രാജ് സുകുമാരൻ മന്ത്ര കാലിഫോർണിയ റീജിയണൽ വൈസ് പ്രസിഡന്റ്

മന്ത്രയുടെ കാലിഫോർണിയ വൈസ് പ്രസിഡന്റ് ആയി രാജ് സുകുമാരനെ തിരഞ്ഞെടുത്തു’ സാൻ ഡീഗോയിലെയും , സതേൺ കാലിഫോർണിയയിലേയും വിവിധ ഹിന്ദു സംഘടനകളിലെ സജീവ പ്രവർത്തകനായ രാജ്, മന്ത്രയുടെ കാലിഫോർണിയ റീജിയന്റെ പ്രവർത്തനങ്ങൾക്കു ശക്തി പകരും എന്ന് പ്രസിഡന്റ് ഹരി ശിവരാമൻ പ്രത്യാശ പ്രകടിപ്പിച്ചു. സാൻഡിയേഗോയിലെ മലയാളി സമൂഹത്തിനു പരിചിത മുഖമായ രാജ്, സേവ് ശബരിമല യു എസ് എ ഫോറത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. കോട്ടയം ജില്ലയിലെ തിരുവഞ്ചൂർ സ്വദേശിയായ അദ്ദേഹം, ഹിന്ദു സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി വിവിധ കർമ്മ മണ്ഡലങ്ങളിൽ പ്രവർത്തിക്കുകയും, 2005 ഇൽ യു എസ് എയിലേക്ക് ജോലിസംബന്ധമായി താമസം മാറുകയുമായിരുന്നു. ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥനായ രാജ്, ഭാര്യ രാഖി, മക്കൾ ഋഷി, പ്രണവ് എന്നിവരോടൊപ്പം സാൻഡീഗോയിൽ താമസിക്കുന്നു.

അമേരിക്കന്‍ മലയാളികള്‍ക്ക് ഫൊക്കാനായുടെ കേരളപ്പിറവി ആശംസകള്‍

1956 നവംബര്‍ 1ന് സ്വതന്ത്ര സംസ്ഥാനമായി കേരളം പിറന്നതിന്‍റെ ഓര്‍മ്മയ്ക്കായി നവംബര്‍ 1 കേരളപ്പിറവി ദിനമായി ആഘോഷിക്കുമ്പോള്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയും ആ ആഘോഷങ്ങള്‍ക്കൊപ്പം നിങ്ങളോടൊപ്പം പങ്കുചേരുകയാണ്. എല്ലാ മലയാളികൾക്കും ഫൊക്കാനയായും കേരളാ പിറവി ആശംസകൾ നേരുന്നതായി ഡോ . ബാബു സ്റ്റീഫൻ അറിയിച്ചു മനുഷ്യരാശിയുടെ എല്ലാ സാംസ്കാരിക മേഖലകളിലേക്കും മലയാളികളും കടന്നുവന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ നേട്ടം. ലോകത്തിന്‍റെ ഏതു കോണിലെത്തിയാലും മലയാളി കേരളത്തിന്‍റെ വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് മാതൃകയാകുവാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. എല്ലാ മലയാളികളും ആ മാതൃക തുടരുകയും കേരളത്തിന്‍റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും വേണം. എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ കേരളപ്പിറവി ആശംസകള്‍. അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളി സമത്വത്തിന്റെ രൂപീകരണത്തിന്‌ സഹായകമായിത്തീര്‍ന്നു. തിരുവിതാംകുറിന്റേയും കൊച്ചിയുടേയും മലബാറിന്റേയും അതിര്‍ത്തികള്‍ മറികടന്നു കൊണ്ട്‌ ഒരു മലയാളി എന്ന ചിന്തയാണ്. ദൈവത്തിന്റെ സ്വന്തം…

ഹാലോവിന്‍ കാഴ്ചകള്‍ (ഓട്ടംതുള്ളല്‍)

