ഉറുഗ്വേ ടീമിന് യു.എസിലേക്ക് യാത്രാ അനുമതി നിഷേധിച്ചു

ന്യൂയോർക്:ഫിഫ ലോകകപ്പ് ആരംഭിച്ച് മണിക്കൂറുകൾകു ശേഷം  ഉറുഗ്വേ ടീമിന് യു.എസിലേക്ക് യാത്രാ അനുമതി നിഷേധിച്ചു. സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തിനായി മിയാമിയിലേക്ക് തിരിക്കേണ്ട ഉറുഗ്വേ ടീം നിലവിൽ മെക്സിക്കോയിൽ കുടുങ്ങിക്കിടക്കുകയാണ്. സാങ്കേതികവും ഭരണപരവുമായ  ചില പ്രശ്നങ്ങൾ കാരണം ഉറുഗ്വേ ടീം സഞ്ചരിക്കേണ്ടിയിരുന്ന വിമാനത്തിന് യു.എസ് അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. മെക്സിക്കോയിലെ കാൻകൂണിലുള്ള പരിശീലന ക്യാമ്പിലാണ് നിലവിൽ കളിക്കാർ ഉള്ളത്. ഫിഫയുടെ ഇടപെടൽ: പ്രതിസന്ധി പരിഹരിക്കാൻ ഫിഫ അടിയന്തിരമായി മറ്റൊരു വിമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ്. പ്രതിസന്ധികൾ: മത്സരം തുടങ്ങാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഈ സംഭവം ടീമിന്റെ ഒരുക്കങ്ങളെ ബാധിച്ചിട്ടുണ്ട്. മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനം റദ്ദാക്കേണ്ടി വന്നേക്കാം. ഇത് ഉറുഗ്വേ ഫുട്ബോൾ ഫെഡറേഷന് സാമ്പത്തിക പിഴ ലഭിക്കാനും കാരണമായേക്കും. 2026 ലോകകപ്പിന്റെ സംഘാടനത്തെച്ചൊല്ലി നേരത്തെ തന്നെയുള്ള വിവാദങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് പുതിയ സംഭവവികാസങ്ങൾ.

വനിതാ നേഷൻസ് കപ്പ് ഹോക്കി: യു.എസിനെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം

ഓക്ക്‌ലൻഡ്: എഫ്.ഐ.എച്ച്. വനിതാ നേഷൻസ് കപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ആവേശജയം. തുടക്കത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് ശക്തമായി തിരിച്ചടിച്ച് യു.എസിനെ 3–2 ന് തോൽപ്പിച്ച് പൂൾ എ-യിൽ ഇന്ത്യ വിജയത്തുടക്കം കുറിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആഷ്‌ലി സെസ്സ (നാലാം മിനിറ്റ്), മെയ്ഡ്‌ലിൻ സിമ്മർ (ഏഴാം മിനിറ്റ്) എന്നിവരിലൂടെ യു.എസ് 2-0 ന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ക്വാർട്ടറിൽ ഇന്ത്യ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. 17, 24 മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റി കോർണറുകൾ ഗോളാക്കി മാറ്റി ഡ്രാഗ് ഫ്ലിക്കർ ദീപിക ഇന്ത്യയെ ഒപ്പമെത്തിച്ചു. 28-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് നവ്‌നീത് കൗർ ആദ്യ പകുതിക്ക് മുൻപ് തന്നെ ഇന്ത്യക്ക് 3-2 ന്റെ വിജയലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയിൽ ഇരുടീമുകളുടെയും പ്രതിരോധം ശക്തമായതോടെ കൂടുതൽ ഗോളുകളൊന്നും പിറന്നില്ല. ഈ…

ഫിഫ ലോക കപ്പ് 2026: മെക്സിക്കോ വിജയത്തോടെ തുടങ്ങി, ദക്ഷിണാഫ്രിക്കയെ 2-0 ന് പരാജയപ്പെടുത്തി

