രാശിഫലം (15-08-2026 ശനി)

ചിങ്ങം: ഈ ദിനത്തില്‍ നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലനും ഉത്സാഹമുള്ളവനുമായിരിക്കും. വിജയം കൈവരിക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കാന്‍ മടിച്ചാല്‍ നിരാശരാകരുത്. മുമ്പ് ചെയ്‌തിട്ടുള്ള പലകാര്യങ്ങള്‍ക്കും ഇന്ന് പ്രതിഫലം ലഭിക്കും

കന്നി: ഇന്ന് മികച്ച ഒരു ദിവസമായിരിക്കും. സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടുമുട്ടുകയും അവരുമായി സമയം ചെലവഴിക്കുകയും ചെയ്യും. ആരോഗ്യവും പ്രസരിപ്പും ദിവസം മുഴുവൻ കൂടെയുണ്ടാകും.

തുലാം: ഇന്ന് നിങ്ങളുടെ പ്രവൃത്തി പൊതുജനശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൂടുതല്‍ മികവോടെ ഇരിക്കുക. കഠിനാധ്വാനവും ജന്‍മസിദ്ധമായ കഴിവുകളും ഇന്ന് അംഗീകരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച സഹായം പ്രതീക്ഷിക്കാം.

വൃശ്ചികം: വാദപ്രതിവാദങ്ങളിൽ ഏർപ്പെടാതിരിക്കുക. ചെറിയ വാക്ക് തർക്കം വലിയ പ്രശ്‌നത്തിന് കാരണമായേക്കാം. സ്വയം കേട്ടകാര്യങ്ങള്‍ മാത്രം വിശ്വസിക്കുക. അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വരെ നഷ്‌ടപ്പെടാം. ചെലവുകളെ നിയന്ത്രിക്കുക.

ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക് സന്തോഷവും സംതൃപ്‌തിയും അനുഭവിക്കാം. ഈ ദിവസം ഉടനീളം സമാധാനപൂർണമായി കടന്നുപോകും. നിങ്ങളുടെ സഹോദരന്മാരോടൊപ്പം നല്ല സമയം ചെലവഴിക്കാനുള്ള സാധ്യത കാണുന്നു. മറ്റുള്ളവരാൽ ആകർഷിക്കപ്പെടുകയും നന്നായി ഇടപഴകാനും കഴിയും.

മകരം: ഇന്ന് നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരുപാട് സമയം ചെലവഴിക്കുന്നതിനാൽ നല്ല അനുഭവങ്ങളുണ്ടാകും. പ്രശ്‌നങ്ങള്‍ നിസാരമായി പരിഹരിക്കാനുള്ള നിങ്ങളുടെ കഴിവും മറ്റുള്ളവരില്‍ മതിപ്പുളവാക്കും. നിങ്ങളുടെ അസാധ്യമായ നര്‍മബോധം നിങ്ങള്‍ക്ക് ചുറ്റുമുള്ളവരെ ദിനം മുഴുവന്‍ സന്തോഷവാന്‍മാരാക്കും.

കുംഭം: നിങ്ങളുടെ ഏറ്റവും മികച്ച ദിനമായിരിക്കും ഇന്ന്. പ്രതിബദ്ധതയും കാര്യക്ഷമതയും നിറഞ്ഞ ദിനം. നിങ്ങളുടെ മികവുകൊണ്ട് നിങ്ങള്‍ മറ്റുള്ളവരെ നിഷ്പ്രഭമാക്കും. ഏറ്റെടുത്ത ജോലി വിജയകരമായി പൂർത്തികരിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും.

മീനം: ഇന്ന് നിങ്ങളുടെ ഗൃഹാന്തരീക്ഷം വളരെയേറെ ശാന്തവും സൗഹൃദപൂർണവും ആയിരിക്കും. നിയമപ്രശ്‌നങ്ങളും മറ്റും അവസാനിക്കും. കുടുംബത്തിലേക്ക് സന്തോഷവാർത്ത വന്നുചേരും. പല സാഹചര്യങ്ങളിലും ഗുണഫലങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും.

മേടം: ഇന്നത്തെ നിങ്ങളുടെ മാനസിക നില വളരെ മെച്ചപ്പെട്ടതായിരിക്കും. അത് ജീവിതത്തിൽ ശുഭാപ്‌തി വിശ്വാസം കൊണ്ടുവരും. സാഹിത്യപരമായ കഴിവുകൾ പൊടിത്തട്ടിയെടുക്കാൻ ശ്രമിക്കും. വീട്ടിലെ കാര്യങ്ങള്‍ തികച്ചും സന്തോഷപ്രദമായിരിക്കും. പഴയ സുഹൃത്തിനെ കണ്ടുമുട്ടും. മേലുദ്യോഗസ്ഥന്‍മാരോടൊപ്പം ജോലിചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കണം. അവരോട് ബഹുമാനക്കേട് കാണിച്ചാല്‍ അതിന് വലിയ വില കൊടുക്കേണ്ടിവരും. എതിരാളികളുമായുള്ള അഭിപ്രായവ്യത്യാസം വലിയ ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് കഴിയുന്നതും അത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുക.

ഇടവം: ഇന്നത്തെ ദിവസം നിങ്ങൾക്കത്ര ഗുണകരമായതല്ല. പലതരത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമാകും. പ്രത്യേകിച്ചും അമ്മയുടെ ആരോഗ്യപ്രശ്നങ്ങള്‍. ഇടപാടുകൾ, സ്വത്ത് വീധം വയ്‌ക്കൽ എന്നിവയ്‌ക്ക് ഇന്ന് നല്ലൊരു ദിവസമായിരിക്കില്ല. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും.

മിഥുനം: വളരെ സ്‌നേഹത്തോടെയായിരിക്കും നിങ്ങളുടെ ഇന്നത്തെ പെരുമാറ്റം. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി സമയം പങ്കിടും. എല്ലാംകൊണ്ടും ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ മികച്ചതായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത് നല്ലതായിരിക്കും

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും വര്‍ധിക്കും. മനോഹരമായ ഒരു സ്ഥലത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒരു യാത്ര പോയെന്നിരിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും.

Leave a Comment

More News