കെ.പി.എ എജ്യുക്കേഷൻ എക്സലൻസ് 2023 അവാർഡുകൾ സമ്മാനിച്ചു

10, 12 ക്‌ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ 2023 ലെ കെ.പി.എ എജ്യുക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ബഹ്‌റൈനിലും, കേരളത്തിലും പഠിച്ച 24 കുട്ടികളാണ് ഈ വർഷത്തെ അവാർഡിന് അർഹരായത്.

ബഹ്‌റൈനിൽ പഠിച്ച കുട്ടികൾ നേരിട്ടും, നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളും ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വച്ച് വിശിഷ്ടാഥികളിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷനായ ചടങ്ങ് ഇന്ത്യൻ സ്കൂൾ ചെയർമാനും , കെ.പി.എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ ഉത്‌ഘാടനം ചെയ്തു. ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് അലൂമ്‌നി പ്രസിഡന്റും , അൽ മൊയ്‌ദ് എയർ കണ്ടിഷനിംഗ് ജനറൽ മാനേജറുമായ ഹാരിസ് മോൻ മുഖ്യാതിഥിയായും, എഴുത്തുകാരി മായാ കിരൺ വിശിഷ്ടാതിഥിയായും പങ്കെടുത്തു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ നന്ദിയും അറിയിച്ചു. കെ.പി.എ വൈ.പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി സന്തോഷ് കാവനാട്, സെക്രട്ടറി അനോജ് മാസ്റ്റർ , അസി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ സന്നിഹിതരായിരുന്നു. അവാർഡ് കമ്മിറ്റി അംഗങ്ങളായ ആയ സലിം തയ്യിൽ, അനൂബ് തങ്കച്ചൻ, നവാസ് കുണ്ടറ, ജ്യോതി പ്രമോദ്, നവാസ് കരുനാഗപ്പള്ളി, കൃഷ്ണകുമാർ, അനിൽകുമാർ, ചിൽഡ്രൻസ് പാർലമെന്റ് മെംബേർസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News