ഷിക്കാഗോ: ചിക്കാഗോ മലയാളി ഫെല്ലോഷിപ്പ്-എസ്ബി അസംപ്ഷന്‍ അലുമ്നൈ സംഘടനാംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ചിക്കാഗോയുടെ സമീപ സ്റ്റേറ്റുകളിലെ അലുംനി അംഗങ്ങളേയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന പിക്നിക്ക് സെപ്റ്റംബര്‍17 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ സ്കോക്കിയിലുള്ള ഗ്രോസ് പോയിന്റ് പാര്‍ക്കില്‍ (Gross Point Park,(9100 Gross Point Road, Skokie,IL-60077) നടക്കും. വൈവിധ്യമാര്‍ന്ന കായിക ഇതര വിനോദ പരിപാടികളും സ്വാദിഷ്ടമായ ഭക്ഷണവും വിശിഷ്ടാതിഥികളുടെ സാന്നിധ്യവും ഈ വര്‍ഷത്തെ പിക്നിക്ക് കൂടുതല്‍ അവിസ്മരണീയമാക്കും. ഇതൊരു അറിയിപ്പായി സ്വീകരിച്ച് കുടുംബസമേതമുള്ള സാന്നിധ്യസഹകരണങ്ങളാല്‍ പിക്നിക്ക് വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ക്ക്: ആന്റണി ഫ്രാൻസിസ് (പ്രസിഡന്റ്) : 847-219-4897, മാത്യു ഡാനിയേൽ (വൈസ് പ്രസിഡന്റ്) : 847-373-9941, തോമസ് ഡിക്രൂസ് (സെക്രട്ടറി) : 224-305-3789. സുബാഷ് ജോർജ് (കോർഡിനേറ്റർ):630-486-6040
Category: AMERICA
പൂവിളി പൂവിളി പൊന്നോണമായി: സന്തോഷ് പിള്ള
കൊതുമ്പ് കത്തിച്ചുണ്ടാക്കുന്ന തീയിൽ, വലിയ ഉരുളിക്കുള്ളിൽ ശർക്കര ഉരുക്കി, ചുക്കുപൊടി ഇടുമ്പോൾ ഉണ്ടാവുന്ന സുഗന്ധം ആസ്വദിച്ച് വീടിനു പുറകിലുള്ള ഒരപുരയിൽ നിൽക്കുമ്പോൾ മുത്തശ്ശനോട് ചോദിച്ചു, “തൊണ്ടും ചിരട്ടയും ഉപയോഗിച്ചാൽ തീ ആളിക്കത്തില്ലേ? അപ്പോൾ ശർക്കര പുരട്ടി വേഗത്തിൽ ഉണ്ടാക്കാമല്ലോ?” അഞ്ച് വയസ്സുകാരനായ കൊച്ചുമകനോട് മുത്തശ്ശൻ പറഞ്ഞു, “മോനെ, കൊതുമ്പിന്റെ ചെറുതീയിൽ ഉണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ രുചി, വിറക്, തൊണ്ട്, ചിരട്ട എന്നീ തീയിൽ പാചകം ചെയ്താൽ കിട്ടില്ല. ചെറുതീയിൽ ഇങ്ങനെ, ഇങ്ങനെ പിരട്ടി, പിരട്ടി ഏത്തക്ക കഷ്ണം മൂപ്പിച്ച് ശർക്കര പിരട്ടിയാക്കണം.” മൂന്നു വെട്ടുകല്ലുകൾക്ക് മുകളിൽ ഇരിക്കുന്ന ഉരുളിയിൽ വലിയ ചട്ടുകം കൊണ്ട് തുടർച്ചയായി മുത്തശ്ശൻ ഇളക്കികൊണ്ടിരിക്കുന്നു. കുട്ടനാട്ടുകാരനായിരുന്ന മുത്തശ്ശന് സ്വന്തമായി വള്ളമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അന്ന് ഉപയോഗിച്ചിരുന്ന തുഴയാണോ ഇപ്പോൾ ചട്ടുകമായി ഉരുളിയിലൂടെ തുഴയുന്നത്? ഇടക്കിടെ ചട്ടുകം പൊക്കി ശർക്കര നൂൽ പരുവത്തിൽ തന്നെ അല്ലെ എന്ന്…
മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട ചിമ്പാന്സിയെ സൈക്കിളിൽ തിരിച്ചെത്തിച്ചു
ഉക്രേനിയൻ മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട ഒരു ചിമ്പാൻസിയെ മൃഗശാലാ സൂക്ഷിപ്പുകാരന്റെ ബൈക്കിൽ തിരികെ കൊണ്ടുവന്നു. ‘ചിച്ചി’ എന്ന് പേരിട്ടിരിക്കുന്ന ചിമ്പാൻസി തിങ്കളാഴ്ച ഖാർകിവ് സിറ്റി സെന്ററിൽ നിന്ന് രക്ഷപ്പെട്ട് അടുത്തുള്ള തെരുവുകളിലൂടെ നടന്ന് ഒരു പ്രാദേശിക പാർക്കിലേക്ക് കയറി അലഞ്ഞുതിരിയുകയായിരുന്നുവെന്ന് ഖാർകിവ് മൃഗശാലയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. മൃഗപാലകർ ചിമ്പാന്സിയെ പിന്തുടർന്നിരുന്നു. മഴ പെയ്യാൻ തുടങ്ങിയപ്പോൾ ചിച്ചി ഒരു ജീവനക്കാരിയെ സമീപിച്ചു. മൃഗശാലാ സൂക്ഷിപ്പുകാരി ഒരു മഞ്ഞ നിറത്തിലുള്ള റെയിൻ കോട്ട് ഇട്ട് സൈക്കിളിന്റെ സീറ്റിലിരുത്തി അവളെ തിരികെ മൃഗശാലയിലേക്ക് കൊണ്ടുപോയി. ചിമ്പുവിന്റെ ബൈക്ക് യാത്ര ദൃക്സാക്ഷികള്‍ക്ക് കൗതുകം പകര്‍ന്നു. അവരത് ക്യാമറകലില് പകര്‍ത്തി. റഷ്യൻ ഷെല്ലാക്രമണം അപകടകരമാം വിധം അടുത്ത് നിൽക്കുന്ന ഖാർകിവ് മേഖലയിലെ ഒരു ഔട്ട്ഡോർ മൃഗശാലയായ ഫെൽഡ്മാൻ ഇക്കോപാർക്കിൽ നിന്ന് റഷ്യൻ അധിനിവേശത്തെത്തുടര്‍ന്ന് നേരത്തെ ഒഴിപ്പിച്ച നിരവധി മൃഗങ്ങളിൽ ഒന്നാണ് ചിച്ചി. മൃഗശാല ഒഴിപ്പിക്കുന്നതിന്…
ഉത്തര കൊറിയയിൽ നിന്ന് ദശലക്ഷക്കണക്കിന് റോക്കറ്റുകളും ഷെല്ലുകളും റഷ്യ വാങ്ങുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്
ഉക്രൈൻ അധിനിവേശത്തെ പിന്തുണയ്ക്കുന്നതിനായി റഷ്യൻ പ്രതിരോധ മന്ത്രാലയം നിലവിൽ ഉത്തര കൊറിയയിൽ നിന്ന് ദശലക്ഷക്കണക്കിന് റോക്കറ്റുകളും പീരങ്കി ഷെല്ലുകളും വാങ്ങുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റഷ്യ ഉത്തരകൊറിയയിലേക്ക് തിരിയുകയാണെന്ന വസ്തുത, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഭാഗികമായി കയറ്റുമതി നിയന്ത്രണങ്ങളും ഉപരോധങ്ങളും കാരണം റഷ്യൻ സൈന്യം ഉക്രെയ്നിൽ ഗുരുതരമായ ആയുധ ക്ഷാമം നേരിടുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഭാവിയിൽ റഷ്യൻ സൈനിക ഉപകരണങ്ങൾ കൂട്ടിച്ചേർക്കാൻ സാധ്യതയുണ്ട്. ന്യൂയോർക്ക് ടൈംസാണ് ഇന്റലിജൻസ് കണ്ടെത്തൽ ആദ്യം റിപ്പോർട്ട് ചെയ്തത്. ഉക്രെയ്നിലെ സംഘർഷത്തിൽ ഉപയോഗിക്കുന്നതിനായി ഇറാൻ നിർമ്മിത ഡ്രോണുകൾ ഓഗസ്റ്റിൽ റഷ്യൻ സൈന്യത്തിന് കൈമാറിയതായി ബൈഡൻ ഭരണകൂടം അടുത്തിടെ സ്ഥിരീകരിച്ചതിനെ തുടർന്നാണ് കണ്ടെത്തൽ. നൂറു കണക്കിന് ഇറാനിയൻ ആളില്ലാ വിമാന വാഹനങ്ങൾ റഷ്യ വാങ്ങുന്നുണ്ടെന്ന്…
