ഭര്‍ത്താവിനെ 89 തവണ കുത്തി കൊലപ്പെടുത്തിയ ഭാര്യ കുറ്റക്കാരിയല്ലെന്ന് ജൂറിയുടെ കണ്ടെത്തല്‍

ഹൂസ്റ്റണ്‍: ഭര്‍ത്താവിനെ 89 തവണ കുത്തികൊലപ്പെടുത്തുകയും, അറസ്റ്റു വാറണ്ടുമായി എത്തിയപ്പോള്‍ വീടിന് തീയിടുകയും ചെയ്ത 72 കാരി കുറ്റക്കാരിയല്ലെന്ന് ജൂറി. ആറു ദിവസം നീണ്ടു നിന്ന വിചാരണക്കൊടുവിലാണ് സെപ്റ്റംബര്‍ 20 ചൊവ്വാഴ്ച 72 കാരിയായ ജാനറ്റ് അലക്‌സാണ്ടര്‍ കുറ്റക്കാരിയല്ലെന്ന് ജൂറി വിധിച്ചത്. 64 വയസ്സുള്ള ലയണല്‍ അലക്‌സാണ്ടറാണ് ഭാര്യയുടെ കത്തിക്ക് ഇരയായത്. ഓട്ടോപ്‌സിയില്‍ ലയണലിന് 89 തവണ കുത്തേറ്റതായി കണ്ടെത്തിയിരുന്നു. 2018 ഏപ്രില്‍ 27നായിരുന്നു സംഭവം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റം മൂത്തപ്പോള്‍ ഭര്‍ത്താവ് കയ്യിലുണ്ടായിരുന്ന കത്തിയുമായി ഭാര്യക്കു നേരേ തിരിഞ്ഞു. എന്നാല്‍ ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും ഭാര്യ കത്തി പിടിച്ചുവാങ്ങി, കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇതിനു മുമ്പും പല തവണ ഈ വീട്ടിലേക്ക് പോലീസ് എത്തിയിരുന്നു. വര്‍ഷങ്ങളോളം നീണ്ടു നിന്ന പീഢനമാണ് ഭാര്യയെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. സംഭവത്തിന് ഒരു വര്‍ഷത്തിനുശേഷം ഏപ്രില്‍ 2019 ല്‍ ഇവര്‍ക്കെതിരെ അറസ്റ്റു…

ഡോക്ടറേറ്റ് ലഭിച്ച ജോർജ് കാക്കനാട്ടിന് ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്സസ് ആശംസകൾ നേർന്നു: സണ്ണി മാളിയേക്കൽ

ഡാളസ്: സൈക്കോളജിയില്‍ ഡോക്ടറേറ്റ് ലഭിച്ച അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും ആഴ്ചവട്ടം പത്രാധിപരുമായ ജോർജ് കാക്കനാട്ടിനു ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ആശംസകള്‍ നേര്‍ന്നു. ബലം ആത്മബലം തന്നെയാണ്. അതിനായി പഠിച്ചു പ്രവർത്തി പരിചയം നേടിയ സോഷ്യൽ വർക്കേഴ്സ്, സൈക്കോളജിസ്റ്റുകൾ എന്നിവരുടെ സേവനങ്ങളുടെ ആവശ്യകത വർത്തമാന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ആ കൂട്ടത്തിൽ ഒരാളാണ് ജോർജ് കാക്കനാട്. “സ്റ്റഡി ഓഫ് ക്രോസ് കൾച്ചറൽ ഡിഫറെൻസസ് ആൻഡ് അകൽച്ചറേഷൻ ആക്സെപ്റ്റ്സ് ഓഫ് സെക്കൻഡ് ജനറേഷൻ ഇന്ത്യൻ അമേരിക്കൻസ്” എന്ന സബ്ജക്ടിൽ ഡോക്ടർ ഓഫ് ഫിലോസഫി ഇൻ സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് ഡോ. ജോർജ് എം കാക്കനാട്. സൈക്കോളജിയിൽ ഡോക്ടറേറ്റ്, മാസ്റ്റേഴ്സ് ഇൻ ഇംഗ്ലീഷ് ലിറ്ററേച്ചർ & സോഷ്യൽ വർക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ് എയർ ഫോഴ്സ് ക്യാപ്റ്റൻ, അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് ആൻഡ് ടെക്സസ് അസോസിയേഷൻ…