ചെകുത്താന്‍ വിളയാടും നാട് ദൈവത്തിന്‍ സ്വന്തം നാട്! പുരുഷ വിളയാട്ടം മാറി നാവിനു നീളം കൂടിയ നാരികള്‍ യക്ഷികളായി ചുറ്റിനടന്നു! സരിതയും സ്വപ്നയുമൊക്കെ ഒരുക്കിയ വഴികളിലങ്ങനെ നൂതന യക്ഷികള്‍ നിന്നുവിളങ്ങി കഷായം ഗ്രീഷ്മ, സൈനയിഡു ജോളി എന്തിനു നരഭോജി ലൈലാമാരങ്ങനെ! ഉഗ്രവിഷം ചീറ്റും പെണ്‍ പാമ്പുകള്‍ പത്തിവടര്‍ത്തി ആടും നമ്മുടെ നാടോ ദൈവത്തിന്‍ നാട്? ഹലോവിനു നൂതന നിറമേകും നമ്മുടെ നാട്, നശിച്ചു നാറാക്കല്ലായി ചെകുത്താന്‍ കയറിയ നാട്! ഹണികളെവിടയുങ്ങനെ ചാറ്റിചീറ്റി മണികളടിച്ചു മാറ്റും ചെറ്റകള്‍! തണുംചാരി നിന്നവരൊക്കെ മാനംപോയി ചുറ്റി നടന്നു! അടിമുടിയങ്ങനെ തട്ടിപ്പിന്‍ ചുഴിയില്‍ മുങ്ങിതാഴും നമ്മുടെ നാട് പിശാചിന്‍ നാടല്ലെന്നുണ്ടോ!! എന്തിനു വെറുമൊരു ആഘോഷ, ഹലൊവിന് നമ്മുടെ നാട്ടില്‍ നിത്യഹലോവിന്‍ വിളയാട്ടമതങ്ങനെ!!

കാനഡ മലയാളി പെന്തക്കോസ്റ്റൽ ചർച്ചസ് കോൺഫറൻസ്

കാനഡ മലയാളി പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ ആഭി മുഖ്യത്തിൽ നടക്കുന്ന റിവൈവ് കാനഡ‘ Revive Canada’ (CMPCC) 7 മത് കോൺഫെറൻസ് ഒരുക്കങ്ങൾ നടക്കുന്നു. കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും അൻപതിൽ പരം സഭകളും, അതോടൊപ്പം USA, UK, Australia, Middle East, India തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ദൈവമക്കൾ പങ്കെടുക്കുന്നു. November മാസം 19 ശനിയാഴ്ച 2022 വൈകിട്ട് (7 Pm – EST, 5 Pm -AB, 4 Pm – BC ) ഈ പ്രാവശ്യവും Zoom Platform ലൂടെ നടക്കുന്നു. കാനഡ പാസ്റ്റെർസ് ഫെല്ലോഷിപ്പ് നേതൃത്വം കൊടുക്കുന്ന ഈ സമ്മേളനത്തിൽ പ്രധാന പ്രസംഗകനായി പാസ്റ്റർ ജോൺ തോമസ് കാനഡ വചന പ്രഘോഷണം നടത്തുകയും വിവിധ പ്രൊവിൻസുകളിലെ സഭകൾ ഗാന ശ്രുഷകകൾക്കു നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. ഈ മഹാമാരിയുടെ നടുവിൽ കഴിഞ്ഞ നാളുകളിൽ…

