ഭാര്യയെ വധിക്കാന്‍ വാടക കൊലയാളികളെ നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വധശിക്ഷ തിയ്യതി നിശ്ചയിച്ചു

ഹണ്ട്‌സ്‌വില്ലെ (ടെക്സസ്): വിവാഹ മോചനവും, കുട്ടിയുടെ കസ്റ്റഡി തര്‍ക്കവും വര്‍ദ്ധിച്ചപ്പോള്‍ ഭാര്യയെ വധിക്കുന്നതിന് വാടകക്കൊലയാളികളെ ഏര്‍പ്പാടു ചെയ്ത ഭാര്‍ത്താവ് പോലീസ് ഓഫീസര്‍ റോബര്‍ട്ട് അലന്‍ ഫ്രട്ടായുടെ (65) വധശിക്ഷ നടപ്പാക്കുന്നതിനുള്ള തിയ്യതി നിശ്ചയിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവില്‍ ജഡ്ജി ഒക്ടോബര്‍ 11 ചൊവ്വാഴ്ച ഒപ്പുവെച്ചു. 1996 മുതല്‍ വധശിക്ഷയും കാത്ത് ജയിലില്‍ കഴിയുന്ന റോബര്‍ട്ടിന്റെ ശിക്ഷ 2023 ജനുവരി 10ന് നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വധശിക്ഷ തിയ്യതി നിശ്ചയിച്ചതോടെ ടെക്‌സസ് ഹണ്ട്‌സ്‌വില്ലെയിലുള്ള ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ജസ്റ്റിസ് കറക്‌ഷണല്‍ ക്ഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂഷനിലേക്ക് മാറ്റി. റോബര്‍ട്ട് തന്റെ ജിമ്മില്‍ നിന്നും വാടകക്കെടുത്ത രണ്ടു വാടക കൊലയാളികളാണ് 1994 നവംബര്‍ 4ന് റോബര്‍ട്ടിന്റെ ഭാര്യ ഫറാ ഫ്രെട്ടയുടെ ജീവനെടുത്തത്. സംഭവം നടക്കുമ്പോള്‍ റോബര്‍ട്ട് ചര്‍ച്ചിലായിരുന്നു. വധശിക്ഷക്കു വിധിച്ചശേഷം നല്‍കിയ അപ്പീലില്‍ റോബര്‍ട്ടിനെ കുറ്റവിമുക്തനാക്കിയെങ്കിലും 2009ല്‍ കേസ് വീണ്ടും വിചാരണ…

മാർത്തോമ്മാ സുവിശേഷ സേവികാ സംഘം കോൺഫറൻസ് ഡാളസിൽ; ഒരുക്കങ്ങൾ പൂർത്തിയായി

ഡാളസ്: മാർത്തോമാ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഡാളസിൽ വച്ച് നടത്തപ്പെടുന്ന 20 – മത് ദേശീയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി ഡോ. അഞ്ജു ബിജിലി അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത, ഡോ. ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസോകോപ്പാ എന്നിവർ ഡാളസിൽ എത്തിച്ചേർന്നു. ഒക്ടോബർ 13 മുതൽ 16 വരെ (വ്യാഴം മുതൽ ഞായർ) ഡാളസ് മാർത്തോമാ ചർച്ച്‌ ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന കോൺഫറൻസിന് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയിലെ സേവികാ സംഘമാണ് ആതിഥേയത്വം വഹിയ്ക്കുന്നത്. “സ്ത്രീകൾ പുതിയ ലോകത്തിന്റെ മാർഗ്ഗദർശികൾ” എന്ന വിഷയമാണ് ഈ കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം. വിഷയത്തെ സംബന്ധിച്ച് നിരവധി പഠന സെഷനുകളും ചർച്ചകളും ക്രമീകരിച്ചിട്ടുണ്ട്. മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമാ…

