സ്റ്റോക്ക് – ഓൺ – ട്രെന്റ്: ഫെബ്രുവരി 15 – ന് ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന പ്രഥമ മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റിലേക്കുള്ള രജിസ്‌ട്രേഷൻ തുടരുന്നു. സ്റ്റോക്ക് – ഓൺ – ട്രെൻന്റിലെ സെന്റ്. പീറ്റേഴ്സ് കോഫ് അക്കാഡമിയിൽ വച്ച് രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിർവഹിക്കും. യു കെയിൽ ആദ്യമായി രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന പൊതു വേദി എന്ന പ്രത്യേകതയും ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിനുണ്ട്. രാഹുലിന് പുറമെ കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറി എം എം നസീർ, കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, ഇൻകാസ്…
Category: SPORTS
തലവടി കുന്തിരിക്കല്‍ സിഎംഎസ്സ് ഹൈസ്കൂളിൽ ബാഡ്മിന്റൺ ടൂർണമെന്റ് തുടക്കമായി
എടത്വ:തലവടി കുന്തിരിക്കല്‍ സിഎംഎസ്സ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ 26 വരെ റവ.തോമസ് നോർട്ടൻ നഗറിൽ നടക്കുന്ന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് “സ്മാഷ് 2025” ഇന്നലെ തുടക്കമായി..എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ 9 മണി വരെയാണ് മത്സരം. ജോർജിയൻ ഒളിമ്പ്യൻ സ്പോർട്സ് സെന്റര്‍ ഡയറക്ടര്‍ ജിജി മാത്യൂ ചുടുക്കാട്ടിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.കൺവീനർ മാത്യൂസ് പ്രദീപ് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപകൻ റെജിൽ സാം മാത്യു മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ ജോൺസൺ വി.ഇടിക്കുള,ട്രഷറർ എബി മാത്യു ചോളകത്ത് , പബ്ളിസിറ്റി കൺവീനർ ജിബി ഈപ്പൻ, അഡ്വ. ഐസക്ക് രാജു, ജേക്കബ് ചെറിയാൻ,എസ്ആർജി കൺവീനർ സാറാമ്മ ലൂക്കോസ്,സീനിയർ അസിസ്റ്റൻ്റ് ആൻസി ജോസഫ്,സൂസൻ വി സാനിയേൽ,സുഗു ജോസഫ്,അൻസു അന്നാ തോമസ്,ജീന സൂസൻ കുര്യൻ,രേഷ്മ ഈപ്പൻ,ജെസി ഉമ്മൻ,സംഗീത എം.കെ, കൊച്ചുമോൾ എ എന്നിവർ…
ക്രിക്കറ്റ് ടീമിനായി 97 മില്യൺ ഡോളർ ലേലത്തിൽ പങ്കെടുക്കുന്ന മറ്റ് ഇന്ത്യൻ സിഇഒമാരിൽ പിച്ചൈയും
സാൻ ഫ്രാൻസിസ്കോ(കാലിഫോർണിയ) : ലണ്ടൻ ആസ്ഥാനമായുള്ള ഒരു ക്രിക്കറ്റ് ടീമിനായി ലേലത്തിൽ പങ്കെടുക്കുന്ന സിലിക്കൺ വാലി എക്സിക്യൂട്ടീവുകളുടെ ഒരു എലൈറ്റ് ഗ്രൂപ്പിൽ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയും ചേർന്നതായി വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. പാലോ ആൾട്ടോ നെറ്റ്‌വർക്ക്സ് സിഇഒ നികേഷ് അറോറയും ടൈംസ് ഇന്റർനെറ്റിന്റെ വൈസ് ചെയർമാൻ സത്യൻ ഗജ്‌വാനിയും നയിക്കുന്ന കൺസോർഷ്യം ഓവൽ ഇൻവിൻസിബിൾസിനോ ലണ്ടൻ സ്പിരിറ്റിനോ വേണ്ടി 97 മില്യൺ ഡോളറിലധികം ബിഡ് സമർപ്പിച്ചതായി റിപ്പോർട്ടുണ്ട്. യുവ പ്രേക്ഷകരെയും കുടുംബങ്ങളെയും ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ഹ്രസ്വ ഫോർമാറ്റ് ക്രിക്കറ്റ് ടൂർണമെന്റായ ദി ഹണ്ട്രഡിന്റെ ഭാഗമാണ് ഈ ടീമുകൾ. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, അഡോബ് സിഇഒ ശന്തനു നാരെയ്ൻ, സിൽവർ ലേക്ക് മാനേജ്‌മെന്റിന്റെ സഹ-സിഇഒ എഗോൺ ഡർബൻ എന്നിവരും ഗ്രൂപ്പിൽ ഉൾപ്പെടുന്നു. യുഎസിൽ ക്രിക്കറ്റിന്റെ സ്വാധീനം വികസിപ്പിക്കുന്നതിൽ ഇന്ത്യൻ അമേരിക്കൻ ടെക് നേതാക്കൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.…
ടീം ഇന്ത്യയിൽ മാറ്റങ്ങൾ: ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് മുഹമ്മദ് സിറാജ് അടക്കം പല വമ്പൻ താരങ്ങളും പുറത്തായി!
