ന്യു യോർക്ക്: വലിയ പങ്കാളിത്തവും ശ്രദ്ധേയമായ പ്രസംഗങ്ങളും മികച്ച കലാ പരിപാടികളും കൊണ്ട് ഫൊക്കാന ജോർജിയ (റീജിയൻ 7 ) റീജിയന്റെ പ്രവർത്തന ഉൽഘാടനം വേറിട്ടതായി. ജോർജിയ റീജിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വർണാഭമായ ഒരു റീജണൽ ഉൽഘാടനം നടക്കുന്നത്, ഈ റീജിയന്റെ സൗഹൃദകൂട്ടായ്മയുടെ ഏറ്റവും മികച്ച വേദി ഒരുക്കാൻ റീജിയണൽ വൈസ് പ്രസിഡന്റ് അനിൽ പിള്ളക്കും സഹപ്രവർത്തകർക്കും കഴിഞ്ഞു. ജോൺസ് ക്രീക്കിലുള്ള സിക്സിർസ് സ്പോർട്സ് ക്ലബ്ബിലെ അതി മനോഹരമായ ഓഡിറ്റോറിയത്തിലായിരുന്നു ആദ്യന്തം ഹൃദ്യമായ ഈ പരിപാടി. അറ്റലാന്റ കലാക്ഷേത്ര അവതരിപ്പിച്ച ചെണ്ടമേളത്തോടെ തുടക്കം .ഇന്ത്യൻ ദേശിയ ഗാനം ഗാമ മലയാളീ അസ്സോസിയേഷനിലെ മലയാളം അക്കാഡമിയുടെ കൊച്ചുകുട്ടികൾ അവതരിപ്പിച്ചത് ഏവരുടെയും കൈയടി നേടി, USA ദേശിയ ഗാനം പാടിയത് റിഷി മനോജ് ആണ്. റീജണൽ സെക്രട്ടറി രാഹുൽ നടരാജൻ ആമുഖ പ്രസംഗം നടത്തുകയും റീജിയണൽ വൈസ് പ്രസിഡന്റ്…
Category: AMERICA
വൈസ്മെൻ ക്ലബ്ബ് കമ്മ്യൂണിറ്റി ബിൽഡിംഗ് പ്രവർത്തനം സജീവമായി
ന്യൂയോര്‍ക്ക്: നോർത്ത് അറ്റ്‌ലാന്റിക് റീജിയൻ-വൈസ്മെൻ ക്ലബ്ബ് നടത്തിയ സാമൂഹ്യ സേവനം മാതൃകാപരമായി. ഫിലഡൽഫിയയിൽ വച്ചുണ്ടായ ദാരുണമായ ഒരു കാർ അപകടത്തിൽ അനാഥമായി മാറിയ കുടുംബത്തെ സഹായിക്കുവാൻ വൈസ്‌മെൻ ക്ലബ്ബ് സമാഹരിച്ച ഏഴു ലക്ഷം രൂപ കുടുംബത്തിനു കൈമാറി. റീജിനൽ ഡയറക്ടർ കോരസൺ വർഗീസിന്റെ നേതൃത്വത്തിൽ കുടുംബത്തെ ആശുപത്രിയിൽ സന്ദർശിക്കുകയും ആശ്വാസവാക്കുകൾ പങ്കുവെക്കുകയും ചെയ്തു. ഞങ്ങളും ഒപ്പമുണ്ടെന്ന കരുതൽ സന്ദേശം അറിയിച്ചു. റീജിയനിലുള്ള വിവിധ ക്ലബ്ബുകൾ മനസ്സു തുറന്നു സഹകരിച്ചു. ഗ്ലെൻഓക്സ് ക്ലബ്ബ് പ്രസിഡന്റ് ഫിലിപ്പ് മഠത്തിൽ, ട്രഷറര്‍ അലക്സ് എസ്ത്തപ്പാൻ, പോളി സൈമൺ എന്നിവരും സന്ദർശനത്തിൽ പങ്കാളികളായി. വൈസ്‌മെൻ ക്ലബ്ബിന്റെ പ്രധാന മൂല്യങ്ങൾ പ്രതിഫലിക്കുന്നത് ഫെലോഷിപ്പ്, കരുതലും പങ്കിടലും, ഐക്യം, സജീവമായ കമ്മ്യൂണിറ്റി സേവനം, വ്യക്തിഗത വളർച്ച എന്നിവയാണ്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി ക്ലബ്ബ്കൾ നിരന്തരം സേവനം നിർവഹിക്കുന്നു. നോർത്ത് അറ്റ്ലാന്റിക് റീജിനൽ കൺവെൻഷൻ ജൂൺ 29…