ഡോ. സിജി മാത്യുവിന് “അനസ്‌തെറ്റിസ്റ്റ് ഓഫ് ദി ഇയർ” അവാർഡ്

ഫ്ലോറിഡ: ഒർലാന്റോ നിമോഴ്‌സ് ചിൽഡ്രൻസ് ഹോസ്പിറ്റൽ നഴ്‌സ് അനസ്തറ്റിസ്റ് ഡോ. സിജി ആൻ മാത്യു 2022 ലെ “അനസ്‌തെറ്റിസ്റ്റ് ഓഫ് ദി ഇയർ” അവാർഡിന് അർഹയായി. മെഡിക്കൽ ആന്റ് പ്രൊഫഷണൽ സ്റ്റാഫ് സർവീസസ് ഡിപ്പാർട്ട്മെന്റിലെ സ്തുത്യർഹമായ സേവനങ്ങളെ മാനിച്ചാണ് അവാർഡ് ലഭിച്ചത്. 2016 ൽ അനസ്‌തേഷ്യ പ്രോഗ്രാമിൽ മാസ്റ്റേഴ്സ് ബിരുദവും, 2022 ൽ ഡോക്ടറേറ്റും കരസ്ഥമാക്കിയ സിജി മാത്യു, യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡ, മയാമി ബാരി യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ നിന്നുമുള്ള നഴ്‌സ് അനസ്‌തേഷ്യ വിദ്യാർത്ഥികളുടെ ക്ലിനിക്കൽ കോർഡിനേറ്ററായും പ്രവർത്തിച്ചുവരുന്നു. സെപ്റ്റംബർ 28ന് സെൻട്രൽ ഫ്ലോറിഡ നിമോഴ്‌സിൽ വെച്ച് നടത്തപ്പെടുന്ന ചടങ്ങിൽ ചീഫ് അനസ്‌തേഷ്യളിജിസ്റ് ഡോ. യുഡിറ്റ് സോൾനോകിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും. മാധ്യമ പ്രവർത്തകൻ കൂടിയായ നിബു വെള്ളവന്താനത്തിന്റെ ഭാര്യയാണ് സിജി മാത്യു. മകൻ ബെഞ്ചമിൻ മാത്യു.

ക്‌നാനായ റീജിയണിൽ മിഷൻ ലീഗ് പതാക പ്രയാണം

ന്യൂജേഴ്‌സി: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളോടനുബന്ധിച്ചു അമേരിക്കയിലെ ക്‌നാനായ റീജിയണിലെ എല്ലാ ഇടവകകളിലും മിഷൻ ലീഗ് പതാക പ്രയാണം നടത്തി വരുന്നു. ന്യൂ ജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ പരിപാടികൾ ഫാ. കുരുവിള പാണ്ടിക്കാട്ട് മിഷൻ ലീഗ് പ്രസിഡന്റ് ബെറ്റ്‌സി കിഴക്കേപ്പുറത്തിന് പതാക കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്‌തു. മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി. ഒക്ടോബർ 15, 16 തീയതികളിൽ ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ വെച്ചാണ് റീജിയണൽ തലത്തിലുള്ള പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങൾ വിവിധ പരിപാടികളോടെ ക്രമീകരിച്ചിരിക്കുന്നത്.

പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ജോൺ എഫ്. കെന്നഡി എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ കാതോലിക്കായും പരമാദ്ധ്യക്ഷനുമായ മോറോൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ഇന്ന് ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഭാരതത്തിന്റെ അപ്പോസ്തലനായ സെന്റ് തോമസ് സ്ഥാപിച്ച പുരാതന സഭയുടെ കാതോലിക്കായായി ആരൂഢനായ ശേഷം തന്റെ ആദ്യത്തെ അപ്പസ്തോലിക സന്ദർശനമാണിത്. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഭദ്രാസന കൗൺസിൽ അംഗങ്ങളും നിരവധി വൈദികരും അല്‍മായരും ചേർന്ന സംഘം പരിശുദ്ധ പിതാവിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഭദ്രാസന സെക്രട്ടറി റവ. ഡോ. വർഗീസ് എം.ഡാനിയേൽ, റവ.ഫാ. ഷിബു വി മത്തായി (കൗൺസിൽ അംഗം), കെ. ജി. ഉമ്മൻ (മാനേജിംഗ് കമ്മിറ്റി അംഗം), ഷാജി വർഗീസ് (മാനേജിംഗ് കമ്മിറ്റി അംഗം), ബിജോ തോമസ് (കൗൺസിൽ അംഗം),…

