ഐ പി സി എൻ എയുടെ ന്യൂ ജേഴ്‌സി സമ്മേളനത്തിന് ആശംസാ മലരുകൾ!

ഇൻഡ്യാ പ്രസ് ക്ലബിന്റെ (ഐ പി സി എൻ എ)യുടെ പ്രബുദ്ധമായ പ്രയാണ വഴികളിൽ മാധ്യമ സംസ്കാരത്തിന് പുതിയൊരു ദിശാബോധമേകി ന്യൂ ജേഴ്‌സി സമ്മേളനത്തിന് തയ്യാറെടുപ്പുകൾ പൂർത്തിയാവുകയാണ്. ശുഭ പ്രതീക്ഷകളുമായി എത്തുന്ന ദേശീയ സമ്മേളനത്തിന് സ്നേഹത്തിൽ കൊരുത്ത ആശംസകൾ . ഇന്നാട്ടിലെ അക്ഷര സ്നേഹികളുടെ ഹൃദയ താളമായി, അമേരിക്കയുടെ വിവിധ നഗരങ്ങളിൽ ചാപ്റ്ററുകൾ സ്ഥാപിച്ച് ഐ പി സി എൻ എ പ്രവർത്തന വഴികളിൽ മുന്നേറുകയാണ്. ഏഴാം കടലിനിക്കരയും മലയാളത്തിന്റെ സംസ്കാരം ഉയർത്തിപ്പിടിക്കാൻ, ഇവിടുത്തെ സമൂഹത്തിന്റെ പ്രശ്നങ്ങളും വിഹ്വലതകളും അവരുടെ നേട്ടങ്ങളും നമ്മുടെ സ്വന്തം നാടിൻറെ ഹൃദയ തുടിപ്പുകളും പങ്കുവയ്ക്കാൻ ഐ പി സി എൻ എയുടെ കുടക്കീഴിൽ അവസരമൊരുങ്ങുന്നത് ഹൃദയം കുളിർക്കുന്ന അനുഭവമാണ് പകർന്നിടുക. ഐ പി സി എൻ എ നടത്തിയ ദേശീയ മാധ്യമ സമ്മേളനങ്ങൾ സംഘാടന മികവുകൊണ്ടും വ്യത്യസ്തമായ പരിപാടികൾ കൊണ്ടും മുൻപേ…

സ്പാർക്ക് ഓഫ് കേരളാ ഹൂസ്റ്റണിൽ വർണ്ണോജ്വലമായി അരങ്ങേറി

ഹൂസ്റ്റൺ: സെൻറ്റ്.മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൻ്റെ അഭിമുഖ്യത്തിൽ നടന്ന സ്പാർക്ക് ഓഫ് കേരളാ കാണികളെ വിസ്മയത്തിൻ്റെ അഭ്രപാളികളിൽ എത്തിച്ച് വർണ്ണോജ്വലമാക്കി. ഹൂസ്റ്റൺ നഗരത്തിൽ ഈ വർഷം അരങ്ങേറിയ സ്റ്റേജ് ഷോകളിൽ ഉന്നത നിലവാരവും ആകർഷണിയതയും നിറഞ്ഞ് നിൽക്കുന്നതായിരുന്നു സ്പാർക്ക് ഓഫ് കേരളാ ഇവൻറ്റ്. അനുഗ്രഹിത ഗായകൻ അഫ്സൽ,നായിക താരങ്ങൾ സ്വാസ്വക,മോക്ഷേ ഗായിക അഖില ആനന്ദ്, വയലിനിസ്റ്റ് വേദമിത്ര, ഡാൻസർ കുക്കു തുടങ്ങി ഒരു ഡസനിൽ പരം മികച്ച കലാപ്രതിഭകൾ ക്കൊപ്പം സെൻ്റ്.മേരീസ് ഇടവക അംഗങ്ങളായ യുവജനങ്ങളും നൃത്ത നാട്യ റോളുകളിൽ അരങ്ങേറിയത് വേറിട്ടൊരു അനുഭവമായിരുന്നു. ദേവാലയ വികാരിയും,ഭാരവാഹികളും, സ്പോൺസേഴ്സും ചേർന്ന് ഭദ്രദീപം തെളിയിച്ചതോടു കൂടി നാല് മണിക്കൂർ നീണ്ട് നിന്ന നിറക്കൂട്ടുകളോടു കൂടിയുള്ള പരിപാടികൾക്ക് തുടക്കമായി. ഇടവക അംഗം കൂടിയായ ഡോ: ലിജി മാത്യു എംസിയായി അവതരണം നടത്തിയത് മികച്ച നിലവാരത്തിലായിരുന്നു. ഹൂസ്റ്റൺ നഗരത്തിലെ…

