The Federation of Indian Association and the Indian Consulate celebrated Gujarat Maharashtra Day on May 1. 2022 at the Indian Consulate premises in New York as part of the ongoing celebrations of ‘Azadi Ka Amrit Mahotsav’ commemorating 75 years of Indian Independence. The chief guests to grace the occasion were Ms. Archana Joglekar – a celebrated actress, director & a renowned Kathak exponent, and Ms. Kaajal Oza Vaidya – a noted author, scriptwriter, radio jockey, and a motivational speaker. The event was attended by Hon Consul General Sh. Randhir Jaswal,…
Category: AMERICA
വി.ഇ. കൃഷ്ണകുമാർ യു എസ് എ സ്റ്റേറ്റ് സ്കൂപ് ടോപ് 50 ഐ.ടി. ലീഡർ ഓഫ് ദി ഇയർ 2022
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ പൊതുമേഖലാ രംഗത്തെ നാഷണൽ യു.എസ്.എ സ്റ്റേറ്റ്സ് സ്കൂപ് ടോപ് 50, 2022 ലിസ്റ്റിൽ ഇതാദ്യമായി മലയാളി സ്റ്റേറ്റ് ഐ.ടി. ലീഡർ ഓഫ് ദി ഇയർ. ടെക്സാസ് ഐടി എന്റർപ്രൈസ് സൊലൂഷൻ സർവീസസ് ഡയറക്ടറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെൻറർ ഓഫ് എക്സലൻസ് സ്ഥാപകനുമായ വി.ഇ. കൃഷ്ണകുമാറിനെ തേടിയാണ് മഹാനേട്ടം എത്തിയത്. യു.എസ്.എ പൊതുമേഖലാ രംഗത്ത് വാൾസ്ടീറ്റ് ജേർണലെന്നറിയപ്പെടുന്ന സ്റ്റേറ്റ് സ്കൂപ്പിന്റെ അവാർഡ് കമ്മിറ്റിക്ക് 50 സ്റ്റേറ്റുകളിൽ നിന്നായി 1000 നോമിനേഷൻ ലഭിച്ചു. ഇതിൽ ഫൈനലിൽ എത്തിയവരെ ഉൾക്കൊള്ളിച്ച് വോട്ടിലൂടെയും സംസ്ഥാനങ്ങൾക്ക് നൽകിയ മികവുറ്റ സംഭാവനകളെ മുൻ നിർത്തിയും ആണ് നാലു കാറ്റഗറികളിലായി 50 വിജയികളെ പ്രഖ്യാപിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ഈ അംഗീകാരം. കഴിഞ്ഞ തവണ കൃഷ്ണകുമാർ തന്നെ തുടക്കം കുറിച്ച ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് സെൻറ്ററിനാണ് ഇന്നവേഷൻ പ്രൊജക്ട് കാറ്റഗറിയിൽ അവാർഡ് ലഭിച്ചത്. ഇത്തവണ…
സാൻ ആന്റോണിയോ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം കൂദാശ ചെയ്യപ്പെട്ടു
സാൻ ആന്റോണിയോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സാൻ ആന്റോണിയോ സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്തായാൽ കൂദാശ ചെയ്യപ്പെട്ടു. ഏപ്രിൽ 29-വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടുകൂടി പള്ളി കവാടത്തിൽ എത്തിച്ചേർന്ന അഭിവന്ദ്യ തിരുമനസ്സിനെ കത്തിച്ച മെഴുകുതിരി നൽകി ഇടവക വികാരി റവ. ഫാ:സുനോജ് ഉമ്മൻ മാലിയിൽ ഇടവക ജനങ്ങളുടെ സാന്നിധ്യത്തിൽ സ്വീകരിച്ചു. വൈകുന്നേരം 6 മണിക്ക് പുതിയ കുരിശിൻ തൊട്ടിയുടെ കൂദാശ തിരുമേനി നിർവഹിച്ചു. തുടർന്ന് പള്ളിയിൽ സന്ധ്യാ നമസ്കാരവും പള്ളി കൂദാശയുടെ ഒന്നാം ഭാഗവും നടന്നു. 30- ശനി രാവിലെ 7-മണിക്ക് പള്ളി കൂദാശയുടെ രണ്ടാം ഭാഗവും നടത്തി വിശുദ്ധ മൂറോൻ പുരട്ടി ദേവാലയത്തെ പൂർണമായി ശുദ്ധീകരിച്ചു. തുടർന്നു നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയിൽ തിരുമേനി മുഖ്യ കാർമ്മികനായിരുന്നു. റവ.ഫാ. ജോൺസൺ പുഞ്ചക്കോണം, റവ.…
