൽ  ലാപ് നെഫ്രെക്ടമി, ലാപ് അഡ്രനലക്ടമി, ലാപ് പ്രോസ്റ്റേറ്റക്ടമി, പാർഷ്യൽ നെഫ്രക്ടമി എന്നിവ ലഭ്യമാണ്.
Print Friendly, PDF & Email

Leave a Comment

More News