ഏഷ്യാ കപ്പിൽ വിജയം ലക്ഷ്യമിട്ട് യുഎഇ ക്രിക്കറ്റ് ടീം; ആത്മവിശ്വാസം വിജയമാക്കി മാറ്റാനുള്ള ധൈര്യം ടീമിനുണ്ടെന്ന് മുഖ്യ പരിശീലകന്‍

ദുബൈ: ഏഷ്യാ കപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുഎഇ ക്രിക്കറ്റ് ടീം നിർണായക ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. യുഎഇ ടീമിന്റെ മുഖ്യ പരിശീലകൻ ലാൽചന്ദ് രജ്പുത്തിന്റെ ലക്ഷ്യം ടീമിന്റെ ആത്മവിശ്വാസം വിജയമാക്കി മാറ്റുക എന്നതാണ്. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടെസ്റ്റ് ടീമുകൾക്കെതിരെ അടുത്തിടെ വിജയിച്ചതിന് ശേഷം, ടൂർണമെന്റിലെ വലുതും ശക്തവുമായ ടീമുകളെ വെല്ലുവിളിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ടീം. യുഎഇ ടീം പാക്കിസ്താനും അഫ്ഗാനിസ്ഥാനും എതിരായ ത്രിരാഷ്ട്ര പരമ്പരയിൽ കളിക്കും. ഈ ഉയർന്ന തലത്തിലുള്ള മത്സരങ്ങൾ കളിക്കാർക്ക് സമ്മർദ്ദത്തിൽ അവരുടെ കഴിവുകൾ പരീക്ഷിക്കാനുള്ള അവസരം നൽകുന്നുവെന്ന് പരിശീലകൻ രജ്പുത് പറയുന്നു. ഏഷ്യാ കപ്പിന് മുന്നോടിയായി ടീമിന് അനുഭവപരിചയവും വേഗതയും വർദ്ധിപ്പിക്കാനുള്ള അവസരമാണിത്. ഏഷ്യാ കപ്പിൽ ഇന്ത്യ, പാക്കിസ്താന്‍, ഒമാൻ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് യുഎഇ. ടി20യിൽ എന്തും സംഭവിക്കാമെന്നും ഏത് ശക്തമായ ടീമിനെയും പരാജയപ്പെടുത്തി ടീമിന് അത്ഭുതപ്പെടുത്താൻ കഴിയുമെന്നും ലാൽചന്ദ് രജ്പുത്…

കനേഡിയൻ നെഹ്റു ട്രോഫി 15-ാമത് വള്ളം കളി ആഗസ്റ്റ് 16ന്

എടത്വ: കാനഡയിലെ ബ്രാംപ്ടൻ നഗരത്തിൽ മലയാളി സമൂഹം ഏറ്റെടുത്തു നടത്തുന്ന കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി വിജയകരമായ ഒന്നര പതിറ്റാണ്ടുകൾ പിന്നിടുകയാണ്. പതിനഞ്ചാമത് കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 16ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രൊഫസേർസ് ലേക്കിൽ നടക്കും. കുട്ടനാടിന്റെ ആവേശവും ആറന്മുളയുടെ പ്രൌഡിയും, പായിപ്പാടിന്റെ മനോഹാരിതയും കൂട്ടിയിണക്കിയ കേരളത്തിന് വെളിയിൽ നടക്കുന്ന ഏക വള്ളം കളിയാണ് കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളി. അമേരിക്കയിലെയും കാനഡയിലെയും പ്രമുഖ ടീമുകൾ മത്സരിക്കുന്ന ഈ വള്ളംകളിയെ കാനഡയിലെ ബ്രാംപ്ടൻ‍ നഗരം അതിന്റെ സ്വന്തം ഉത്സവമാക്കി ഏറ്റെടുത്തിരിക്കുന്നു. സിറ്റി മേയറുടെയും പോലീസിന്റെയും ഫയർ ഫോർസിന്റെയും ഉൾപ്പെടെ എം പി മാർ, എംപിപി മാരുടെയും മന്ത്രിമാരുടെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമൂഹങ്ങളുടെയും ടീംമുകൾ മത്സരത്തിന്‌ മാറ്റുരക്കുന്ന ഈ വള്ളംകളി ഏതൊരു മലയാളിക്കും അഭിമാനകരമാണ്. ലോകത്തിന്റെ ഏതു കോണിലിരുന്നും…

പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻറ് ആഗസ്റ്റ് 24ന് ന്യൂയോർക്കിൽ

ഫോമ മെട്രോ റീജിയൻ ആതിഥേയത്വം നൽകുന്നു. എം.എൽ.എ മാരായ മാണി സി കാപ്പൻ, മോൻസ് ജോസഫ്, സംവിധായകനും നടനുമായ ജോണി ആൻറണി എന്നിവർ മുഖ്യാതിഥികൾ. ന്യൂയോർക്ക് : പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻറ് ആഗസ്ത് 24, ഞായറാഴ്ച ന്യൂയോർക്കിലെ ബെത്‌പേജ് മൾട്ടി സ്‌പോർട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നതാണെന്നു ആതിഥേയരായ ഫോമ മെട്രോ റീജിയൺ ഭാരവാഹികൾ ഇൻഡ്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്ററുമായി നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബോളിബോൾ മുൻ ഇൻഡ്യൻ ദേശീയ താരം മാണി സി. കാപ്പൻ എം.എൽ.എ , മോൻസ് ജോസഫ് എം.എൽ.എ, സംവിധായകനും നടനുമായ ജോണി ആൻറണി എന്നിവർ മുഖ്യാഥിതികളായി സംബന്ധിക്കും. അമേരിക്കയിൽ നിന്നും കാനഡയിൽനിന്നുമായി 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ട്രോഫികൾ കൂടാതെ എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ നൽകുന്ന 5000 ഡോളറിൻറെ ക്യാഷ്‌ അവാർഡും…

ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു (IPTF 2025) വിജയകരമയ സമാപനം

കൊപ്പേൽ, മക്കാലൻ ഇടവകകൾ വീണ്ടും ചാമ്പ്യരായി; റീജണിലെ വലിയ സീറോ മലബാർ കൂട്ടായ്മ. ടെക്‌സാസ് (പേർലാൻഡ്) : ടെക്‌സാസ് – ഒക്കലഹോമ റീജണിലെ എട്ടാമത് സീറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു (IPTF 2025) ഹൂസ്റ്റണിലെ പേർലാന്റിൽ തിരശീല വീണു. പേർലാൻഡ് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ജൂലൈ 1 മുതൽ 3 വരെ തീയതികളിൽ ആയിരുന്നു ടാലന്റ് ഫെസ്റ്റ്. ഡിവിഷൻ ‘എ’ വിഭാഗത്തിൽ 146 പോയിന്റുകൾ നേടി കൊപ്പേൽ സെന്റ്. അൽഫോൻസാ സീറോ മലബാർ പാരീഷ് ഓവറോൾ ചാമ്പ്യരായി. ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ, ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ എന്നീ പാരീഷുകൾ 84, 79 പോയിന്റുകൾ നേടി യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. ഡിവിഷൻ ‘ബി’ യിൽ ഡിവൈൻ മേഴ്‌സി മക്കാലൻ, സെന്റ് മറിയം ത്രേസ്യാ മിഷൻ നോർത്ത്…

ആവേശ ഗാലറികളെ ത്രസിപ്പിച്ച് കോട്ടയം ബ്രദേഴ്‌സ് കാനഡ, ടിസാക്ക് അന്താരാഷ്ട്ര വടംവലി ചാമ്പ്യന്‍സ്; ഗ്ലാഡിയേറ്റേഴ്‌സ് കാനഡ റണ്ണേഴ്‌സ് അപ്പ്

