ഇന്ത്യയിൽ ദന്തരോഗത്താല്‍ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ലോകോത്തര ചികിത്സ പ്രാപ്തമാകും

കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും മികച്ച ദന്തല്‍ ഇംപ്ലാന്റോളജിസ്റ്റുകള്‍ അവരുടെ ജോലിയില്‍ നേരിട്ട സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും, അവയുടെ പരിഹാരങ്ങളും ചർച്ച ചെയ്തത് വഴി കേരളത്തിലേയും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയും ദന്തൽ വിദഗ്ധർക്കും, വിദ്യാർത്ഥികൾക്കും നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇംപ്ലാന്റേഷൻ നടത്താൻ കഴിയുന്നത് വഴി രാജ്യത്തെ ദന്തരോഗികൾക്ക് അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്‌ തുടങ്ങിയ രാജ്യങ്ങളിൽ നടന്നു വരുന്ന അത്യാധുനിക ചികിത്സയുടെ ഗുണം ലഭിക്കുമെന്ന് മൂന്ന് ദിവസം നീണ്ട ദന്തൽ എക്പോ വിലയിരുത്തി. ദന്തൽ ചികിത്സ മേഖലയിൽ പ്രധാനമായും, അമേരിക്കയും, യൂറോപ്പുമാണ് കൂടുതൽ കണ്ട് പിടിത്തങ്ങൾ നടത്തുക. രണ്ട് സ്ഥലത്തും രണ്ട് രീതിയിലുള്ള ചികിത്സ സമ്പ്രദായമാണ് പിൻതുടരുന്നത്. എസ്പോയിൽ ഈ രണ്ട് സ്ഥലത്തേയും വിദഗ്ധർ അറിവുകൾ പങ്ക് വെച്ചതോടെ ഇന്ത്യയിലും ലോകോത്തര ചികിത്സ സമ്പ്രദായം പിൻതുടരാനാകും.

ദന്തിസ്റ്റുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പഠനകാലത്ത് കിട്ടാത്ത പുതിയ അറിവുകളാണ് മൂന്ന് ദിവസത്തെ വേൾഡ് ഇംപ്ലാന്റ് എക്സ്പോയിലൂടെ ലഭിച്ചത്. അത് കൊണ്ട് അവരുടെ കരിയറില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എക്പോയിലൂടെ കഴിയുമെന്നും വേള്‍ഡ് ഇംപ്ലാന്റ് എക്സ്പോ ചെയര്‍മാനും യു.എസ്.എയിലെ മാലോ സ്മൈല്‍ ഡയറക്ടറും റട്ട്‌ഗെഴ്‌സ് യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കല്‍ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ശങ്കര്‍ അയ്യര്‍ പറഞ്ഞു.

വൈദ്യശാസ്ത്രത്തിലെ എല്ലാ മേഖലയിലും ഉള്ളത് പോലെ ചികിത്സാ രീതികളിലെ പരാജയങ്ങള്‍ ദന്തല്‍ മേഖലയിലും ഉണ്ടാകും. എന്നാല്‍ അവയെ എങ്ങനെ വിജയകരമായി മാറ്റമെന്ന് ചര്‍ച്ച ചെയ്യുകയും നാല്പതോളം ലോക പ്രശസ്ത ഇംപ്ലാന്റോളജിസ്റ്റുകള്‍ ഈയൊരു വിഷയത്തില്‍ മാത്രം മൂന്ന് ദിവസം സെഷനുകള്‍ കൈകാര്യം ചെയ്തത് ലോകത്തെ മറ്റൊരിടത്തും നടന്നിട്ടില്ലാത്ത കാര്യമാണെന്ന് എക്സ്പോ മാര്‍ക്കറ്റിംഗ് ഡയറക്ടറും ദന്തിസ്റ്റ് ചാനല്‍ സിഇഓയുമായ മെല്‍വിന്‍ മെഡോണ്‍ക പറഞ്ഞു. കേരളത്തില്‍ ആദ്യമായി സംഘടിപ്പിച്ച എക്സ്പോ ഈ മേഖലയിലെ വിദഗ്ധര്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നുവെന്നും കേരളത്തിലെ മികച്ച ദന്തഡോക്ടര്‍മാരെയും അവരുടെ രീതികളും അടുത്തറിയാന്‍ എക്സ്പോ സഹായിച്ചുവെന്നും ഡെന്റിസ്റ്റ് ചാനലിന്റെ സിഒഒ അബൂബക്കർ സിദ്ദിഖ് പറഞ്ഞു.

ദന്തിസ്റ്റ് ചാനല്‍ സംഘടിപ്പിച്ച എക്സ്പോ സ്മൈല്‍ യുഎസ്എ അക്കാദമി, എഡിഎ സിഇആര്‍പി യുഎസ്എ, പേസ് അക്കാദമി യുഎസ്എ, റോസ്മാന്‍ യൂണിവേഴ്സിറ്റി യുഎസ്എ, എല്‍ഇസെഡ്കെ എഫ്എഫ്എസ് ജര്‍മ്മനി എന്നിവരുടെ സഹകരണത്തോടെയാണ് നടത്തിയത്. മൂന്ന് ദിവസത്തെ എക്സ്പോയില്‍ ഏഴോളം രാജ്യങ്ങളില്‍ നിന്നുള്ള നാല്പതിലധികം വിദഗ്ദര്‍ സെഷനുകള്‍ നയിക്കുകയും അഞ്ഞൂറിലധികം പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും പങ്കെടുക്കുകയും ചെയ്തു

ഫോട്ടോ: (ഇടത്ത് നിന്ന്) സ്മൈല്‍ യുഎസ്എ സിഒഒ ബാലാജി സുബ്രമണ്യം, സ്മൈല്‍ ഡിസൈന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ലീന്‍ ഫെര്‍ണാണ്ടസ്, ഡെന്റിസ്റ്റ് ചാനലിന്റെ സിഒഒ അബൂബക്കർ സിദ്ദിഖ്, എക്സ്പോ മാര്‍ക്കറ്റിംഗ് ഡയറക്ടറും ദന്തിസ്റ്റ് ചാനല്‍ സിഇഓയുമായ മെല്‍വിന്‍ മെഡോണ്‍ക, സയന്റിഫിക്ക് ചെയര്‍ അഥിതി നന്ദ, എക്സ്പോ ചെയര്‍മാനും യു.എസ്.എയിലെ മാലോ സ്മൈല്‍ ഡയറക്ടറും റട്ട്‌ഗെഴ്‌സ് യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കല്‍ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ശങ്കര്‍ അയ്യര്‍, ചീഫ് പേട്രോണ്‍ ഡോ മഹേഷ്‌ വര്‍മ്മ, ഡോ ഹര്‍ദീക് പട്ടേല്‍, ഡോ എന്‍ ചന്ദ്രശേഖര്‍, ഡോ അക്ഷയ് കുമാരസ്വാമി, ഡോ അമന്‍ ബുള്ളര്‍ എന്നിവര്‍

Print Friendly, PDF & Email

Leave a Comment

More News