കേരളാ സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഓണാഘോഷം സെപ്തംബര്‍ 6 ശനിയാഴ്ച; മാണി സി. കാപ്പൻ എം‌എല്‍‌എ മുഖ്യാതിഥി

ന്യൂയോർക്ക്: ന്യൂയോർക്ക് ലോംഗ് ഐലന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കയിലെ ഏറ്റവും പുരാതന സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ 53-ാമത് ഓണാഘോഷം എൽമോണ്ടിലുള്ള സെന്റ് വിൻസെന്റ് ഡീപോൾ മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ (1500 DePaul Street, Elmont, NY 11003) സെപ്റ്റംബർ 6 ശനിയാഴ്ച രാവിലെ 10:30 മുതൽ ആരംഭിക്കും. പാലാ എം.എൽ.എ. മാണി സി. കാപ്പനാണ്‌ ഈ വർഷത്തെ മുഖ്യാതിഥി. വേദ പണ്ഡിതനായ രാജീവ് ഭാസ്കർ ഓണസന്ദേശം നൽകും. താലപ്പൊലിയുടെയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ മാവേലിത്തമ്പുരാൻറെ എഴുന്നള്ളത്തോടെയാണ് ഓണാഘോഷങ്ങൾക്ക് തുടക്കമാകുന്നത്. നിറപറയും, നിലവിളക്കും, ഓണപ്പൂക്കളവും, തിരുവാതിര, സംഘ നൃത്തം, മോഹിനിയാട്ടം, സംഗീത പരിപാടികൾ എന്നിവയും, ഫോട്ടോബൂത്ത്, കാഞ്ചീപുരം, ബനാറസ്, കേരളാ സെറ്റ് സാരികൾ, ബ്രൈഡൽ കളക്ഷൻസ്, ആഭരണ സെറ്റുകൾ തുടങ്ങിയവയുടെ വില്പന ബൂത്ത് എന്നിങ്ങനെ വിവിധ ക്രമീകരണങ്ങളാണ് ഓണാഘോഷം കൊഴുപ്പിക്കുവാനായി സംഘാടകർ ക്രമീകരിക്കുന്നത്..…

സാറാമ്മ അലക്സാണ്ടറുടെ സംസ്കാരം നാളെ

ഡാലസ്: ചെങ്ങന്നൂർ അങ്ങാടിക്കൽ പടവുപുരക്കൽ പരേതനായ പി.സി.അലക്സാണ്ടറിൻ്റെ ഭാര്യ സാറാമ്മ അലക്സാണ്ടറിന്റെ (94) സംസ്കാര ശുശ്രൂഷ നാളെ (വ്യാഴം) വൈകിട്ട് 3 മണിക്ക് ചെങ്ങന്നൂർ തിട്ടമ്മേൽ മാർത്തോമ്മാ ദേവാലയത്തിൽ. പരേത തുമ്പമൺ വടക്കേടത്ത് മാമ്പിലാലിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾക്ക് മാർത്തോമ്മാ സഭയുടെ ചെങ്ങന്നൂർ- മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കളായ ചെറിയാൻ അലക്സാണ്ടർ, വർഗ്ഗീസ് അലക്സാണ്ടർ (ഇരുവരും ഡാലസ്), ഡോ.തോമസ് അലക്സാണ്ടർ (അയർലൻ്റ് ) എന്നിവരാണ് മക്കൾ. മരുമക്കൾ: ലൈല അലക്സാണ്ടർ, സൂസൻ അലക്സാണ്ടർ, ഡോ.സാലി തോമസ്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റി , കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തുടങ്ങിയവർ അനുശോചനം അറിയിച്ചു.

“മാധ്യമ പ്രവർത്തനം ഇങ്ങനെ ആയാൽ എങ്ങനെ”: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് സംഘടിപ്പിക്കുന്ന മാധ്യമ സംവാദം സെപ്റ്റംബർ 14നു

ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് (IPCNT) സെപ്റ്റംബർ 14 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗാർലൻഡിലെ കേരള അസോസിയേഷൻ ഹാളിൽ വെച്ച് ഒരു മാധ്യമ സംവാദം സംഘടിപ്പിക്കുന്നു.പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ‘മാധ്യമപ്രവർത്തനം ഇങ്ങനെ ആയാൽ എങ്ങനെ’ എന്നതാണ് സംവാദ വിഷയം. പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ ജോസഫ് നമ്പിമഠം പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും. തത്വമസി അവാർഡ് ജേതാവായ അദ്ദേഹത്തെ ചടങ്ങിൽ ആദരിക്കും. കേരള അസോസിയേഷൻ ഓഫ് ഡാലസ് ലൈബ്രേറിയൻ, കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ്, ലാന പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള നമ്പിമഠം അമേരിക്കൻ മലയാളികൾക്ക് സുപരിചിതനാണ്. പ്രമുഖ സാംസ്കാരിക സംഘടന നേതാക്കൾ സംവാദത്തിൽ പങ്കെടുക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: അനശ്വർ…