ഹൂസ്റ്റണ്‍: ആവേശത്തിമിര്‍പ്പിന്റെ പോര്‍ക്കളത്തില്‍ കാരിരുമ്പിന്റെ കരുത്തുമായി കാലുറപ്പിച്ച് കമ്പക്കയറില്‍ സിംഹഗര്‍ജനത്തോടെ ആഞ്ഞുവലിച്ച് ആയിരങ്ങളുടെ ആവേശമായിമാറിയ കോട്ടയം ബ്രദേഴ്‌സ് കാനഡ ബ്ലൂ, ടെക്‌സസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ (ടിസാക്ക്) അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ ചാമ്പ്യന്‍മാരായി. മെയ്ക്കരുത്തും മനക്കരുത്തും സ്വന്തമാക്കിയ ഗ്ലാഡിയേറ്റേഴ്‌സ് കാനഡ റണ്ണറപ്പായി ട്രോഫി ഉയര്‍ത്തി. കായികശേഷി പരീക്ഷിച്ച് ഗാലക്‌സി ഡബ്‌ളിന്‍ അയര്‍ലന്‍ഡ് മൂന്നാം സ്ഥാനക്കാരുടെ കപ്പെടുത്തു. ന്യൂയോര്‍ക്ക് കിങ്‌സാണ് നാലാം സ്ഥാനത്തെത്തിയ  ത്. ഓഗസ്റ്റ് 9-ാം തീയതി ശനിയാഴ്ച രാവിലെ രാവിലെ മുതല്‍ വൈകുന്നേരം 10 മണി വരെ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി എപ്പിസെന്ററിലായിരുന്നു മല്ലന്‍മാര്‍ ചേരിതിരിഞ്ഞ് ചുവടുറപ്പിച്ച് താളത്തിനൊത്ത് കയറില്‍ പിടിമുറുക്കിയ വടംവലിയുടെ പെരുംപോരാട്ടം അരങ്ങേറിയത്. ഏതാണ്ട് ആറായിരത്തിലധികം കാണികള്‍ സാക്ഷ്യം വഹിച്ച ടിസാക്കിന്റെ ഈ നാലാം സീസണ്‍ മല്‍സരം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ കായികാഭിനിവേശത്തിന്റെ വേറിട്ട ചരിത്രമെഴുതി. എരിയുന്ന കനലില്‍ കാരിരുമ്പിട്ട് വെട്ടി…

ആകര്‍ഷകമായ പ്രൈസ് മണിയുമായി ആവേശക്കൊടുമുടിയേറുന്ന ടിസാക്ക് അന്താരാഷ്ട്ര വടംവലി മത്സരം ശനിയാഴ്ച

ഹൂസ്റ്റണ്‍: തൊട്ടുമുന്നില്‍ നില്‍ക്കുന്ന എതിരാളിയെ കമ്പക്കയറില്‍ കൊരുത്ത് വലിക്കുന്ന ആവേശോജ്വലമായ ടെക്‌സസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ (ടിസാക്ക്) അന്താരാഷ്ട്ര വടംവലി മത്സരത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിജയികളെയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെയും കാത്തിരിക്കുന്നത് പതിനായിരക്കണക്കിന് ഡോളറിന്റെ പ്രൈസ് മണി. ടിസാക്ക് അണിയിച്ചൊരുക്കുന്ന ഈ പെരുംപോരാട്ടം, ഓഗസ്റ്റ് 9-ാം തീയതി ശനിയാഴ്ച രാവിലെ രാവിലെ മുതല്‍ വൈകുന്നേരം വരെ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി എപിക് സെന്ററില്‍ (Fort bend County Epicenter – Indoor air- conditioning) പടഹധ്വനി മഴങ്ങുന്ന അന്തരീക്ഷത്തില്‍ അരങ്ങേറും. പോരാട്ടച്ചൂട് ശമിപ്പിക്കാന്‍ എയര്‍ കണ്ടീഷന്‍ ചെയ്ത ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ടിസാക്കിന്റെ സീസണ്‍-4 മല്‍സരമെന്നത് മറ്റൊരു ചരിത്രമെഴുതും. അമേരിക്കയിലെ പ്രഥമ ഇന്‍ഡോര്‍ വടംവലി മല്‍സരമായിരിക്കുമിത്. കൈയ്യും മെയ്യും മറന്ന് ശക്തിയും ബുദ്ധിയും ഓരേ ബിന്ദുവില്‍ കേന്ദ്രീകരിക്കുന്ന ഈ വടംവലി മല്‍സരത്തില്‍ പങ്കെടുക്കാന്‍ കച്ചമുറുക്കി…