ന്യൂയോർക്ക് സിറ്റിയിൽ ദീപാവലിക്ക് സ്‌കൂൾ അവധി പ്രഖ്യാപിച്ച് മേയർ എറിക് ആദംസ്

ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി ന്യൂയോർക്ക് സിറ്റി മേയർ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിൽ അതിവിപുലമായി ദീപാവലി ആഘോഷം നടത്തി. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസ് ഏകദേശം 1400 പേർക്കാണ് ദീപാവലിയോടനുബന്ധിച്ചു അദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയിൽ ആഥിത്യമരുളിയത്. അതിൽ ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണെക്ടികട്ട്, പെൻസിൽവാനിയ എന്നീ സംസ്‌ഥാനങ്ങളിൽ നിന്നുമായി നൂറിലധികം മലയാളി സുഹൃത്തുക്കളും സാമൂഹിക സാംസ്കാരിക നേതാക്കളും ഉണ്ടായിരുന്നു. മേയർ എറിക് ആദംസിൻറെ ഭരണത്തിലുള്ള ഏഷ്യൻ കമ്മ്യൂണിറ്റി ആഫെയ്ർസിന്റെ ഡെപ്യൂട്ടി കമ്മീഷണർ ചുമതല വഹിക്കുന്ന ഇന്ത്യക്കാരനായ ദിലീപ് ചൗഹാനാണ് ദീപാവലി ആഘോഷങ്ങൾ നടത്തുന്നതിന് ചുക്കാൻ പിടിച്ചത്. മേയറുടെ ഇലക്‌ഷൻ ക്യാമ്പയിൻ ഉപദേഷ്ടാവും ന്യൂയോർക്ക് സിറ്റി ആരോഗ്യ വകുപ്പ് കമ്മറ്റി മെമ്പറും മലയാളിയുമായ ഡോ. ബിന്ദു ബാബു മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു. മലയാളി സെനറ്റർ കെവിൻ തോമസ്, മലയാളിയായ ആദ്യത്തെ സിറ്റി കൗൺസിൽ മെമ്പർ ശേഖർ കൃഷ്ണൻ, ആദ്യത്തെ…

ഡാളസിൽ അന്തരിച്ച മത്തായി മാത്യുവിന്റെ സംസ്കാരം ഇന്ന്

ഡാളസ്: കൊച്ചി അയ്യംപ്പള്ളി മഴുവൻച്ചേരി പറമ്പത്ത് മത്തായി മാത്യു (മത്തായി കുഞ്ഞ് 73) അന്തരിച്ചു. ഡാളസ് കാരോൾട്ടൺ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ ഇടവകാംഗമാണ്. ഭാര്യ: പെരുമ്പാവൂർ കീഴില്ലം പുളിനാട്ട് കുടുംബാംഗം. മക്കൾ: ദിവ്യാ എബ്രഹാം, ദീപ എബ്രഹാം (ഇരുവരും ഡാളസിൽ) മരുമക്കൾ: യൂജിൻ മാർക്ക് എബ്രഹാം, ജോബി എബ്രഹാം. കൊച്ചുമക്കൾ: നോറ സോസാന എബ്രഹാം, ബെഞ്ചമിൻ എബ്രഹാം. സഹോദരങ്ങൾ: പോൾ മാത്യു (ചിക്കാഗോ), വിമലാ വർക്കി (എറണാകുളം), റാണി ജേക്കബ് (മാവേലിക്കര) പൊതുദർശനം നവംബർ 1 ചൊവ്വാഴ്ച്ച (ഇന്ന്) ഉച്ചക്ക് 2 മണിക്ക് കോപ്പേൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 Freeport Pkwy, Coppell, TX 75019) വെച്ചും തുടർന്ന് 3 മണിക്ക് സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കരിക്കും. കൂടുതൽ വിവരങ്ങൾക്ക്: യൂജിൻ എബ്രഹാം 972…

മാൽക്കം എക്‌സിന്റെ കൊലപാതകത്തിൽ കുറ്റവിമുക്തരാക്കപ്പെട്ടവർക്ക് 36 മില്യൺ ഡോളർ ലഭിക്കും

