കരോള്‍ട്ടണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ ദൈവ മാതാവിന്റെ ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട കരോള്‍ട്ടണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ 2022 ഓഗസ്റ്റ് ഏഴാം തീയതി (ഞായറാഴ്ച) വിശുദ്ധ കുര്‍ബാനാനന്തരം വികാരി റവ.ഫാ. പോള്‍ തോട്ടയ്ക്കാട്ട് കൊടി ഉയര്‍ത്തിയതോടെ ഈവര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. 13-ന് ശനിയാഴ്ച വൈകിട്ട് 6.30-ന് ഗാനശുശ്രൂഷയും, 7 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും, അതേ തുടര്‍ന്ന് അനുഗ്രഹീത വചനപ്രഘോഷകനായ റവ.ഫാ. മാത്യൂസ് മണലേല്‍ചിറ (വികാരി, സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ കരോള്‍ട്ടണ്‍) വചന പ്രഘോഷണവും നടത്തും. 14-ന് രാവിലെ 8.45-ന് പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം ഭദ്രാസനാധിപന്‍ അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും നടക്കും. 12 മണിയോടെ ചെണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളുമായി വിശ്വാസികള്‍ അണിനിരന്നുകൊണ്ടുള്ള വര്‍ണശബളവും ഭക്തിനിര്‍ഭരവുമായ റാസയും നടക്കും. ഇടവകയില്‍ നിന്നും, സമീപ ഇടവകകളില്‍ നിന്നുമായി ഒട്ടനവധി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍…

തോമസ് മാത്യൂവും, ഷൈനി തോമസും ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓഫീസ് സെക്രട്ടറിമാര്‍

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓഫീസ് സെക്രട്ടറിമാരായി തോമസ് മാത്യൂവിനെയും ഷൈനി തോമസിനെയും പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവിധ കാര്യങ്ങളും ഇവരുമായി ബന്ധപ്പെടേണ്ടതാണ്. ഇനി മുതല്‍ ഓഫീസ് മറ്റുള്ളര്‍ ഉപയോഗിക്കണമെങ്കില്‍ അതിനുവേണ്ട ഫോം പൂരിപ്പിച്ച് ഒപ്പിട്ടു കൊടുത്തുവെങ്കില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. ഓഫീസ് സെക്രട്ടറിയായ തോമസ് മാത്യു മൂവാറ്റുപുഴ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എക്ലിക്യൂട്ടീവ് കമ്മറ്റി മെംബര്‍, കേരള യൂണിവേഴ്‌സിറ്റി കെ.എസ്.യു. ജനറല്‍ സെക്രട്ടറി, ഫൗണ്ടിംഗ് മെംബര്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ഫോറം ഫൗണ്ടിംഗ് മെംബര്‍ ഓഫ് സീറോ മലബാര്‍ കാത്തലിക് മിഷന്‍, ഐഎന്‍ഓ.സി. മുന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുള്ള തോമസ് മാത്യൂ IOC-യുടെ നിലവിലെ ചെയര്‍മാനും 2021-23 കാലഘട്ടത്തിലെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡംഗം കൂടിയാണ്. അസിസ്റ്റന്റ് ഓഫീസ്…

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്റ്റ് 15 ന്

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം ‘ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം 8.30 യ്ക്ക് (ന്യൂയോർക്ക് സമയം) (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 6 മണി) ഓൺലൈൻ (സൂം) പ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയിൽ എഐസിസി, കെപിസിസി, ഒഐസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അറിയിക്കും. എഐസിസി സെക്രട്ടറിമാരായ പി.സി.വിഷ്ണുനാഥ് എംഎൽഎ, റോജി എം ജോൺ എംഎൽഎ, മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡണ്ടുമായ വി.ടി.ബൽറാം , ഡോ.മാത്യു കുഴൽനാടൻ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള തുടങ്ങിയവർ പങ്കെടുക്കും. എല്ലാ ദേശസ്നേഹികളെയും ഈ പ്രത്യക പരിപാടിയിലേക്ക് സഹർഷം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.…

രണ്ടു പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ് കുറ്റക്കാരനെന്നു ജൂറി

