ജോൺസൺ ജോസഫ് വണ്ടനാംതടത്തിൽ ഫോമാ വെസ്‌റ്റേൺ റീജിയണിൽ നിന്നും നാഷണൽ കമ്മറ്റിയിലേക്ക്

ലോസ് ഏഞ്ചലസ് : അമേരിക്കയിൽ സാമൂഹിക സാംസ്‌കാരിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള ജോൺസൺ ജോസഫ് വണ്ടനാം തടത്തിൽ ഫോമ 2022 -24 കാലഘട്ടത്തിലേയ്ക്കുള്ള നാഷണൽ കമ്മറ്റിയിലേയ്ക്ക് വെസ്‌റ്റേൺ റീജിയണിൽ നിന്നും മാതൃസംഘടനയായ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ‘ഒരുമ’ എക്‌സിക്യൂട്ടീവ് കമ്മറ്റി ഐക്യകണ്‌ഠേന നാമ നിർദ്ദേശം ചെയ്തു. കഴിഞ്ഞ പത്തു വർഷമായി ‘ഒരുമ’ യുടെ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള ജോൺസൺ ഫോമയുടെ പ്രവർത്തനങ്ങൾക്ക് ഒരു മുതൽ കൂട്ടായിരിയ്ക്കുമെന്ന് ‘ഒരുമ ‘ എക്‌സിക്യൂട്ടീവ് കമ്മറ്റി വിലയിരുത്തി. മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുധദാരിയായ ജോൺസൺ ലോസ് ഏഞ്ചൽസിനടുത്ത് സൈപ്രസ് സിറ്റിയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു.

മിനി ജോസഫിനെ വെസ്റ്റേൺ റീജിയൺ നാഷണൽ കമ്മിറ്റി മെമ്പറായി കല നാമനിർദ്ദേശം ചെയ്തു

ലോസ് ആഞ്ചലസ്: കാലിഫോർണിയയിലെ ആദ്യകാല മലയാളി സംഘടനയായ കേരളം അസോസിയേഷൻ ഓഫ് ലോസ് ആഞ്ചലസ് 2022-24 കാലഘട്ടത്തിലേക്കുള്ള ഫോമാ വെസ്റ്റേൺ റീജിയൻ നാഷണൽ കമ്മിറ്റി മെമ്പറായി മിനി ജോസഫിനെ നാമനിർദ്ദേശം ചെയ്തു. കലയുടെ കമ്മിറ്റി മെമ്പറായി പ്രവർത്തിക്കുന്ന മിനി താമസിക്കുന്ന കമ്മ്യൂണിറ്റിയുടെ ഹോം ഓണേഴ്‌സ് അസോസിയേഷൻ മെമ്പറായും സേവനം അനുഷ്ടിച്ചു വരുന്നു. റെജിസ്‌റ്റേർഡ് നേഴ്‌സ് ആയ മിനി കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് ഹെൽത്തിന്റെ ലൈസൻസിങ്ങ് ആന്റ് സെർട്ടിഫിക്കേഷൻ സെക്ഷനിൽ ഡിസ്ട്രിക്ട്്അഡ്മിനിസ്‌ട്രേറ്റർ ആയി ജോലി ചെയ്യുന്നു. ഫോമയുടെ വെസ്റ്റേൺ റീജിയൻ വുമൺസ് ഫോറം സെക്രട്ടറിയായും, വെസ്റ്റേൺ റീജിയൻ കമ്മ്യൂണിറ്റിയുടെ മയൂഖം പ്രതിനിധിയായി പിന്നീട് രാജിവെച്ച് മയൂഖത്തിൽ മത്സരാർത്ഥിയായി, ഇൻലാൻഡ് എമ്പയർ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ്, അസോസിയേഷൻ വുമൺസ് ഫോറം കോർഡിനേറ്ററായും പ്രവർത്തിച്ചു പരിചയ സമ്പത്തുമായാണ് മിനി ഫോമയുടെ നാഷണൽ കമ്മിറ്റിയിലേക്ക് കടന്നു വരുന്നത്.