106-ാം വയസ്സിൽ ചാപ്‌ളയിൻ സിസ്റ്റർ ജീൻ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചു

ഷിക്കാഗോ :ലൊയോള-ഷിക്കാഗോ ബാസ്കറ്റ്ബോൾ ടീം ചാപ്‌ളയിൻ സിസ്റ്റർ ജീൻ 106-ാം വയസ്സിൽ ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് തീരുമാനം. 2018-ൽ ലൊയോള ടീം ഫൈനൽ ഫോറിലേക്ക് മുന്നേറിയപ്പോൾ സിസ്റ്റർ ജീൻ ദേശീയ ശ്രദ്ധ നേടിയിരുന്നു. അന്ന് ടീമിന്റെ മത്സരങ്ങളിൽ സിസ്റ്റർ ജീൻ ഒരു സ്ഥിരം സാന്നിധ്യമായിരുന്നു. ടീമിന് പ്രചോദനം നൽകുന്നതിൽ സിസ്റ്റർ ജീൻ വലിയ പങ്കുവഹിച്ചു. ക്യാമ്പസിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിലും, സിസ്റ്റർ ജീൻ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തും ഉപദേശകയും വിശ്വസ്തയും ആയി തുടരുമെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് മാർക്ക് സി. റീഡ് പറഞ്ഞു. തന്റെ 106-ാം ജന്മദിനത്തിൽ, വിദ്യാർത്ഥികൾക്കായി ഒരു സന്ദേശം നൽകിയിരുന്നു, “നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുക. ആരെയും അതിന് തടസ്സപ്പെടുത്താൻ അനുവദിക്കരുത്. നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവി നേതാക്കൾ നിങ്ങളാണ്” എന്ന് സിസ്റ്റർ ജീൻ അതിൽ കുറിച്ചു. 1994 മുതൽ ലൊയോള-ഷിക്കാഗോ…

കുറവിലങ്ങാട് അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

ഹൂസ്റ്റൺ: ടെക്‌സാസിലെ ഗ്രേറ്റർ ഹൂസ്റ്റൺ ഏരിയയിൽ ആരംഭിച്ചിരിക്കുന്ന കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ പ്രഥമ ഓണാഘോഷം “ഓണനിലാവ് ” എന്ന പേരിൽ സെപ്റ്റംബർ 27 ശനിയാഴ്ച വൈകുന്നേരം 4:00 മണി മുതൽ ട്രിനിറ്റി മാർത്തോമാ ചർച്ച് ഹാളിൽ വമ്പിച്ച പരിപാടികളോടെ ആഘോഷിക്കുകയാണ്. ബഹു. മിസ്സൗറി സിറ്റി മേയർ റോബിൻ ഏലക്കാട്ട് ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും വാഗ്മിയുമായ ശ്രീ എ. സി. ജോർജ് ആശംസ അർപ്പിക്കും. ആനയും വെഞ്ചാമരവും ചെണ്ടമേളവും മുത്തുക്കുടകളും താലപ്പൊലിയുമായി മാവേലി മന്നന്റെ എഴുന്നെള്ളത്ത് പരിപാടികൾക്ക് കൊഴുപ്പേകും. യുവാക്കളുടെ തിരുവാതിരയും കുട്ടികളുടെ ഡാൻസുകളും പാട്ടുകളും കപ്പിൾ ഡാൻസും കൂടാതെ സ്വന്തമായി നിർമ്മിച്ച വള്ളത്തിൽ വഞ്ചിപ്പാട്ടോടുകൂടിയ വള്ളം കളിയും നടത്തപ്പെടും. പിന്നെ വിഭവ സമൃദ്ധമായ ഓണസദ്യയും. എല്ലാ കുറവിലങ്ങാട് നിവാസികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. ‎ കൂടുതൽ വിവരങ്ങൾക്ക്…

