ഡാളസ്: ഡാളസ്സിൽ നിന്നുള്ള പ്രവാസിയും കേരള കോൺഗ്രസ്സ് (എം) സംസ്ഥാന കോ-ഓർഡിനേറ്ററും സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായ:ഡോ.മാത്യൂസ് കെ. ലൂക്കോസ് മന്നിയോട്ട് കേരള ഗവൺമെന്റ് NRI കമ്മീഷൻ അംഗമായി ചുമതലയേറ്റു പുനസംഘടിപ്പിച്ച ആറംഗ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിൽ ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് ചെയർപേഴ്സണായുളള കമ്മീഷനിൽ പി.എം ജാബിർ, ഡോ. മാത്യൂസ് കെ ലൂക്കോസ്, എം.എം നയീം, ജോസഫ് ദേവസ്സ്യ പൊൻമാങ്കൽ, എൻ.ആർ.ഐ (കെ) കമ്മീഷൻ സെക്രട്ടറി (ജയറാം കുമാർ ആർ) എന്നിവരാണ് അംഗങ്ങൾ. ചെയർപേഴ്സൺ ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് 2021 മുതൽ 2025ഫെബ്രുവരി വരെ കേരള ഹൈക്കോടതി ജസ്റ്റിസായിരുന്നു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്. ഡോ. മാത്യൂസ് കെ. ലൂക്കോസ് മന്നിയോട്ട് അന്താരാഷ്ട്ര മോട്ടിവേഷണൽ സ്പീക്കർ, സൈക്കോളജിസ്റ്റ്, പ്രശസ്ത കോഫി വിത്ത് ലൂക്ക് ടോക് ഷോ പ്രൊഡ്യൂസർ, മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, പബ്ലിഷർ, കേരള ട്രിബ്യൂൺ…
Category: AMERICA
റഷ്യയുമായി അവസാന പോരാട്ടത്തിന് തയ്യാറെടുത്ത് യു എസ്; റഷ്യൻ കോടീശ്വരനില്‍ നിന്ന് പിടിച്ചെടുത്ത ആഡംബര നൗക വില്‍ക്കാനൊരുങ്ങുന്നു
റഷ്യയുമായുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അമേരിക്ക നിലപാട് കടുപ്പിക്കുന്നു. റഷ്യന്‍ കോടീശ്വരനില്‍ നിന്ന് പിടിച്ചെടുത്ത 325 മില്യൺ ഡോളര്‍ വില വരുന്ന ആഡംബര നൗകയായ അമീഡിയ ലേലത്തില്‍ വിൽക്കാനൊരുങ്ങുന്നു. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനുശേഷം ആദ്യമായി, കണ്ടുകെട്ടിയ റഷ്യൻ സ്വത്തുക്കളാണ് യുഎസ് ലേലം ചെയ്യാനൊരുങ്ങുന്നത്. ഈ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാകാന്‍ സാധ്യതയുണ്ട്. ആദ്യ പടിയായി ഒരു റഷ്യൻ കോടീശ്വരന്റെ ആഡംബര നൗകയായ അമീഡിയ 325 മില്യൺ ഡോളറിന് പ്രാരംഭ വിലയ്ക്ക് വിൽക്കാനാണ് അമേരിക്കയുടെ തീരുമാനം. സെപ്റ്റംബർ 10 വരെ നീണ്ടുനിൽക്കുന്ന ലേലം, യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെതിരെ സമ്മർദ്ദം ചെലുത്താൻ റഷ്യൻ പ്രഭുക്കന്മാരെ സമ്മർദ്ദത്തിലാക്കാനുള്ള യുഎസ് തന്ത്രത്തിന്റെ ഭാഗമാണെന്നു പറയുന്നു. ഈ ആഡംബര നൗകയുടെ വിൽപ്പനയിൽ നിന്നുള്ള പണം ഉക്രെയ്നിനെ സഹായിക്കാൻ ഉപയോഗിക്കും. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനുശേഷം, അമേരിക്ക കണ്ടുകെട്ടിയ റഷ്യൻ സമ്പന്നരുടെ സ്വത്തുക്കൾക്കെതിരെ…