ഗതകാല സ്മൃതികളുണർത്തി ചങ്ങനാശ്ശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമവും, വാർഷിക യോഗവും

ന്യൂജേഴ്സി: ചങ്ങനാശ്ശേരി എസ്‌. ബി കോളജിലേയും അസംപ്‌ഷന്‍ കോളജിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന നോര്‍ത്ത്‌ അമേരിക്കന്‍ ചാപ്‌റ്ററിന്റെ `പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും, വാർഷികയോഗം ന്യൂ ജേഴ്‌സിയിലെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ദേവാലയത്തിലെ ഫെല്ലോഷിപ് ഹാളിൽ വച്ച് നടന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും, ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിയിയ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യഅതിഥിയായിരുന്നു. അലുംമ്‌നി അംഗങ്ങള്‍ പിതാവിന് ഹൃദ്യമായ സ്‌നേഹാദരവുകളോടെ സ്വീകരണം നല്‍കി. മാർച്ച് 27- ന് ഞായറാഴ്ച നടന്ന വാർഷിക യോഗത്തിൽ ന്യൂയോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട്, ഫിലാഡൽഫിയ, ബാൾട്ടിമോർ എന്നിവിടങ്ങളിൽ നിന്നും പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികൾ പങ്കെടുത്തു. ബഹുമാനപ്പെട്ട തോമസ് തറയിൽ പിതാവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ടോം പെരുമ്പായിൽ സദസ്സിനെ സ്വാഗതം ചെയ്തു സംസാരിച്ചു. പിതാവിന്റെ അധ്യക്ഷ പ്രസംഗത്തിൽ എല്ലാ പൂർവ എസ്‌. ബി, അസംപ്‌ഷന്‍ കുടുംബാങ്ങൾക്കും…

പരിണാമങ്ങൾ (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

(ഒരു ഭക്തൻ അറിഞ്ഞിരിക്കേണ്ട ചില പ്രധാന ഹൈന്ദവ ആത്മീയകാര്യങ്ങൾ മാത്രം. താല്പര്യം പോലെ സാധകന് ശ്രമിച്ചാൽ സ്വയം ഓരോന്നിനും പൂർണ്ണമായി വിവരങ്ങൾ കണ്ടു പിടിക്കാന്‍ പറ്റും) നിൻ തിരു നാമം ചൊന്നപ്പോൾ എൻ നാമം മറഞ്ഞു പോയ്! നിന്നെ നിനച്ചിരുന്നപ്പോൾ എന്നെയേ മറന്നു പോയ് കൃഷ്ണാ! ജാഗ്രത്‍സ്വപ്നസുഷുപ്തിയിലും ജാഗരൂകനായി ഞാൻ! ജല്പനം നിറഞ്ഞ നാവിൽ ജപമെന്നതു മാത്രമായി! കയ്യിൽ ജപമാല മാത്രമായി! കൃഷ്ണാ! പഞ്ചാക്ഷരി യുരുവിട്ടപ്പോൾ പഞ്ചപ്രാണൻ സജീവമായ്‌! പഞ്ച ഭൂത നിർമ്മിതമാമി പഞ്ജരത്തിൽ നിന്നെ കണ്ടേൻ!കൃഷ്ണാ! ദേഹി നീയെന്നറിഞ്ഞപ്പോൾ ദേഹചിന്തയില്ലാതായി! ജീവനെന്തെന്നറിഞ്ഞപ്പോൾ ജീവന്മുക്തനായി ഞാൻ!കൃഷ്ണാ! പങ്കജാക്ഷാ, നിൻ കടാക്ഷം പാഞ്ചജന്യ* തലോടലായി! പരാത്മ ചിന്ത വന്നപ്പോൾ പാമരത്വ മില്ലാതായി!കൃഷ്ണാ! വേണു നാദം കേട്ടപ്പോഴെൻ വേദനയേ മറന്നു പോയ്! വേദമന്ത്ര ശ്രവണത്തിൽ വേദാന്തിയായ്മാറിഞാൻ! കൃഷ്ണാ! നിൻ നാദം കേട്ടപ്പോൾ ഞാൻ നീയെന്നു തിരിച്ചറിഞ്ഞു! നിർവ്വാണ ലീനനായ് നിന്നേൻ…

