ടാമ്പാ: മലയാളി അസ്സോസിയേഷന് ഓഫ് ടാമ്പാ (MAT) യുടെ ഈ വര്‍ഷത്തെ ഓണം നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി പ്രൗഢഗംഭീരമായി ആഘോഷിച്ചു. മാര്ട്ടിന് കേറ്ററേഴ്സ് തയ്യാറാക്കിയ തനി നാടന്‍ രുചിയോടെയുള്ള ഓണസദ്യയോടു കൂടി രാവിലെ പതിനൊന്നു മണിയോടെ ക്നാനായ കമ്യൂണിറ്റി സെന്ററില്‍ ആഘോഷങ്ങള്‍ക്കു തുടക്കമായി. തുടര്‍ന്ന് താലപ്പൊലിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടുകൂടി മാവേലിത്തമ്പുരാനെ വേദിയിലേക്ക് ആനയിച്ചു. മാസ്റ്റര്‍ ഓഫ് സെറിമൊണീസ് ജോമോന് തെക്കേതോട്ടിയിലിന്റെ ആമുഖ പ്രസംഗത്തിനുശേഷം ശ്രീവികാ ദീപക് അമേരിക്കന്‍ ദേശീയ ഗാനവും ഷീ മാറ്റ് ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു. തുടര്‍ന്ന് മാവേലിമന്നന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് ജോണ്‍ കല്ലോലിക്കല്‍, മാറ്റ് ഭാരവാഹികള്‍, വന്ദ്യ പുരോഹിതന്മാര്, ബിജു തോണിക്കടവില്‍ (ഫോമാ), ജോമോന് ആന്റണി (ആര്‍വിപി സണ്‍ഷൈന്‍ റീജിയന്), രാജീവ് കുമാരന് (ഫൊക്കാന), ലിന്റോ ജോളി (ആര്‍വിപി ഫ്ളോറിഡ), സ്പോണ്‍സര്‍മാരായ മാത്യു മുണ്ടിയാങ്കല്‍, സാബു ലൂക്കോസ് എന്നിവര്‍ ചേര്‍ന്ന് വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തില്‍…
Category: AMERICA
ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു (IPTF 2025) വിജയകരമയ സമാപനം
കൊപ്പേൽ, മക്കാലൻ ഇടവകകൾ വീണ്ടും ചാമ്പ്യരായി; റീജണിലെ വലിയ സീറോ മലബാർ കൂട്ടായ്മ. ടെക്സാസ് (പേർലാൻഡ്) : ടെക്സാസ് – ഒക്കലഹോമ റീജണിലെ എട്ടാമത് സീറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു (IPTF 2025) ഹൂസ്റ്റണിലെ പേർലാന്റിൽ തിരശീല വീണു. പേർലാൻഡ് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ജൂലൈ 1 മുതൽ 3 വരെ തീയതികളിൽ ആയിരുന്നു ടാലന്റ് ഫെസ്റ്റ്. ഡിവിഷൻ ‘എ’ വിഭാഗത്തിൽ 146 പോയിന്റുകൾ നേടി കൊപ്പേൽ സെന്റ്. അൽഫോൻസാ സീറോ മലബാർ പാരീഷ് ഓവറോൾ ചാമ്പ്യരായി. ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ, ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ എന്നീ പാരീഷുകൾ 84, 79 പോയിന്റുകൾ നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഡിവിഷൻ ‘ബി’ യിൽ ഡിവൈൻ മേഴ്സി മക്കാലൻ, സെന്റ് മറിയം ത്രേസ്യാ മിഷൻ നോർത്ത്…
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്ക സന്ദർശിച്ചേക്കും; ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്താന്‍ സാധ്യത
