അമേരിക്കയില്‍ ഗർഭധാരണവുമായി ബന്ധപ്പെട്ട മരണങ്ങളുടെ വർദ്ധനവ് കോവിഡ്-19 മായി ബന്ധപ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട്

വാഷിംഗ്ടൺ: യുഎസിൽ കഴിഞ്ഞ വർഷം ഗർഭധാരണം അല്ലെങ്കിൽ പ്രസവ സങ്കീർണതകൾ മൂലം മരണമടഞ്ഞ സ്ത്രീകളുടെ എണ്ണത്തിൽ കോവിഡ്-19 നാടകീയമായ വർദ്ധനവ് വരുത്തിയതായും, ഈ പ്രതിസന്ധി ആനുപാതികമായി കറുത്ത, ഹിസ്പാനിക് സ്ത്രീകളെ ഇരകളാക്കിയതായി ബുധനാഴ്ച പുറത്തിറക്കിയ സർക്കാർ റിപ്പോർട്ടില്‍ പറയുന്നു. 2018 മുതൽ ഗർഭധാരണവുമായി ബന്ധപ്പെട്ട മരണങ്ങൾ ഏകദേശം 80 ശതമാനം വർദ്ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 1,178 മരണങ്ങളിൽ നാലിലൊന്ന് കോവിഡ്-19 കാരണമായി പറയുന്നു. മാസം തികയാതെയും ഭാരക്കുറവുമുള്ള കുഞ്ഞുങ്ങളുടെയും ജനന ശതമാനവും കഴിഞ്ഞ വർഷം ഉയർന്നു. കൂടുതൽ ഗർഭിണികളോ പ്രസവിച്ചവരോ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. “രാജ്യത്ത് മാതൃമരണ നിരക്കുമായി ബന്ധപ്പെട്ട ഒരു പ്രതിസന്ധിയുടെ നടുവിലായിരുന്നു ഞങ്ങൾ,” ഉർബാന-ചാമ്പെയ്‌നിലെ ഇല്ലിനോയിസ് സർവകലാശാലയിലെ മാതൃ ആരോഗ്യ ഗവേഷകയായ കാരെൻ ടാബ് ദിന പറഞ്ഞു. ഒരു രാജ്യമെന്ന നിലയിൽ നമുക്ക് കൈകാര്യം ചെയ്യാൻ…

ഡാളസിലെ വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ രണ്ടു പേര്‍ മരിച്ചു

കരോള്‍ട്ടണ്‍ (ഡാളസ്): മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മറ്റൊരു കാർ വന്നിടിച്ചതിനെ തുടർന്നു മരണപ്പെട്ടു. ഒക്ടോബർ 18 ചൊവ്വാഴ്ച അർദ്ധരാത്രിയിൽ പ്രസിഡന്റ് ജോർജ് ബുഷ് ടേൺപൈക്കിലായിരുന്നു അപകടം. പോലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിൽ ഇടിച്ച കാറിലെ ഡ്രൈവർ ഫിലിപ്പ് പാർക്കർ (85) സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റീവ് നോതം ആശുപത്രിയിൽ വെച്ചും മരണപ്പെട്ടു. കരോള്‍ട്ടണ്‍ പോലീസ് ഡിപ്പാർട്ട്മെന്റിൽ ആദ്യമായാണ് ഡ്യൂട്ടിയിലിരിക്കെ ഒരു ഓഫീസര്‍ അപകടത്തിൽ മരണപ്പെടുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഡാളസിലുണ്ടായ മറ്റൊരു വാഹനാപകടത്തിൽ മരണപ്പെട്ട ഓഫീസര്‍ ജേക്കബ് അർലാനോയുടെ സംസ്ക്കാരം നടത്തി. 2020 മാർച്ചിലാണ് നോതം കരോള്‍ട്ടണ്‍ പോലീസ് ഫോഴ്സില്‍ അംഗമായത്. അതിനു മുന്‍പ് വിസ്കോൺസിലും, യു എസ് മറീന്‍ കോര്‍പ്സിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യയും, മൂന്നും ആറും വയസ്സുള്ള രണ്ട് ആൺമക്കളും, ഒരു വയസ്സുള്ള പെൺകുഞ്ഞും ഉൾപ്പെടുന്നതാണ് നോതമിന്റെ…

നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമ ഭദ്രാസനം ഒക്ടോബർ 23ന് ക്രിസ്തീയ കുടുംബ ദിനമായി ആചരിക്കുന്നു

ന്യൂയോർക്ക്: ഒക്ടോബർ 23 ‍ഞായറാഴ്ച സഭ ക്രിസ്തീയ കുടുംബദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ചു നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാതിർത്തിയിലുള്ള ഇടവകകളിലും പ്രത്യേക ആരാധനകളും പ്രസംഗങ്ങളും സംഘടിപ്പിക്കുന്നു. ക്രമീകരിക്കുന്നു. കുടുംബം ദൈവത്തിന്റെ അനുഗ്രഹവും മഹത്തായ ദാനവുമാണെന്നും, ദൈവരാജ്യം ഈ ഭൂമിയിൽ സ്ഥാപിക്കുന്നതിന്റെ ആദ്യ പടിയാണ് ക്രിസ്തീയ കുടുംബമെന്നും ഇതു സംബന്ധിച്ചു പുറത്തിറക്കിയ പ്രസ്താവനയിൽ മെത്രാപ്പോലീത്താ ഓർമിപ്പിച്ചു. കുടുംബം കുടുംബമായി നമുക്ക് ലഭിച്ചിരിക്കുന്ന കൃപകളെ ഓർത്ത് സ്തോത്രം ചെയ്യുവാനും, നമ്മെ തന്നെ ദൈവ സന്നിധിയിൽ സമർപ്പിക്കുവാനായി ഈ ദിവസം ഉപയോഗിക്കണമെന്നും മെത്രാപോലിത്താ ഓർമ്മിപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം, വർദ്ധിച്ചുവരുന്ന വിവാഹമോചനം, അണുകുടുംബം, ഇവയെല്ലാം വ്യക്തി ബന്ധങ്ങളേയും കുടുംബ ബന്ധങ്ങളേയും ശിഥിലമാക്കികൊണ്ടിരിക്കുന്നു. തകർന്നുകൊണ്ടിരിക്കുന്ന കുടുംബങ്ങളെ രക്ഷിക്കുന്നതിനുള്ള ബാധ്യത സഭയ്ക്കുണ്ടെന്നും മെത്രാപ്പോലീത്താ പറഞ്ഞു. ക്രിസ്തീയ കുടുംബ ദിനം കുടുംബങ്ങളുടെ പുനഃപ്രതിഷ്ഠക്കും സമർപ്പണത്തിനും ഉള്ള അവസരമാകണം. അഴിമതി, ആഢംബരം, മദ്യപാനം, മുതലായ ദോഷങ്ങൾ വിട്ടൊഴിയുമെന്ന് ഓരോ കുടുംബവും…

അമേരിക്കയിലെ അറിയപ്പെടുന്ന പ്രശസ്ത പത്രപ്രവർത്തകൻ ഫ്രാൻസിസ് തടത്തില്‍ അന്തരിച്ചു

ന്യൂജേഴ്‌സി: അമേരിക്കയില്‍ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തില്‍ (52) അന്തരിച്ചു. കോഴിക്കോട് ദേവഗിരി കോളജിലെ അദ്ധ്യാപകനായിരുന്ന പരേതനായ പ്രഫ. ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും മകനാണ്. രക്താര്‍ബുദം ബാധിച്ച് സ്റ്റെം സെല്‍ ട്രാന്‍സ്പ്ളാന്റേഷന്‍ നടത്തി അഞ്ചു വര്‍ഷത്തോളം വെന്റിലേറ്ററിലും തീവ്രപരിചരണ വിഭാഗത്തിലുമായി ചികിത്സയിലായിരുന്നു. ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവറിലായിരുന്നു താമസം. ദീപികയില്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച ഫ്രാന്‍സിസ് ദീപികയുടെ വിവിധ ബ്യൂറോകളില്‍ ബ്യൂഫോ ചീഫ്, മംഗളം കോഴിക്കോട് യൂണിറ്റില്‍ ന്യൂസ് എഡിറ്റര്‍ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്തവും പ്രമാദവുമായ അനേകം വാര്‍ത്തകളും ലേഖന പരമ്പരകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമരംഗത്തെ അനുഭവങ്ങളുമായി ‘നാലാം തൂണിനപ്പുറം’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ മാധ്യമ പുരസ്‌കാരം, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അവാര്‍ഡ്, പുഴങ്കര ബാലനാരായണന്‍ അവാര്‍ഡ്, പ്ളാറ്റൂണ്‍ അവാര്‍ഡ് എന്നിങ്ങനെ…