ട്രംപിന്റെ 50 ശതമാനം തീരുവ സാധാരണ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കും
ഇന്ത്യയ്ക്ക് മേലുള്ള താരിഫ് 50 ശതമാനമായി ഉയർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, വ്യാഴാഴ്ച മുതൽ രാജ്യത്ത് മുമ്പ് പ്രഖ്യാപിച്ച 25 ശതമാനം താരിഫ് മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ. അതേസമയം, അധിക 25 ശതമാനം ഓഗസ്റ്റ് 27 മുതൽ നടപ്പിലാക്കും. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ മാത്രമല്ല, മേഖലകളെയും ഇത് ബാധിക്കുമെന്ന് ചർച്ചകൾ നടക്കുന്നുണ്ട്, മറുവശത്ത്, രാജ്യത്തെ സാധാരണക്കാരെയും ഇത് ബാധിക്കും. ലളിതമായി പറഞ്ഞാൽ, 50 ശതമാനം താരിഫ് ബാധിക്കുന്ന മേഖലകളുമായി ബന്ധപ്പെട്ട കമ്പനികളെ മാത്രമല്ല, അവയിൽ ജോലി ചെയ്യുന്ന ആളുകളെയും അവരുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളെയും ബാധിക്കും. 25 ശതമാനം അധിക താരിഫുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് രേഖകളിൽ ഒപ്പുവെക്കുമ്പോൾ, എല്ലാ നിർദ്ദേശങ്ങളും ഉണ്ടായിരുന്നിട്ടും, ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇത് അമേരിക്കയ്ക്ക് അസാധാരണമായ ഭീഷണിയാണെന്നും ട്രംപ് പറഞ്ഞു. അതോടൊപ്പം, റഷ്യയിൽ നിന്ന് കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന…
കാനഡയിലെ കപിൽ ശർമ്മയുടെ കഫേയിൽ വീണ്ടും വെടിവയ്പ്പ്; ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തു
കാനഡയിലെ സറേ നഗരത്തിലുള്ള കപിൽ ശർമ്മയുടെ കഫേക്കെതിരെ രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയും വെടിവയ്പ്പുണ്ടായി, അതിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയിയും ഗോൾഡി ദില്ലൺ സംഘവും ഏറ്റെടുത്തു. സറേ (കാനഡ): പ്രശസ്ത ഹാസ്യനടൻ കപിൽ ശർമ്മയുടെ കാനഡയിലെ സറേ നഗരത്തിലുള്ള ‘കാപ്സ് കഫേ’ക്കെതിരെ വ്യാഴാഴ്ച വീണ്ടും വെടിവയ്പ്പ് നടന്നു. ജൂലൈ 8 ന് ലക്ഷ്യമിട്ടതും ഇതേ കഫേ തന്നെയാണ്. ആക്രമണത്തിന് ശേഷം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണയും കഫേയുടെ ജനാലകളിൽ കുറഞ്ഞത് ആറ് വെടിയുണ്ടകളുടെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ജൂലൈ സംഭവം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കഫേ വീണ്ടും തുറന്നപ്പോഴാണ് ഈ ആക്രമണം നടന്നത്. ലോറൻസ് ബിഷ്ണോയിയും ഗോൾഡി ദില്ലൺ സംഘവും ഈ ആവർത്തിച്ചുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഫോണിൽ വിളിച്ചാൽ മറുപടി ലഭിച്ചില്ലെങ്കിൽ മുംബൈയിൽ അടുത്ത നടപടി സ്വീകരിക്കുമെന്ന് സോഷ്യൽ മീഡിയയിലെ ഭീഷണി സന്ദേശത്തിൽ…