അടുത്ത മാസം യുഎൻജിഎയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിച്ചേക്കും. ഈ സന്ദര്‍ശനത്തില്‍ വ്യാപാര, നയതന്ത്ര വിഷയങ്ങളിൽ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള താരിഫ് തർക്കങ്ങൾ, റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ, വ്യാപാര കരാറിലെ സ്തംഭനാവസ്ഥ എന്നിവയായിരിക്കും പ്രധാന ചർച്ചാ വിഷയങ്ങൾ. ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (UNGA) പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുഎസ് സന്ദർശിച്ചേക്കും. അദ്ദേഹം പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ഇന്ത്യ-യുഎസ് വ്യാപാര സംഘർഷങ്ങൾ പരിഹരിക്കുന്നതിലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും ചര്‍ച്ചയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. സെപ്റ്റംബറിലാണ് ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലി ഉച്ചകോടി നടക്കുക. സെപ്റ്റംബർ 23 ന് ആരംഭിക്കുന്ന ആഴ്ചയിൽ ആഗോള നേതാക്കൾ ന്യൂയോര്‍ക്കിലെത്തും. ട്രംപിന് പുറമെ, ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായും മറ്റ് നേതാക്കളുമായും മോദിക്ക് ഉന്നതതല…
മദ്യപാനവും മലയാളി പങ്കാളികളുടെ നിശ്ശബ്ദ ദുരിതങ്ങളും: തോമസ് ഐപ്പ്
അമേരിക്കൻ ഐക്യനാടുകളിലെ നിരവധി മലയാളി കുടുംബങ്ങൾ അമേരിക്കൻ സ്വപ്നത്തിന്റെ മികച്ച പതിപ്പ് വിജയകരമായി കെട്ടിപ്പടുത്തു. നമ്മുടെ ആഴത്തിൽ വേരൂന്നിയ കേരളീയ, ഭാരതീയ പൈതൃകം നമ്മെ കഠിനാധ്വാനികളും, ശക്തമായ കുടുംബബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നവരും, സമൂഹത്തോട് അചഞ്ചലമായ പ്രതിബദ്ധതയുള്ളവരുമാക്കി. 1970-കളിൽ കുടിയേറിയ ആദ്യ തലമുറ, വിശ്വാസാധിഷ്ഠിത സമൂഹങ്ങളും, പള്ളികളും, അമ്പലങ്ങളും, സാംസ്കാരിക സംഘടനകളും സ്ഥാപിച്ചുകൊണ്ട് ശക്തമായ ഒരു അടിത്തറ പാകി. ഇത് അഭിമാനവും വിജയകരവുമായ ഒരു രണ്ടാം തലമുറയുടെ ഉയർച്ചയ്ക്ക് കാരണമായി. എന്നാൽ, ഈ വിജയങ്ങൾക്കിടയിൽ, നമ്മുടെ കുടുംബങ്ങളിൽ മദ്യപാനം എന്ന അപകടകരമായ ഒരു പ്രവണത നിശ്ശബ്ദമായി വേരുറപ്പിക്കുന്നുണ്ട്. പല സമൂഹങ്ങളിലും, പ്രത്യേകിച്ച് മലയാളികൾക്കിടയിൽ, മദ്യം ഒരു പദവിയുടെ ചിഹ്നമായി കണക്കാക്കപ്പെടുന്നു. വിലയേറിയ ബ്രാൻഡുകളും കൂട്ടുകാരുമായുള്ള മദ്യപാനവും ഇന്ന് ഒരു ഫാഷനായി മാറിയിരിക്കുന്നു. പലർക്കും മിതമായി മദ്യപിക്കാൻ കഴിയുമെങ്കിലും, ആവശ്യത്തിലധികം പേർ മദ്യത്തിന്റെ ദുരുപയോഗത്തിൽ അകപ്പെട്ട് തങ്ങളുടെ കുടുംബങ്ങളെയും ഭാവിയെയും അപകടത്തിലാക്കുന്നു.…