ഐനന്റ് (IANANT) നഴ്സ് വരാഘോഷത്തിന് തുടക്കം
ഡാളസ്: നഴ്സ് വരാഘോഷത്തിന്റെ ഭാഗമായി ഐനന്റ് (IANANT) അസോസിയേഷൻ ബുധനാഴ്ച വൈകുന്നേരം 7:30-ന് സൂം മീഡിയയിലൂടെ ഒരു വിനോദ – വിഞ്ജാന പരിപാടി സംഘടിപ്പിക്കുന്നു. ‘സെൽഫ് കമ്പാഷൻ’ എന്ന വിഷയമാണ് ഇത്തവണ ഐനന്റ് നഴ്സ് വീക്ക് സെലിബ്രേഷന്റെ ഭാഗമായി കൊണ്ടുവന്നിരിക്കുന്നത്. ഏറ്റവും ശക്തമായ മൂല്യമുള്ള വിശാലമായ ആശയങ്ങളാണ് പരിചരണവും, അനുകമ്പയുമെന്ന് പറയുന്നത്. കാരണം അതിന് എല്ലാ ജീവജാല വിഭാഗത്തെ പൂർണ്ണമായും മാറ്റാനും സ്വാധീനിക്കാനും കഴിയും. ‘അനുകമ്പ’ സ്നേഹവും ദയയോടൊപ്പവുമുണ്ട്, എന്ന പ്രത്യേകതയുമുണ്ട്. അത് ഒരു സമൂഹത്തിൽ ഉയർന്ന നിൽക്കുമ്പോൾ അത് രൂപീകരിക്കുന്ന തലം എല്ലാം തന്നെ മികച്ചതായിരിക്കും. രണ്ട് മൂല്യങ്ങളും ഒന്ന് മറ്റൊന്നിനു കാരണമായി തീരുന്നു. ഈ സന്ദേശമാണ് ഐനന്റ് ( IANANT ) ഈ പരിപാടികൊണ്ടു ഉദ്ദേശിക്കുന്നത്. ഈ പരിപാടിയുടെ മുഖ്യാഥിതിയായി ഫിലിപ്പൈന്‍ നഴ്സസ് അസ്സോസിയേഷൻ പ്രസിഡന്റ് ഡോ. ഗ്ലോറിയ ബെറിയോനസും, മുഖ്യ പ്രഭാഷണം നടത്തുന്നതിനായി…
GOPIO DEPLORES CONNECTICUT STATE GENERAL ASSEMBLY CITATION CONGRATULATING ON DECLARATION OF SIKH INDEPENDENCE
Global Organization of People of Indian Origin (GOPIO) – Connecticut Chapter deplores the citation by a few members of Connecticut General Assembly congratulating declaration of Sikh Independence. “This initiative is from a few fringe elements who have no interest in the State of Connecticut, but promoting their own personal divisive agenda,” said Dr. Thomas Abraham, Chairman of the Global Organization of People of Indian Origin and Trustee of GOPIO-CT. “Indian American community in Connecticut consists of Hindus, Muslims, Christians, Sikhs, Buddhists, Jains and Parsees. All these communities live together as…
ചൈന-സോളമൻസ് ഇടപാടിനെച്ചൊല്ലിയുള്ള സംഘർഷങ്ങൾക്കിടയിൽ പസഫിക്കുമായുള്ള ഇടപഴകൽ യു എസ് വേഗത്തിലാക്കുന്നു
പസഫിക് ദ്വീപ് രാജ്യങ്ങളുമായുള്ള നയതന്ത്ര ഇടപെടൽ വർദ്ധിപ്പിക്കുന്നതിനായി, ഈ വർഷാവസാനം വാഷിംഗ്ടൺ മേഖലയിലെ നേതാക്കൾക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നതായി ഒരു മുതിർന്ന യുഎസ് സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ ഇന്തോ-പസഫിക് കാര്യങ്ങളുടെ കോഓർഡിനേറ്ററായി സേവനമനുഷ്ഠിക്കുന്ന കുർട്ട് കാംബെൽ, ചൈനയുമായുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിൽ തിങ്കളാഴ്ച യുഎസ്-ന്യൂസിലാൻഡ് ബിസിനസ് ഉച്ചകോടിയിൽ പ്രഖ്യാപനം നടത്തി. ദ്വീപ് നേതാക്കള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിനു പുറമേ, പതിറ്റാണ്ടുകളായി അംബാസഡർമാരെയോ ഇടപെടലുകളോ കാണാത്ത