2026 ഫിഫ ലോകകപ്പ് മെക്സിക്കോയിൽ ആവേശകരമായ രീതിയിൽ ആരംഭിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ, സഹ-ആതിഥേയരായ മെക്സിക്കോ അവരുടെ ചരിത്രപ്രസിദ്ധമായ ആസ്ടെക്ക സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയെ 2-0 ന് പരാജയപ്പെടുത്തി. ഫുട്ബോളിലെ ഏറ്റവും വലിയ ആഘോഷമായ 2026 ഫിഫ ലോകകപ്പ് മെക്സിക്കോയിൽ ആവേശകരമായി ആരംഭിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ, സഹ-ആതിഥേയരായ മെക്സിക്കോ അവരുടെ ചരിത്രപ്രസിദ്ധമായ ആസ്ടെക്ക സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയെ 2-0 ന് പരാജയപ്പെടുത്തി, ടൂർണമെന്റിൽ മുഴുവൻ മൂന്ന് പോയിന്റുകളും നേടി. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ 80,824 ഫുട്ബോൾ ആരാധകരുടെ ഒരു ജനക്കൂട്ടം സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു, ഹോം ടീമിനെ ആർപ്പുവിളിച്ചു. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ദക്ഷിണാഫ്രിക്കൻ ടീമിനുമേൽ നിരന്തരമായ സമ്മർദ്ദം ചെലുത്താൻ മെക്സിക്കോയ്ക്ക് കഴിഞ്ഞു. മത്സരത്തിന്റെ 9-ാം മിനിറ്റിൽ, സൗദി ലീഗിലെ നിലവിലെ സീസണിലെ ടോപ് സ്കോററായ ജൂലിയൻ ക്വിനോൺസ് ഒരു മികച്ച ഫീൽഡ് ഗോൾ നേടി…

2026 ഫിഫ ലോകകപ്പിൽ തിളങ്ങി നോറ ഫത്തേഹി; മിന്നുന്ന പ്രകടനം കാഴ്ച വെച്ച് 24 മണിക്കൂറിനുള്ളിൽ ഷക്കീരയുടെ റെക്കോർഡ് തകർത്തു

കാനഡയിൽ നടന്ന 2026 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ തന്റെ മികച്ച പ്രകടനത്തിലൂടെ നോറ ഫത്തേഹി ലോകശ്രദ്ധ പിടിച്ചുപറ്റി. അവരുടെ ശക്തമായ വേദിയിലെ സാന്നിധ്യവും അതിശയിപ്പിക്കുന്ന നൃത്തച്ചുവടുകളും ആരാധകരുടെ ഹൃദയം കീഴടക്കി. കാനഡ: 2026 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തോടെ മാത്രമല്ല ആരംഭിച്ചത്, മറിച്ച് വിനോദ-സംഗീത ലോകത്തെ നിരവധി വലിയ താരങ്ങളുടെ സാന്നിധ്യവും കണ്ടു. കാനഡയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് നടിയും നർത്തകിയുമായ നോറ ഫത്തേഹി തന്റെ ആകർഷകമായ പ്രകടനത്തിലൂടെ ദശലക്ഷക്കണക്കിന് കാണികളുടെ ഹൃദയം കീഴടക്കി. നോറ ഫത്തേഹി വേദിയിലെത്തിയ നിമിഷം, മുഴുവൻ സ്റ്റേഡിയത്തിന്റെയും അന്തരീക്ഷം മാറി. അവരുടെ ഊർജ്ജസ്വലതയും ആത്മവിശ്വാസവും ആകർഷകമായ വേദി സാന്നിധ്യവും കാണികളെ ആകർഷിച്ചു. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ അവരുടെ പ്രകടനം നന്നായി ആസ്വദിക്കുകയും ഇടിമുഴക്കത്തോടെ അവരെ സ്വാഗതം ചെയ്യുകയും ചെയ്തു. ഉദ്ഘാടന ചടങ്ങിന് തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ നോറ…

2026 ത്രിരാഷ്ട്ര എ പരമ്പര: ഇന്ത്യ എയ്ക്ക് നാണംകെട്ട തോൽവി; ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാനിസ്ഥാൻ എയ്ക്ക് വിജയം

ദംബുള്ളയിൽ നടന്ന ത്രിരാഷ്ട്ര പരമ്പര മത്സരത്തിൽ, ഇന്ത്യ എ, ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാനിസ്ഥാൻ എയോട് 4 റൺസിന് പരാജയപ്പെട്ടു. 2026 ലെ ത്രിരാഷ്ട്ര എ പരമ്പരയിൽ ഇന്ത്യ എയും അഫ്ഗാനിസ്ഥാൻ എയും തമ്മിലുള്ള മത്സരം ആവേശവും നിരാശയും ഒരുപോലെ സമ്മാനിച്ചു. ഇന്ത്യൻ ബാറ്റ്സ്മാൻമാർ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഉയർന്ന സ്കോർ നേടുകയും ചെയ്തു. പിന്നീട് മഴ മത്സരത്തിന്റെ ഗതി മാറ്റി, അഫ്ഗാനിസ്ഥാൻ DLS രീതിയിലൂടെ വിജയിച്ചു. ദംബുള്ളയിലെ രൺഗിരി ദംബുള്ള ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 49 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടി. വൈഭവ് സൂര്യവംശിയും പ്രഭ്സിമ്രാൻ സിങ്ങും ടീമിന് മികച്ച തുടക്കം നൽകി. വൈഭവ് 22 പന്തിൽ നിന്ന് 44 റൺസ് നേടി. പ്രഭ്സിമ്രാൻ 69 പന്തിൽ നിന്ന് 84 റൺസ് നേടി മികച്ച ഇന്നിംഗ്സ്…

