സഹവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി രക്ഷപ്പെട്ട യുവാവിനെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: വെള്ളനാട് കരുണാസായി ലഹരി ആസക്തി ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന കഴക്കൂട്ടം ഉള്ളൂര്‍ക്കോണം ഉടക്കും‌കര പുത്തൻവീട്ടിൽ എം വിജയനെ (50) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ കൊല്ലം പറവൂർ പൂതക്കുളം സ്വദേശി എസ്. ബിജോയി (25)യെ പോലീസ് അറസ്റ്റു ചെയ്തു.

ചൊവ്വാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ബിജോയി ചെടിച്ചട്ടികൊണ്ട് വിജയന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഉടനെ വിജയനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 7.30ഓടെ മരിച്ചു.

ആക്രമണത്തിനു ശേഷം ചികിത്സാ കേന്ദ്രത്തിന്റെ ജനാലകള്‍ അടിച്ചു തകര്‍ത്ത ബിജോയി കെട്ടിടത്തിന്റെ മുകളില്‍ കയറി സമീപത്തെ മരത്തിലൂടെ മതിലിനു പുറത്തിറങ്ങി സ്ഥലത്തുണ്ടായിരുന്ന സ്‌കൂട്ടര്‍ എടുത്ത് രക്ഷപ്പെടുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News