ബോസ്റ്റൺ മേയർ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികൾ കമ്മ്യൂണിറ്റി ഫോറത്തിൽ പങ്കെടുത്തു

ബോസ്റ്റൺ – പ്രൈമറി തിരഞ്ഞെടുപ്പ് ഒരാഴ്ച മാത്രം അകലെ നിൽക്കെ, ബോസ്റ്റണിലെ ഡെമോക്രാറ്റിക് മേയർ സ്ഥാനാർത്ഥികൾ ചൊവ്വാഴ്ച വൈകുന്നേരം വോട്ടർമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ഒരു ഫോറത്തിൽ പങ്കെടുത്തു. ജമൈക്ക പ്ലെയിനിലെ ബെഥേൽ എഎംഇ ചർച്ചിൽ നടന്ന ഫോറത്തിൽ കുടിയേറ്റം, ഭവനം, മാഡിസൺ പാർക്ക് സ്കൂൾ എന്നിവയായിരുന്നു പ്രധാന ചർച്ചാ വിഷയങ്ങൾ. ബോസ്റ്റൺ മേയർ മിഷേൽ വു, വോട്ടർമാർക്ക് താൻ എന്നും പിന്തുണ നൽകുമെന്ന് പറഞ്ഞു. ഡൊണാൾഡ് ട്രംപിനെതിരെ നിലകൊള്ളുന്നതിൽ താൻ മേയറുമായി യോജിക്കുന്നുണ്ടെങ്കിലും, ബോസ്റ്റണിലെ താമസക്കാരുടെ ആവശ്യങ്ങൾക്കാണ് തൻ്റെ മുൻഗണനയെന്ന് ചലഞ്ചർ ജോഷ് ക്രാഫ്റ്റ് പറഞ്ഞു. ട്രംപ് ഭരണകൂടത്തിനെതിരായ വുവിൻ്റെ നിലപാടിനെ കമ്മ്യൂണിറ്റി അഡ്വക്കേറ്റ് ഡൊമിംഗോസ് ഡിറോസ വിമർശിച്ചു. മേയറായാൽ ഫെഡറൽ ഗവൺമെൻ്റുമായി ചർച്ച ചെയ്ത് മാനുഷികമായ ഒരു പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. നാടുകടത്തൽ ഭീഷണി നേരിടുന്ന കുടുംബങ്ങൾക്ക് കൂടുതൽ സഹായം നൽകുന്നതിനും, മാഡിസൺ…

റോക്ക്‌ലാന്റ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിന്റെ 11-ാമത് 5കെ ഓട്ടവും നടത്തവും നവംബർ 1-ാം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക്

സഫേൺ (ന്യൂയോർക്ക്): റോക്ക്‌ലാന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ 11-ാമത് 5കെ ഓട്ടം/നടത്തം നവംബർ 1-ാം തീയതി ശനിയാഴ്ച റോക്ക്‌ലാന്റ് ലേക്ക് സ്റ്റേറ്റ് പാർക്കിൽ വെച്ച് നടത്തുന്നു. രാവിലെ 8 മണിക്ക് പാര്‍ക്കിന്റെ കോങ്കേഴ്സ് സൈഡിലുള്ള പാർക്കിംഗ് ലോട്ട് ഒന്നിന്റെ സമീപത്തു വച്ചാണ് പ്രോഗ്രാം തുടങ്ങുന്നത്. (GPS: 299 റോക്‌ലന്‍ഡ് ലേക് റോഡ്, വാലി കോട്ടേജ്, ന്യൂയോര്‍ക്ക് 10989 – Near Parking Lot #1). ഇടവക വികാരി ഫാ. ഡോ. രാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഇടവകയിലെ യുവജനങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന 5കെ ഓട്ടത്തിനും നടത്തത്തിനും എല്ലാ വിഭാഗം ആളുകളിൽ നിന്നും ലഭിച്ചുവരുന്ന വൻ പിന്തുണ ഈ വർഷവും അഭ്യർത്ഥിക്കുന്നു. ഈ പരിപാടിയില്‍ നിന്ന് ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഫീ അടക്കമുള്ള മുഴുവന്‍ സംഭാവനകളും അതാത് വര്‍ഷങ്ങളില്‍ തിരഞ്ഞെടുക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് നല്‍കുന്നത്. അമേരിക്കയില്‍ പ്രവർത്തിക്കുന്ന…