വിശുദ്ധ ഏവുപ്രാസ്യമ്മയുടെ തിരുന്നാൾ കൊണ്ടാടി
ചിക്കാഗോ: ചിക്കാഗോ മാർ തോമസ്ലീഹാ കത്തിഡ്രലിൽ വി. ഏവുപ്രാസ്യമ്മയുടെ തിരുന്നാൾ കൊണ്ടാടി. സെപ്റ്റംബര്‍ 4ന് രാവിലെ 11.15 ന് ചിക്കാഗോ രൂപതയുടെ മുൻ ചാൻസലറും, പാലാ രൂപതയുടെ വികാരി ജനറാളുമായ ഫാ. സെബാസ്റ്റ്യന്‍ വേന്താനത്തച്ചന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ആഘോഷമായ പാട്ടു കുർബാനക്ക് കത്തീഡ്രൽ വികാരിയും വികാരി ജനറാളുമായ ഫാ തോമസ് കടുകപ്പിള്ളി സഹകാർമികനായിരുന്നു. ഫാ. സെബാസ്റ്റ്യൻ വേത്താനാത്ത് തന്റെ പ്രസംഗത്തിൽ ഏവുപ്രാസ്യമ്മയുടെ ലളിത ജീവതത്തെക്കുറിച്ചും, അതിന്റെ ഇന്നിന്റെ പ്രസക്തിയെ കുറിച്ചും വിശദികരിച്ചു. നമ്മുടെ ജീവിതയാത്ര, ജനനം എന്ന മുന്ന് അക്ഷരങ്ങളിൽ തുടങ്ങി മരണം എന്ന മുന്ന് അക്ഷരങ്ങളിൽ അവസാനിക്കുന്നു. ഈ ജീവിതയാത്രയെ നമ്മൾ എപ്രകാരം നയിക്കുന്നു എന്നതിനെ അശ്രയിച്ചാണ് സ്വർഗ്ഗത്തിനും നരകത്തിനും നമ്മൾ അർഹരായി തീരുന്നത്. നമ്മളുടെ ഈ യാത്രയിൽ വഴിവിളക്കായി ധാരാളം പുരുഷന്മാരെയും സ്തീകളെയും സഭ വിശുദ്ധന്മാരായി നൽകിയിട്ടുണ്ട്. 75 വർഷം യാത്ര ചെയ്ത്…
ചൈനയ്ക്കെതിരെ അമേരിക്ക നടത്തിയത് പതിനായിരക്കണക്കിന് സൈബർ ആക്രമണങ്ങള്‍: സിവിഇആര്‍സി
ചൈനയ്ക്കെതിരെ “പതിനായിരക്കണക്കിന്” സൈബർ ആക്രമണങ്ങൾ നടത്തുന്നതിനും അടുത്ത കാലത്തായി സെൻസിറ്റീവ് ഡാറ്റ മോഷ്ടിച്ചതിനും അമേരിക്കയെ ചൈന അപലപിച്ചു. അടുത്ത വർഷങ്ങളിൽ ചൈനയിലെ നെറ്റ്വർക്ക് ലക്ഷ്യങ്ങളിൽ പതിനായിരക്കണക്കിന് ക്ഷുദ്ര ആക്രമണങ്ങൾ” യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസി (എൻഎസ്എ) നടത്തിയിട്ടുണ്ടെന്ന് തിങ്കളാഴ്ച ചൈനയുടെ നാഷണൽ കമ്പ്യൂട്ടർ വൈറസ് എമർജൻസി റെസ്പോൺസ് സെന്റർ (CVERC) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സെൻട്രൽ പ്രവിശ്യയായ ഷാങ്സിയുടെ തലസ്ഥാനമായ സിയാൻ നഗരത്തിലെ നോർത്ത് വെസ്റ്റേൺ പോളിടെക്നിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് നുഴഞ്ഞുകയറുന്നതിന് എൻഎസ്എയുടെ ഓഫീസ് ഓഫ് ടെയ്ലർഡ് ആക്സസ് ഓപ്പറേഷൻസ് (ടിഎഒ) ഉത്തരവാദികളായിരുന്നു. സെർവറുകൾ, റൂട്ടറുകൾ, നെറ്റ്വർക്ക് സ്വിച്ചുകൾ എന്നിവയുൾപ്പെടെ സർവകലാശാലയുടെ പതിനായിരക്കണക്കിന് നെറ്റ്വർക്ക് ഉപകരണങ്ങളുടെ നിയന്ത്രണം TAO ഏറ്റെടുത്തു. ടാർഗെറ്റു ചെയ്ത സർവ്വകലാശാലയ്ക്ക് ധനസഹായം നൽകിയത് ചൈനയുടെ വ്യവസായ, വിവര സാങ്കേതിക മന്ത്രാലയമാണ്. കൂടാതെ, എയറോനോട്ടിക്കൽ, ബഹിരാകാശ ഗവേഷണങ്ങളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുമുണ്ട്. “ഈ അന്വേഷണത്തിൽ അടുത്ത കാലത്തായി…
മാഗ് ഓണാഘോഷത്തിന് വേദിയൊരുങ്ങി
ഹ്യൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷൻറെ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷത്തിന് വേദിയൊരുക്കി മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (മാഗ്). സെപ്റ്റംബർ 10 ശനിയാഴ്ച്ച രാവിലെ പതിനൊന്നു മണിക്കാണ് ഓണാഘോഷ പരിപാടികൾ ആരംഭിക്കുക. സ്റ്റാഫോർഡിലെ സെൻറ് ജോസഫ് ഹാളിലാണ് വേദിയൊരുങ്ങുക. പതിനൊന്നരയോടുകൂടി ഓണം ഘോഷയാത്രയും താലപ്പൊലി ചെണ്ടമേളം നാടൻ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടുകൂടി മഹാബലി എഴുന്നെള്ളത്തും നടക്കും. തുടർന്ന് പൊതുസമ്മേളനവും 12 മണിയോടെ ഓണസദ്യയും ആരംഭിക്കും. തുടർന്നാണ് കലാപരിപാടികൾ അരങ്ങേറുക. തിരുവാതിര, നൃത്ത നൃത്യങ്ങൾ, ഫ്യൂഷൻ വാദ്യ മേളങ്ങൾ, സ്കിറ്റ് എന്നിവ അവതരിപ്പിക്കപ്പെടും. ആയിരത്തി അഞ്ഞൂറോളം പേർക്കാണ് ഇത്തവണ ഓണസദ്യ ഒരുക്കുക എന്ന് പ്രസിഡണ്ട് അനിൽ ആറന്മുള, സെക്രട്ടറി രാജേഷ് വർഗീസ്, ട്രെഷറർ ജിനു തോമസ് എന്നിവർ അറിയിച്ചു. കോവിഡ് കാലത്തേ മാന്ദ്യത്തിനു ശേഷം മലയാളികൾക്ക് ഒത്തുകൂടാൻ ഒരുവേദിയൊരുങ്ങുകയാണ്. ഹൂസ്റ്റണിലെ സ്വാദിന്റെ കലവറ…
പി എം എഫ് ഗ്ലോബൽ സംഗമം 2022 : എം.പി. സലീം ഗ്ലോബൽ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
ഡാളസ്: പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) ഗ്ലോബൽ സംഗമം 2022 വാർഷിക സമ്മേളനം സെപ്റ്റെംബർ 3 ശനിയാഴ്ച എറണാകുളം വൈ എം സി എ ഇന്റർനാഷണൽ യൂത്ത് സെന്ററിൽ വെച്ചു വിവിധ പരിപാടികളോടെ നടത്തപ്പെട്ടു പ്രസ്തുത സമ്മേളനത്തിൽ എം പീ സലീമിനെ പുതിയ കമ്മിറ്റിയുടെ ഗ്ലോബൽ പ്രസിഡന്റായി ഐക്യകണ്ഠേന അടുത്ത 2 വർഷത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഗ്ലോബൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ അന്തരിച്ച മുൻ ഗ്ലോബൽ കോഓർഡിനേറ്റർ ശ്രീ ജോസ് മാത്യുപനച്ചിക്കൽ, ചാരിറ്റി കൺവീനർ അജിത് കുമാർ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച സമ്മേളനത്തിൽ ഗ്ലോബൽചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് മുഖ്യ പ്രഭാഷണം നടത്തി ജനറൽ സെക്രട്ടറി വർഗീസ് ജോൺ സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം കണക്കുകൾ അവതരിപ്പിച്ചു ഗ്ലോബൽ ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ ജോർജ് പടികകുടി, ശ്രീ സാബു ചെറിയാൻ,…
ചാത്തന്നൂർ വലിയവീട്ടിൽ ശാന്തിഭവനിൽ മറിയക്കുട്ടി രാജൻ (83) അന്തരിച്ചു
കാൽഗറി: ചാത്തന്നൂർ, കാരംകോട് വലിയവീട്ടിൽ ശാന്തിഭവനിൽ എ. രാജന്റെ സഹധർമ്മിണി മറിയക്കുട്ടി രാജൻ (83) അന്തരിച്ചു. മാവേലിക്കര , പുന്നമൂട് കോയിപ്പള്ളിൽ കുടുംബാംഗമായ പരേത കാൽഗറിയിൽ സ്ഥിരതാമസമാക്കിയ മലയാളി റോയ് അലക്സിന്റെ മാതാവുമാണ്. മക്കൾ: റോയ് അലക്സ് (മഞ്ജു അലക്സ് ) കാൽഗറി , രഞ്ജി അലക്സ് (ജൂബി അലക്സ് ) ഖത്തർ . കൊച്ചുമക്കൾ: ജോനാഥൻ അലക്സ് , ജെസ്സീക്ക അലക്സ് ,ജോർഡൻ അലക്സ് സംസ്കാരം പിന്നീട് .
നോർത്തേൺ ആൽബെർട്ട മലയാളി ഹിന്ദു അസോസിയേഷന്റെ ഓണം 2022 വിപുലമായി ആഘോഷിച്ചു
എഡ്മണ്ടൻ: ആൽബർട്ടിയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ടാ മലയാളി ഹിന്ദു അസോസിയേഷന്റെ (NAMAHA) നേതൃത്വത്തിൽ ഓണം 2022 വളരെ വിപുലമായി ആഘോഷിച്ചു. സെപ്റ്റംബർ മൂന്നിന് എഡ്മണ്ടനിലെ പ്ലെസന്റ് വ്യൂ കമ്യൂണിറ്റി ഹാളിൽ വച്ചായിരുന്നു പരിപാടികൾ നടന്നത്. രാവിലെ 11 മണിക്ക് നമഹ പ്രസിഡന്റ് രവി മങ്ങാട്ട്, സെക്രട്ടറി പ്രജീഷ് നാരായണൻ എന്നിവർ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശിവ മനോഹരി ഡാൻസ് അക്കാദമി ടീച്ചർ ഗോമതി ബറൂഡ നമഹ സ്പോൺസർ ജിജോ ജോർജ് എന്നിവരെ വേദിയിൽ ആദരിച്ചു. വിഭവ സമ്യദ്ധമായ ഓണ സദ്യക്ക് ശേഷം നയനമനോഹരമായ കലാപരിപാടികൾ അരങ്ങേറി. വാദ്യമേളങ്ങളുടേയും പൂവിളികളുടെയും അകമ്പടിയോടു കൂടിയുള്ള മാവേലി വരവ് ഏവർക്കും വ്യത്യസ്തമായ അനുഭവമായി. നമഹ മാതൃസമിതിയുടെ നേതൃത്വത്തിൽ അതി മനോഹരമായ തിരുവാതിര കളിയും നമഹ ഡാൻസ് അക്കാദമിയിലെ കുട്ടികൾ അവതരിച്ച നൃത്തനൃത്ത്യങ്ങൾ കാണാഘോഷപരിപാടികൾക്ക് മാറ്റു കൂട്ടി.…