ഡാളസ്: അമുസ്ലീങ്ങളായവരെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ് കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി. ക്യാപിറ്റൽ മർഡറിന് വധശിക്ഷ ആവശ്യപ്പെടാതെയിരുന്ന പ്രോസിക്യൂഷൻ ഇനിയുള്ള ജീവിതം പരോൾ പോലും ലഭിക്കാതെ ജയിലിൽ അടക്കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച നടന്ന സാക്ഷി വിസ്താരത്തിനിടെ കൊലപാതകം നടത്തിയത് താനല്ലെന്ന് പ്രതി കോടതിയിൽ വാദിച്ചത് ജൂറി പരിഗണിച്ചില്ല . 2008 ജനുവരി ഒന്നിനായിരുന്നു കൊലപാതകം. ഡിന്നറിനു കൊണ്ടുപോകാം എന്ന് പറഞ്ഞാണ് യാസര്‍ സെയ്ദ് ടാക്സി കാറിൽ വീട്ടിൽ നിന്നും പെണ്‍കുട്ടികളെ പുറത്തേക്കു കൊണ്ടുപോയത്. ഇർവിംഗിന് സമീപമുള്ള ഒരു ഹോട്ടലിനു മുൻവശത്തുള്ള പാർക്കിംഗ് ലോട്ടിൽ വെച്ച് കാറിലിരുന്നിരുന്ന അമീനയെ രണ്ടു തവണയും (18), സാറയെ ഏഴു തവണയും (17) വെടിവെച്ചു കൊലപ്പെടുത്തിഎന്നാണ് കേസ് . ഈ മാസം ഒന്നിനാണ് കേസ് വിസ്താരം ആരംഭിച്ചത്. ആറു ദിവസം നീണ്ടുനിന്ന വിചാരണ…

ആര്യ വാൽവേക്കർ മിസ് ഇന്ത്യ യുഎസ്എ കിരീടം ചൂടി

ന്യൂജേഴ്സി: ഓഗസ്റ്റ് 5-ന് ന്യൂജേഴ്‌സി ഫോർഡ്‌സിലെ റോയൽ ആൽബർട്ട്‌സ് പാലസിൽ നടന്ന വര്‍ണ്ണാഭമായ മത്സരത്തിൽ വിർജീനിയയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായ ആര്യ വാൽവേക്കർ മിസ് ഇന്ത്യ യുഎസ്എ 2022 കിരീടം ചൂടി. വിർജീനിയ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ പ്രീമെഡിക്കൽ വിദ്യാർത്ഥിനി സൗമ്യ ശർമ്മ ഒന്നാം റണ്ണറപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂജേഴ്‌സിയിലെ സഞ്ജന ചേക്കൂരി സെക്കൻഡ് റണ്ണറപ്പായി. വാഷിംഗ്ടണിൽ നിന്നുള്ള അക്ഷി ജെയിൻ മിസിസ് ഇന്ത്യ യുഎസ്എയും, ന്യൂയോർക്കില്‍ നിന്നുള്ള തൻവി ഗ്രോവർ മിസ് ടീൻ ഇന്ത്യ യു എസ് എയും ആയി തിരഞ്ഞെടുക്കപ്പെട്ടു. വേൾഡ് വൈഡ് പേജന്റ്സിന്റെ ബാനറിൽ ന്യൂയോർക്ക് ആസ്ഥാനമായുള്ള ധർമ്മാത്മയും നീലം ശരണും ചേർന്നാണ് ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ കാലം നടന്ന ഈ ഇന്ത്യൻ മത്സരം ആരംഭിച്ചത്. 30 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 74 മത്സരാർത്ഥികൾ മൂന്ന് വ്യത്യസ്ത മത്സരങ്ങളിൽ പങ്കെടുത്തു. മൂന്ന് വിഭാഗങ്ങളിലെയും…

അന്ധവിദ്യാലയങ്ങളെ പിന്തുണയ്ക്കുന്നതിനായി ‘ദൃഷ്ടി ഫൗണ്ടേഷന്‍’ ചാരിറ്റി ഓട്ടം/നടത്തം സംഘടിപ്പിക്കുന്നു