ഞങ്ങൾ റഷ്യയുടെ മേല്‍ ചിലവ് ചുമത്തുന്നത് തുടരും: ബൈഡന്‍

വാഷിംഗ്ടണ്‍: കിയെവിലും ഉക്രെയ്നിലെ ഒന്നിലധികം പ്രദേശങ്ങളിലും റഷ്യൻ സൈന്യം നടത്തിയ മിസൈൽ ആക്രമണങ്ങളെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. “റഷ്യയുടെ മേൽ ചിലവ് ചുമത്തുന്നത്” അമേരിക്ക തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ ആക്രമണങ്ങൾ ഉക്രെയ്‌നിലെ ജനങ്ങൾക്കൊപ്പം നിൽക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഞങ്ങളുടെ സഖ്യകക്ഷികൾക്കും പങ്കാളികൾക്കും ഒപ്പം, റഷ്യയുടെ ആക്രമണത്തിന് ചിലവ് ചുമത്തുന്നത് ഞങ്ങൾ തുടരും, പുടിനെയും റഷ്യയെയും അതിന്റെ അതിക്രമങ്ങൾക്കും യുദ്ധക്കുറ്റങ്ങൾക്കും ഉത്തരവാദികളാക്കി, ഉക്രേനിയൻ സേനയ്ക്ക് അവരുടെ രാജ്യത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാൻ ആവശ്യമായ പിന്തുണ നൽകും,” ബൈഡന്‍ തിങ്കളാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു. ക്രിമിയൻ പാലത്തിന് മേലുള്ള ആക്രമണങ്ങൾ ഉണ്ടായാൽ “ശക്തമായ” പ്രതികരണമുണ്ടാകുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകിയതോടെ റഷ്യയുടെ സൈന്യം തിങ്കളാഴ്ച കിയെവിലും മറ്റ് ഉക്രേനിയൻ നഗരങ്ങളിലും ആക്രമണം നടത്തി. സ്‌ഫോടനങ്ങളിൽ അഞ്ച് പേർ മരിക്കുകയും പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുകയും…

ഉക്രെയ്ൻ യുദ്ധം രൂക്ഷമാക്കാൻ യുഎസ് അത്യാധുനിക ആയുധങ്ങൾ വിതരണം ചെയ്യുന്നു: റഷ്യ

ഉക്രെയ്‌നിന് നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുന്നതിനെതിരെ റഷ്യ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. എട്ടാം മാസത്തിലേക്ക് കടന്നിരിക്കുന്ന ഈ സംഘര്‍ഷം അമേരിക്കയുടെ നടപടി കൂടുതൽ വഷളാക്കുകയേയുള്ളൂ എന്നും റഷ്യയുടെ മുന്നറിയിപ്പില്‍ പറയുന്നു. ഉക്രെയ്‌നിലേക്കുള്ള യുഎസ് ആയുധ വിതരണത്തിന്റെ തുടർച്ച “യുക്രെയ്‌ൻ ഭാഗത്തിന് കൂടുതൽ വേദനാജനകമാക്കും, പക്ഷേ അത് ഞങ്ങളുടെ ലക്ഷ്യങ്ങളെയും അന്തിമ ഫലത്തെയും മാറ്റില്ല” എന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് ചൊവ്വാഴ്ച പറഞ്ഞു. വിപുലമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകാനുള്ള തന്റെ അഭ്യർത്ഥന വാഷിംഗ്ടൺ അംഗീകരിച്ചതായി തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയോട് പറഞ്ഞു. ഫെബ്രുവരി 24 ന് റഷ്യ യുക്രെയ്‌നെതിരെ സൈനിക ക്യാമ്പയിൻ ആരംഭിച്ചതുമുതൽ 16.8 ബില്യൺ ഡോളറിലധികം മൂല്യമുള്ള സുരക്ഷാ സഹായം യു.എസ് കിയെവിന് നൽകിയിട്ടുണ്ട്. ഉക്രെയ്ന് ദീർഘദൂര മിസൈലുകൾ നൽകിയാൽ വാഷിംഗ്ടൺ “ചുവന്ന…

ഡോ. ശശി തരൂരിന് ഒഐസിസി യുഎസ്‌എയുടെ പിന്തുണ

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കാലാനുശ്രുത മാറ്റങ്ങളെ കൃത്യമായി അപഗ്രഥിച്ചു രാഷ്ട്രീയ നഭോമണ്ഡലത്തിൽ ഉജ്ജ്വലമായി പ്രകാശിക്കുന്ന, പുതു തലമുറയുടെ പ്രതീകമായി മാറിയ വിശ്വപൗരൻ ഡോ. ശശി തരൂരിന് ഒഐസിസി യുഎസ്എ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും പിന്തുണ അറിയിച്ചു. ഒഐസിസി യുഎസ്എ ഒക്ടോബർ 9 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ വിളിച്ചുകൂട്ടിയ പ്രത്യേക എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. ചെയർമാൻ ജെയിംസ് കൂടൽ ആമുഖ പ്രസംഗം നടത്തി, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന “ഭാരത് ജോഡോ യാത്ര” യിൽ സംഘടനയെ പ്രതിനിധീകരിച്ച് രണ്ടു ദിവസം പങ്കെടുത്ത ജെയിംസ് കൂടലിനെ കമ്മിറ്റി നന്ദി അറിയിച്ചു. യാത്രയുടെ തുടക്കത്തിൽ കന്യാകുമാരിയിലും കേരള അതിർത്തിയിലുമാണ് അദ്ദേഹം…

വാഹനാപകടത്തിനുശേഷം നിർത്താതെ പോയ ഡ്രൈവറെ ജനക്കൂട്ടം ഓടിച്ചിട്ടു പിടികൂടി പോലീസിലേല്പിച്ചു