വിശുദ്ധവാരത്തിൻ്റെ പ്രസക്തിയും ചില ചിന്തകളും (ഫിലിപ്പ് മാരേട്ട്)

വിശുദ്ധവാരം എന്നത് ഓശാന ഞായർ മുതൽ ഉയിർപ്പ് വരെ ഉള്ള ദിനങ്ങൾ കൊണ്ട് അവസാനിക്കുന്ന ദൈവപുത്രനായ യേശുവിൻ്റെ പുനരുത്ഥാനത്തിനു മുമ്പുള്ള ആഴ്‌ചയിലെ പ്രവർത്തനങ്ങളുടെ വാർഷിക സ്മരണയാണ്. അതുപോലെ നമ്മൾ വളരെ വേദനയോടെയും നഷ്ട്ങ്ങളോടെയും കടന്നുപോകാൻ ആഗ്രഹിക്കുന്ന ഒരു ആഴ്ചകൂടിയാണിത്. എന്നാൽ ഈ വിശുദ്ധ വാരം യേശുക്രിസ്തുവിൻ്റെ അഭിനിവേശം, മരണം, പുനരുത്ഥാനം എന്നിവയെ ഓർക്കുന്നു. അതായത് ഓശാന ഞായറാഴ്‌ച യേശു ജറുസലേമിൽ പ്രവേശിക്കുന്നത്‌ മുതൽ വിശുദ്ധ വാരത്തിന് തുടക്കമിടുന്നു, ശാന്തമായ പ്രതിഫലനത്തിൻ്റെ സമയമാണെങ്കിലും, ഇത് പുതിയ ജീവിതത്തിൻ്റെയും പ്രതീക്ഷയുടെയും ആഘോഷം കൂടിയാണ്. എല്ലാ ക്രിസ്ത്യാനികൾക്കും വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഴ്ചയായിട്ടാണ് ഈ വിശുദ്ധവാരത്തെ കാണുന്നത്. കുരിശുമരണത്തിനു മുമ്പുള്ള യേശുവിൻ്റെ ജീവിതത്തിലെ അവസാനത്തെ സംഭവങ്ങളുടെ സ്മരണയാണ് വിശുദ്ധവാരം, കൂടാതെ വ്യത്യസ്തമായ വിശുദ്ധവാര ആചാരങ്ങൾ ഈ പാരമ്പര്യങ്ങളെ അനുസ്മരിപ്പിക്കുന്നു. ഓശാന ഞായറാഴ്ച, മുതൽ ഈസ്റ്റർ ഞായറാഴ്ച, വരെ ഉള്ള ദിനങ്ങൾ. ലോകമെമ്പാടുമുള്ള…

അമേരിക്കയില്‍ പഠനത്തിനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 2021 ല്‍ 12 ശതമാനം വര്‍ദ്ധനവുണ്ടായതായി യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്ന ചൈനയില്‍ നിന്നും, 2021 ല്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 8 ശതമാനം കുറവുണ്ടായി. 2020-ല്‍ എത്തിയ ചൈനീസ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നിന്നും 33569 കുട്ടികളുടെ കുറവാണ് 2021 ല്‍ ഉണ്ടായത്. ഇന്ത്യയില്‍ നിന്നും 2020 നെ അപേക്ഷിച്ച് 2021-ല്‍ 25391 വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ എത്തിയിട്ടുണ്ട്. യുഎസില്‍ എത്തിയിട്ടുള്ള വിദ്യാര്‍ഥികളില്‍ 37 ശതമാനം പെണ്‍കുട്ടികളാണ്. ചൈനക്കും ഇന്ത്യക്കും ശേഷം 2021-ല്‍ അമേരിക്കയിലെത്തിയ വിദ്യാര്‍ത്ഥികള്‍: സൗത്ത് കൊറിയ (58787), കാനഡ (37453), ബ്രസീല്‍ (33453), വിയറ്റ്നാം (29597), സൗദി അറേബ്യ (28500), തയ്‌വാന്‍ (25406), ജപ്പാന്‍ (20144), മെക്സിക്കോ (19680). കാലിഫോര്‍ണിയ സംസ്ഥാനമാണ് ഏറ്റവും…