അമേരിക്കയിൽ ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടു വധശിക്ഷകൾ നടപ്പാക്കി

ടെക്സാസ്  :ടെക്സസ്, അലബാമ സംസ്ഥാനങ്ങളിൽ വധശിക്ഷ നടപ്പാക്കി. ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് പേരെ  ഇന്ന് വധിച്ചത്. 13 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ടെക്സസിൽ ബ്ലെയ്ൻ മിലാം എന്ന പ്രതിയെയാണ് വധിച്ചത്. മാരകമായ വിഷം കുത്തിവെച്ചാണ് ശിക്ഷ നടപ്പാക്കിയത്. അതേസമയം, ഒരു ഗ്യാസ് സ്റ്റേഷൻ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ അലബാമയിൽ ജോഫ്രി വെസ്റ്റ് എന്ന പ്രതിയെ നൈട്രജൻ ഗ്യാസ് ഉപയോഗിച്ചാണ് വധിച്ചത്. ഈ വർഷം ഒരേ ദിവസം രണ്ട് വധശിക്ഷകൾ നടപ്പാക്കുന്നത് ഇത് അഞ്ചാം തവണയാണ്. ഈ വർഷം അമേരിക്കയിൽ ആകെ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 33 ആയി ഉയർന്നു. 2014-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ മാറിയതാണ് വധശിക്ഷകൾ വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

സമന്വയ കാനഡ ഒരുക്കുന്ന “സമന്വയം-2025” ഒക്ടോബര്‍ 18 ന്

ഒന്റാരിയോ :  കാനഡയിലെ പ്രമുഖ  സാംസ്‌കാരിക  സംഘടനയായ   സമന്വയ  ഒരുക്കുന്ന “സമന്വയം-2025”, ജന്മനാടിന്‍റെ ഗൃഹാതുരതയിലേക്ക് കലയുടെ കൈപിടിച്ച് ഒരു സായന്തനം…. കാനഡയിലെ മലയാളിമനസുകളുടെ മഹാസമന്വയം… ഒക്ടോബര്‍ 18ന് മൈക്കില്‍ പവര്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയമാണ് വേദി. (105 Eringate Dr. Etobicoke, ON M9C 3Z7) മുന്‍ പതിപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണത്തെ പ്രത്യേകത ഒരു ലിറ്ററേച്ചർ ഫെസ്റ്റ് കൂടി സംഘടിപ്പിക്കുന്നു എന്നതാണ് . Battle of the Books എന്ന പുസ്തകപ്പയറ്റ് കാനഡയിലെ സാഹിത്യ പ്രേമികൾക്ക് പുത്തൻ അനുഭവമാകും.  രാവിലെ 9:30 മുതൽ ഉച്ചക്ക് 1 മണി വരെയാണ് സാഹിത്യ സദസ്സ് നടക്കുക. പ്രശസ്ത എഴുത്തുകാരായ ശ്രീമതി. സാറാ ജോസഫ്, ആർ.രാജശ്രീ, എസ്, ഹരീഷ് എന്നിവർ പരിപാടിയിൽ ഓൺലൈനായി പങ്കെടുക്കും. ഉച്ചക്ക് ശേഷം മികച്ച കലാവിരുന്നുകളുമായി സമന്വയം 2025 അരങ്ങേറും. കേരളീയകലകളെയും സംസ്കാരത്തെയും…

കശ്മീർ പൂർണമായും ഇന്ത്യയുടെയും പാക്കിസ്താന്റെയും സ്വകാര്യ കാര്യമാണ്; ഞങ്ങൾക്ക് അതിൽ ഇടപെടാൻ താൽപ്പര്യമില്ല: യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്

