നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ

ഫിലഡൽഫിയ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അഭിനന്ദനങ്ങളും ആശംസകളും നിറഞ്ഞ സമ്മേളനം സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിന്റെ വലിയ ആവേശത്തോടും ആത്മവിശ്വാസത്തോടും കൂടിയായിരുന്നു ഈ പരിപാടി. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ ഉണ്ടായിരുന്ന കാലതാമസം എല്ലാവരെയും ഒരു വലിയ ഉത്കണ്ഠയിലാക്കിയാതായി സ്വാഗതപ്രസംഗത്തിൽ സുമോദ് നെല്ലിക്കാല പറഞ്ഞു. ജനഹിതത്തിനെതിരായ തീരുമാനമുണ്ടായാൽ കേരളത്തിലും കോൺഗ്രസ് നാമാവശേഷമാകുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ എല്ലാ ആശങ്കകൾക്കും വിരാമമിട്ട് ജനാധിപത്യം വിജയിച്ചു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രൂപ്പിസത്തെയും പണാധിപത്യത്തെയും മറികടന്ന് വി.ഡി. സതീശൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ പ്രതീക്ഷ നൽകുന്നതാണ്. പത്ത് വർഷത്തിന് ശേഷം ലഭിച്ച ഈ ഭരണവിജയം പ്രവാസികൾക്കിടയിൽ വലിയ അഭിമാനമാണെന്നും 63 എം.എൽ.എമാരുടെ ശക്തമായ പിന്തുണയിലൂടെ നേടിയ ഈ വിജയത്തിന് പിന്നിൽ ജനങ്ങളുടെ വിശ്വാസമാണ് എന്നും ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ അഭിപ്രായപ്പെട്ടു. ചില…

ടെക്സസിലെ 600-ാം വധശിക്ഷ: എഡ്വേർഡ് ബസ്ബിയെ വിഷമിശ്രിതം കുത്തിവച്ച് വധിച്ചു; പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവർത്തകർ

ഡാലസ്: ഹണ്ട്‌സ്‌വിൽ (ടെക്സസ്): അമേരിക്കയിൽ വധശിക്ഷ നടപ്പിലാക്കുന്നതിൽ മുൻപന്തിയിലുള്ള ടെക്സസ് സംസ്ഥാനം തങ്ങളുടെ 600-ാമത്തെ ശിക്ഷാ നടപടി പൂർത്തിയാക്കി.  2005-ൽ 77 വയസ്സുകാരിയായ റിട്ടയേർഡ് ടി.സി.യു  പ്രൊഫസറുടെ മുഖം താടി മുതൽ പുരികം വരെ 14 പാളികളായി ഡക്ട് ടേപ്പ് ഉപയോഗിച്ച് ചുറ്റുകയും, തുടർന്ന് അവരെ കാറിന്റെ ഡിക്കിക്കുള്ളിലിട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത  കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ എഡ്വേർഡ് ബസ്ബിയെ (50) വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ വിഷമിശ്രിതം കുത്തിവച്ച് വധിച്ചു.    ഹണ്ട്‌സ്‌വില്ലിലെ സ്റ്റേറ്റ് ജയിലിലെ വധശിക്ഷാ മുറിയിൽ വെച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. ബസ്ബിക്ക് മാനസിക വെല്ലുവിളികൾ ഉണ്ടെന്ന വാദത്തെത്തുടർന്ന് കഴിഞ്ഞ ആഴ്ച ഫെഡറൽ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. എന്നാൽ, വ്യാഴാഴ്ച ഉച്ചയോടെ സുപ്രീം കോടതി ഈ സ്റ്റേ നീക്കിയതാണു വധശിക്ഷയ്ക്ക് വഴിയൊരുങ്ങിയത്. 1976-ൽ അമേരിക്കയിൽ വധശിക്ഷ പുനഃസ്ഥാപിച്ച ശേഷം ടെക്സസിൽ നടക്കുന്ന 600-ാമത്തെ വധശിക്ഷയാണിത്. ഈ…

കോട്ടയം സിഎംഎസ് കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്റർ ഉദ്ഘാടനം; സൗഹൃദവും സ്മരണകളും പങ്കിട്ട ഹൃദയസ്പർശിയായ സംഗമം