കോട്ടയം ക്ലബ് ഓണാഘോഷം വർണാഭമായി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്കു സമാപനം കുറിച്ചുകൊണ്ട് ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോട്ടയം ക്ലബിന്റെ ഈ വർഷത്തെ ഓണാഘോഷം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഒക്ടോബർ 9 നു ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടു കൂടി സ്റ്റാഫോർഡിലുള്ള മാഗിനെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച ആഘോഷ പരിപാടികൾ മൂന്നു മണിക്കൂർ നീണ്ടു നിന്നു. മാവേലി തമ്പുരാനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടു കൂടി എതിരേറ്റു. കേരളത്തിനെ മണ്ണിൽ പോലും ഓണാഘോഷം കേവലം ചടങ്ങു മാത്രമായി ചുരുങ്ങിയ ഈ കാലത്ത് പ്രവാസികൾ അതിന്റെ തനിമ നിലനിർത്തിക്കൊണ്ടു വിദേശ രാജ്യങ്ങളിലും പ്രത്യേകിച്ച് അമേരിക്കയിലും ഓണം ആഘോഷിക്കുന്നത് അഭിമാനമുളവാക്കുന്നതാണെന്ന് മാവേലി തമ്പുരാൻ ഓണ സന്ദേശത്തിൽ പറഞ്ഞു. തുടർന്ന് മാവേലിയും വിശിഷ്ഠ വ്യക്തികളും ക്ലബ് ഭാരവാഹികളും ചേർന്ന് നിലവിളക്കു കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസിഡണ്ട് ബാബു ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൂടിയായ…

ഡോ. ജോസഫ് മാർത്തോമ്മാ – പൗരസ്ത്യ പൈതൃകവും നവീകരണ ദർശനങ്ങളും കൂട്ടി യോജിപ്പിച്ച സഭാ പിതാവ്

ഹൂസ്റ്റൺ/മാരാമൺ: പൗരസ്ത്യ പൈതൃകവും നവീകരണ ദർശനങ്ങളും കൂട്ടി യോജിപ്പിച്ച സഭാ പിതാവായിരുന്നു ഡോ. ജോസഫ് മാർത്തോമ്മായെന്നു രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ പ്രസ്താവിച്ചു. ലോക രാഷ്ട്രങ്ങളിലും ആഗോള ക്രൈസ്തവ സഭകളിലും അന്തർദേശീയ അനുരഞ്ജന പ്രവാചക ധർമ്മം അദ്ദേഹം നിർവഹിച്ചു .സുറിയാനി ഭാഷയുടെ മാധുര്യം ഉൾക്കൊണ്ട് തദ്ദേശീയ ഭാഷകളിലും സംസ്കാരത്തിലും വേരൂന്നിയ ആരാധനാ രീതികൾ അദ്ദേഹം നിലനിർത്തി മലങ്കര ഹെറിറ്റേജ് സ്റ്റഡി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാരാമൺ റിട്രീറ്റ് സെന്ററിൽ നടന്ന ജോസഫ് മാർത്തോമ്മാ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭാ വികാരി ജനറൽ വെരി. റവ. ടി കെ മാത്യു അധ്യക്ഷത വഹിച്ചു. അഡ്വ. സുരേഷ് കോശി മുഖ്യ പ്രഭാഷണം നടത്തി. റവ ലാൽ ചെറിയാൻ , റവ. ഡോ. ഐപ്പ് ജോസഫ് , റവ. ഡോ. എ സി തോമസ് ,തോമസ്…

ഫ്രാൻസിസ് തടത്തിലിന് ബാഷ്‌പാഞ്ജലി അർപ്പിച്ച് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക

അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സഹപ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിന് ബാഷ്‌പാഞ്ജലിയുമായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. കേരളത്തിൽ വിവിധ പ്രസ് ക്ലബുകളിലും ഇവിടെ വന്ന ശേഷം ഇന്ത്യ പ്രസ് ക്ലബിലും ദീർഘകാലമായി അംഗമായ ഫ്രാൻസിസിന്റെ വേർപാട് നികത്താനാവാത്തതാണെന്നു പ്രസ് ക്ലബ് ഭാരവാഹികളും അംഗങ്ങളും ചൂണ്ടിക്കാട്ടി. അകാലത്തിലുള്ള ഈ വിടപറയൽ പ്രഗത്ഭനായ ഒരു പത്രപ്രവർത്തകനെയാണ് അമേരിക്കൻ മലയാളികൾക്ക് നഷ്ടമാക്കിയത്. മാധ്യമ രംഗത്തു അദ്ദേഹം കൈവയ്ക്കാത്ത മേഖലകളില്ല. അവിടെയെല്ലാം മുന്നണിയിൽ എത്താൻ കഴിഞ്ഞ അപൂർവം ചില പത്രപ്രവർത്തകരിലൊരാളാണ് ഫ്രാൻസിസ് തടത്തിൽ. അദ്ദേഹവുമായി ഒരിക്കലെങ്കിലും ബന്ധപ്പെടാത്ത അമേരിക്കൻ മലയാളികൾ ചുരുക്കമാണ്. അദ്ദേഹത്തിന്റെ പേന അമേരിക്കൻ മലയാളികളുടെ ജീവിതം ചിത്രീകരിച്ചു. കോവിഡ് കാലത്ത് അതിന്റെ പ്രഭവ കേന്ദ്രമായിരുന്ന ന്യൂയോർക്ക്-ന്യൂജേഴ്‌സി മേഖലയിലെ ദുരന്ത കഥ ലോകത്തെ അറിയിച്ചത് ഫ്രാൻസിസിന്റെ തൂലികയാണ്. ഇത്ര കുറഞ്ഞ ജീവിതത്തിനിടയിൽ മറ്റുള്ളവരെ ഇത്രയേറെ സ്വാധീനിച്ച വ്യക്തികൾ ചുരുക്കം. സ്വന്തമായി…

ദൈവത്തിന്റെ സ്വന്തം നാട് (ഓട്ടംതുള്ളല്‍)

കേട്ടില്ലെങ്കില്‍ കേട്ടോ! നമ്മുടെ നാട്ടില്‍ നടക്കും നരഹത്യയുടെ നാറും കഥകള്‍ കേട്ടോ! നരബലിയങ്ങനെ നരഭോജനമങ്ങനെ! കേട്ടവര്‍, കേട്ടവര്‍ ഓടിക്കൂടി സാക്ഷര കേരള- ജനതകള്‍ ഞെട്ടി ഇല്ലില്ലിങ്ങനെ ഒന്ന് കേട്ടിട്ടിതുവരെയന്നു- ജനം! പാവപ്പെട്ടവര്‍ ലോട്ടറി വിറ്റു നടന്നവര്‍ അരചാണ്‍ വയറിന് മുറവിളികൂട്ടി നടന്നൊരു നാരികളെ വെട്ടിമുറിച്ച് കറി ചട്ടീലാക്കീന്നൊരു കഥ! ഭക്തികള്‍ മൂത്തൊരു കൂട്ടര്‍! കുട്ടിച്ചോറാക്കി കട്ടു മുടിച്ചു കലി കയറും നരബലിയുടെ നാടോ! നമ്മുടെ നാട്! എന്തൊരു മാറ്റം നാട്ടില്‍! കള്ളും, കഞ്ചാവും പെണ്‍വാണിഭവും തട്ടിപ്പും, വെട്ടിപ്പും കൊട്ട്വേഷനുമങ്ങനെ! കള്ളനു കൂട്ട്, കള്ളന്‍! കുരുടന്റെ കണ്ണു ചുഴിഞ്ഞെടുക്കും ചതിയന്മാരെവിടയുമങ്ങനെ! ചതിയുടെ ചുഴിയില്‍ വീണു പിടഞ്ഞു ഗതികെട്ടൊരു ജീവിതമങ്ങനെ! എന്തിനു പറയട്ടിവിടെ സുന്ദരമെന്ന് വിദശികള്‍ വശേഷിപ്പിച്ചൊരു ദൈവത്തിന്‍ സ്വന്തം നാട്- നശിച്ചു നാറാണക്കല്ലായ്!