പസഫിക് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം വർദ്ധിപ്പിക്കാനും ബൈഡൻ ഭരണകൂടം ഉദ്ദേശിക്കുന്നതായി ഉച്ചകോടിയിൽ പങ്കെടുത്തവരോട് കാംബെൽ പറഞ്ഞു. “യുണൈറ്റഡ് സ്റ്റേറ്റ്സ് പസഫിക്കിൽ ഫലപ്രദമാകണമെങ്കിൽ നമ്മൾ കൂടുതൽ കാര്യങ്ങൾ ചെയ്യണം, പസഫിക് ദ്വീപുകാർക്ക് പ്രാധാന്യമുള്ള മേഖലകളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണം,” അദ്ദേഹം പറഞ്ഞു. ഈ മേഖലയിലെ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായി ബൈഡൻ ഭരണകൂടം യുഎസ് എയ്ഡുമായും പുതിയ യുഎസ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഫിനാൻസ്…
ഭിന്നശേഷിക്കാർക്കു വേണ്ടി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
പുളിക്കൽ: വിവിധ ഭിന്നശേഷി വിഭാഗക്കാർക്ക് വേണ്ടി പുളിക്കൽ എബിലിറ്റി ഫൌണ്ടേഷൻ ഫോർ ദി ഡിസേബിൾഡും ഡിഎപിഎൽ മലപ്പുറവും സംയുക്തമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇഫ്താർ മീറ്റിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ കെഎംസിസി യുഎസ്എ & കാനഡ പ്രസിഡന്റും നന്മ (നോർത്ത് അമേരിക്കൻ നെറ്റ്വർക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷൻ) യുടെ സ്ഥാപക പ്രസിഡന്റുമായ യു.എ. നസീർ മുഖ്യാതിഥിയായി. എബിലിറ്റി ചെയർമാൻ കെ. അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിഎപിഎൽ (ഡിഫറന്റ്ലി ഏബിൾഡ് പേർസണ്സ് ലീഗ്) സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം, എബിലിറ്റി സെക്രട്ടറി അഡ്വ. സലീം കോനാരി, മുഹമ്മദലി ചുണ്ടക്കാടൻ, സൈഫുന്നീസ ചേറൂർ, ഡിഎപിഎല്‍ ജില്ലാ പ്രസിഡന്റ് മനാഫ് മേടപ്പില്‍ ചേളാരി എന്നിവർ സംസാരിച്ചു. ശാക്കിർ ബാബു കുനിയിൽ ഇഫ്താർ സന്ദേശം നല്കി. എബിലിറ്റിയിലെ ഭിന്നശേഷിക്കാര്‍ക്കു പുറമെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുച്ചക്ര വാഹനങ്ങളിലായും…
190-ൽ പരം രാജ്യങ്ങളിലെ ശ്രോതാക്കളുമായി റാഫാ റേഡിയോ അനുഗ്രഹീതമായ ഏഴാം വർഷത്തിലേക്ക്
ലണ്ടൻ: ചുരുങ്ങിയ കാലംകൊണ്ട് ക്രൈസ്തവ സമൂഹത്തിൽ സംഗീത പ്രേമികൾക്ക് സുപരിചിതമായ നാമമാണ് റാഫാ റേഡിയോ. ക്രൈസ്തവ എഴുത്തുപുരയുടെ സഹോദര പ്രവർത്തനമായ റാഫാ റേഡിയോ ആരംഭിച്ചിട്ട് 6 വർഷം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ 6 വർഷവും ശ്രോതാക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ 190ൽ പരം രാജ്യങ്ങളിൽ റാഫാ റേഡിയോയ്ക്ക് ശ്രോതാക്കളുണ്ട്. സംപ്രക്ഷേപണത്തിലുള്ള മികച്ച നിലവാരമാണ് റാഫയെ വേറിട്ട് നിർത്തുന്ന ഘടകം. മനുഷ്യ മനസ്സിന് കുളിർമ്മയേകുന്നതും എന്നും നവചൈതന്യം പകരുന്നതുമായ 10,000 ൽ പരം അനുഗ്രഹീത ആത്മീയ ഗാനങ്ങളുടെ വലിയൊരു ശേഖരം തന്നെ റാഫയ്ക്കുള്ളതിനാൽ റാഫാ റേഡിയോയിലെ ഗാനങ്ങൾ ശ്രവിക്കുന്നവർക്കു ആവർത്തന വിരസത തെല്ലും തോന്നുകയില്ല. ആ ശേഖരം അനുദിനം വളർന്നു കൊണ്ടേയിരിക്കുന്നു. റാഫാ റേഡിയോയിലൂടെയുള്ള ഗാനങ്ങൾ ലോകത്തിന്റെ ഏത് കോണിലും ഏതു സമയത്തും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാണ്. കഴിഞ്ഞ കോവിഡ് ലോക്ഡൗൺ കാലയളവിൽ വീടുകളിൽ ആയിരുന്ന അനേകായിരങ്ങൾ…