പമ്പ ബോട്ട് റേസ് ക്ലബ് ജലോത്സവം സെപ്റ്റംബർ 4ന്; ലോഗോ ഗവണർ പ്രകാശനം ചെയ്തു

തിരുവനന്തപുരം: വെള്ളവും വള്ളവും വള്ളംകളിയും ഒരു ജനതയുടെ ജീവിത താളമായി മാറിയിരിക്കുന്നതായി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭിപ്രായപ്പെട്ടു.കേരള സംസ്കാരത്തിന്റെ ഭാഗമായ വള്ളംകളികളെ ദേശീയ വേദികളിൽ കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ടതുണ്ടെന്നും അതുവഴി കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്കായുള്ള 67-ാമത് ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ കായിക, സാംസ്കാരിക, പാരമ്പര്യമാർഗ്ഗങ്ങളിലേക്ക് യുവതലമുറ ആകർഷിക്കാൻ ഇത്തരം ജലമേളകൾ വലിയൊരു വാതായനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ വർക്കിംഗ് പ്രസിഡന്റ് വിക്ടർ.ടി. തോമസ് അധ്യക്ഷത വഹിച്ചു. ഐഎസ്ആർഒ യുടെ മുൻ സീനിയർ സയന്റിസ്റ്റ് ഡോ. ടി.ജി ഗോപാലകൃഷ്ണൻ നായർ മുഖ്യാതിഥിയായി രുന്നു.വൈസ് ചെയർമാൻ തോമസ് ഫിലിപ്പ് ഡെൽറ്റ, ചീഫ് കോർഡിനേറ്റർ ഡോ. സജി പോത്തൻ തോമസ്,സെക്രട്ടറി പുന്നൂസ് ജോസഫ് എന്നിവർ സംബന്ധിച്ചു. ജലമേളയുടെ പതാക ഉയർത്തൽ…

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിനായി അദാനി ട്രിവാൻഡ്രം റോയൽസ് തയ്യാറെടുക്കുന്നു; കിരീടം ലക്ഷ്യമിട്ട് ടീം പരിശീലനത്തിനായി പോണ്ടിച്ചേരിയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ കിരീടം നേടാൻ ലക്ഷ്യമിടുന്ന അദാനി ട്രിവാൻഡ്രം റോയൽസ് ടീം പരിശീലനത്തിനായി പോണ്ടിച്ചേരിയിലേക്ക് പുറപ്പെട്ടു. വെള്ളിയാഴ്ച കൊച്ചിയിലെ ജെയിൻ യൂണിവേഴ്സിറ്റി കാമ്പസിൽ നടന്ന ചടങ്ങിൽ ടീം ഉടമയും പ്രോ വിഷൻ സ്പോർട്സ് മാനേജ്മെന്റ് ഡയറക്ടറുമായ ജോസ് പട്ടാര ടീമിനെ ഫ്ലാഗ് ഓഫ് ചെയ്തു. പോണ്ടിച്ചേരിയിലെ പരിശീലന ക്യാമ്പ് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ജോസ് പട്ടാര പറഞ്ഞു. പരിചയസമ്പന്നരായ കളിക്കാർക്കും യുവാക്കൾക്കും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരങ്ങളായി മാറാനുള്ള മികച്ച വേദിയാണിതെന്ന് ടീം ഡയറക്ടർ റിയാസ് ആദം കൂട്ടിച്ചേർത്തു. ഈ വർഷം കെസിഎൽ കിരീടം നേടുക എന്നതാണ് ടീമിന്റെ ലക്ഷ്യമെന്ന് ക്യാപ്റ്റൻ കൃഷ്ണ പ്രസാദ് വ്യക്തമാക്കി. പോണ്ടിച്ചേരിയിലെ പരിശീലനം ടീമിന്റെ ഐക്യം വർദ്ധിപ്പിക്കാനും തന്ത്രങ്ങൾ മെനയാനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ മഴക്കാലം കണക്കിലെടുത്ത്, യാതൊരു തടസ്സവുമില്ലാതെ പരിശീലനം നടത്താൻ…