സാമൂഹ്യ മാധ്യമങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ (ലേഖനം)

ശ്രീദേവി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് പ്രേമാഭിഷേകം എന്ന സിനിമയിലെ, “നീലവാന ചോലയിൽ, നീന്തിടുന്ന ചന്ദ്രികേ, ഞാൻ രചിച്ച കവിതകൾ നിന്റെ മിഴിയിൽ കണ്ടുഞാൻ” എന്ന ഗാനരംഗമാണ്. വളരെ ഹൃദ്യമായ ശ്രീദേവിയുടെ അഭിനയം. “ദേവി ശ്രീദേവി തേടിവരുന്നു ഞാൻ നിൻ ദേവാലയ വാതിൽ തേടി വരുന്നു ഞാൻ” എന്ന മറ്റൊരു ഗാനവും ഇപ്പോൾ അറുപതിനോടടുത്ത വയസ്സുകളിൽ എത്തിനിൽക്കുന്നവർ ഓർക്കുവാൻ സാദ്ധ്യതയുണ്ട്. ശ്രീയെന്നാൽ ഐശ്വര്യം, ദേവിയെന്നാലോ? ഭഗവൽ സ്വരൂപത്തിൻ്റെ സ്ത്രൈണ ഭാവം ഉൾകൊണ്ട രൂപം. സമ്പൽ സമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ലക്ഷ്മി ഭാവമായി സങ്കല്പിക്കാം. അപ്പോൾ ശ്രീദേവി എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു പേജ് കണ്ടാൽ സംശയിക്കേണ്ട കാര്യം ഇല്ല. പക്ഷെ ആളുടെ ചിത്രം ഫേസ്ബുക്ക് പേജിൽ കൊടുത്തിട്ടില്ല, പകരം മനോഹരമായ ഒരു പുഷ്പമാണ് പ്രൊഫയിൽ ചിത്രം. അതൊരല്പം ആശങ്ക ഉളവാക്കുന്നു, എങ്കിലും, കുലീനയായ ഒരു…

ട്വീറ്റ് ചെയ്തതിന് സൗദി അറേബ്യ യുഎസ് പൗരന് 16 വർഷം ശിക്ഷ വിധിച്ചു

ഫ്ലോറിഡ: അമേരിക്കയിലായിരിക്കെ അയച്ച ട്വീറ്റുകളുടെ പേരിൽ ഒരു അമേരിക്കൻ പൗരനെ സൗദി അറേബ്യയിൽ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും 16 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തതായി അദ്ദേഹത്തിന്റെ മകൻ ചൊവ്വാഴ്ച പറഞ്ഞു. ഫ്ലോറിഡയിൽ താമസിക്കുന്ന റിട്ടയേർഡ് പ്രോജക്ട് മാനേജരായ 72 കാരനായ സാദ് ഇബ്രാഹിം അൽമാദിയെ കഴിഞ്ഞ നവംബറിലാണ് സൗദിയിലുള്ള കുടുംബത്തെ സന്ദർശിക്കുന്നതിനിടെ അറസ്റ്റ് ചെയ്യുകയും ഈ മാസം ആദ്യം ശിക്ഷ വിധിക്കുകയും ചെയ്തതെന്ന് മകൻ ഇബ്രാഹിം വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. അൽമാദിക്ക് ഇരട്ട പൗരത്വം(യു എസ് – സൗദി) ഉണ്ട്. സൗദി അധികൃതരിൽ നിന്ന് ഉടൻ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അൽമാദിയുടെ ശിക്ഷ ചൊവ്വാഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഡപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ വാഷിംഗ്ടണിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ സ്ഥിരീകരിച്ചു. റിയാദിലെയും വാഷിംഗ്ടൺ ഡിസിയിലെയും ചാനലുകളിലൂടെ സൗദി ഗവൺമെന്റിന്റെ മുതിർന്ന തലങ്ങളിൽ ഞങ്ങളുടെ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്നും, അത് തുടരുമെന്നും…