ഹൂസ്റ്റൺ: കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ചരിത്രപ്രസിദ്ധമായ കോട്ടയം സിഎംഎസ്  കോളേജിന്റെ പൂർവവിദ്യാർത്ഥികളും മുൻ അധ്യാപകരും ഒരുമിച്ചുകൂടിയ അലുമ്നി സംഗമം സൗഹൃദത്തിന്റെയും ഓർമ്മകളുടെയും മനോഹര വേദിയായി മാറി. മെയ് 12-ന് വൈകുന്നേരം 6.30-ന് ഗ്രേറ്റർ ഹൂസ്റ്റണിലെ സെന്റ് തോമസ് ചർച്ച് ഫെല്ലോഷിപ്പ് ഹാളിൽ നടന്ന സമ്മേളനത്തിലാണ് സിഎംഎസ്  കോളേജ് അലുമ്നി ഹൂസ്റ്റൺ ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. റവ. ദീബു എബി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ CMS കോളേജിന്റെ മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡോ. റോയ് സാം ഡാനിയേൽ മുഖ്യാതിഥിയായി പങ്കെടുത്തു. CMS കോളേജിലെ കെമിസ്ട്രി വിഭാഗത്തിലെ മുൻ പ്രൊഫസറായ പ്രൊഫ. സക്കറിയ ഉമ്മൻ സ്വാഗതം ആശംസിച്ചു. മുൻ സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും വീണ്ടും ഒരുമിപ്പിച്ച് പഴയ സൗഹൃദങ്ങൾ പുതുക്കുകയും കോളജ് ജീവിതത്തിലെ മധുരസ്മരണകൾ പങ്കിടുന്നതിനുള്ള വേദിയാകുകയുമാണ് ഈ അലുമ്നി സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.…

ഡാളസിൽ ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർത്ഥം അനുസ്മരണ സമ്മേളനം മെയ് 17നു

ഡാളസ്: പ്രശസ്ത എഴുത്തുകാരനും സുവിശേഷകനും അധ്യാപകനുമായിരുന്ന പരേതനായ ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർത്ഥം കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക – ഡാളസ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മെയ് 17, ഞായറാഴ്ച സമയം: വൈകുന്നേരം 6:00 മണിക്കു അനുസ്മരണ സമ്മേളനം ഘടിപ്പിക്കുന്നു. ‘റൈറ്റേഴ്സ് ഫോറം’ സംഘടിപ്പിക്കുന്ന ഈ പ്രത്യേക യോഗത്തിൽ ഡോ. ഏഴംകുളം സാംകുട്ടിയുടെ വ്യക്തിജീവിതത്തെയും അദ്ദേഹം സാഹിത്യ-സുവിശേഷ മേഖലകളിൽ നൽകിയ വിലപ്പെട്ട സംഭാവനകളെയും കുറിച്ചുള്ള അനുസ്മരണങ്ങളും ചിന്തകളും പങ്കുവെക്കും. മൗണ്ട് സിനായ് സി.ഒ.ജി ഹാളിൽ (Mount Sinai COG Hall) 5313 Robin Road, Garland, TX 75043 സംഘടിപ്പിക്കുന്ന ഈ അനുസ്മരണ സമ്മേളനത്തിലേക്ക് എല്ലാ ദൈവദാസന്മാരെയും വിശ്വാസികളെയും എഴുത്തുകാരെയും സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക: ഷാജി മണിയാട്ട്: 214-929-4310 ,എസ്. പി. ജെയിംസ്: 214-334-6962,രാജു തരകൻ: 469-274-2926

റോസമ്മ ദേത്തോസ് (85) അറ്റ്ലാന്റയിൽ നിര്യാതയായി

അറ്റ്ലാന്റാ: അറ്റ്ലാന്റാ ക്രിസ്ത്യൻ അസംബ്ലി മുൻ പാസ്റ്റർ പരേതനായ ദേത്തോസ് ചെറിയാന്റെ സഹധർമ്മിണി റോസമ്മ ദേത്തോസ് (85) നിര്യാതയായി. കാഞ്ഞിരപ്പള്ളി മേച്ചേരിൽ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട് അറ്റ്ലാന്റയിൽ. മക്കൾ: പരേതനായ ചെറിയാൻ ദേത്തോസ് (ജോ), വർഗ്ഗിസ് ദേത്തോസ് (ജെൻ). മരുമക്കൾ: ഷീബ, ജെമിനി.

