2560 പൗണ്ട് തൂക്കമുള്ള മത്തങ്ങ പുതിയ യു എസ് റിക്കോര്‍ഡ്

കാലിഫോർണിയ: മിനസോട്ടയിൽ നിന്നുള്ള ഹോൾട്ടി കൾച്ചർ അദ്ധ്യാപികയുടെ കൃഷിയിടത്തിൽ നിന്ന് വിളവെടുത്ത 2560 പൗണ്ട് തൂക്കമുള്ള മത്തങ്ങ യു എസില്‍ പുതിയ റിക്കാര്‍ഡ്. ഈ മത്തങ്ങ നോർത്തേൺ കലിഫോർണിയ വാർഷിക പം‌പ്കിന്‍ മത്സരത്തിൽ പ്രദർശിപ്പിച്ചിരുന്നു.

മിനസോട്ടയിലെ കാലാവസ്ഥയിൽ ഇത്തരമൊരു മത്തങ്ങ ഉണ്ടാകുക എന്നതു അസാധാരണമാണെന്ന് ട്രാവിസ് ജിൻജർ പറഞ്ഞു.

30 മണിക്കൂർ ഡ്രൈവ് ചെയ്താണ് ട്രാവിസ് ഹാഫ് മൂൺ ബെയിൽ സംഘടിപ്പിച്ച 49–ാമത് പംപ്കിൻ വെയിംഗ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയത്. ഒക്ടോബർ പത്തിന് നടന്ന ഈ മത്സരം കാണാന്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ എത്തിയിരുന്നു.

2020 ൽ നടന്ന മത്സരത്തിൽ വിജയിയായത് ഈ അദ്ധ്യാപിക തന്നെയായിരുന്നു. 2022 ൽ പുതിയ റെക്കാർഡ് സ്ഥാപിച്ചതോടെ നിലവിലുണ്ടായിരുന്ന 2554 പൗണ്ട് തകർക്കപ്പെട്ടു. അതേസമയം ഗിന്നസ് വേൾഡ് റെക്കോർഡിൽ സ്ഥാനം പിടിച്ച മത്തങ്ങയുടെ തൂക്കം 2702 പൗണ്ടാണ്.

Print Friendly, PDF & Email

Leave a Comment

More News