പെന്‍‌സില്‍‌വാനിയ: പെൻസിൽവാനിയ ആസ്ഥാനമായുള്ള ചാരിറ്റി സംഘടനയായ “ദൃഷ്ടി ഫൗണ്ടേഷൻ”, ലോകമെമ്പാടുമുള്ള അന്ധവിദ്യാലയങ്ങളിലെ കുട്ടികളെ പിന്തുണയ്ക്കുന്നതിനായി ഓഗസ്റ്റ് 28 ഞായറാഴ്ച, പെൻസിൽവാനിയയിലെ വെയ്നിൽ 5K അല്ലെങ്കിൽ 1K ഓട്ടം/നടത്തം സംഘടിപ്പിക്കുന്നു. ഈ വ്യക്തിഗത ഇവന്റില്‍ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാം. കൂടാതെ, ലോകമെമ്പാടുമുള്ള ആളുകൾക്ക് വെർച്വലായും പങ്കെടുക്കാം. ഇതില്‍ നിന്ന് കിട്ടുന്ന വരുമാനം കാഴ്ച വൈകല്ല്യമുള്ളവര്‍ക്ക് ഉചിതമായ ഉപകരണങ്ങൾ, ലാപ്‌ടോപ്പുകൾ പോലുള്ള അനുബന്ധ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നത് ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ഹൈസ്കൂള്‍ – മിഡിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച ‘ദൃഷ്ടി’, അന്ധരെയും കാഴ്ച വൈകല്യമുള്ളവരെയും വിവിധ തരത്തിൽ സഹായിക്കാനും കുട്ടികളിലും മുതിർന്നവരിലും സേവനത്തിന്റെ മൂല്യം വളർത്താനും ലക്ഷ്യമിടുന്നു. “Because I cannot do everything I will not refuse to do the something that I can do.” എന്ന ഹെലൻ…

പ്രഫ. ഗോപിനാഥ് മുതുകാടിനെ ആദരിക്കാന്‍ റോട്ടറി ക്ലബ് ഓഫ് യോങ്കേഴ്സ് അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നു

ന്യൂയോർക്ക്: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ കഴക്കൂട്ടത്തു പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിന്റെ പ്രവത്തനങ്ങൾക്ക് കരുത്തേകാൻ റോട്ടറി ക്ലബ് ഓഫ് യോങ്കേഴ്സിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 10ന് (നാളെ) അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10-ന് മൗണ്ട് ഒളിമ്പോസ് ഡൈനറില്‍ (1 FORT HILL AVE, YONKERS, NEW YORK -10710) ലോകപ്രശസ്ത മാന്ത്രികനായ പ്രഫ. മുതുകാടിനെ ആദരിക്കാൻ കൂടി നടത്തുന്ന അത്താഴ വിരുന്നില്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരിക്കും. സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്ക് മാജിക്ക് ഉൾപ്പെടെയുള്ള വിവിധ കലാരൂപങ്ങൾ പരിശീലനം നൽകി അവരുടെ കഴിവുകളെ പരിപോഷിപ്പിച്ചു വളർത്തുവാനാണ് ലോകം ഏറെ ആദരവോടെ കാണുന്ന കാരുണ്യപ്രവർത്തകനായ പ്രൊഫ. ഗോപിനാഥ് മുതുകാട് ഇപ്പോൾ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനായി അദ്ദേഹം അടുത്തിടെ പ്രൊഫഷണല്‍ മാജിക് ഷോകളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.…

“മാനസികാരോഗ്യം എങ്ങനെ നിലനിർത്താം” എന്ന വിഷയത്തിൽ ഫൊക്കാന സംഘടിപ്പിച്ച വെബിനാർ വൻ വിജയം

ജൂലൈ 24-ന് ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക ബി പോസിറ്റീവ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബ്ബിനാർ കൗമാരക്കാർക്കും മാതാപിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെട്ടു. കൃത്യം 7.30-ന് മൗനപ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ സെക്രട്ടറി വർഗീസ് പാലമലയിൽ സ്വാഗതം ആശംസിച്ചു. ജീവിതത്തെ പോസിറ്റീവ് ആയി സമീപിക്കേണ്ടതിന്റെ ആവശ്യകത പ്രസിഡന്റ് രാജൻ പടവത്തിൽ അദ്ദേഹത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു. പ്രൊഫഷണൽ സോഷ്യൽ വർക്കർ ആയ ശ്രീമതി ദിവ്യ ഗീത് ടോക്സിക് റിലേഷന്ഷിപ്സ് എന്ന വിഷയത്തെപ്പറ്റി വിശദമായി സംസാരിച്ചു. കൗമാരക്കാരിൽ മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള കേരള സർക്കാരിന്റ പ്രവർത്തനങ്ങളിൽ സോഷ്യൽ സ്‌കിൽസ് ട്രെയ്നർ എന്ന നിലയിൽ ദിവ്യ പ്രവർത്തിച്ചു വരുന്നു. അറിയപ്പെടുന്ന ഒരു എഴുത്തുകാരി കൂടി ആണ് ദിവ്യ. ശ്രീമതി ശ്രീവിദ്യ ശ്രീനിവാസന്റെ മോട്ടിവേഷണൽ സ്‌പീച്ച് വ്യത്യസ്തമായ ഒരു അനുഭവം ആണ് പങ്കെടുത്തവർക്ക് നൽകിയത് . കഴിഞ്ഞ 20 വർഷം…

