രാസവള കയറ്റുമതിയിൽ അമേരിക്കയുടെ ‘ബ്ലാക്ക്‌മെയിലിംഗ്’ ആഗോള ഭക്ഷ്യസുരക്ഷയെ തകർക്കുന്നുവെന്ന് റഷ്യ

ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന, ലോകമെമ്പാടുമുള്ള റഷ്യൻ ഭക്ഷ്യവസ്തുക്കളുടെയും വളങ്ങളുടെയും കയറ്റുമതി തടഞ്ഞുകൊണ്ടുള്ള അമേരിക്കയുടെ നടപടി “ബ്ലാക്ക് മെയിലിംഗ്” ആണെന്ന് റഷ്യ ആരോപിച്ചു. ഫെബ്രുവരി 24 ന് മോസ്‌കോ യുക്രെയ്‌നിൽ സൈനിക ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം റഷ്യ ലോകത്തിലെ ഏറ്റവും കൂടുതൽ ഉപരോധങ്ങള്‍ ഏറ്റുവാങ്ങിയ രാജ്യമായി മാറി. അമേരിക്കയും അതിന്റെ യൂറോപ്യൻ സഖ്യകക്ഷികളും റഷ്യയ്‌ക്കെതിരായ ഉപരോധത്തിന് നേതൃത്വം നൽകുകയും റഷ്യൻ കമ്പനികളുമായുള്ള ബിസിനസ്സ് നിർത്തുകയും ചില റഷ്യൻ ബാങ്കുകളെ അന്താരാഷ്ട്ര ബാങ്കിംഗ് സംവിധാനത്തിൽ നിന്ന് വെട്ടിമാറ്റുകയും ചെയ്തു. ആഗോള ഭക്ഷ്യപ്രതിസന്ധി ഒഴിവാക്കാൻ സഹായിക്കുന്നതിന് ഭക്ഷണത്തിന്റെയും രാസവളങ്ങളുടെയും കയറ്റുമതി വർദ്ധിപ്പിക്കാൻ മോസ്കോ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച ഊന്നിപ്പറഞ്ഞു. കാർഷിക ഉൽപന്നങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരിൽ ഒരാളുടെ ഉൽപന്നങ്ങൾ ആഗോള വിപണിയിൽ വിൽക്കാനുള്ള കഴിവ് തടയാൻ വാഷിംഗ്ടൺ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ…

ഫ്രാൻസിസ് തടത്തിൽ – മാധ്യമധർമ്മം കാത്തുസൂക്ഷിക്കുന്നതിന് തൂലിക പടവാളാക്കിയ ധീരയോദ്ധാവ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്

ഡാലസ് :മാധ്യമ ധർമ്മം കാത്തുസൂക്ഷിക്കുന്നതിനും, മാധ്യമ പ്രവർത്തനത്തിന്റെ സുതാര്യത നിലനിർത്തുന്നതിനും തൂലിക പടവാളാക്കിയ ധീര യോദ്ധാവായിരുന്നു ഫ്രാൻസിസ് തടത്തിലെന്നു ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡൻറ് സിജൂ വി ജോർജ്, സെക്രട്ടറി സാം മാത്യു, ഡയറക്ടർ ബോർഡ് ചെയർമാൻ ബിജിലി ജോർജ്, സണ്ണി മാളിയേക്കൽ,ബെന്നി ജോൺ ,റ്റി സി ചാക്കോ,പ്രസാദ് തിയോടിക്കൽ എന്നിവർ അയച്ച അനുശോചന സന്ദേശത്തിൽ പറയുന്നു രോഗാതുരനായിരുന്നുവെങ്കിലും അതിനെയെല്ലാം അവഗണിച്ചു ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള വാർത്തകളും ,ലേഖന പരമ്പരകളും ക്ര്യത്യമായി , മലയാളി സമൂഹത്തിൽ അതത് സമയം എത്തിക്കുന്നതിന് ഫ്രാൻസിസ് പ്രകടിപ്പിച്ചിരുന്ന താല്പര്യം പ്രശംസനീയം ആയിരുന്നു 1995 മുതൽ ദീപികയിലൂടെ ആരംഭിച്ചു 27 വർഷം പിന്നിട്ട മാധ്യമപ്രവർത്തനം മരണത്തിന് കീഴടങ്ങുന്നതിന് തലേദിവസം വരെ അനുസ്യൂതം തുടരുന്നതിന് ഫ്രാൻസിസിനെ കഴിഞ്ഞിരുന്നു . 2006ൽ കുടുംബസമേതം അമേരിക്കയിലെത്തിയശേഷം ഫ്രാൻസിസിന്റെ മാധ്യമ പ്രവർത്തനത്തിന് ലഭിച്ച ആദ്യ…

