അദാനി ഫൗണ്ടേഷന്‍റെ പിന്തുണയോടെ വെള്ളായണി തടാകത്തിന്‍റെ പുനരുദ്ധാരണം പുരോഗമിക്കുന്നു

പരിസ്ഥിതിയുടേയും ജൈവ വൈവിധ്യത്തിന്‍റേയും നിരണായക മേഖലകള്‍ പുനരുദ്ധരിക്കുന്നു

തിരുവനന്തപുരം: വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് ദേശീയ വ്യാപകമായുള്ള ശുചിത്വ യത്നം. വൈവിധ്യമാര്‍ന്ന ഈ ഭുപ്രദേശങ്ങള്‍ക്കിടയില്‍ കേരളത്തിന്‍റെ ഹൃദയ ഭാഗത്തുള്ള ശുദ്ധജല തടാകമായ വെള്ളായണി തടാകം പരിസ്ഥിതിയുടെ കാര്യത്തിലും പ്രാദേശിക സമൂഹത്തിന്‍റെ കാര്യത്തിലും നിര്‍ണായകമായ നൈസര്‍ഗിക ആസ്തിയായാണ് കണക്കാക്കപ്പെടുന്നത്. ഈ നൈസര്‍ഗിക സ്രോതസിന്‍റെ പാരിസ്ഥിതികവും സാമൂഹികവുമായ പ്രാധാന്യം കണക്കിലെടുത്ത് അദാനി ഫൗണ്ടേഷന്‍ 2020 മുതല്‍ വെള്ളായണി തടാകത്തിന്‍റെ സംരക്ഷണവും പുനരുദ്ധാരണവും നടത്തിക്കൊണ്ടിരിക്കുകയാണ്. തടാകത്തിന്‍റെഇനിയുള്ള ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 2023 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രത്യേകമായുള്ള മാര്‍ഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫ്ളോട്ടിംഗ് ബാര്‍ജ് (ഹിറ്റാച്ചി) ഉപയോഗിച്ചുള്ളതാണ് ഈ രീതി.

കേരളത്തിലെ ഏറ്റവും വലിയ മൂന്നു ശുദ്ധജല തടാകങ്ങളില്‍ ഒന്നായ വെള്ളായണി തടാകം തിരുവനന്തപുരം നഗരത്തിന്‍റെ വടക്ക് തെക്കായാണ് സ്ഥിതി ചെയ്യുന്നത്. ഈ തടാകം കൊണ്ടുള്ള നിരവധി നേട്ടങ്ങള്‍ അതിനെ സമീപ പരിസരങ്ങളിലെ പരിസ്ഥിതിയുടെ അവിഭാജ്യ ഘടകമാക്കി മാറ്റുന്നു. ചരിത്രപരമായി തന്നെ താമര കൃഷി ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഇത് രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് കുടിവെള്ളം നല്‍കുന്ന സ്രോതസായും പിന്നീടു മാറി.

ഇതേസമയം മനുഷ്യന്‍റെ പ്രവര്‍ത്തികളുടെ ഭാഗമായി വെള്ളായണി തടാകത്തിന്‍റെ വലുപ്പം കുറയുന്നതാണ് അടുത്ത കാലത്തു കാണാനായത്. മാലിന്യങ്ങള്‍ തള്ളുന്നതും കായല്‍ നെല്‍കൃഷിക്ക് ഉപയോഗിക്കുന്നതുമെല്ലാം ഇതിനു കാരണമായി. ഇതിനു പുറമെ കളകള്‍ വളരുന്നത് വെള്ളത്തിന്‍റെ ഊറലിനെ കുറക്കുകയും കായലിന്‍റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്തു.

പ്രദേശത്തെ പഞ്ചായത്തുകളുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും ആശങ്കകളോടു പ്രതികരിച്ചും ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായും വെള്ളായണി തടാകത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടാനായി ഫൗണ്ടേഷന്‍ സമഗ്രമായ നീക്കത്തിനു തുടക്കം കുറിച്ചു. വെള്ളത്തിലെ കളകളെ നീക്കം ചെയ്യാനായി പ്രാദേശിക എന്‍ജിഒ ആയ നീര്‍ത്തടാക പരിസ്ഥിതി സംരക്ഷണ സമിതിയുടേയും നൂറിലേറെ ജീവനക്കാരുടേയും സഹകരണത്തോടെ നീക്കം ആരംഭിച്ചു. ഇതു വലിയൊരു നീക്കമാണെന്നതു കണക്കിലെടുത്ത് ഇവര്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പുമായും വേങ്ങന്നൂര്‍ പഞ്ചായത്തുമായും സഹകരണവും ആരംഭിച്ചു. ഈ നീക്കത്തിനായി വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വീഡ്ഹാര്‍വസ്റ്റര്‍ ഉപയോഗിക്കാനുള്ള എല്ലാ സാമ്പത്തിക പിന്തണയും ഫൗണ്ടേഷന്‍ നല്‍കി. ഇതേതുടര്‍ന്ന് കായലിന്‍റെ മധ്യഭാഗത്തെ കളകള്‍ പൂര്‍ണമായി നീക്കം ചെയ്തു. വവ്വാമൂല ബണ്ടിന്‍റെ ഭാഗത്തുള്ള നൂറ് ഏക്കറിലേറെ വൃത്തിയാക്കുന്നത് ഫൗണ്ടേഷന്‍ ഏറ്റെടുക്കുകയും ചെയ്തു.