ഇത് നയതന്ത്രമല്ല, ബിസിനസ് ആണ്: ട്രംപിനോടൊപ്പം ചൈനയിലെത്തിയ മുൻനിര സിഇഒമാര്‍

അമേരിക്കയും ചൈനയും തമ്മിലുള്ള കൂടിക്കാഴ്ച ആഭ്യന്തര വിഷയങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. കാരണം, നിരവധി ടെക് വ്യവസായ പ്രമുഖരും ട്രംപിനൊപ്പം ചൈനയിലെത്തിയിട്ടുണ്ട്. ഉണ്ട്. അവർ ആരാണെന്നും അവരുടെ അജണ്ട നയതന്ത്രമല്ല, ബിസിനസ് ആണ്. വാഷിംഗ്ടണ്‍: അമേരിക്കയും ചൈനയും തമ്മിൽ സുപ്രധാന ചർച്ചകൾ പുരോഗമിക്കുകയാണ്. ഭാവിയിൽ ബന്ധം ശക്തിപ്പെടുത്താൻ സാധ്യതയുള്ള നിരവധി വിഷയങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ചർച്ച ചെയ്യുന്നു. അതിനുമപ്പുറം, നിങ്ങൾക്ക് അറിയാത്ത മറ്റ് നിരവധി ഇടപാടുകൾ നടക്കുന്നുണ്ട്. ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌ക്, ആപ്പിളിന്റെ ടിം കുക്ക്, എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ് എന്നിവരുമായാണ് ട്രംപ് ബീജിംഗിൽ എത്തിയിരിക്കുന്നതെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ പ്രതിനിധി സംഘത്തിൽ ബ്ലാക്ക് റോക്ക്, ബോയിംഗ്, ഗോൾഡ്മാൻ സാച്ച്സ്, വിസ, മാസ്റ്റർ കാർഡ്, സിറ്റി, ക്വാൽകോം, മൈക്രോൺ, ബ്ലാക്ക്സ്റ്റോൺ, മെറ്റ, കാർഗിൽ തുടങ്ങിയ കമ്പനികളുടെ എക്സിക്യൂട്ടീവുകളും ഉൾപ്പെടുന്നു.…

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന് ഐ.ഒ.സി ഡാളസ് ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ

ഡാളസ്: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി. സതീശന് ഐ.ഒ.സി (IOC) ഡാളസ് കേരള ചാപ്റ്റർ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. സത്യസന്ധമായ രാഷ്ട്രീയത്തിന്റെയും ജനകീയ പോരാട്ടത്തിന്റെയും വിജയമാണ് വി.ഡി. സതീശന്റെ സ്ഥാനാരോഹണമെന്ന് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന കേരള ജനത ആഗ്രഹിച്ച മാറ്റമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കഴിഞ്ഞ അഞ്ചു വർഷം അദ്ദേഹം നടത്തിയ ശക്തമായ ഇടപെടലുകളും ക്രിയാത്മകമായ നിലപാടുകളുമാണ് യു.ഡി.എഫിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചതെന്ന് ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അഴിമതിയില്ലാത്തതും സുതാര്യവുമായ ഭരണം കേരളത്തിന് നൽകാൻ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് സാധിക്കുമെന്നും നവകേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഈ പുതിയ നേതൃത്വം കരുത്തുപകരുമെന്നും ഐ.ഒ.സി കേരള ചാപ്റ്റർ ചെയർമാൻ സാക്ക് തോമസ് അഭിപ്രായപ്പെട്ടു. സ്ത്രീകളുടെയും സാധാരണക്കാരുടെയും വലിയ പിന്തുണ ഈ വിജയത്തിന്…

ഇറാന്റെ ആണവ പദ്ധതിയിലും ഹോർമുസ് കടലിടുക്കിലും യു എസും ചൈനയും ധാരണയിലെത്തി

ഒരു ഉന്നതതല യോഗത്തിൽ, ഇറാനെ എന്ത് വില കൊടുത്തും ആണവായുധങ്ങൾ സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് ഷി ജിൻപിംഗും ട്രംപും സമ്മതിച്ചു. വാഷിംഗ്ടണ്‍: വ്യാഴാഴ്ച ബീജിംഗിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇറാനെ ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് അമേരിക്കയും ചൈനയും സമ്മതിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനകൾ പ്രകാരം, വ്യാപാരം, ഫെന്റനൈൽ കടത്ത്, ഊർജ്ജ സുരക്ഷ, ഇറാൻ പ്രശ്നം എന്നിവയായിരുന്നു ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള പ്രധാന ചർച്ചാ വിഷയങ്ങൾ. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കും ടെഹ്‌റാനും ഇസ്രായേലും വാഷിംഗ്ടണും തമ്മിലുള്ള ദുർബലമായ വെടിനിർത്തലിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്കും ഇടയിൽ, ഇറാനെ ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് ഇരു രാജ്യങ്ങളും സമ്മതിച്ചതായി ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി‌എന്‍‌എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോർമുസ്…