ഏലിയാമ്മ മണ്ണിക്കരോട്ട് ഹ്യൂസ്റ്റനിൽ നിര്യാതയായി

ഹ്യൂസ്റ്റൺ: പ്രശസ്ത പ്രവാസി എഴുത്തുകാരനും, ഗ്രന്ഥകർത്താവും, മലയാള സാഹിത്യവേദി പ്രസിഡന്റുമായ ജോർജ് മണ്ണിക്കരോട്ടിന്റെ ഭാര്യ ശ്രീമതി ഏലിയാമ്മ മണ്ണിക്കരോട്ട് തിങ്കളാഴ്ച്ച രാത്രി ഷുഗർലാന്റിൽ നിര്യാതയായി. വള്ളിക്കോട്‌ കോട്ടയം കല്ലുമ്പുറത്ത് കുടുംബാംഗമാണ്. ജെറിൻ, ജെറോണ്‍, സച്ചിൻ എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട് ഹ്യൂസ്റ്റനിൽ നടക്കും.

ഇന്ത്യൻ വംശജനായ അമിത് ജാനിയെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിലെ ആക്ടിംഗ് വൈറ്റ് ഹൗസ് ലെയ്‌സണായി നിയമിച്ചു

വാഷിംഗ്ടണ്‍: ജോ ബൈഡന്റെ പ്രസിഡൻഷ്യൽ കാമ്പെയ്‌നിന്റെ നാഷണൽ ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻഡർ ഡയറക്ടറായിരുന്ന അമിത് ജാനിയെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിലെ ആക്ടിംഗ് വൈറ്റ് ഹൗസ് ലൈസണായി നിയമിച്ചു. പെന്റഗണിലെ ചീഫ് ഇൻഫർമേഷൻ ഓഫീസർ ആക്ഷൻ ഗ്രൂപ്പിന്റെ ഡയറക്ടറായിരുന്നു അദ്ദേഹം. ബൈഡൻ കാമ്പെയ്‌നിൽ ചേരുന്നതിന് മുമ്പ്, ഈ ന്യൂജേഴ്‌സി സ്വദേശി ന്യൂജേഴ്‌സി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷനിലായിരുന്നു. അതിനു മുമ്പ്, ഫിൽ സ്വിബിൻസ്കി നടത്തുന്ന പൊളിറ്റിക്കൽ കൺസൾട്ടിംഗ് സ്ഥാപനമായ വിഷൻ മീഡിയ മാർക്കറ്റിംഗിൽ അക്കൗണ്ട് എക്സിക്യൂട്ടീവായി പ്രവർത്തിച്ചിരുന്നു. 32BJ SEIU-യുടെ യൂത്ത് ഓർഗനൈസറായും ഹഡ്‌സൺ കൗണ്ടി സ്‌കൂൾ ഓഫ് ടെക്‌നോളജി ബോർഡ് ഓഫ് എജ്യുക്കേഷനിലെ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂജേഴ്‌സി ഗവർണർ ഫിൽ മർഫിയുടെ അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്തതിനു പുറമേ, ഫിൽ മർഫിയുടെ പ്രചാരണത്തിനായുള്ള AAPI ഔട്ട്‌റീച്ചിന്റെ ഡയറക്ടറായിരുന്നു ജാനി. ന്യൂജെഴ്സി ഡമോക്രാറ്റ് സെനറ്റര്‍ ബോബ് മെനെൻഡസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.…