ആവേശ ഗാലറികളെ ത്രസിപ്പിച്ച് കോട്ടയം ബ്രദേഴ്സ് കാനഡ, ടിസാക്ക് അന്താരാഷ്ട്ര വടംവലി ചാമ്പ്യന്‍സ്; ഗ്ലാഡിയേറ്റേഴ്സ് കാനഡ റണ്ണേഴ്സ് അപ്പ്
ഹൂസ്റ്റണ്‍: ആവേശത്തിമിര്‍പ്പിന്റെ പോര്‍ക്കളത്തില്‍ കാരിരുമ്പിന്റെ കരുത്തുമായി കാലുറപ്പിച്ച് കമ്പക്കയറില്‍ സിംഹഗര്‍ജനത്തോടെ ആഞ്ഞുവലിച്ച് ആയിരങ്ങളുടെ ആവേശമായിമാറിയ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ, ടെക്സസ് ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബ്ബിന്റെ (ടിസാക്ക്) അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ ചാമ്പ്യന്മാരായി. മെയ്ക്കരുത്തും മനക്കരുത്തും സ്വന്തമാക്കിയ ഗ്ലാഡിയേറ്റേഴ്സ് കാനഡ റണ്ണറപ്പായി ട്രോഫി ഉയര്‍ത്തി. കായികശേഷി പരീക്ഷിച്ച് ഗാലക്സി ഡബ്ളിന്‍ അയര്‍ലന്‍ഡ് മൂന്നാം സ്ഥാനക്കാരുടെ കപ്പെടുത്തു. ന്യൂയോര്‍ക്ക് കിങ്സാണ് നാലാം സ്ഥാനത്തെത്തിയ ത്. ഓഗസ്റ്റ് 9-ാം തീയതി ശനിയാഴ്ച രാവിലെ രാവിലെ മുതല്‍ വൈകുന്നേരം 10 മണി വരെ ഫോര്‍ട്ബെന്‍ഡ് കൗണ്ടി എപ്പിസെന്ററിലായിരുന്നു മല്ലന്മാര് ചേരിതിരിഞ്ഞ് ചുവടുറപ്പിച്ച് താളത്തിനൊത്ത് കയറില്‍ പിടിമുറുക്കിയ വടംവലിയുടെ പെരുംപോരാട്ടം അരങ്ങേറിയത്. ഏതാണ്ട് ആറായിരത്തിലധികം കാണികള്‍ സാക്ഷ്യം വഹിച്ച ടിസാക്കിന്റെ ഈ നാലാം സീസണ് മല്‍സരം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ കായികാഭിനിവേശത്തിന്റെ വേറിട്ട ചരിത്രമെഴുതി. എരിയുന്ന കനലില്‍ കാരിരുമ്പിട്ട് വെട്ടി…
ഐ. ഒ. സി. പെൻസിൽവാനിയ ചാപ്റ്റർ – ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു പന്തളം ബാലൻ നയിക്കുന്ന ഗാനസന്ധ്യ
ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പെൻസിൽവാനിയ ഘടകം നടത്തുന്ന 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പ്രശസ്ത സിനിമ പിന്നണി ഗായകർ പന്തളം ബാലൻ അവതരിപ്പിക്കുന്ന ഗാനസന്ധ്യ അരങ്ങേറും. നിരവധി മലയാള സിനിമകളിൽ പിന്നണി ഗാനം ആലപിച്ചിട്ടുള്ള പന്തളം ബാലൻ ദേവരാജൻ മാസ്റ്റർ അവാർഡ്, ബ്രഹ്മാനന്ദൻ പുരസ്ക്കാരം, വയലാർ പുരസ്ക്കാരം, ലൈഫ് ടൈം അചീവ്മെന്റ് അവാർഡ് എന്നിവക്ക് പുറമെ എണ്ണായിരം ഗാനമേള വേദി തികച്ചതിനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദരവും നേടിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു പ്രശസ്ത സിനിമ, ടി വി പിന്നണി പ്രവർത്തകനും, സ്ക്രിപ്റ്റ് റൈറ്ററും സ്റ്റാൻഡ് അപ് കൊമേഡിയനും, കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് നേതൃത്വം നൽകുന്ന കലാ പ്രകടനങ്ങൾ പരിപാടിക്ക് മാറ്റു കൂട്ടും. കോമഡി ഷോ, നൃത്തരൂപങ്ങൾ, ചെണ്ടമേളം, ഉൾപ്പെടെ മികച്ച കലാപ്രകടങ്ങളാണ് ഐ. ഒ. സി. പെൻസിൽവാനിയ ചാപ്റ്റർ…