സത്യത്തെ തമസ്കരിക്കുന്ന അഹന്തയും അഹങ്കാരവും
ജീവിതത്തില്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ സ്ഥാനമാനങ്ങളും ,നന്മകളും നേട്ടങ്ങളും അപ്രതീക്ഷിതമായി വന്നു ചേരുമ്പോള്‍ അതിന്റ ഉറവിടവും സാഹചര്യവും എന്താണെന്ന് അന്വേഷിച്ചു കണ്ടെത്തി തുടര്‍ന്നുള്ള ജീവിതത്തില്‍ കൂടുതല്‍ വിനയാന്വതനാകുകയും ,ലഭിച്ച നന്മകളുടെ വലിയൊരു പങ്ക് സമൂഹത്തിന്റെ നന്മക്കായി പ്രയോജനപ്പെടുത്തുകയും ചെയ്യണം . എന്നാല്‍ ഈ തിച്ചറിവ് നഷ്ടപെട്ട വലിയൊരു ജന സമൂഹത്തിനു നടുവിലാണ് നാം ഇന്ന് അധിവസിക്കുന്നത് . നേട്ടങ്ങളുടെ മതിഭ്രമത്തില്‍ സ്വയമേ, നാം അറിയാതെതന്നെ നമ്മില്‍ അങ്കുരിക്കുന്ന വികാരങ്ങളാണ് അഹന്തയും അഹങ്കവും .ഈ വിനാശകര വികാരങ്ങളെ പക്വതയോടും ആത്മസംയമനത്തോടും അഭിമുഘീകരിക്കുന്നതിലും നിയന്ത്രിക്കുന്നതിനും ,ക്രിയാത്മകമായി തിരിച്ചുവിടുന്നതിനും കഴിയാതെ പലരും ദയനീയമായി പരാജയപെടുന്നതാണ് സാധാരണയായി കണ്ടുവരുന്നത്. ഇവര്‍ ഒരുപക്ഷെ ചെന്നുചാടുന്നത് നാശത്തിന്റെയും അപമാനത്തിന്റെയും നിരാശയുടെയും അഗാധ ഗര്‍ത്തത്തിലായിരിക്കുമെന്നതു നാം വിസ്മരിക്കരുത് ഇതിനെ സാധൂകരിക്കുന്ന ഒരനുഭവകഥ ഇവിടെ പങ്ക് വെക്കുന്നു. ഒരിക്കല്‍ അതിസമര്‍ത്ഥനായ രാജാവും മന്ത്രവാദികള്‍ ഉള്‍പ്പെടെയുള്ള പരിവാരങ്ങളും…
നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനം ഭൂ-ഭവനദാന ഞായര്‍ ആചരിച്ചു
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനാതിര്‍ത്ഥിയിലുള്ള എല്ലാ ഇടവകകളിലും മെയ് 1 ഭൂഭവന ദാന ഞായറായി ആചരിച്ചു. ഇതിനോടനുബന്ധിച്ചു പ്രത്യേക പ്രാര്‍ത്ഥനകളും നടത്തിയിരുന്നു. മാര്‍ത്തോമാ മെത്രാപോലീത്താ ഡോ.തിയഡോഷ്യസ് മാര്‍ത്തോമായുടെ സര്‍കുലറിന് വിധേയമായാണ് മെയ് 1 ഭൂഭവനദാന ഞായറാഴ്ച സഭ വേര്‍തിരിച്ചിരുന്നത്. മെയ് 1ന് ഭൂഭവനദാനപ്രസ്താവനത്തെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്നതിനും, പ്രത്യേക സ്തോത്രകാഴ്ച സമാഹരിക്കുന്നതിനും അതതു ഇടവകകളിലെ ചുമതലക്കാര്‍ നേതൃത്വം നല്കി. 1968 ല്‍ ഡോ.യൂഹാനോന്‍ മാര്‍ത്തോമാ മെത്രാപോലീത്തായുടെ ദീര്‍ഘദര്‍ശനമായിരുന്ന ഭൂഭവനദാന പ്രസ്ഥാനത്തിന് തുടക്കമിട്ടത്. സ്വന്തമായി ഭവനമില്ലാതെ കഴിയുന്ന സഹോദരങ്ങള്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുക എന്ന പദ്ധതിയാണ് സഭയായി വിഭാവനം ചെയ്തിരിക്കുന്നത്. 53 വര്‍ഷങ്ങള്‍ക്കുള്ളില്‍ ജാതിമതഭേദമെന്യേ ഏകദേശം 8500 പരം ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് ഈ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. 2018 വെള്ളപൊക്കത്തോടനുബന്ധിച്ച് ആരംഭിച്ച പദ്ധതിയില്‍ അറ്റകുറ്റ പണികള്‍ക്കായി തിരഞ്ഞെടുത്ത 65 വീടുകളേയും, നിര്‍മ്മാണത്തിനായി തിരഞ്ഞെടുത്ത 95ല്‍ 94ന്റേയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.…