താരിഫിന്റെ പേരില്‍ ഇന്ത്യയെ ‘നിർജ്ജീവ സമ്പദ്വ്യവസ്ഥ’ എന്ന് വിളിക്കുന്ന ട്രംപിന്റെ കമ്പനി ഇന്ത്യയിൽ കോടിക്കണക്കിന് രൂപയുടെ ബിസിനസ്സ് നടത്തുന്നു
റിലയൻസ്, ലോധ ഗ്രൂപ്പ്, എം3എം, പഞ്ച്ഷീൽ, യൂണിമാർക്ക്, ആർഡിബി ഗ്രൂപ്പ് തുടങ്ങിയ വൻകിട ഇന്ത്യൻ കമ്പനികൾ ഈ പദ്ധതികളിൽ പ്രവർത്തിക്കുന്നുണ്ട്. 2017 ൽ പ്രസിഡന്റായതിനുശേഷം, ട്രംപ് തന്റെ ഓഹരികൾ മാനേജ്മെന്റിൽ നിന്ന് ട്രസ്റ്റിലേക്ക് മാറ്റി, പക്ഷേ അദ്ദേഹം ഇപ്പോഴും കമ്പനിയുടെ ചെയർമാനാണ്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ‘നിർജ്ജീവ സമ്പദ്വ്യവസ്ഥ’ എന്ന് വിശേഷിപ്പിച്ച് ഇന്ത്യയെ നിരന്തരം വിമർശിക്കുകയും ചൈനയുമായും റഷ്യയുമായുമുള്ള വ്യാപാരം മൂലമുള്ള ഇന്ത്യയുടെ നയങ്ങളിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്ന ട്രംപും അദ്ദേഹത്തിന്റെ കുടുംബവും ഇന്ത്യയിൽ നിന്ന് തുടർച്ചയായി കോടികളാണ് സമ്പാദിക്കുന്നത്. അതും റിയൽ എസ്റ്റേറ്റ് മേഖലയിലൂടെ. ട്രംപിന്റെ കുടുംബ കമ്പനിയായ ദി ട്രംപ് ഓർഗനൈസേഷനെക്കുറിച്ച് അറിയാത്തവര്‍ ആരുമില്ല. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഇന്ത്യയിലെ വൻകിട നിർമ്മാതാക്കളുമായി സഹകരിച്ച് ആഡംബര സ്വത്ത് വികസനത്തിൽ ട്രംപ് കുടുംബം വളരെ സജീവമാണ്. അവരുടെ പദ്ധതികൾ നിലവിൽ രാജ്യമെമ്പാടും പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. മുംബൈ, പൂനെ, ഗുരുഗ്രാം,…
ഇന്ത്യക്ക് 50% താരിഫ് എന്ന ട്രംപിന്റെ ഭീഷണി വിലപ്പോവില്ല; അമേരിക്കയെ എതിര്‍ക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ ഇന്ത്യയ്ക്കൊപ്പം!
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവ ചുമത്തി മൊത്തം താരിഫ് 50% ആയി ഉയര്‍ത്തിയത് അതിമോഹമാണെന്ന് ഇന്ത്യ പ്രതികരിച്ചു. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ടാണ് ട്രംപ് ഈ തീരുമാനം എടുത്തത്. കൂടാതെ, അമേരിക്കയുടെ സുരക്ഷയ്ക്ക് ‘അസാധാരണ ഭീഷണി’ എന്ന് ട്രംപ് ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തു. എന്നാൽ, ട്രംപിന്റെ ഈ ‘ഭീഷണിപ്പെടുത്തലിന്’ ഇന്ത്യ വഴങ്ങേണ്ട ആവശ്യമില്ല, പകരം വീട്ടേണ്ട സമയമാണിതെന്നുമാണ് ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബ്രിക്സ് പോലുള്ള ശക്തമായ സംഘടനകളുടെ രാജ്യങ്ങൾ നിലകൊള്ളുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ ഉക്രെയ്ൻ യുദ്ധത്തിൽ പരോക്ഷമായി റഷ്യയെ സഹായിക്കുകയാണെന്നാണ് ട്രംപിന്റെ ആരോപണം. അതിന് മറുപടിയായി, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം കർശനമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ ഇറക്കുമതി ഇന്ത്യയുടെ ഊർജ്ജ സുരക്ഷയുടെയും 1.4 ബില്യൺ ജനങ്ങളുടെയും താൽപ്പര്യങ്ങൾക്കനുസൃതമാണെന്ന് ഇന്ത്യ പറഞ്ഞു.…