കശ്മീർ ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ഒരു ഉഭയകക്ഷി വിഷയമാണെന്നും, അതിൽ യുഎസ് ഇടപെടില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. എന്നാല്‍, വെടിനിർത്തലിന് യുഎസ് സഹായിച്ചു. അതേസമയം, റഷ്യയുടെ എണ്ണ ഇറക്കുമതി പുനഃപരിശോധിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെടുകയും ഊർജ്ജ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയെ വിശ്വസനീയ പങ്കാളിയായി യുഎസ് കണക്കാക്കുകയും സമാധാനത്തിനും ഊർജ്ജ വ്യാപാരത്തിനും മുൻഗണന നൽകുകയും ചെയ്യുന്നു. വാഷിംഗ്ടണ്‍: കശ്മീർ പ്രശ്നം ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള നേരിട്ടുള്ള വിഷയമാണെന്നും അതിൽ മധ്യസ്ഥത വഹിക്കാൻ അമേരിക്കയ്ക്ക് താൽപ്പര്യമില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചതിൽ തനിക്ക് പങ്കുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അവകാശപ്പെട്ട സമയത്താണ് ഈ പ്രസ്താവന. വെടിനിർത്തൽ പ്രക്രിയയിൽ യുഎസ് സഹായിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ സമ്മതിച്ചെങ്കിലും, കശ്മീർ തർക്കം ഇരു…

യുഎസ് വിസ നിഷേധിച്ചു; പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വീഡിയോ വഴി യുഎന്നിനെ അഭിസംബോധന ചെയ്തു

ന്യൂയോര്‍ക്ക്: പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ വെർച്വലായി പങ്കെടുത്തു. അദ്ദേഹത്തിന് നേരിട്ട് പങ്കെടുക്കാനുള്ള വിസ അമേരിക്ക നിഷേധിച്ചതിനെത്തുടര്‍ന്നാണ് വെര്‍‌ച്വലായി പങ്കെടുത്തത്. വ്യാഴാഴ്ചത്തെ പ്രസംഗത്തിൽ, എല്ലാ രാജ്യങ്ങളോടും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് അബ്ബാസ് ആവശ്യപ്പെട്ടു. ഗാസ മുനമ്പിന്റെ ഭരണത്തിൽ ഹമാസിന് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിൽ ഹമാസിന് ഒരു പങ്കും ഉണ്ടായിരിക്കില്ല. ഹമാസും മറ്റ് വിഭാഗങ്ങളും അവരുടെ ആയുധങ്ങൾ പലസ്തീൻ ദേശീയ അതോറിറ്റിക്ക് മുന്നിൽ സമർപ്പിക്കണം. ഗാസയിലെ പലസ്തീനികൾ ഇസ്രായേലിന്റെ വംശഹത്യ, നാശം, പട്ടിണി, നാടുകടത്തൽ എന്നിവയുടെ യുദ്ധത്തെ അഭിമുഖീകരിക്കുന്നുണ്ടെന്ന് യുഎൻ പൊതുസഭയിൽ ഒരു വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസംഗം. അതിനു ഒരു ദിവസം മുമ്പാണ് അബ്ബാസിന്റെ പ്രസംഗം. ഗാസയിലെ മരണത്തിന്റെയും നാശത്തിന്റെയും ഒരു ഇരുണ്ട ചിത്രം അദ്ദേഹം വരച്ചുകാട്ടി. ഒക്ടോബർ 7 ന് ഹമാസ്…

30 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന 73-കാരി പഞ്ചാബി സ്ത്രീയെ ചങ്ങല കൊണ്ട് ബന്ധിച്ച് നാടു കടത്തി