ന്യൂയോർക്ക്: 1965-ൽ മാൽക്കം എക്‌സിന്റെ കൊലപാതകക്കുറ്റം ചുമത്തി, കഴിഞ്ഞ വർഷം കുറ്റവിമുക്തരാക്കപ്പെട്ട രണ്ട് പേരുടെ നഷ്ടപരിഹാര കേസ് ന്യൂയോര്‍ക്ക് സിറ്റി തീർപ്പാക്കുന്നു. തെറ്റായ ശിക്ഷാവിധികൾക്ക് 26 മില്യൺ ഡോളർ നൽകാമെന്ന് സമ്മതിച്ചു. ന്യൂയോർക്ക് സംസ്ഥാനം 10 മില്യൺ ഡോളർ അധികമായി നൽകും. കുറ്റവിമുക്തരാക്കപ്പെട്ട മുഹമ്മദ് അസീസിനേയും ഖലീൽ ഇസ്ലാമിനേയും പ്രതിനിധീകരിച്ച് അഭിഭാഷകനായ ഡേവിഡ് ഷാനിസ് ഞായറാഴ്ച ഒത്തുതീർപ്പ് സ്ഥിരീകരിച്ചു. “മുഹമ്മദ് അസീസും ഖലീൽ ഇസ്ലാമും അവരുടെ കുടുംബങ്ങളും 50 വർഷത്തിലേറെയായി ഈ അന്യായമായ ശിക്ഷാവിധികൾ കാരണം കഷ്ടപ്പെടുന്നു. ന്യൂയോര്‍ക്ക് സിറ്റി ചെയ്ത ഗുരുതരമായ അനീതികൾ തിരിച്ചറിഞ്ഞു, വ്യവഹാരങ്ങൾ പരിഹരിക്കാൻ കൺട്രോളർ ഓഫീസും കോർപ്പറേഷൻ കൗൺസലും കാണിച്ച ആത്മാർത്ഥതയെയും വേഗതയെയും ഞാൻ അഭിനന്ദിക്കുന്നു,” ഷാനിസ് പറഞ്ഞു. “പോലീസിന്റെയും പ്രോസിക്യൂട്ടര്‍മാരുടേയും തെറ്റായ നീക്കം വലിയ നാശം വിതയ്ക്കുന്നു, അനീതികൾ തിരിച്ചറിയാനും തിരുത്താനും നമ്മള്‍ ജാഗ്രത പാലിക്കണം” എന്ന സന്ദേശമാണ് സെറ്റിൽമെന്റുകൾ…

വേൾഡ് മലയാളി കൗൺസിൽ ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്കായി മെഡിക്കൽ ഹെൽപ്‌ലൈൻ ആരംഭിച്ചു

2022 ജൂണിൽ ബഹ്റൈനില്‍ നടന്ന ഗ്ലോബൽ കോൺഫറന്‍സിനോടനുബന്ധിച്ച് തുടങ്ങിവച്ച വിവിധ ഇന്റർനാഷണല്‍ ഫോറങ്ങളുടെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പ്രവാസി മലയാളികൾക്ക് പ്രയോജനപ്പെടുത്തക്ക രീതിയിൽ പ്രാബല്യത്തിലാക്കുമെന്ന് ഗ്ലോബൽ ചെയർമെൻ ഗോപാല പിള്ളയും ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായിയും സംയുക്തമായി ഒരു പ്രസ്‌താവനയിൽ അറിയിച്ചു. വേൾഡ് മലയാളി കൗണ്‍സിലിന്റെ ഇന്റർനാഷണൽ ഹെൽത്ത്‌ ആൻഡ് മെഡിക്കൽ ഫോറം ഹെൽപ്‌ലൈനിന്റെ സേവനങ്ങൾ ഫോറം പ്രസിഡന്റ്‌ ഡോ. ജിമ്മി ലോനപ്പൻ മൊയ്‌ലന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. ലോകമെബാടുമുള്ള മലയാളികളുടെ സഹായത്തിനായി ഉപദേശം, വിദഗ്ധാഭിപ്രായം, പരിശീലനം, മാർഗ്ഗനിർദേശം, കൌൺസിലിംഗ് എന്നിവയ്ക്കായി ഓരൊ വിഭാഗത്തിലെയും വിദഗ്ധരെയും അനുഭവപരിചയമുള്ള വ്യക്തികളെയും ഏകോപിച്ചാണ്‌ ഹെൽപ് ലൈൻ സേവനം സജ്ജീകരിച്ചിരിക്കുന്നത്. വാട്ട്‌സ് ആപ്പ് നമ്പർ വഴിയാണ് ഹെൽപ്‌ ലൈൻ പ്രവർത്തിക്കുന്നത്. ഈ സൗകര്യം പ്രേയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ആർക്കും ഹെൽപ് ലൈൻ നമ്പറിലേക്ക് വാട്ട്‌സ് ആപ്പ് സന്ദേശം അയക്കാം.സന്ദേശവും ബന്ധപ്പെടാനുള്ള വിശദാ൦ശങ്ങളും ബന്ധപ്പെട്ട ഉപവിഭാഗം ഹെൽപ്പ്…

