സി എസ് ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മൻ സപ്തതി നിറവിൽ; സ്തോത്ര ശുശ്രൂഷയും പൊതുസമ്മേളനവും നടന്നു

എടത്വ: സിഎസ്ഐ സഭയുടെ മോഡറേറ്റർ പദവിയിൽ നിന്നും വിരമിച്ച് തലവടിയിൽ വിശ്രമജീവിതം നയിക്കുന്ന കാഞ്ഞിരപള്ളിൽ ബിഷപ്പ് തോമസ് കെ.ഉമ്മൻ്റെ വസതിയിൽ സപ്തതി ദിനത്തിൽ വിവിധ ഇടവകകളിൽ നിന്നും വൈദികരും വിശ്വാസികളും ബന്ധു മിത്രാധികളും സഹപാഠികളും എത്തി ആശംസകൾ നേർന്ന് സമ്മാനങ്ങൾ കൈമാറി.തിരുപനയനൂർകാവ് ദേവി ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മശ്രീ നീലകണ്oരര് ആനന്ദ് പട്ടമന, ക്ഷേത്രസമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ,റവ.ജോർജ് മാത്തൻ സ്മാരക സമിതി സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള, കുട്ടനാട് സാംസ്ക്കാരിക വേദി വൈസ് ചെയർമാൻ തോമസ്കുട്ടി ചാലുങ്കൽ,യുണൈറ്റഡ് റിലിജിയസ് ഇൻഷ്യേറ്റീവ് പീസ് സെൻ്റർ ഡയറക്ടർ ഡോ.ജോസഫ് ചാക്കോ, സിഎസ് ഐ സഭ മുൻ ആത്മായ സെക്രട്ടറി ഡോ. സൈമൺ ജോൺ, ബി.പി.ഡി.സി ഡയറക്ടർ ജേക്കബ് മാത്യു തുടങ്ങി സാംസ്ക്കാരിക സാമൂഹിക – സന്നദ്ധ സംഘടന പ്രതിനിധികൾ ഭവനത്തിലെത്തി ഫലവൃക്ഷതൈകൾ സമ്മാനിച്ചും ഷാൾ അണിയിച്ചും ആശംസകൾ നേർന്നു.

മാതൃഇടവകയായ തലവടി സെൻ്റ് തോമസ് സി.എസ്.ഐ പള്ളിയിൽ രാവിലെ 10ന് നടന്ന സ്തോത്ര ശുശ്രൂഷയ്ക്ക് ഇടവക വികാരി റവ ജിലോ മാത്യൂ നൈനാൻ നേതൃത്വം നല്കി.മുൻ ബിഷപ്പ് കമ്മീസറി റവ. ദാനിയേൽ ജോർജ്ജ് അനുഗ്രഹ പ്രഭാഷണം നടത്തി.റോയി മാത്യൂവിൻ്റെ നേതൃത്വത്തിൽ പ്രത്യേകം ചിട്ടപ്പെടുത്തിയ ആശംസ ഗാനം ചർച്ച് ക്വയർ ആലപിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം സി.എസ്.ഐ. മധ്യകേരള മഹായിടവക മുൻ ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ ഉദ്ഘാടനം ചെയ്തു. ചെറിയാൻ പൂവക്കാട്ട്, സജി ഏബ്രഹാം പരുമൂട്ടിൽ ,പി ഐ ജേക്കബ് എന്നിവർ ചേർന്ന് ഇടവകയുടെ ഉപഹാരം നല്കി.സപ്തതി നിറവിലെത്തിയ സി.എസ്.ഐ സഭാ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ.ഉമ്മനെ മധ്യകേരള മഹാ ഇടവക മുൻ ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ പൊന്നാട അണിയിച്ച് ആദരിച്ചു. വൈദീക ജില്ലാ ചെയർമാൻ റവ. ഡോ. പി.കെ കുരുവിള, വെരി.റവ.സ്ക്കറിയ ഏബ്രഹാം, വൈദീകരായ സി.സി. ജേക്കബ് , ജോൺ ഐസക്ക്,വിജു വർക്കി ജോർജ്ജ്, മാത്യു പി.ജോർജ്ജ്, ദാനിയേൽ ജോർജ്ജ്, വിജി വർഗ്ഗീസ് ഈപ്പൻ, വർഗ്ഗീസ് സാമുവേൽ, ജിജി ജോസഫ്, തോമസ് പായിക്കാടൻ, ജോൺ മത്തായി, പി.കെ. ചാക്കോ, ജോർജ്ജ് മാത്യൂ ,ബഥേൽ ആശ്രമം സന്യാസിനി ശാന്തമ്മ ജോസഫ്, സുവി.സുരേഷ് കെ. തമ്പി എന്നിവർ ആശംസകൾ അർപ്പിച്ചു.

ബിഷപ്പ് തോമസ് കെ.ഉമ്മൻ മറുപടി പ്രസംഗം നടത്തി.സഭയുടെ ഔദ്യോഗിക ശുശ്രൂഷയിൽ താങ്ങായും തണലായും നിന്ന് പ്രതിസന്ധിയുടെ മധ്യത്തിൽ ദൈവ നിയോഗം പുർത്തികരിപ്പാൻ പ്രാർത്ഥിച്ചവരോട് നന്ദി അറിയിച്ചു. തുടർന്ന് ബിഷപ്പ് തോമസ് കെ.ഉമ്മൻ്റെ വസതിയിൽ സ്നേഹവിരുന്നും നടന്നു.

ബിഷപ്പ്, ഡപ്യൂട്ടി മോഡറേറ്റർ, മോഡറേറ്റർ, പ്രിമേറ്റർ എന്നി പദവികൾ വഹിച്ച ബിഷപ്പ് തോമസ് കെ.ഉമ്മൻ സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പോരാട്ടങ്ങളും, പരിസ്ഥിതി സംരംക്ഷണത്തിനും മദ്യവർജ്ജന പ്രവർത്തനങ്ങൾക്കും മതനിരപേക്ഷതയ്ക്കും ശബ്ദമുയർത്തി സഭാചരിത്രത്തിൽ പൊതു സമൂഹത്തിൻ്റെ ശ്രദ്ധ നേടിയ വ്യക്തിവാണ്. തലവടി പരേതരായ കെ.സി. ഉമ്മൻ – മറിയാമ്മ ഉമ്മൻ ദമ്പതികളുടെ മകനാണ് ബിഷപ് തോമസ് കെ. ഉമ്മൻ.ഡോ. സൂസൻ തോമസ് ആണ് സഹധർമ്മിണി.സോണി തോമസ് ,സാൻ്റീന തോമസ് എന്നിവർ മക്കളും ആശാ , ഡോ. ജീൻ എന്നിവർ മരുമക്കളും ആണ്.

Print Friendly, PDF & Email

Leave a Comment