വേൾഡ് കപ്പ് റഫറിക്ക് യുഎസിൽ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം

വാഷിംഗ്ടൺ: ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സൊമാലിയയിൽ നിന്നുള്ള പ്രമുഖ ലോകകപ്പ് റഫറി ഒമർ അർട്ടാന്  യുഎസിൽ പ്രവേശനാനുമതി നിഷേധിച്ചു. ടൂർണമെന്റിൽ പങ്കെടുക്കാനായി കഴിഞ്ഞ വാരാന്ത്യത്തിൽ ഇസ്താംബൂളിൽ നിന്നും മിയാമിയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ  അധികൃതർ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.സുരക്ഷാ പരിശോധനകളുടെ  ഭാഗമായാണ് പ്രവേശനം നിഷേധിച്ചതെന്നാണ് സിബിപിയുടെ ഔദ്യോഗിക വിശദീകരണം. ഭീകരവാദ സാധ്യതകൾ മുൻനിർത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാത്രാവിലക്കോ കടുത്ത നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയ 40 രാജ്യങ്ങളുടെ പട്ടികയിൽ സൊമാലിയയും ഉൾപ്പെടുന്നുണ്ട്. സ്വന്തം രാജ്യത്തുനിന്നും ലോകകപ്പ് നിയന്ത്രിക്കാൻ യോഗ്യത നേടുന്ന ആദ്യ വ്യക്തിയാകാൻ ഒരുങ്ങവെയാണ് ഒമറിന് ഈ തിരിച്ചടി നേരിട്ടത്. ഫിഫയും കായിക ലോകവും അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മത്സരങ്ങൾ ജൂൺ 11-ന് മെക്സിക്കോ സിറ്റിയിൽ ആരംഭിക്കാനിരിക്കെയാണ്…

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ചരിത്രപരമായ 300 റൺസ് വിജയം നേടിയിട്ടും WTC-യില്‍ അവസരം നിഷേധിച്ചു!

മുള്ളൻപൂർ ടെസ്റ്റിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ ഇന്നിംഗ്‌സിനും 300 റൺസിനും പരാജയപ്പെടുത്തി ചരിത്ര വിജയം നേടി. എന്നാൽ, ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏക ടെസ്റ്റ് നിലവിലെ WTC സൈക്കിളിന്റെ ഭാഗമല്ലാത്തതിനാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) പോയിന്റുകള്‍ നിഷേധിച്ചു. മുള്ളൻപൂർ: ചരിത്രപരമായ ഒരു ടെസ്റ്റ് മത്സരത്തിൽ, അഫ്ഗാനിസ്ഥാനെ ഇന്നിംഗ്‌സിനും 300 റൺസിനും പരാജയപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം തങ്ങളുടെ ശക്തി പ്രകടിപ്പിച്ചു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ, ബാറ്റിംഗ്, ബൗളിംഗ്, തന്ത്രം എന്നീ മൂന്ന് വകുപ്പുകളിലും ടീം ഇന്ത്യ എതിരാളികളെ പൂർണ്ണമായും ആധിപത്യം സ്ഥാപിച്ചു. എന്നാല്‍, ഇത്രയും പ്രധാനപ്പെട്ട ഒരു വിജയം നേടിയിട്ടും, ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യൻ ടീമിന് ഒരു നേട്ടവും നേടാനായില്ല, ഇത് നിരവധി ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തി. വാസ്തവത്തിൽ, ഈ മത്സരത്തിന്റെ ഫലം WTC പോയിന്റ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കാരണം,…