ന്യൂയോര്‍ക്ക്: ബ്രോങ്ക്സില്‍ ഉണ്ടായ കാറപകടത്തിനുശേഷം വാഹനം നിർത്താതെ പോയ ഡ്രൈവറെ ജനക്കൂട്ടം ഓടിച്ചിട്ടു പിടിച്ചു പൊലീസിലേല്പിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 26-കാരനെ ശ്രദ്ധിക്കാതെ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടാൻ ഡ്രൈവര്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ജനക്കൂട്ടം ഇയാളെ ഓടിച്ചിട്ടു പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് ക്രിസ്റ്റൻ അവന്യു മുറിച്ചു കടക്കുന്നതിനിടെയാണ് അതുവഴി വന്ന ബെൻസ് കാർ യുവാവിനെ ഇടിച്ചിട്ടത്. അപകട സ്ഥലത്ത് അൽപനേരം നിന്ന ഡ്രൈവർ ജനക്കൂട്ടത്തെ ഭയന്നാണ് അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ട യുവാവിനെ ഗുരുതര പരുക്കുകളോടെ സെന്റ് ബർണബാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ന്യൂയോര്‍ക്ക് സിറ്റി പൊലീസ് പറഞ്ഞു.

ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഡാളസില്‍ നാളെ പൗരസ്വീകരണം നല്‍കുന്നു

ഡാളസ്: മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് സൗത്ത് വെസ്റ്റ് റീജണല്‍ ആക്ടിവിറ്റി കമ്മിറ്റി(RAC) യുടെ നേതൃത്വത്തില്‍ ഡാളസ് മാര്‍ത്തോമ്മാ ഇവന്റ് സെന്ററില്‍ (11500 Luna Rd, Dallas,TX 75234) വെച്ച് നാളെ (ബുധനാഴ്ച) വൈകിട്ട് 6.30ന് പൗരസ്വീകരണം നല്‍കുന്നു. നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസിന്റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന സ്വീകരണ സമ്മേളനത്തില്‍ മലങ്കര യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ ബിഷപ്പ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, എപ്പിസ്‌കോപ്പല്‍ സഭയുടെ ഡാളസ് ഭദ്രാസനാദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോര്‍ജ്ജ് സംനര്‍, ടെക്‌സാസ് സ്‌റ്റേറ്റ് ഹൗസ് റെപ്രസന്റേറ്റീവ് ജൂലി ജോണ്‍സന്‍, ഡാളസ് എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് പ്രസിഡന്റ് റവ. ഫാ. രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ, സണ്ണിവെയില്‍ സിറ്റി മേയര്‍ സജി ജോര്‍ജ്ജ്, കോപ്പല്‍ സിറ്റി പ്രോ ടേം മേയര്‍…

2560 പൗണ്ട് തൂക്കമുള്ള മത്തങ്ങ പുതിയ യു എസ് റിക്കോര്‍ഡ്

കാലിഫോർണിയ: മിനസോട്ടയിൽ നിന്നുള്ള ഹോൾട്ടി കൾച്ചർ അദ്ധ്യാപികയുടെ കൃഷിയിടത്തിൽ നിന്ന് വിളവെടുത്ത 2560 പൗണ്ട് തൂക്കമുള്ള മത്തങ്ങ യു എസില്‍ പുതിയ റിക്കാര്‍ഡ്. ഈ മത്തങ്ങ നോർത്തേൺ കലിഫോർണിയ വാർഷിക പം‌പ്കിന്‍ മത്സരത്തിൽ പ്രദർശിപ്പിച്ചിരുന്നു. മിനസോട്ടയിലെ കാലാവസ്ഥയിൽ ഇത്തരമൊരു മത്തങ്ങ ഉണ്ടാകുക എന്നതു അസാധാരണമാണെന്ന് ട്രാവിസ് ജിൻജർ പറഞ്ഞു. 30 മണിക്കൂർ ഡ്രൈവ് ചെയ്താണ് ട്രാവിസ് ഹാഫ് മൂൺ ബെയിൽ സംഘടിപ്പിച്ച 49–ാമത് പംപ്കിൻ വെയിംഗ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയത്. ഒക്ടോബർ പത്തിന് നടന്ന ഈ മത്സരം കാണാന്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ എത്തിയിരുന്നു. 2020 ൽ നടന്ന മത്സരത്തിൽ വിജയിയായത് ഈ അദ്ധ്യാപിക തന്നെയായിരുന്നു. 2022 ൽ പുതിയ റെക്കാർഡ് സ്ഥാപിച്ചതോടെ നിലവിലുണ്ടായിരുന്ന 2554 പൗണ്ട് തകർക്കപ്പെട്ടു. അതേസമയം ഗിന്നസ് വേൾഡ് റെക്കോർഡിൽ സ്ഥാനം പിടിച്ച മത്തങ്ങയുടെ തൂക്കം 2702 പൗണ്ടാണ്.