36-ാമത് ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്റ് ഒരുക്കങ്ങൾ പൂർത്തിയായി. ഡാളസ് സ്‌ട്രൈക്കേഴ്‌സ് ആതിഥേയത്വം വഹിക്കും; മുൻതാരം അബ്ദുൾ റസാഖ് പങ്കെടുക്കും

ഡാലസ്: ഡാലസ് സ്ട്രൈക്കേഴ്‌സ് ആതിഥേയത്വം വഹിക്കുന്ന കേരള വോളിബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്കയുടെ 36-ാമത് ജിമ്മി ജോർജ്  മെമ്മോറിയൽ സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സുനിൽ വർഗീസിന്റെ നേതൃത്വത്തിലുള്ള ടൂർണമെന്റ് കമ്മിറ്റിയാണ് മെയ് 23, 24 തീയതികളിൽ ലൂയിസ്‌വിൽ സിറ്റിയിൽ അരങ്ങേറുന്ന ഈ വമ്പൻ കായികമേളയ്ക്ക് നേതൃത്വം നൽകുന്നത്. ലൂയിസ്‌വിൽ സിറ്റി മേയർ ടി.ജെ. ഗിൽമോർ മുഖ്യാതിഥിയായി പങ്കെടുത്ത് ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് നിർവഹിക്കും. ഇന്ത്യൻ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സഹതാരവും മുൻ ഇന്ത്യൻ അന്താരാഷ്ട്ര താരവുമായ അബ്ദുൾ റസാഖ് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഓപ്പൺ കാറ്റഗറി, 40 അപ്പ് വിഭാഗം, അണ്ടർ 18, ഗേൾസ് വിഭാഗം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 22 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ലൂയിസ്‌വില്ലിലെ മാക്…

അഭയാർത്ഥികളെ നാടുകടത്താൻ പുതിയ തലവനെ നിയമിച്ച് ട്രംപ് ഭരണകൂടം

വാഷിംഗ്‌ടൺ ഡി സി :അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള പദ്ധതികൾക്ക് നേതൃത്വം നൽകാൻ ഡേവിഡ് വെഞ്ചുറെല്ലയെ ഐ.സി.ഇ  ആക്ടിംഗ് ഡയറക്ടറായി നിയമിച്ചു. വിരമിക്കുന്ന ടോഡ് ലിയോൺസിന് പകരക്കാരനായാണ് വെഞ്ചുറെല്ല ചുമതലയേൽക്കുന്നത്. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മർക്‌വെയ്ൻ മള്ളിൻ ആണ് വെഞ്ചുറെല്ലയെ തിരഞ്ഞെടുത്തത്.  കുടിയേറ്റക്കാരെ തടവിലാക്കുന്നതിലൂടെ ലാഭം കൊയ്യുന്ന കോർപ്പറേറ്റുകളെ സഹായിക്കാനാണ് ഈ നിയമനമെന്ന് ഡെമോക്രാറ്റിക് പ്രതിനിധി ഡെലിയ റാമിറസ് ആരോപിച്ചു. മുൻഗാമിയായ ടോഡ് ലിയോൺസിന്റെ കീഴിൽ ഐ.സി.ഇ വൻതോതിലുള്ള റെയ്ഡുകളും നാടുകടത്തലും നടത്തിയിരുന്നു. മിനിയാപൊളിസിൽ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത സംഭവമടക്കം ഏജൻസിയെ വിവാദത്തിലാക്കിയിരുന്നു. വരാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ് വേദികളിലും മിഡ്‌ടേം തിരഞ്ഞെടുപ്പ് സമയത്ത് പോളിംഗ് സ്റ്റേഷനുകളിലും ഐ.സി.ഇ സാന്നിധ്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പൊതുജനമധ്യത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. അനധികൃത കുടിയേറ്റം തടയുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് ട്രംപ് സർക്കാരിന്റെ തീരുമാനം.