മഞ്ച് ഓണാഘോഷം അവിസ്മരണീയമായി

ന്യൂജേഴ്‌സി: വൈവിധ്യമായ നിറക്കൂട്ടുകൾ. വിരലുകൾ ഉയർത്തി താളം പിടിച്ച് ആസ്വദിക്കുന്ന ചെണ്ട മേളക്കൊഴുപ്പുകൾ. പട്ടുടുപ്പിട്ട കുരുന്നു ബാലികമാരും സെറ്റുമുണ്ടും സേട്ടുസാരിയുമണിഞ്ഞു മുല്ലപ്പൂ ചൂടിയ അംഗനമാരും ചേർന്ന് താലപ്പൊലിയേന്തി അണിനിരന്നപ്പോൾ സർവ്വാഭരണ ഭൂഷണനായി കിരീടം ധരിച്ച മാവേലി മന്നൻ മുത്തുക്കുടയുടെ അകമ്പടിയോടെ പാറ്റേഴ്സൺ സെയിന്റ് ജോർജ് സീറോ മലബാർ പള്ളിയിലെ പാർക്കിംഗ് ലോട്ടിൽ ആഗതനായി. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി(മഞ്ച്) യുടെ ഓണാഘോഷം ഇക്കുറിയും വൈവിധ്യമാർന്ന പരിപാടികളുടെ സംഗമവേദിയായി മാറുകയായിരുന്നു. ഫൊക്കാന പ്രസിഡണ്ട് ആയി ചുമതലയേറ്റ ശേഷം ആദ്യമായി ന്യൂജേഴ്‌സിയിൽ എത്തിയ ഡോ. ബാബു സ്റ്റീഫൻ ആയിരുന്നു ഇക്കുറിയും മുഖ്യാതിഥി. മറ്റു വിശിഷ്ട്ടാതിഥികൾക്കൊപ്പം മുഖയാതിഥി ഡോ. ബാബു സ്റ്റീഫനും മാവേലി മന്നനോപ്പം വേദിയിലേക്ക്താലപ്പൊലിയും പുഷപവൃഷ്ടിയുമായി ആനയിക്കപ്പെട്ടു. പതിവു പോലെ ഇക്കുറിയും മഞ്ച് ഓണാഘോഷം അവിസ്മരണീയമായ ഒരു ആഘോഷമായി മാറി. മഞ്ച് വിമൻസ് ഫോറം ചെയർപേഴ്സൺ മഞ്ജു ഉമ്മൻ, മഞ്ച്…

ഹൂസ്റ്റണിൽ നിര്യാതനായ ജോബി ജോണിന്റെ സംസ്‍കാരം ശനിയാഴ്ച

ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ കോഴിക്കോട് കല്ലാനോട് കലമറ്റത്തിൽ പരേതരായ ഉലഹന്നാന്റെയും , (റിട്ട. കെഎസ്ഇബി എഞ്ചിനീയർ, കക്കയം) ത്രേസ്യാമ്മയുടെയും (റിട്ട. ടീച്ചർ, കല്ലാനോട് എൽപി സ്കൂൾ) മകൻ ജോബി ജോണിന്റെ (47 വയസ്സ് ) പൊതുദർശനവും സംസ്കാരവും ശനിയാഴ്ച ഹൂസ്റ്റണിൽ നടക്കും. കോഴിക്കോട് കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ സിമിയാണ് ഭാര്യ. മക്കൾ. അശ്വിൻ, ഐലിൻ, ആരോൺ ( മൂവരും ഹൂസ്റ്റണിൽ വിദ്യാർത്ഥികൾ). സഹോദരങ്ങൾ : ഷാജി ജോൺ ( ബാംഗ്ലൂർ ), വിനോദ് ജോൺ കല്ലാനോട്, ആനി മെർലിൻ (ഓസ്ട്രേലിയ) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: സെപ്റ്റംബർ 24 ന് ശനിയാഴ്ച രാവിലെ 11:30 മുതൽ 2.30 വരെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിൽ ( 211, Present Street, Missouri City , TX 77489) ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ്…

രണ്ടു വയസുകാരന്‍ കാറിലിരുന്ന് ചൂടേറ്റ് മരിച്ചു

അലബാമ: ഈസ്റ്റ് അലബാമയില്‍ ബ്ലോന്റ് കൗണ്ടിയില്‍ രണ്ടു വയസുകാരനെ കാറില്‍ ചൂടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സെപ്റ്റംബര്‍ 20 ചൊവ്വാഴ്ച വൈകീട്ടാണ് ചൂടേറ്റ് മരിച്ച കുട്ടിയുടെ മൃതദേഹം കാറില്‍ കണ്ടെത്തിയതെന്ന് ബ്ലോന്റ് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. അമേരിക്കയില്‍ ഈ വര്‍ഷം കാറിലിരുന്ന് ചൂടേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം 27 ആയി. അലബാമയിലെ ആദ്യ മരണമാണ് ഈ രണ്ടു വയസ്സുകാരന്റേത്. 75 സ്റ്റേറ്റ് ഹൈവേയില്‍ കുട്ടികളുടെ ഡെ കെയര്‍ ക്യാമ്പസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിലായിരുന്നു മൃതദേഹം. കുട്ടി ഈ ഡെ കെയറിന്റെ സംരക്ഷണത്തിലല്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. എത്ര സമയം കുട്ടി കാറിലുണ്ടായിരുന്നുവെന്ന് പറയാന്‍ കഴിയില്ലെങ്കിലും ഒരു ദിവസം മുഴുവന്‍ കാറിലിരുന്നുവെന്നാണ് പോലീസിന്റെ പ്രഥമ നിഗമനം. കുട്ടികളെ കാറില്‍ കൊണ്ടുപോകുമ്പോള്‍ പുറത്തിറങ്ങുന്ന സമയം ബാക്സീറ്റ് പരിശോധിക്കണമെന്നും, കുട്ടികളോ, അനിമല്‍സോ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും ഷെറിഫ് ഓഫീസ് മുന്നറിയിപ്പു നല്‍കി.…