കാൽവറി പെന്തെക്കോസ്തൽ ചർച്ച് ഡാളസ് 20-ാമത് വാർഷികവും സ്തോത്രശുശ്രൂഷയും ആഗസ്റ്റ് 8-10 വരെ
ഡാളസ്: ഐ.പി.സി. കാൽവറി പെന്തെക്കോസ്തൽ ചർച്ച് വിജയകരമായ 20 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് കൺവൻഷനും സെമിനാറും സ്തോത്ര ശുശ്രൂഷയും 8, 9, 10 തീയതികളിൽ നടക്കും. ജൂലൈ 31 വാർഷികം ആഗോഷിക്കുന്നതിന്റെ ഭാഗമായി ജൂലൈ 1 മുതൽ പ്രോഗ്രാമുകൾ നടത്തിവരുന്നു. ഇതിന്റെ സമാപനമായിട്ടാണ് കൺവൻഷനും സെമിനാറും സ്തോത്ര ശുശ്രൂഷയും നടത്തുന്നത്. 2005 ജൂലൈ 31 ന് ആരംഭം കുറിച്ച സഭാപ്രവർത്തനം ആദ്യവർഷങ്ങളിൽ സെവൻന്ത് ഡേ അഡ്വന്റിസ്റ്റ് ചർച്ച് വക വാടകക്കെട്ടിടത്തിലാണ് ആരാധനയും മീറ്റിംഗുകളും നടത്തിയിരുന്നത്. ആദ്യവർഷങ്ങളിൽ തന്നെ അഭൂതപൂർവ്വമായ വളർച്ച കൈവരിച്ച സഭ 2010 ൽ ഡാളസിലെ പ്രസിദ്ധമായ റിച്ചാർഡ്സൺ സിറ്റിയിൽ ഏതാണ്ട് മൂന്നര ഏക്കർ സ്ഥലം വാങ്ങി മനോഹരമായ സഭാഹാളും വിശാലമായ ഫെലോഷിപ്പ്, സൺഡേസ്കൂൾ ക്ലാസ്സുകൾക്കുമായി ഒരു കെട്ടിട സമുച്ചയം പണിയുകയും അവിടേക്ക് പ്രവർത്തനങ്ങൾ മാറുകയും ചെയ്തു. സഭ ഡാളസിലെ പ്രമുഖ സ്ഥലത്തായതുകൊണ്ട് പുതിയ കുടുംബങ്ങൾ ആരാധനകളിൽ…
ഡിട്രോയിറ്റ് സെയിന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ ഭക്തിയോടെ ആഘോഷിച്ചു
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെയിന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ ആഗസ്റ്റ് 1 വെള്ളിയാഴ്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. വെള്ളിയാഴ്ച രാവിലെ 7 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിച്ചു. തുടര്‍ന്ന് തിരുനാൾ കൊടിയേറ്റ്, പരേതരുടെ ഓർമ്മയ്ക്കായി ഇടവക വികാരി റവ. ഫാ. ജോസഫ് തറയ്ക്കൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. ആഗസ്റ്റ് 2 ശനിയാഴ്ച 5.00 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിച്ചു. ലദീഞ്ഞു, വിശുദ്ധ കുർബ്ബാനയ്ക്ക് റവ. ഫാ. ജോബി പന്നൂറയിൽ OSB മുഖ്യ കാർമികത്വം വഹിക്കുകയും തിരുനാൾ സന്ദേശം നൽകുകയും ചെയ്തു. റവ. ഫാ. ജോസഫ് തറയ്ക്കൽ, റവ. ഫാ. സാബു വെള്ളരിമറ്റത്തിൽ OSB, റവ. ഫാ. ജോസഫ് പുതുപ്പറമ്പിൽ OSB എന്നിവർ സഹ കാർമ്മികരായിരുന്നു. ദൈവാലയത്തിനു ചുറ്റും നടത്തിയ ജപമാല പ്രദക്ഷിണത്തിൽ ഇടവക ജനം ഭക്തിയോടെ സംബന്ധിച്ചു. തിരുക്കർമ്മങ്ങള്‍ക്കു ശേഷം കലാസന്ധ്യയും സ്നേഹവിരുന്നും ഉണ്ടായിരുന്നു.…