ബെയ്ജിംഗിനെ ‘നിയന്ത്രിക്കാനും അടിച്ചമർത്താനുമുള്ള’ അമേരിക്കയുടെ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ചൈനയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി നടത്തിയ ഒരു ഫോണ്‍ സംഭാഷണത്തില്‍, ബെയ്ജിംഗിനെതിരെയുള്ള നിയന്ത്രണത്തിന്റെയും അടിച്ചമർത്തലിന്റെയും യുഎസ് നയത്തെ അപലപിച്ചു. ചൈനയ്‌ക്കെതിരായ നിയന്ത്രണവും അടിച്ചമർത്തലും യുഎസ് അവസാനിപ്പിക്കണമെന്നും, ഇരുപക്ഷവും തമ്മിലുള്ള ബന്ധത്തിൽ പുതിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനെതിരെ വാഷിംഗ്ടണിന് മുന്നറിയിപ്പ് നൽകണമെന്നും, വാങ് യു എസ് സ്റ്റേറ്റ് സെക്രട്ടറിയോട് പറഞ്ഞതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. “ചൈനയെ നിയന്ത്രിക്കാനും അടിച്ചമർത്താനുമുള്ള ശ്രമങ്ങൾ യുഎസ് പക്ഷം അവസാനിപ്പിക്കണം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ തടസ്സങ്ങൾ സൃഷ്ടിക്കരുത്,” ചൈനീസ് വിദേശകാര്യ മന്ത്രാലയം ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. ചൈന-യുഎസ് ബന്ധം തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ചും വാങ് യി സൂചിപ്പിച്ചു. സുസ്ഥിരമായ വികസനത്തിന്റെ പാത ചൈനയുടെയും യുഎസിന്റെയും പൊതു താൽപ്പര്യങ്ങൾ മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതു പ്രതീക്ഷയും കൂടിയാണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. യുഎസിന്റെ…

ഫിലഡൽഫിയ കോട്ടയം അസോസിയേഷന് നവ നേതൃത്വം

ഫിലഡൽഫിയ: അക്ഷരനഗരിയുടെ അഭിമാനമായി അമേരിക്കയിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി പ്രവർത്തിച്ചു വരുന്ന കോട്ടയം അസോസിയേഷന്റെ 2022–24 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. കോട്ടയം അസോസിയേഷൻ നിർധനരായ കുടുംബങ്ങൾക്ക് ഭവനം നിർമിച്ചു നൽകുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ പഠന സഹായപദ്ധതിക്കുള്ള സഹായഹസ്തം നൽകി വരികയും, കൂടാതെ ഇതര ചാരിറ്റി പ്രവർത്തനങ്ങൾക്കും മറ്റു നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്കും കേരളത്തിലും അമേരിക്കയിലുമായി നേതൃത്വം കൊടുത്തുവരികയും ചെയ്യുന്നു. സണ്ണി കിഴക്കേമുറി (പ്രസിഡന്റ്), ബെന്നി കൊട്ടാരത്തിൽ (വൈസ് പ്രസിഡന്റ്), കുര്യൻ രാജൻ (ജന. സെക്രട്ടറി), ജെയിംസ് അന്ത്രയോസ് (ട്രഷറാർ), സാബു ജേക്കബ് (സെക്രട്ടറി), സാജൻ വർഗീസ് (ചാരിറ്റി കോഓർഡിനേറ്റർ), സാബു പാമ്പാടി (പ്രോഗ്രാം), ജീമോൻ ജോർജ് (പിആർഒ), മാത്യു ഐപ്പ്, വർഗീസ് വർഗീസ് (പിക്നിക്), ജോൺ മാത്യു (ജോ. ട്രഷറാർ). ജോബി ജോർജ്, ജോസഫ് മാണി, ജോൺ പി. വർക്കി, ഏബ്രഹാം…