പ്രണാമം

വിശുദ്ധ നാമധാരിയായ…… സ്വതസിദ്ധമായ പുഞ്ചിരിയിലൂടെ… ഘനഗംഭീര ശബ്ദത്തിനുടമയായ കാര്യകാരണസഹിതം പറയേണ്ടത് പറഞ്ഞു… നിലപാടുതറയിൽ ഉറച്ചു നിന്ന് അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തകളുടെ “തലക്കെട്ടിലെ” രഹസ്യങ്ങളുടെ ചുരുൾ അഴിച്ച്….. കാർന്നു തിന്നുന്ന വേദനയിൽ കരുത്തയായ സഹധർമ്മിണിയുടെ മടിയിൽ കുരുന്നുകളെ മാറോടുചേർത്ത് ജനാധിപത്യത്തിൻറെ അഞ്ചാം തൂണ് തേടിയ യാത്രയിൽ …… മരണമെത്തും വരെ ഊർജ്ജസ്വലനായി…. ഒരായിരം ചിന്തകൾക്ക് നിറം പകർന്നു…. വഴികാട്ടിയായ നന്മമരമേ.. പ്രണാമം പ്രണാമം പ്രണാമം

സാബു നായർ ഹ്യൂസ്റ്റനിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: സാബു ജി നായർ (52) ബുധനാഴ്‌ച വൈകുന്നേരം ഹ്യൂസ്റ്റനിലെ മിസ്സോറി സിറ്റിയിൽ നിര്യാതനായി. ചെങ്ങന്നൂർ കാരക്കാട് അസാനിയയിൽ പരേതനായ ഇ എസ് ഗോപാലൻ നായർ സരസമ്മ ദമ്പതികളുടെ പുത്രനാണ്. കഴിഞ്ഞ പത്തു വർഷത്തോളമായി ഹ്യൂസ്റ്റനിൽ തമസിച്ചു വരികയായിരുന്നു സാബുവും കുടുംബവും. ചെങ്ങന്നൂർ ചെറിയനാട് കളീക്കൽ വടക്കേതിൽ ഗോപിനാഥൻ നായരുടെ മകൾ സുജ ഗോപിനാഥ്‌ ആണ് ഭാര്യ. ഗീതാഞ്ജലി, ഹരിഗോവിന്ദ് എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട് അറിയിക്കും.

ഫ്രാന്‍സിസ് തടത്തിലിന്റെ കുട്ടികളെ സഹായിക്കുന്നതിനായി ‘ഗോഫണ്ട്മീ പേജ്’ ആരംഭിച്ചു

ന്യൂയോര്‍ക്ക്: അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനുംം സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ഫ്രാന്‍സിസ് തടത്തിലിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഫൊക്കാനയുടേയും ഫ്രാന്‍സിസ് തടത്തിലിന്റെ സുഹൃത്തുക്കളുടേയും നേതൃത്വത്തില്‍ ഒരു ‘ഗോ ഫണ്ട് മീ’ പേജ് ആരംഭിച്ചു. ഫ്രാന്‍സിസ് തടത്തിലിന്റെ അപ്രതീക്ഷിത മരണത്തില്‍ തകര്‍ന്നുപോയ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനും അദ്ദേഹത്തിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായാണ് പണം സമാഹരിക്കുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന പ്രിയ മക്കള്‍ ഐറിന്‍, ഐസക് എന്നിവര്‍ക്ക് ഇനിയും ജീവിതം തുടരുന്നതിന് അനുകമ്പയോടെ ഓരോരുത്തരും നല്‍കുന്ന സാമ്പത്തിക സഹായം തുണയാകും. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവിന്റെ സ്‌നേഹവും സംരക്ഷണവും നഷ്ടമായ ഫ്രാന്‍സിസ് തടത്തിലിന്റെ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ആഗ്രഹത്തോടെയാണ് സുഹൃത്തുക്കളുടെ സഹകരണത്തോടെ ഫൊക്കാനയുടെ നേതൃത്വത്തില്‍ ഗോഫണ്ട് മീ പേജ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ സംഭാവനകൾ നൽകാവുന്നതാണ്. https://gofund.me/7badbdef https://www.gofundme.com/f/fund-raising-for-francis-thadathil?utm_campaign=p_cp+share-sheet&utm_medium=copy_link_all&utm_source=customer