ലോസ് ഏഞ്ചല്‍സില്‍ 70 വയസ്സുള്ള സിഖ് വൃദ്ധനെ ക്രൂരമായി മർദ്ദിച്ചു; വിദ്വേഷ കുറ്റമല്ലെന്ന് പോലീസ്
ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചൽസിൽ 70 വയസ്സുള്ള സിഖ് വൃദ്ധന് ഹർപാൽ സിംഗിന് ക്രൂര മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റു. നോർത്ത് ഹോളിവുഡിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപമാണ് സംഭവം. ഗുരുതരാവസ്ഥയിലായ സിംഗിന് ഇതുവരെ മൂന്ന് ശസ്ത്രക്രിയകൾ നടത്തി. സിഖ് സമൂഹം കൂടുതൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പോലീസ് ഇത് ഒരു വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കുന്നില്ല. തിങ്കളാഴ്ച നടന്ന ഈ സംഭവം സിഖ് സമൂഹത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ദൈനംദിന നടത്തത്തിനായി പുറത്തുപോയ 70 കാരനായ ഹർപാൽ സിംഗിനെയാണ് ഒരു അജ്ഞാതൻ ഗോൾഫ് ബാറ്റുകൊണ്ട് ആക്രമിച്ചത്. ആക്രമണത്തിന്റെ തീവ്രതയിൽ അദ്ദേഹം രക്തത്തിൽ കുളിച്ച് ബോധരഹിതനായി റോഡിൽ വീണു. ഈ ആക്രമണത്തിന് ശേഷം മുഴുവൻ സമൂഹവും പരിഭ്രാന്തിയിലായി. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഹർപാൽ സിംഗ് പതിവുപോലെ ഗുരുദ്വാരയ്ക്ക് സമീപം നടക്കുമ്പോഴാണ് സംഭവം നടന്നതെന്നാണ് വിവരം. പോലീസ്…
ഒരു തീവണ്ടി യാത്ര (കവിത): റമീഹ സി
മണ്ണും മലയും പാടവും പുഴകളും ഇലകളും മരങ്ങളും മയങ്ങുമീ രാത്രിയിൽ ഞാൻ ഒരു തീവണ്ടി യാത്രയിൽ….. ഇരുളടഞ്ഞ വഴികളിലെ നിശ്ശബ്ദതയെ ഭേദിച്ചു കൂകിയോടുന്ന ഈ വണ്ടിയിൽ ഞാൻ ഇരിക്കവേ… അങ്ങു ദൂരെ അംബര മുറ്റത്ത് ഉദിച്ചിരിക്കുന്ന അംബിളി മാമന്റെ നനുത്ത നിലാ വെളിച്ചമെനിക്ക് കൂട്ടായിരുന്നു… എങ്ങു നിന്നോ എന്നിലേക്കു ഓടിയടുക്കുന്ന ഇളം കാറ്റുമുണ്ടായിരുന്നു കൂട്ടിനു…… നീല നിലാവെളിച്ചത്തിൽ, കണ്ടു ഞാൻ അവളെ മണവാട്ടിയെ പോൽ തല കുനിച്ച് നാണിച്ചു ഒരില പോലുമനക്കാതെ രാത്രിയുടെ നിറവിൽ മയങ്ങുന്ന മരങ്ങളെ… കണ്ടു ഞാൻ അവളെ ഇളം കാറ്റിലിളകുന്ന ഓളങൾ അല തല്ലും നദീ തടങളെ…. കണ്ടു ഞാൻ അവളെ കന്നി കൊയ്ത്തിനായ് അണിഞ്ഞൊരുങ്ങിയ നെൽ പാടങ്ങളെ…. നിലാ വെയിലുമ്മ വെച്ച ഭൂമി മണവാട്ടിയെ…. പാട വരമ്പുകൾക്കപ്പുറം ചില വീടുകളിൽ ഇനിയുമണയാതെ എരിയുന്ന വെളിച്ചങ്ങള്‍ ആരെയൊക്കെയോ പ്രതീക്ഷിച്ചിരിക്കുന്നതാവാം അങ്ങനെ അങ്ങനെ ഒരായിരം…