ഫ്‌ളോറിഡ കൈരളി ആർട്സിന്റെ ഓണാഘോഷ വേളയില്‍ കേരളത്തിലെ ഭിന്ന ശേഷി കുട്ടികൾക്ക് ഗാന വിരുന്നും സദ്യയും ഒരുക്കി: വറുഗീസ് സാമുവേൽ, കൈരളി പ്രസിഡന്റ്

ഫോർട്ട് ലോഡർഡേൽ: ചാരിറ്റി പ്രവർത്തനങ്ങൾക്ക് സുപ്രസിദ്ധി ആർജിച്ച കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ ഓണാഘോഷവും സദ്യയും ഫ്ലോറിഡയിൽ വച്ചു നടത്തിയപ്പോൾ, തിരുവല്ല വികാസ് സ്കൂളിലെ ഭിന്ന ശേഷി കുട്ടികൾക്ക് സുപ്രസിദ്ധ ഗായകൻ ബിനോയ് ചാക്കോ ടീമിന്റെ നേതൃത്വത്തിൽ ഗാനമേള ഒരുക്കി സമൂഹത്തോടുള്ള പ്രതിബദ്ധത വിളിച്ചറിയിച്ചു. ഫ്ലോറിഡയിൽ താണ്ഡവമാടിയ ഇയാൻ കൊടുങ്കാറ്റിൽ കഷ്ടതയനുഭവിക്കുന്ന ജങ്ങൾക്കു സഹായമെത്തിക്കുന്നതുൾപ്പെടെ അനേകം ചാരിറ്റി പ്രവർത്തനങ്ങൾ കൈരളി ആർട്സ് നടപ്പാക്കി. ഈ ഓണത്തോടനുബന്ധിച്ചു ഓണകിറ്റും സദ്യയും നാട്ടിൽ വിതരണം ചെയ്തിരുന്നു. കൈരളി പ്രസിഡന്റ് വർഗീസ് ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓണാഘോഷം ഫൊക്കാനാ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഉൽഘാടനം ചെയ്തു. നിർധനരായ 25 കുടുമ്പങ്ങൾക്കു വീടുകൾ നിർമിച്ചു നല്‍കുന്നതുൾപ്പെടെ ഫൊക്കാനാ നടപ്പാക്കാനാഗ്രഹിക്കുന്ന പ്രോഗ്രാമുകൾ ഡോ ബാബു സ്റ്റീഫൻ വിശദീകരിച്ചു. ഫൊക്കാനാ സെക്രട്ടറി ഡോ കലാ ഷാഹി വിശിഷ്ടാതിഥി ആയിരുന്നു. ഫൊക്കാനാ ഓർലാണ്ടോ…

“തരൂർ ഇഫെക്റ്റ്” പ്രവാസികളുടെ ഇടയിലും അലയടികളായി മുന്നേറുന്നു

ന്യൂയോർക്ക്: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പുനരുജ്ജീവനം ആഗ്രഹിക്കുന്ന എല്ലാ കോൺഗ്രസ്സ് അനുഭാവികളുടെ ഇടയിലും “തരൂർ  ഇഫെക്റ്റ്” ഒരു തരംഗമായി മുന്നേറുകയാണ്. അതിന്റെ അലയടികൾ ഇന്ത്യയുടെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി നിൽക്കാതെ ലോകമെമ്പാടുമുള്ള പ്രവാസികളുടെ ഇടയിലൂടെ ഒരു വികാരമായി ആർത്തിരമ്പുകയാണ്. നീണ്ട 22 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് ജനാധിപത്യപരമായ ഒരു തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ച സാധാരണ കോൺഗ്രസ്സ് പ്രവർത്തകരുടെയും അനുഭാവികളുടെയും പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന പ്രവർത്തികളാണ് നിലവിലുള്ള കോൺഗ്രസ്സ് നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പാണെങ്കിൽ പിന്നെ എന്തിനു ഹൈക്കമാൻഡ് തങ്ങളുടെ പ്രതിനിധി എന്ന നിലയിൽ അശോക് ഗെലോട്ട്, ദിഗ്‌വിജയ് സിംഗ്, കമൽനാഥ്‌ തുടങ്ങിയ നേതാക്കളുടെ പേരുകൾ മത്സരത്തിനായി പരിഗണിച്ചതിനു ശേഷം അവസാന നിമിഷം മല്ലികാർജുൻ ഖാർഗെയെ രംഗത്തിറക്കി എന്നാണ് എല്ലാവരുടെയും സംശയം. ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പാണെന്നു പറയുകയും ആർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നിരിക്കെ ശശി തരൂർ മത്സര…