മാത്യു ചെറിയാൻ തെക്കേക്കര ഹ്യൂസ്റ്റണില്‍ നിര്യാതനായി

ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ ചങ്ങനാശേരി വേരൂർ മാത്യു ചെറിയാൻ തെക്കേക്കര (സണ്ണി – 68) യുടെ പൊതുദർശനവും സംസ്കാരവും ഒക്ടോബർ 21 വെള്ളിയാഴ്ച ഹൂസ്റ്റണിൽ നടക്കും. ഭാര്യ ബ്രിഡ്‌ജെറ്റ് ചെറിയാൻ മക്കൾ. ആന്റണി ചെറിയാൻ, റോസ് ചെറിയാൻ. മരുമക്കൾ: ശാലിനി ചെറിയാൻ, ജസ്റ്റിൻ ജോസഫ്. കൊച്ചു മകൻ: ജെയിംസ് ചെറിയാൻ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: ഒക്ടോബർ 21 വെള്ളിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിൽ ( 211, Present Street, Missouri City , TX 77489). ശുശ്രൂഷകൾക്ക് ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ ഉച്ച കഴിഞ്ഞു 1:30 ന് (12800, Westheimer Rd, Houston TX 77077) മൃതദേഹം സംസ്കരിക്കുന്നതുമാണ്.

ഫ്രാന്‍സിസ് തടത്തിലിന്റെ നിര്യാണത്തിൽ മാധവൻ ബി നായർ അനുശോചിച്ചു

ന്യൂജെഴ്സി: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തിലിന്റെ നിര്യാണത്തിൽ ‘നാമം’, വേൾഡ് ഹിന്ദു പാർലമെന്റ് എന്നീ സംഘടനകളുടെ ചെയർമാനും ഫൊക്കാന മുൻ പ്രസിഡന്റുമായ മാധവൻ ബി നായർ അനുശോചിച്ചു. കർമ്മ പഥത്തിൽ സജീവമായിരിക്കേ അൻപതിരണ്ടാം വയസിൽ അകാലത്തിൽ പൊലിഞ്ഞ ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം അമേരിക്കയിലെ പ്രവാസി മാധ്യമ ലോകത്ത് തീരാനഷ്ടവും വേദനയുമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു. ഇതിനു മുന്‍പ് നിരവധി തവണ മരണത്തില്‍ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് തടത്തില്‍. രക്താര്‍ബുധം പിടിപെട്ടതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം മനോധൈര്യം ഒന്നുകൊണ്ടു മാത്രം അസുഖത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന അസാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു. 27 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ 2006 ജനുവരിയിൽ അമേരിക്കയിലേക്കു കുടിയേറിയതു മുതൽ മാധ്യമ…

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി

ഫ്ളോറിഡ: ഒക്ടോബർ 7 മുതൽ 9 ഞായർ വരെയുള്ള ദിവസങ്ങളിൽ ഐ.പി.സി അറ്റ്ലാന്റാ ക്രിസ്ത്യൻ ചർച്ചിൽ വെച്ച് നടത്തപ്പെട്ട ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ജോയി എബ്രാഹം ഉത്ഘാടനം നിർവ്വഹിച്ചു . വെള്ളി, ശനി ദിവസങ്ങളിൽ പാസ്റ്റർ ജേക്കബ് മാത്യൂവും, പാസ്റ്റർ വിൽസൻ വർക്കിയും മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ ജോർജ് തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ബെൻ ജോൺസ്, പാസ്റ്റർ സിബി കുരുവിള തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ അധ്യക്ഷത വഹിച്ചു. ഞയറാഴ്ച സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷ ഉണ്ടായിരിന്നു. സഹോദരി സമാജം പ്രസിഡന്റ് സിസ്റ്റർ ആശാ തോമസിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ഷൈജ മാത്യു പ്രസംഗിച്ചു. ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള…

സുഹൃത്തേ വിട; ഫ്രാൻസിസ് തടത്തിലിന് ആദരാഞ്ജലികൾ!