ഉക്രെയ്ൻ യുദ്ധത്തിൽ ലോക ഭക്ഷ്യവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി: എഫ്എഒ

ന്യൂയോര്‍ക്ക്: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം പ്രധാന ധാന്യങ്ങളുടെയും സസ്യ എണ്ണകളുടെയും വിപണികളിൽ ആഘാതങ്ങൾ പടർത്തി, മാർച്ചിൽ ലോക ഭക്ഷ്യ ഉൽപന്നങ്ങളുടെ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് കുതിച്ചുവെന്ന് യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) വെള്ളിയാഴ്ച പ്രസ്താവിച്ചു. മാർച്ചിൽ, FAO ഫുഡ് പ്രൈസ് ഇൻഡക്‌സ് ഫെബ്രുവരിയിൽ നിന്ന് 12.6 ശതമാനം ഉയർന്ന് 159.3 പോയിന്റ് ആയി, 1990 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരം മറികടന്നു. പതിവായി വ്യാപാരം ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ അന്താരാഷ്ട്ര വിലകളിലെ പ്രതിമാസ മാറ്റങ്ങൾ സൂചിക വിശകലനം ചെയ്യുന്നു. സൂചിക 2021 മാർച്ചിൽ ഉണ്ടായിരുന്നതിനേക്കാൾ 33.6 ശതമാനം കൂടുതലാണ്. ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ FAO ധാന്യവില സൂചിക 17.1 ശതമാനം ഉയർന്നു. കഴിഞ്ഞ മൂന്ന് വർഷമായി, റഷ്യയും ഉക്രെയ്നും ലോക ഗോതമ്പ്, ചോളം കയറ്റുമതിയുടെ ഏകദേശം 30 ശതമാനവും 20 ശതമാനവും വഹിക്കുന്നു.…

ഗര്‍ഭച്ഛിദ്ര നിരോധന ബില്‍ അപമാനകരമെന്ന് കമല ഹാരിസ്

വാഷിംഗ്ടണ്‍: ഒക്കലഹോമയില്‍ കഴിഞ്ഞ ദിവസം വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയ ഗര്‍ഭച്ഛിദ്ര നിരോധന ബില്‍ സമൂഹത്തിന് അപമാനകരമാണെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സെനറ്റ് ബില്‍ 612 എന്നറിയപ്പെടുന്ന കര്‍ശന ഗര്‍ഭച്ഛിദ്ര നിരോധന നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും, 100,000 ഡോളര്‍ ശിക്ഷയും നല്‍കുന്നതിനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയമം അപമാനകരമാണെന്നാണ് ഏപ്രില്‍ 7 വ്യാഴാഴ്ച കമലാ ഹരിസ് ട്വിറ്ററില്‍ കുറിച്ചത്. ഒക്ലഹോമ പാസാക്കിയ ബില്‍ നിയമമാകുന്നതോടെ പൂര്‍ണ ഗര്‍ഭച്ഛിദ്ര നിരോധനം നിലവില്‍ വരും. ഇത് സ്ത്രീകള്‍ക്ക് ആരോഗ്യ സുരക്ഷ ലഭിക്കുന്നതു തടയുമെന്നും കമല ഹാരിസ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. ബൈഡന്‍ ഭരണകൂടം തങ്ങളില്‍ അര്‍പ്പിതമായ അധികാരം ഉപയോഗിച്ചു സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഹാരിസ് ഉറപ്പു നല്‍കി. സെനറ്റ് പാസാക്കിയ ബില്‍ ഗവര്‍ണറുടെ ഓഫിസില്‍ എത്തിയാലുടന്‍ അതില്‍ ഒപ്പുവയ്ക്കുമെന്ന്…