ഗ്രെയ്റ്റർ ഷിക്കാഗോ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 6 ശനിയാഴ്ച
ഷിക്കാഗോ: 2023ൽ സ്ഥാപിതമായ ഗ്രെയ്റ്റർ ഷിക്കാഗോ മലയാളി അസ്സോസിയേഷന്റെ (GCMA) ഓണാഘോഷം സെപ്റ്റംബർ 6 ശനിയാഴ്ച ബെൽവുഡ് സിറോ മലബാർ ചർച്ചിൽ (5000 St. Charles Rd. Bellwood 60104 ) നടക്കും. അന്നേ ദിവസം വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. വാദ്യമേളത്തിന്റെയും, താലപ്പൊലിയുടേയും അകമ്പടിയോടുകൂടി മാവേലി മന്നനെ എതിരേല്ക്കുന്ന ഘോഷയാത്ര, വിഭവ സമർത്ഥമായ ഓണസദ്യ, വിവിധ കലാപരിപാടികൾ, പൊതുസമ്മേളനം എന്നിവ ഉണ്ടായിരിക്കും. ഈ അഘോഷത്തില്‍ പങ്കെടുക്കാന്‍ എല്ലാ മലയാളികളെയും കുടുംബസമേതം ഗ്രെയ്റ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ (GCMA) സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. മനോജ് തോമസ് കോട്ടപ്പുറം , മേഴ്സി കുര്യാക്കോസ് എന്നിവർ മുഖ്യ സംഘാടകർ ആയിരിക്കും. ഗ്രെയ്റ്റർ ചിക്കാഗോയിലെ ഏറ്റവും മികച്ച ഡാൻസ് ഗ്രൂപ്പ് ആയ മണവാളൻസ് ചിക്കാഗോ അവതരിപ്പിക്കുന്ന ഡാൻസ് മെഡലി , തിരുവാതിര , ഗായകരായ അനുജ്…
ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് വില കൂടും; കമ്പ്യൂട്ടർ ചിപ്പുകൾക്ക് 100% നികുതി ചുമത്തുമെന്ന് ട്രംപ്
വാഷിംഗ്ടൺ: കമ്പ്യൂട്ടർ ചിപ്പുകൾക്ക് 100% നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ മൊബൈൽ ഫോണുകൾ, കാറുകൾ, മറ്റ് ഗാർഹിക ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കാൻ സാധ്യതയുണ്ട്. അമേരിക്കയിൽ ചിപ്പ് നിർമ്മിക്കുന്ന കമ്പനികളെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്നും ട്രംപ് വ്യക്തമാക്കി. രാജ്യത്ത് ഉത്പാദനം വർദ്ധിപ്പിക്കാനാണ് ഈ നീക്കം. കോവിഡ് മഹാമാരിയുടെ സമയത്ത് ചിപ്പുകളുടെ ക്ഷാമം കാരണം വാഹനങ്ങളുടെ വില വർദ്ധിക്കുകയും പണപ്പെരുപ്പം കൂടുകയും ചെയ്തിരുന്നു. പുതിയ നികുതി കമ്പനികളുടെ ലാഭം കുറയ്ക്കാനും ഉൽപ്പന്നങ്ങളുടെ വില ഉയർത്താനും ഇടയാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, യുഎസിൽ ചിപ്പ് നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി മുൻ പ്രസിഡന്റ് ജോ ബൈഡൻ 50 ബില്യൺ ഡോളറിലധികം ധനസഹായം നൽകുന്ന ‘CHIPS and Science Act’ എന്ന പദ്ധതി നടപ്പാക്കിയിരുന്നു. എന്നാൽ ട്രംപ് ഇതിന് എതിരാണ്.