പ്രവാസി വെൽഫെയർ വോളിബോൾ ടൂർണമെന്റ്: കൈനറ്റിക് കിംഗ് ജേതാക്കൾ

ദോഹ: പ്രവാസി വെൽഫെയ൪  കോഴിക്കോട് ജില്ലാ കമ്മിറ്റി കാലിക്കറ്റ് സ്പോർട്‌സ് ക്ലബ്ബുമായി സഹകരിച്ച്  സംഘടിപ്പിച്ച പ്രഥമ ഏഷ്യന്‍  വോളീബാൾ ടൂർണമെന്റിൽ കൈനറ്റിക് കിംഗ് ജേതാക്കളായി. അമിഗോസ് വോളി ക്ലബ്ബിനെയാണ്‌ ഫൈനലില്‍ കൈനറ്റിക് കിങ്ങ് പരാജയപ്പെടുത്തിയത്. ടീം തമിഴ്നാടിനെയും എം.സി.സി ഖത്തറിനെയും തോല്പിച്ചാണ്‌ ഇരു ടീമുകളും കലാശപ്പോരാട്ടത്തിന്‌ യോഗ്യത നേടിയത്. പ്രവാസിസമൂഹങ്ങൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റില്‍ ഖത്തറിലെ പ്രമുഖ പ്രവാസി വോളി ക്ലബ്ബുകള്‍ മാറ്റുരച്ചു. മലയാളി ടീമുകള്‍ക്കൊപ്പം തമിഴ്നാട്, കര്‍ണ്ണാടക, നേപ്പാള്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ ടീമുകളും   ടൂർണമെന്റിനെത്തി. കൈനറ്റിക് കിങ്ങിന്റെ ദിയാനത്ത് അലിയെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. സമാപനച്ചടങ്ങിൽ വിജയികൾക്ക് കാശ് അവാർഡും ട്രോഫികളും വിതരണം ചെയ്തു.  ഇന്ത്യൻ സ്‌പോർട്സ് സെന്റർ പ്രസിഡണ്ട് ഇ.പി. അബ്ദുറഹ്‌മാൻ, വൈസ് പ്രസിഡണ്ട് സിതേന്ദു പാല്‍, ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹ്‌മദ്, ഐ.എസ്.സി മാനേജിംഗ്…

ലോകകപ്പ് ഫുട്ബോൾ : ഇറാൻ സപ്പോർട്ട് സ്റ്റാഫിന് വിസ നിഷേധം യുഎസിനെതിരെ ഇറാൻ

ലോസ് ആഞ്ചലസ് : ലോകകപ്പ് ഫുട്ബോളിനായി ഇറാൻ കളിക്കാർക്ക് വിസ അനുവദിച്ചതിന് പിന്നാലെ, ടീമിന്റെ സുപ്രധാന സപ്പോർട്ട് സ്റ്റാഫിന് യുഎസ് യാത്രാാനുമതി നിഷേധിച്ചതായി ഇറാൻ ആരോപിച്ചു. ഫുട്ബോൾ ഫെഡറേഷൻ മേധാവി ഉൾപ്പെടെ 15 ഭരണനിർവഹണ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിച്ചതായാണ് റിപ്പോർട്ട്. യുഎസിന്റേത് കായികരംഗത്തെ രാഷ്ട്രീയ ഇടപെടലാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. എന്നാൽ ഭീകരവാദ ബന്ധമുള്ളവരെ സ്പോർട്സിന്റെ മറവിൽ രാജ്യത്തേക്ക് കടത്താൻ അനുവദിക്കില്ലെന്നാണ് യുഎസ് നിലപാട്. ജൂൺ 15-ന് ലോസ് ആഞ്ചലസിലാണ് ഇറാന്റെ ആദ്യ മത്സരം. അക്രമസാധ്യതകൾ ഒഴിവാക്കാൻ കടുത്ത സുരക്ഷാ മാനദണ്ഡങ്ങളാണ് യുഎസ് ഏർപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ ഫിഫ ഇടപടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.

ജലോത്സവ രംഗത്ത്‌ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി എടത്വ മാലിയിൽ പുളിക്കത്ര തറവാട്; സ്വാഗത സംഘ സംഘാടക സമിതി രൂപീകരണ യോഗം ജൂൺ 7ന്

എടത്വ : ജലോത്സവ രംഗത്ത്‌ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി എടത്വ മാലിയിൽ പുളിക്കത്ര തറവാട് .എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് നടത്തും. സ്വാഗത സംഘ സംഘാടക സമിതി രൂപീകരണ യോഗം ജൂൺ 7ന് 3 മണിക്ക് എടത്വ പാണ്ടങ്കരി മാലിയിൽ പുളിക്കത്ര തറവാട്ടിൽ നടക്കുമെന്ന് ഡോ. ജോൺസൺ വി ഇടിക്കുള അറിയിച്ചു. മാനേജർ റജി എം.വർഗ്ഗീസ് അധ്യക്ഷത വഹിക്കും. കഴിഞ്ഞ ഒരു നൂറ്റാണ്ട് ഷോട്ട് കുടുംബത്തെ ഹൃദയത്തോട് ചേർത്ത് പിടിച്ച ജലോത്സവ പ്രേമികളായ എല്ലാവർക്കും ജോർജ്ജ് ചുമ്മാർ മാലിയിൽ നന്ദി അറിയിച്ചു. വള്ളംക്കളി പ്രേമികൾക്ക് എന്നും ആവേശമാണ് എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട് .ഒരേ കുടുബത്തിൽ നിന്നും തുടർച്ചയായി 4 തലമുറക്കാർ കളി വള്ളങ്ങൾ നിർമിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതുമായ യു ആർ.എഫ് വേൾഡ് റെക്കോർഡ് ബഹുമതി…