ഇന്ത്യ vs ഇംഗ്ലണ്ട്: കരുൺ നായരുടെ തകർപ്പൻ അർദ്ധ സെഞ്ച്വറി ഇന്നിംഗ്സ്; ആദ്യ ദിവസം ഇന്ത്യ 206 റൺസ് നേടി

ലണ്ടൻ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ലണ്ടനിലെ ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്നു. ഈ മത്സരത്തിന്റെ ആദ്യ ദിവസം ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിച്ചു. ഈ ടെസ്റ്റിന്റെ ആദ്യ ദിവസം മഴ തടസ്സപ്പെടുത്തി, ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ ടീം ഇന്ത്യ 64 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി യശസ്വി ജയ്‌സ്വാളും കെ.എൽ. രാഹുലും ചേർന്നാണ് ഇന്നിംഗ്‌സ് ആരംഭിച്ചത്. യശസ്വി ജയ്‌സ്വാളിന്റെ രൂപത്തിലാണ് ടീമിന് ആദ്യ തിരിച്ചടി ലഭിച്ചത്. 9 പന്തിൽ 2 റൺസ് നേടിയ ശേഷം ഗസ് ആറ്റ്കിൻസന്റെ പന്തിൽ അദ്ദേഹം എൽ.ബി.ഡബ്ല്യു ആയി പുറത്തായി. ആദ്യ വിക്കറ്റിൽ രാഹുലും ജയ്‌സ്വാളും ചേർന്ന് 10 റൺസ് മാത്രമേ ചേർക്കാൻ കഴിഞ്ഞുള്ളൂ. ഇന്ന്, ആദ്യ സെഷനിൽ തന്നെ കെ.എൽ. രാഹുലിന്റെ രൂപത്തിൽ…

എട്ടാമത് ഫാമിലി സ്പോർട്സ് ഫെസ്റ്റിൽ ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ (GRMA) മികച്ച പ്രകടനം

കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ കിച്ച്നർ, വാട്ടർലൂ, കേംബ്രിഡ്ജ് നഗരാതിർത്തികളിൽ ഉള്ള എട്ടു ഇന്ത്യൻ അസോസിയേഷനുകൾ സംയുക്തമായി സംഘടിപ്പിച്ച എട്ടാമത് ഫാമിലി സ്പോർട്സ് ഫെസ്റ്റിൽ ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ (GRMA) മികച്ച പ്രകടനം കാഴ്ച വെച്ചു. 2025 ജൂലൈ 26, 27 തീയതികൾ വാടര്ലൂ പാർക്കിൽ ആണ് ഈ മത്സരങ്ങൾ സംഘടിപ്പിച്ചത് . വിവിധ അസോസിയേഷനുകൾ തമ്മിൽ ഉള്ള സഹകരണം ഊട്ടി ഉറപ്പിക്കാൻ വേണ്ടി ആണ് 2018 ൽ ഈ സംരഭത്തിനു തുടക്കം കുറിച്ചത്. 3 അസ്സോസിയേഷനുകളുമായി തുടങ്ങി 8 വര്ഷം പിന്നിടുമ്പോൾ പങ്കാളിത്തത്തിൽ മികച്ച വർധന ആണ് ഉള്ളതെന്ന് സംഘാടകർ അറിയിച്ചു. യൂത്ത് വോളീബോളിൽ സർവാധിപത്യം സ്ഥാപിച്ച GRMA ആദ്യ രണ്ടു സ്ഥാനങ്ങളും കരസ്ഥമാക്കി. മുതിർന്നവരുടെ വോളിബാൾ മത്സരത്തിന്റെ ഫൈനലിൽ തെലുഗ് അസ്സോസിയേഷൻ ടീമിനെ പരാജയപ്പെടുത്തി GRMAയുടെ ടീം കപ്പ് സ്വന്തമാക്കി. യൂത്ത് ഫുട്ബോൾ (Soccer)…