എച്ച്.കെ.സി.എസ്. ഓണാഘോഷം ഉജ്ജ്വലമായി

ഹൂസ്റ്റണ്‍: മലയാളികളുടെ ദേശീയോത്സവമായ ഓണം ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി സെപ്റ്റംബര്‍ 10-ാം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹൂസ്റ്റണ്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന പരിപാടിയില്‍ കേരളീയ വേഷവിധാനങ്ങളോടെയുള്ള താലപ്പൊലിയോടെ മഹാബലിയെ വരവേറ്റു. വിഭവസമൃദ്ധമായ ഓണസദ്യയും മലയാളത്തനിമയിലൂന്നിയ കലാപരിപാടികളും ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. ആയിരത്തിലധികം ആളുകള്‍ പങ്കെടുത്ത ഓണാഘോഷം മലയാളികളുടെ ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തുന്ന ഒന്നായി മാറി. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ എച്ച്.കെ.സി.എസ്. പ്രസിഡന്റ് ജോജോ തറയില്‍ അദ്ധ്യക്ഷത വഹിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സുനി പടിഞ്ഞാറേക്കര, റീജിയണല്‍ വൈസ് പ്രസിഡന്റ് സാബു മുളയാനിക്കുന്നേല്‍, മേയര്‍ റോബിന്‍ ഇലക്കാട്ട്, മാവേലിയായി വന്ന സ്റ്റീഫന്‍ എരുമേലിക്കര എന്നിവര്‍ ഓണസന്ദേശം നല്‍കി. പരിപാടികള്‍ക്ക് മെല്‍വിന്‍ വാഴപ്പിള്ളിയില്‍ സ്വാഗതവും ബെറ്റ്‌സി തുണ്ടിപ്പറമ്പില്‍ കൃതജ്ഞതയും അര്‍പ്പിച്ചു. ഷെറിന്‍ പള്ളിക്കിഴക്കേതില്‍, ശ്രേയ കൈപ്പിള്ളിയില്‍, ഫ്രാന്‍സിസ് ചെറുകാട്ടുപറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഓണാഘോഷത്തോടനുബന്ധിച്ച്…

കുഞ്ഞിനെ മടിയിലിരുത്തി മാതാവ് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു

ബ്രൂക്ക്‌ലിന്‍ (ന്യൂയോര്‍ക്ക്): ഒരു വയസ്സുള്ള കുട്ടിയെ മടിയിലിരുത്തി മുപ്പത്തിയാറു വയസ്സുള്ള മാതാവ് സ്വയം തലയില്‍ വെടിവെച്ച് ആത്മഹത്യ ചെയ്തു. സ്റ്റുവര്‍ട്ട് അവന്യൂവിലെ മറിന്‍ പാര്‍ക്ക് മിഡില്‍ സ്‌കൂള്‍ പരിസരത്തുവെച്ച് സെപ്റ്റംബര്‍ 20 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കുട്ടിയുമായി സ്‌കൂള്‍ യാര്‍ഡില്‍ ഇരുന്ന് കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ചു താന്‍ ആത്മഹത്യ ചെയ്യുവാന്‍ പോകുകയാണെന്ന് അറിയിച്ചു. പിതാവ് സംഭവസ്ഥലത്ത് ഓടിയെത്തുന്നതിനു മുമ്പു തന്നെ ഇവര്‍ വെടിയുതിര്‍ത്തിരുന്നു. വിന്‍ഗേറ്റ് (36) ആണ് ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. സംഭവ സ്ഥലത്തെത്തിയ ഭര്‍ത്താവ് കുട്ടിയേയും കൂട്ടി അവിടെ നിന്നും അപ്രത്യക്ഷമായി. അവിടെ സ്ഥാപിച്ചിരുന്ന ക്യാമറകളില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു. വെടിവെച്ചുവെന്ന് കരുതപ്പെടുന്ന തോക്ക് സംഭവസ്ഥലത്തു നിന്നു പോലീസിന് കണ്ടെടുക്കാനായില്ല. കുട്ടിയുടെ പിതാവ് തോക്കെടുത്ത് എവിടെയോ ഒളിപ്പിച്ചു വെച്ചിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ പിന്നീട് പിടികൂടി ചോദ്യം ചെയ്തുവരികയാണ്. ചൊവ്വാഴ്ച…