ലഹരിക്കെതിരെയുള്ള പോരാട്ടം: രമേശ് ചെന്നിത്തലയുടെ വാക്കത്തോണിൽ പങ്കാളികളായി യു കെയിലെ ഐ ഓ സി പ്രവർത്തകരും
ആലപ്പുഴ: സമൂഹത്തെ മുഴുവൻ ഒന്നാകെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ വൻ ജനകീയ മുന്നേറ്റം ഒരുക്കിക്കൊണ്ട് ശ്രീ. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രൗഡ് കേരളയുടെ ആറാമത് വാക്ക് എഗൻസ്റ്റ് ഡ്രഗ്സ് – ലഹരിക്കെതിരെ സമൂഹ നടത്തം – വാക്കത്തോൺ പരിപാടി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപത്ത് നിന്നും ആരംഭിച്ച വിജയ് പാർക്കിൽ അവസാനിച്ച വാക്കത്തോണിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ പങ്കാളിതമാണ് ലഭിച്ചത്. എ ഐ സി സി സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി മുഖ്യാതിഥിയായി പങ്കെടുത്തു. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ലഹരി വിരുദ്ധ സന്ദേശം നൽകി. ജാഥ ക്യാപ്റ്റൻ രമേശ് ചെന്നിത്തല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആലപ്പുഴ രൂപതാ പിതാവ് ജെയിംസ് റാഫേൽ ആനപ്പറമ്പിൽ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.…
ഇന്ത്യയ്ക്ക് 50% തീരുവ ചുമത്തിയതിനാൽ റഷ്യയുടെ സമ്പദ്വ്യവസ്ഥ തകർന്നു: ട്രംപ്
വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കുമേൽ യുഎസ് ചുമത്തിയ തീരുവകൾ റഷ്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യയെ റഷ്യയുടെ പ്രധാന എണ്ണ വാങ്ങുന്ന രാജ്യമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. റഷ്യയുടെ സാമ്പത്തിക സ്ഥിതി “വളരെ അസ്വസ്ഥത ഉളവാക്കുന്ന”താണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച അലാസ്കയിൽ വെച്ച് ഉക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചർച്ചകള്‍ നടത്താന്‍ ട്രംപും പുടിനും കൂടിക്കാഴ്ച നടത്തും. വരാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുമ്പ് റഷ്യയെയും ഇന്ത്യയെയും കുറിച്ച് തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ, റഷ്യയുടെ സമ്പദ്വ്യവസ്ഥ ഇപ്പോൾ നല്ല നിലയിലല്ലെന്നും, യു എസ് ഇന്ത്യയ്ക്കു മേല്‍ ചുമത്തിയ താരിഫ് കാരണം വലിയ തിരിച്ചടി നേരിടുകയാണെന്നും ട്രംപ് പറഞ്ഞു. റഷ്യയുടെ “ഏറ്റവും വലിയ അല്ലെങ്കിൽ രണ്ടാമത്തെ വലിയ” എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ പോലുള്ള ഒരു രാജ്യത്തോട് റഷ്യയിൽ നിന്ന് എണ്ണ…