പഞ്ചാബ് വംശജയും 30 വര്‍ഷമായി അമേരിക്കയിൽ താമസിച്ചിരുന്നതുമായ 73 വയസ്സുള്ള ഹർജീത് കൗറിനെ നാടുകടത്തി. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നിയമവിരുദ്ധമായാണ് അമേരിക്കയിൽ താമസിക്കുന്നതെന്ന് ആരോപിച്ച് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഹർജീത് കൗറിനെ കസ്റ്റഡിയിലെടുത്തത്. ഈസ്റ്റ് ബേയിൽ നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഹർജിത് കൗറിനെ കസ്റ്റഡിയിലെടുത്തത്. അവരുടെ അറസ്റ്റിനെത്തുടർന്ന്, ഇന്ത്യൻ, അമേരിക്കൻ സമൂഹം സർക്കാരിനെതിരെ പ്രതിഷേധം ആരംഭിച്ചു. മൂന്ന് പതിറ്റാണ്ടായി ഹർജിത് കൗര്‍ അമേരിക്കയിൽ താമസിക്കുന്നതെന്നും ക്രിമിനൽ പശ്ചാത്തലമില്ലെന്നും അവരുടെ കുടുംബവും സമൂഹവും പറഞ്ഞു. 2013 ൽ സ്ഥിര താമസത്തിനുള്ള ഹർജിത് കൗറിന്റെ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. 2013-ൽ അപേക്ഷ നിരസിക്കപ്പെട്ടതിനുശേഷവും, ഹർജിത് കൗർ ഓരോ ആറു മാസത്തിലും ഐസിഇഎസിൽ റിപ്പോർട്ട് ചെയ്യുന്നത് തുടർന്നു. അവരുടെ പ്രായവും ദുർബലമായ ആരോഗ്യവും കണക്കിലെടുത്ത് സമൂഹം അവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ പരിഗണിച്ചില്ല. ഹർജിത് കൗറിനെ ഇന്ത്യയിലേക്ക്…

മുൻ പ്രസിഡന്റ് ബൈഡനെ ട്രംപ് അപമാനിച്ചു!; പുതിയ പ്രസിഡൻഷ്യൽ വാക്ക് ഓഫ് ഫെയിമിൽ ബൈഡന്റെ ഫോട്ടോയ്ക്ക് പകരം ഓട്ടോപെൻ ചിത്രം വെച്ചു

വാഷിംഗ്ടണ്‍: ബുധനാഴ്ച വൈറ്റ് ഹൗസ് വെസ്റ്റ് വിംഗ് കൊളോണേഡിൽ പ്രസിഡൻഷ്യൽ വാക്ക് ഓഫ് ഫെയിമിന്റെ പുതിയ പതിപ്പ് അനാച്ഛാദനം ചെയ്തതില്‍ യുഎസ് പ്രസിഡന്റുമാരുടെ ഛായാചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. എന്നാല്‍, ഈ പുതിയ ശേഖരത്തിൽ അസാധാരണമായ ഒരു മാറ്റം കാണാം. 46-ാമത് പ്രസിഡന്റായ ജോ ബൈഡന്റെ പരമ്പരാഗത ഛായാചിത്രത്തിന് പകരം, ഒരു ഓട്ടോപെൻ ഉപയോഗിച്ച് ഒപ്പിട്ടിരിക്കുന്ന ഒരു ഫ്രെയിം ചെയ്ത ഫോട്ടോയാണ് അദ്ദേഹത്തെ പ്രതിനിധീകരിക്കുന്നത്. പ്രസിഡന്റിന്റെ പ്രത്യേക സഹായിയും ആശയവിനിമയ ഉപദേഷ്ടാവുമായ മാർഗോ മാർട്ടിൻ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ വെസ്റ്റ് വിംഗ് കൊളോണേഡിൽ പുതിയ വാക്ക് ഓഫ് ഫെയിം സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. വീഡിയോയിൽ സ്വർണ്ണ ഫ്രെയിമുകളിൽ മുൻ പ്രസിഡന്റുമാരുടെ കറുപ്പും വെളുപ്പും നിറത്തിലുള്ള ഛായാചിത്രങ്ങൾ കാണിക്കുന്നുണ്ട്. എന്നാൽ, 45-ഉം 47-ഉം പ്രസിഡന്റുമാർക്കിടയിൽ ബൈഡന്റെ ഫോട്ടോയ്ക്കു പകരം, ഒരു ഓട്ടോപെൻ മെഷീനിന്റെ ചിത്രം മാത്രമേയുള്ളൂ. സർക്കാർ രേഖകളിൽ ഒപ്പിടാൻ രണ്ട്…