ഫോമാ ജനറൽ ബോഡി; റ്റാമ്പായിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു

2022 ഏപ്രിൽ 30-ന് റ്റാമ്പായിൽ വെച്ച് നടക്കുന്ന ഫോമയുടെ ഇടക്കാല പൊതുയോഗത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. സെഫ്നറിലെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് പള്ളിയുടെ ഓഡിറ്റോറിയമാണ് പൊതുയോഗ വേദിയായി നിശ്ചയിച്ചിട്ടുള്ളത്. ഫോമയുടെ എൺപതോളം വരുന്ന കാനഡയിലും അമേരിക്കയുമായുള്ള അംഗസംഘടനകളെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന പ്രതിനിധികളുടെ വിവരങ്ങൾ, നാളിതു വരെയുള്ള സംഘടനയുടെ പ്രവർത്തന-വികസന രേഖ എന്നിവയും തയ്യാറാക്കിയതായി ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ അറിയിച്ചു. പ്രതിനിധികൾക്ക് താമസ-ഭക്ഷണ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും പൂർത്തിയായി. ഫ്ളോറിഡയിലുള്ള ഫോമയുടെ അംഗസംഘടന പ്രതിനിധികളാണ് സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഫോമായുടെ ബൈലോ കാലാനുസൃതമായ മാറ്റങ്ങളോടെയോ കൂടി പരിഷ്കരിച്ചിട്ടുണ്ട് , പുതുക്കിയ ബൈലോ ജനറൽ ബോഡിയിൽ അംഗീകാരത്തിനായി സമർപ്പിക്കുന്നതാണ്. മെമ്പർ അസ്സോസിയേഷനുകൾക്ക് ഡെലിഗേറ്റ് ലിസ്റ്റ് അയക്കാനുള്ള അവസാന തീയതി ഏപ്രിൽ 17 ആണ് , ഡെലിഗേറ്റ് ലിസ്റ്റ് സമർപ്പിക്കാനുള്ള ഫോം ഫോമായുടെ വെബ് സൈറ്റിൽ ലഭ്യമാണ്. അമേരിക്കയിലെമ്പാടുമുള്ള…

സ്പീക്കര്‍ നാന്‍സി പെലോസിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍: യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അമേരിക്കയില്‍ കഴിഞ്ഞ രണ്ടു വര്‍ഷം കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്നിട്ടും നാന്‍സി പെലോസിക്ക് രോഗം ബാധിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്ന ഇവര്‍ വാക്‌സീനും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിരുന്നു. ബുധനാഴ്ച വൈറ്റ് ഹൗസില്‍ അഫോഡബിള്‍ കെയര്‍ ആക്ടിന്റെ ഏറ്റവും പുതിയ നിയമങ്ങള്‍ ഉള്‍കൊള്ളിച്ച് എക്‌സിക്യൂട്ടീവ് ഉത്തരവ് ബൈഡന്‍ ഒപ്പുവയ്ക്കുമ്പോള്‍, കമല ഹാരിസ്, ഒബാമ തുടങ്ങിയ നിരവധി പ്രമുഖരോടൊത്ത് നാന്‍സി പെലോസിയും പങ്കെടുത്തിരുന്നു. ചടങ്ങില്‍ പ്രസിഡന്‍റ് ബൈഡനെയും ഒബാമയേയും നാന്‍സി പെലോസി ആലിംഗനം ചെയ്യുന്ന ചിത്രങ്ങളും വൈറ്റ് ഹൗസ് പ്രസിദ്ധീകരണത്തിന് നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ നാന്‍സി പെലോസിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ബൈഡന്‍റെ സഹോദരി വലേറി ബൈഡന്‍, ബൈഡന്‍റെ രണ്ട് ക്യാബിനറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കും ഈ ആഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചെങ്കിലും നാന്‍സി പെലോസിക്ക് കാര്യമായ…