2023 ലെ ഏകദിന ലോകകപ്പിന് ശേഷം, ടീം ഇന്ത്യയുടെ ചിത്രം പൂർണ്ണമായും മാറി. ഒരു വശത്ത് ചില പുതിയ താരങ്ങൾ ടീമിൽ എത്തിയപ്പോൾ മറുവശത്ത് പഴയതും പ്രധാനപ്പെട്ടതുമായ ചില മുഖങ്ങൾ ഇപ്പോൾ ടീമിൻ്റെ ഭാഗമല്ല. ഈ മാറ്റത്തിന് ശേഷം, 2025 ലെ ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യൻ ടീം തയ്യാറെടുക്കുകയാണ്. എന്നാൽ, 2023 ലോകകപ്പിൽ കളിച്ച നിരവധി കളിക്കാരുടെ പേരുകൾ ഇത്തവണ തിരഞ്ഞെടുത്ത ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 2025ലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ചാമ്പ്യൻസ് ട്രോഫിക്കുമുള്ള ഇന്ത്യൻ ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനുമൊപ്പം പുതിയതും മികച്ചതുമായ ചില താരങ്ങൾക്കും അവസരം ലഭിച്ചിട്ടുണ്ട്. ഇതുവരെ ഏകദിന ടീമിൻ്റെ ഭാഗമല്ലാതിരുന്ന യുവ ഇടം കൈയ്യൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ യശസ്വി ജയ്‌സ്വാൾ ഇതാദ്യമായി ചാമ്പ്യൻസ് ട്രോഫിയിൽ ഭാഗ്യം…
ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി 15ന്; രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘാടനം ചെയ്യും
സ്റ്റോക്ക് – ഓൺ – ട്രെന്റ്: ഓ ഐ സി സി (യു കെ) – യുടെ പ്രഥമ ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി 15, ശനിയാഴ്ച സംഘടിപ്പിക്കും. ‘All U K Men’s Doubles – Intermediate & Age Above 40 Yrs Badminton Tournament’ എന്ന പേരിൽ നടത്തപ്പെടുന്ന ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം പാലക്കാട് നിയമസഭാ മണ്ഡലം പ്രതിനിധിയും കേരള രാഷ്ട്രീയത്തിലെ യൂത്ത് ഐക്കണുമായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിർവഹിക്കും. കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറി എം എം നസീർ, ഇൻകാസ് മുൻ പ്രസിഡന്റ് എം മഹാദേവൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സ്റ്റോക്ക് – ഓൺ – ട്രെന്റിലെ സെന്റ്. പീറ്റേഴ്സ് കോഫ് ആക്കാഡമിയിൽ വച്ച് രാവിലെ 9 മണി മുതൽ…
യു എസ് ടി ഗോൾ കൊച്ചി 2025 ന് ഇൻഫോപാർക്കിൽ തുടക്കമായി
45 കമ്പനികളിൽ നിന്നായി 68 ടീമുകൾ പങ്കെടുക്കുന്ന 3 ആഴ്ച്ച നീണ്ടുനിൽക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ എട്ടാം പതിപ്പിനാണ് യു എസ് ടി ആതിഥ്യം വഹിക്കുന്നത്. കൊച്ചി, 9 ജനുവരി 2025: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി സംഘടിപ്പിക്കുന്ന അന്തർ-സ്ഥാപന ഫുട്ബോൾ ചാമ്പ്യൻഷിപ്പായ ‘യു എസ് ടി ഗോൾ’ കൊച്ചിയിലെ ഇൻഫോപാർക്കിൽ തുടക്കമായി. ഇൻഫോപാർക്കിന്റെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് യു എസ് ടി ഗോൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ എട്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്. ഇൻഫോപാർക്കിലെ ഫേസ് 2-ലെ, സൻസ്കാര സ്കൂൾ മൈതാനത്താണ് യു എസ് ടി ഗോൾ അരങ്ങേറുന്നത്. കൊച്ചിയിലെ ഐ ടി സമൂഹത്തെത്തിന്റെ കായികപ്രതിഭയും, സ്പോർട്സ്മാൻ സ്പിരിറ്റും ഒരുമിച്ചു കൊണ്ടുവരുന്നതാണീ ഫുട്ബോൾ ടൂർണ്ണമെന്റ്. മൂന്ന് ആഴ്ച്ച നീണ്ടുനിൽക്കുന്ന ടൂർണ്ണമെൻറ്റിൽ 45 കമ്പനികളിലെ 68 ടീമുകൾ 117 മത്സരങ്ങളിലായി പങ്കെടുക്കും. പുരുഷ, വനിത, മാസ്റ്റേഴ്സ്…
റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ ട്രെയിനിങ് റൺ