കഴിഞ്ഞ രണ്ടു വർഷക്കാലം ഫൊക്കാന പ്രസിഡന്റായി ഞാൻ പ്രവർത്തിച്ചപ്പോൾ മീഡിയയുടെ ആവശ്യങ്ങൾക്ക് വേണ്ടി എന്നും സംസാരിക്കയും വളരെ അടുത്ത് പ്രവർത്തിക്കയും ചെയ്തിരുന്ന ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു ഫ്രാൻസിസ് തടത്തിൽ. ഫൊക്കാനയുടെ ആശയങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലെത്തിച്ചതും ഫ്രാൻസിസായിരുന്നു. ഫൊക്കാനായുടെ നൂറു കണക്കിന് വാർത്തകൾ ഫ്രാൻസിസിന്റെ തൂലികയിൽ നിന്നും ഉതിർന്നിട്ടുണ്ട്. ആ വാർത്തകൾ ഇവിടെത്തെ മലയാളി സമൂഹം എന്നും ഏറ്റെടുത്തിട്ടുമുണ്ട്. ഫ്രാൻസിസ് ഒരു വേറിട്ട മാധ്യമ പ്രവർത്തകനായിരുന്നു. മനസ്സിൽ തട്ടുന്ന കാര്യങ്ങൾ അപ്പടുതി തൂലികയിൽ കൂടി വിളിച്ചു പറയും. ആരെയും കൂസാറില്ല. ഫൊക്കാനയുടെ മാധ്യമ അവാർഡ് ജേതാവായി ജോൺ ബ്രിട്ടാസിൽ നിന്നും പ്ലാക്ക് ഏറ്റുവാങ്ങിയിട്ട് മാസങ്ങളെ ആയുള്ളൂ. ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളോടും തികഞ്ഞ ആത്മാർത്ഥത പുലർത്തിയിരുന്നു. രോഗം വല്ലാതെ തളർത്തിയിട്ടും ശക്‌തിയായി പിടിച്ചു നിന്നത്‌ അദ്ദേഹത്തിന്റെ മനോധൈര്യം ഒന്നുകൊണ്ട് മാത്രമാണ്. ഫ്രാൻസിസിന്റെ വിടവാങ്ങൽ ഫൊക്കാനയ്ക്കും, അമേരിക്കൻ മലയാളി സമൂഹത്തിനും, മാധ്യമ…

നവംബർ ഇടക്കാല തിരഞ്ഞെടുപ്പ്: നേരത്തേയുള്ള വോട്ടിംഗില്‍ ജോർജിയയിൽ റെക്കോർഡ് പോളിംഗ്

ജോർജിയ: നവംബർ 8ന് നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ജോർജിയയില്‍ നേരത്തേയുള്ള വോട്ടിംഗ് ആരംഭിച്ചു. വോട്ടിംഗ് മൂന്നു ദിവസം പിന്നിട്ടപ്പോൾ 2020 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ നേരത്തേയുള്ള വോട്ടിംഗിനേക്കാള്‍ റെക്കോർഡ് നമ്പറാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോർജിയയിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ ആര് വിജയിക്കുന്നുവോ അതനുസരിച്ചാണ് വാഷിംഗ്ടണ്‍ സെനറ്റ് ആര് നിയന്ത്രിക്കും എന്ന് സാധാരണ ഗതിയില്‍ തീരുമാനിക്കുന്നത്. നിലവിലുള്ള സെനറ്റ് അംഗം റാഫേൽ (ഡമോക്രാറ്റ്) റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മാർക്കറുമായിട്ടാണ് ഏറ്റുമുട്ടുന്നത്. 291700 പേരാണ് മൂന്നാം ദിവസമായതോടെ സംസ്ഥാനത്തു നേരത്തെ വോട്ട് ചെയ്തത്. 2018 ൽ ഇതേ സമയം 147289 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്തിച്ചേരുന്ന വോട്ടർമാർക്ക് എത്രയും വേഗം വോട്ടു ചെയ്തു മടങ്ങുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി ഓഫിസ് പറഞ്ഞു. ജോർജിയയിലെ സെനറ്റർ, ഗവർണർ തിരഞ്ഞെടുപ്പുകൾ നിർണായകമാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലവിലുള്ള ഗവർണർ ബ്രയാൻ…