സെനറ്റർ കോറി ബുക്കർ അലക്സിസ് ലൂയിസുമായി വിവാഹനിശ്ചയം പ്രഖ്യാപിച്ചു

വാഷിംഗ്‌ടൺ :ന്യൂജേഴ്‌സിയിൽ നിന്നുള്ള .ഡെമോക്രാറ്റിക് നിയമസഭാംഗം, കോറി ബുക്കർ 56,അലക്സിസ് ലൂയിസുമായി വിവാഹനിശ്ചയം പ്രഖ്യാപിച്ചു സെപ്റ്റംബർ 2 ചൊവ്വാഴ്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് അദ്ദേഹം സന്തോഷവാർത്ത പങ്കുവെച്ചത് “അലക്സിസ് എൻ്റെ ജീവിതത്തിലെ അപ്രതീക്ഷിതമായ അനുഗ്രഹങ്ങളിൽ ഒന്നാണ്,” അദ്ദേഹം കുറിച്ചു. തൻ്റെ ആന്തരിക ജീവിതത്തെ മെച്ചപ്പെടുത്താനും സ്നേഹിക്കുന്ന ഒരാളോടൊപ്പം ഒരു വീട് കെട്ടിപ്പടുക്കുന്നതിൻ്റെ സന്തോഷം കണ്ടെത്താനും അവൾ തന്നെ സഹായിച്ചെന്നും ബുക്കർ വ്യക്തമാക്കി. അലക്സിസ് ലൂയിസുമായുള്ള പ്രണയം ബുക്കർ കഴിഞ്ഞ മാസമാണ് സ്ഥിരീകരിച്ചത്. നടി റൊസാരിയോ ഡോസനുമായി മൂന്ന് വർഷം മുമ്പ് വേർപിരിഞ്ഞതിന് ശേഷമാണ് അദ്ദേഹം പുതിയ ബന്ധം വെളിപ്പെടുത്തിയത്. വാഷിംഗ്ടണിലാണ് ഇരുവരും ഒരുമിച്ച് താമസിക്കുന്നത്.

പമ്പ എ.ഐ സെമിനാര്‍ സംഘടിപ്പിക്കുന്നു

ഫിലഡല്‍ഫിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി) എന്ന വിഷയത്തെ കുറിച്ച് വിജ്ഞാനം നല്‍കുന്ന സെമിനാറും ചര്‍ച്ച ക്ലാസ്സും പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 13 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2:00 മുതല്‍ 4:00 വരെയുളള സമയത്ത് പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ (9726 ബസ്സല്‍റ്റന്‍ അവന്യൂ യുണിറ്റ് 1) ലാണ് സെമിനാര്‍ നടക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയിലെ ഏറ്റവും നൂതന സംവിധാനമായ നിര്‍മ്മിത ബുദ്ധി എന്താണ,് അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു, അനുദിന ജീവിതത്തില്‍ എ.ഐ കൊണ്ടുള്ള പ്രയോജനങ്ങള്‍, ഈ സാങ്കേതിക വിദ്യ ഉത്തരവാദിത്ത്വത്തോടെ എങ്ങനെ ഉപയോഗിക്കാം, ഇതില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍, എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കാന്‍ പ്രാപ്തരായവര്‍ നയിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ ഏവരെയും ക്ഷണിക്കുന്നു. ഡോ. ഈപ്പന്‍ ഡാനിയേല്‍, മോഡി ജേക്കബ്, ഡേവിഡ് ഫിലിപ്പ് എന്നിവരാണ് സെമിനാറില്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ പണിക്കര്‍…

എൻ.എസ്.എസ്.ഓഫ് ഹഡ്സൺ‌വാലി, ന്യൂയോർക്കിന്റെ ഓണാഘോഷം വർണാഭമായി

ന്യൂയോർക്ക്: റോക്ക്‌ലാൻഡ് കൗണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹഡ്സൺ‌വാലി റീജിയണിലെ നായർ സർവീസ് സൊസൈറ്റിയുടെ ഓണാഘോഷം 2025 ഓഗസ്റ്റ് 31 ഞായറാഴ്ച ഓറഞ്ച്ബർഗിലുള്ള ‘സിത്താർ’പാലസ്സിൽ വച്ച് ആഘോഷിക്കുകയുണ്ടായി. സെക്രട്ടറി പത്മാവതി നായർ ആമുഖ പ്രഭാഷണം നടത്തി. പ്രഥമ വനിത ജഗദമ്മ നായർ, മുഖ്യാതിഥി KHNA ജനറൽ സെക്രട്ടറി സിനു നായർ, KHNA Ethics Committee Member സുധാ കർത്താ, സംഘടനയുടെ രക്ഷാധികാരി ഡോ. പി.ജി. നായർ, സെക്രട്ടറി പത്മാവതി നായർ, ട്രഷറർ കൃഷ്ണകുമാർ, പ്രസിഡന്റ് ജി.കെ.നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. രാധാമണി. നായർ പ്രാർത്ഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ് ജി.കെ.നായർ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, സ്കോളർഷിപ്പ് വിതരണം എന്നിങ്ങനെ കഴിഞ്ഞ വർഷങ്ങളിൽ ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് സ്വാഗത പ്രസംഗം നടത്തി. മുഖ്യാതിഥി സിനു നായർ ഫ്ലോറിഡയിൽ വച്ചു നടക്കുന്ന അടുത്ത KHNA…