വെള്ളായണി തടാകത്തെ രണ്ടു ബണ്ടുകളാണ് വിഭജിക്കുന്നത്. ആദ്യ ബണ്ട് വരുന്ന നൂറ് ഏക്കര്‍ പ്രദേശം ബാര്‍ജിലുള്ള ഹിറ്റാച്ചിയും പ്രയോജനപ്പെടുത്തിക്കൊണ്ട് 2023 ആഗസ്റ്റ്, സെപ്റ്റംബര്‍ കാലത്ത് വൃത്തിയാക്കി.

നമ്മുടെ അടിസ്ഥാന തത്വങ്ങളും പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദായി പോര്‍ട്ട്സിനും സ്പെഷല്‍ ഇക്കണോമിക് സോണിനുമുള്ള പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ കാണാനാവുന്നതെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ ഝാ പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കുന്നതിലും ശുചീകരണം പ്രോല്‍സാഹിപ്പിക്കുന്നതിലുമുള്ള പ്രാധാന്യം തങ്ങള്‍ മനസിലാക്കുന്നു. അതു തങ്ങളുടെ കാഴ്ചപ്പാടിന്‍റെ സുപ്രധാന ഭാഗവുമാണ്. വ്യാവസായിക പുരോഗതിയും പാരിസ്ഥിതിക ക്ഷേമവുമായി മുന്നോട്ടു പോകുന്നതിലാണ് തങ്ങള്‍ ശക്തമായി വിശ്വസിക്കുന്നത്. പ്രാദേശിക സമൂഹത്തിന്‍റെ ജീവിത നിലവാരം ഉയര്‍ത്താന്‍ മാത്രമല്ല, സുസ്ഥിര ഭാവിക്കു വഴി തുറക്കാന്‍ കൂടി ഇതു സഹായകമാകും. ഈ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന രീതിയിലാണ് അദാനി ഫൗണ്ടേഷന്‍ രണ്ടാമത്തെ ബണ്ടിന്‍റെ ഇരുകരകളിലേയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാദേശിക പഞ്ചായത്തുകളുമായി സഹകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ജില്ലയുടെ നിര്‍ണായക ശുദ്ധജല സ്രോതസായ വെള്ളായണി തടാകത്തില്‍ അതിവേഗത്തിലുള്ള ജലശോഷണവും അനുഭവപ്പെടുന്നുണ്ട്. കളകള്‍ നീക്കം ചെയ്യുന്നതിന് അപ്പുറം സമൂഹത്തെ മൊത്തത്തില്‍ ലക്ഷ്യം വെച്ചുള്ള ബോധവല്‍ക്കരണ കാമ്പെയിനും അദാനി ഫൗണ്ടേഷന്‍ മുന്നോട്ടു വെക്കുന്നുണ്ട്. ഈ സമഗ്ര നീക്കത്തിലൂടെ പ്രാദേശിക നിവാസികളെ തടാകം സ്ഥിരമായി കാത്തു സൂക്ഷിക്കാനുള്ള നീക്കങ്ങളില്‍ പങ്കാളികളാക്കാനാവും. ഈ നീക്കത്തിന്‍റെ ഭാഗമായി വേങ്ങന്നൂര്‍ പഞ്ചായത്ത് സ്ഥിരാടിസ്ഥാനത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഇവിടെ കളകള്‍ നീക്കം ചെയ്യും.

വെള്ളായണി തടാകത്തിന്‍റെ പാരിസ്ഥിതിക പ്രാധാന്യവും ജൈവവൈവിധ്യവും കണക്കിലെടുത്ത് അദാനി ഫൗണ്ടേഷന്‍ ഇക്കാര്യങ്ങളില്‍ പ്രാദേശിക സമൂഹം, സര്‍ക്കാര്‍ അതോറിറ്റികള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍ തുടങ്ങിയവയെ തുടര്‍ച്ചയായി പങ്കെടുപ്പിക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇതുവരെയുള്ള പുരോഗതി നിലനിര്‍ത്താനും ഫൗണ്ടേഷന്‍ പ്രാദേശിക പഞ്ചായത്തുകള്‍, എന്‍ജിഒകള്‍ ഇവിടെ താമസിക്കുന്നവര്‍ എന്നിവരുമായി സഹകരിക്കും.

ഈ നീക്കങ്ങള്‍ വഴി വെള്ളായണി തടാകത്തിന്‍റെ ജൈവ വൈവിധ്യം സംരക്ഷിക്കാനും സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള നീക്കങ്ങള്‍ നടത്താനും അദാനി ഫൗണ്ടേഷന്‍ പ്രകടിപ്പിക്കുന്ന പ്രതിബദ്ധതയാണ് കാണാനാവുന്നത്.

 

 

Print Friendly, PDF & Email

Leave a Comment