കൊച്ചി: ഫെബ്രുവരി ഒമ്പതിന് ക്ലിയോ സ്പോർട്സിൻ്റ ആഭിമുഖ്യത്തിൽ നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൻ്റെ മൂന്നാം പതിപ്പിന് മുന്നോടിയായി ട്രെയിനിങ് റൺ സംഘടിപ്പിച്ചു. കൊച്ചിയിലെ പ്രമുഖ ക്ലബായ ഓറഞ്ച് റണ്ണേഴ്സ് ക്ലബുമായി സഹകരിച്ചാണ് ട്രയിനിങ് റൺ നടത്തിയത്. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്ന് ആരംഭിച്ച പത്ത് കിലോ മീറ്റർ റൺ ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ് പ്രസിഡൻ്റ് രാജൻ കെ.എസ്, വൈസ് പ്രസിഡൻ്റ് കൃഷ്ണപ്രസാദ്, സെക്രട്ടറി അരുൺ കൃഷ്ണൻ, ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ വിവിധ റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ട്രയിനിങ് റണ്ണിൽ മുന്നൂറിലധികം പേർ പങ്കെടുത്തു. കൊച്ചിയിലെ ക്ലബുകൾക്ക് പുറമെ കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ നിന്നുള്ള ക്ലബുകളും ട്രെയിനിങ് റണ്ണിൻ്റെ ഭാഗമായി. അസൻ്റ് റണ്ണേഴ്സ്, ബി.ആർ. കെ സൈക്ലിങ് ക്ലബ്, ചെറായ്…
ആവേശം 2024 ൽ മാന്നാർ ലയൺസ് ക്ലബ് ജേതാക്കളായി; ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചു
എടത്വ: പ്രൊഫ. ജിം ജേക്കബ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബാള്‍ ടൂർണമെന്റായ ആവേശം 2024 മാന്നാർ ലയൺസ് ക്ലബ് ജേതാക്കളായി. ഡിസ്ട്രിക്ട് 318ബി വിഡിജി വിന്നി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു, ഡിസ്ട്രിക്ട് സ്പോർട്സ് ചെയർമാൻ കെ ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എടത്വ എസ് ഐ എൻ രാജേഷ് കിക്കോഫ് ചെയ്തു. ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, റീജിയൻ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി, എലൈറ്റ് ക്ലബ് പ്രസിഡന്റ് തോമസ് ജോര്‍ജ്, ജോസഫ് ചുടുകാട്ടിൽ ടെഡി സക്കറിയ, ഫിലിപ്പ് ജോർജ് , ബിജു കുഴിവേലിൽ, വിനീഷ് കുമാർഎന്നിവർ നേതൃത്വം നല്കി. ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ സമ്മാന ദാനം നിർവഹിച്ചു. ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസ് 2025 ഷെഫ് ഡി മിഷന്‍ അംബാസിഡർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ…
കേരള ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറി ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചു
എടത്വ: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസ് 2025 ഷെഫ് ഡി മിഷന്‍ അംബാസിഡർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ഡിസ്ട്രിക്ട് 318ബി വിഡിജി വിന്നി ഫിലിപ്പ് അനുമോദിച്ചു. ‘ആവേശം 2024 ‘നോട് അനുബന്ധിച്ച് എടത്വ കേളമംഗലം ജോർജിയൻ സ്പോർട്സ് സെന്ററിൽ ചേർന്ന സമ്മേളനത്തില്‍ സോൺ ചെയർമാൻ എംജെഎഫ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, റീജിയൻ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി, എടത്വ എസ് ഐ എൻ രാജേഷ്, ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, അംഗങ്ങളായ ജിജി മാത്യൂ ചുടുക്കാട്ടിൽ, അരുൺ ലൂക്കോസ്, സുനിൽ പെരുംപള്ളിൽ എന്നിവർ പങ്കെടുത്തു. നിലവിൽ കേരള ഒളിമ്പിക് അസോസിയേഷൻ ജോ.…
സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി മർകസ് വിദ്യാർഥികൾ
കോഴിക്കോട്: ഇടുക്കിയിൽ നടന്ന അമ്പതാമത് സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി മർകസ് വിദ്യാർഥികൾ. എറണാകുളം ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർസെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അബാൻ, ഒൻപതാം ക്ലാസ് വിദ്യാർഥി അഫ്രിൻ നവാസ് എന്നിവരാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ദേശീയ സൈക്കിൾ പോളോ മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമാണ് ഇരുവരും. കായികാധ്യാപകൻ സുമേഷ് കെ.സിയുടെ കീഴിലാണ് പരിശീലനം നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, അധ്യാപകർ അഭിനന്ദിച്ചു.