‘ട്രംപ് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയാലും ഇന്ത്യ പിന്നോട്ട് പോകില്ല’: ട്രം‌പിനെ പിടിച്ചുലച്ച് ബ്രിട്ടന്റെ മുൻ വിദേശകാര്യ മന്ത്രി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതിനെതിരെ ലോകമെമ്പാടും വിമർശനം ഉയരുകയാണ്. അതേസമയം, മുൻ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി വില്യം ഹേഗിന്റെ പുതിയ പ്രസ്താവന കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. “ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രവും നാഗരികതയുമാണ്, അതിൽ അവർ അഭിമാനിക്കുന്നു. എല്ലാ രാജ്യങ്ങളും അത് മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങൾ ഇന്ത്യയോട് അതിനനുസരിച്ച് പെരുമാറേണ്ടിവരും. നിങ്ങൾ ഇന്ത്യയിൽ താരിഫ് ചുമത്തുകയാണെങ്കിൽ, അവര്‍ പിന്നോട്ട് പോകില്ല, മറിച്ച് മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങും,” ഒരു മാധ്യമ പോഡ്‌കാസ്റ്റിനിടെ വില്യം ഹേഗ് പറഞ്ഞു. അതോടൊപ്പം, “അമേരിക്ക പാക്കിസ്താനുമായി ഇടപെടുന്ന രീതി ഇന്ത്യ ഒരിക്കലും സഹിക്കില്ല” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹേഗിന്റെ പ്രസ്താവന ഇന്ത്യയുടെ സാമ്പത്തിക നയങ്ങളിലേക്കും ആഗോള നിലപാടിലേക്കും വീണ്ടും ശ്രദ്ധ ആകർഷിച്ചു. ഇന്ത്യ എപ്പോഴും അതിന്റെ സ്വാതന്ത്ര്യത്തിനും ദേശീയ താൽപ്പര്യങ്ങൾക്കുമാണ് മുൻഗണന നൽകിയിട്ടുള്ളത്, ഏകപക്ഷീയമായ…

മരുന്നുകൾക്ക് 200% തീരുവ ചുമത്താൻ പദ്ധതിയിടുന്ന ട്രം‌പ് അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെ ഐസിയുവിലേക്ക് അയക്കുമെന്ന് വിദഗ്ധര്‍

വാഷിംഗ്ടണ്‍: ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 200% വരെ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഇത് നടപ്പിലാക്കിയാൽ മരുന്നുകളുടെ വില വർദ്ധിക്കുമെന്നും അമേരിക്കയിൽ മരുന്നുകളുടെ ക്ഷാമം ഉണ്ടാകുമെന്നും വിദഗ്ദ്ധർ പറയുന്നു. ഇത് പ്രത്യേകിച്ച് ജനറിക് മരുന്നുകളെ ബാധിക്കും, ഇതുമൂലം താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളും പ്രായമായ രോഗികളും പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. അമേരിക്കൻ വിപണിയിലേക്ക് വിലകുറഞ്ഞ ജനറിക് മരുന്നുകളുടെ വലിയൊരു ഭാഗം ഇന്ത്യയാണ് നൽകുന്നത്. കൂടാതെ, യുഎസ് ഭരണകൂടവും ഇതിനെ ആശ്രയിക്കുന്നു. എന്നാൽ, ഈ നയം ദീർഘകാലം നിലനിൽക്കുകയാണെങ്കിൽ, അതിന്റെ ആഘാതം രോഗികളിലും, ഔഷധ കമ്പനികളിലും, മുഴുവൻ വിതരണ ശൃംഖലയിലും കാണപ്പെടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ട്രം‌പിന് ഇന്ത്യയോടുള്ള സമീപകാല അഭിപ്രായ വ്യത്യാസമാണോ അദ്ദേഹത്തെ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 1962 ലെ വ്യാപാര വികസന നിയമത്തിലെ സെക്‌ഷന്‍ 232 പ്രകാരം ദേശീയ സുരക്ഷയെ ഉദ്ധരിച്ചുകൊണ്ടാണ്…