ഡാളസിലെ വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ രണ്ടു പേര്‍ മരിച്ചു

കരോള്‍ട്ടണ്‍ (ഡാളസ്): മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മറ്റൊരു കാർ വന്നിടിച്ചതിനെ തുടർന്നു മരണപ്പെട്ടു.

ഒക്ടോബർ 18 ചൊവ്വാഴ്ച അർദ്ധരാത്രിയിൽ പ്രസിഡന്റ് ജോർജ് ബുഷ് ടേൺപൈക്കിലായിരുന്നു അപകടം.

പോലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിൽ ഇടിച്ച കാറിലെ ഡ്രൈവർ ഫിലിപ്പ് പാർക്കർ (85) സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റീവ് നോതം ആശുപത്രിയിൽ വെച്ചും മരണപ്പെട്ടു.

കരോള്‍ട്ടണ്‍ പോലീസ് ഡിപ്പാർട്ട്മെന്റിൽ ആദ്യമായാണ് ഡ്യൂട്ടിയിലിരിക്കെ ഒരു ഓഫീസര്‍ അപകടത്തിൽ മരണപ്പെടുന്നത്.

കഴിഞ്ഞ ആഴ്ചയിൽ ഡാളസിലുണ്ടായ മറ്റൊരു വാഹനാപകടത്തിൽ മരണപ്പെട്ട ഓഫീസര്‍ ജേക്കബ് അർലാനോയുടെ സംസ്ക്കാരം നടത്തി.

2020 മാർച്ചിലാണ് നോതം കരോള്‍ട്ടണ്‍ പോലീസ് ഫോഴ്സില്‍ അംഗമായത്. അതിനു മുന്‍പ് വിസ്കോൺസിലും, യു എസ് മറീന്‍ കോര്‍പ്സിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യയും, മൂന്നും ആറും വയസ്സുള്ള രണ്ട് ആൺമക്കളും, ഒരു വയസ്സുള്ള പെൺകുഞ്ഞും ഉൾപ്പെടുന്നതാണ് നോതമിന്റെ കുടുംബം.

അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News