ഗാർലൻഡ് സിറ്റി കൗൺസിൽ $70 മില്യൺ സോക്കർ കോംപ്ലക്‌സിന് ഗ്രീൻലൈറ്റ് നൽകി
ഗാർലൻഡ്:സിറ്റി കൗൺസിൽ വോട്ടിലൂടെ ഗാർലൻഡിലെ ഫുട്‌ബോളിന്റെ ഭാവി മാറുകയാണ്. ഹോൾഫോർഡ് റോഡിന്റെയും പ്രസിഡന്റ് ജോർജ്ജ് ബുഷ് ടേൺപൈക്കിന്റെയും കവലയിൽ സ്ഥാപിക്കുന്ന ഒരു മൾട്ടിപർപ്പസ് സോക്കർ കോംപ്ലക്‌സിന് അംഗീകാരം നൽകുന്നതിനുള്ള ആദ്യപടി കൗൺസിൽ അംഗങ്ങൾ സ്വീകരിച്ചു. നോർത്ത് ടെക്സസിലുടനീളമുള്ള സോക്കർ ആരാധകർക്കും കുടുംബങ്ങൾക്കും ഒരു പ്രധാന ലക്ഷ്യസ്ഥാനമായി മാറാൻ ഒരുങ്ങുന്ന ഈ 70.87 മില്യൺ ഡോളറിന്റെ പദ്ധതി, ലോകോത്തര അത്‌ലറ്റിക് സൗകര്യങ്ങളെ ദീർഘകാല സമൂഹ-സാമ്പത്തിക സ്വാധീനവുമായി സംയോജിപ്പിക്കുന്നു. നോർത്ത് ടെക്സസിലെ ആദ്യത്തെയും ഏകവുമായ യുണൈറ്റഡ് സോക്കർ ലീഗ് (യുഎസ്എൽ) ചാമ്പ്യൻഷിപ്പ് ക്ലബ്ബായ അറ്റ്ലെറ്റിക്കോ ഡാളസിനുള്ള പരിശീലന സൗകര്യമാണ് പദ്ധതിയുടെ കാതൽ, ഇത് 2027 ൽ ഉദ്ഘാടന സീസൺ ആരംഭിക്കും. സൗകര്യങ്ങളിൽ ഇവ ഉൾപ്പെടുന്നു: കൃത്രിമ ടർഫും 2,000 കാണികൾക്ക് ഇരിക്കാവുന്ന ഇരിപ്പിടങ്ങളുമുള്ള ഒരു “ഷോ പിച്ച്” പരിശീലനത്തിനും യൂത്ത് അക്കാദമി കളിക്കും വേണ്ടിയുള്ള ഹൈബ്രിഡ്, പ്രകൃതിദത്ത ടർഫ് ഫീൽഡുകൾ…
വൈസ്‌മെൻ ഇന്റര്‍നാഷണല്‍ ഫ്ളോറൽ പാർക്ക് ക്ലബ്ബ് 2025-26 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു
ന്യൂയോർക്ക്; വൈസ്മെൻ ഇന്റർനാഷണലിന്റെ ഫ്ലോറൽ പാർക്ക് ക്ലബ്ബ് 2025 – 26 വര്‍ഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. രാജൻ എബ്രഹാം (പ്രസിഡന്റ്), മാത്യു വർഗീസ് (വൈസ് പ്രസിഡന്റ്), സൂ അലക്സാണ്ടർ (സെക്രട്ടറി), ആൻ എബ്രഹാം (ജോയിന്റ് സെക്രട്ടറി, ജേക്കബ് തയ്യിൽ (ട്രഷറര്‍), എബ്രഹാം മാത്യു (ഓഡിറ്റര്‍) എന്നിവരാണ് സ്ഥാനമേറ്റത്. റീജണൽ ഡയറക്ടർ കോരസൺ വർഗീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ക്ലബ്ബ് പ്രസിഡന്റ് ചാർളി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി അജു അലക്സാണ്ടർ റിപ്പോർട്ടും, ട്രഷറര്‍ ജേക്കബ് തയ്യിൽ കണക്കുകളും അവതരിപ്പിച്ചു. രണ്ടു വർഷത്തെ മികച്ച സാമൂഹ്യ പ്രവർത്തങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ചാർളി ജോണിനെ ഏരിയ – റീജണൽ നേതാക്കൾ ചേര്‍ന്ന് ആദരിച്ചു. മുൻ ഏരിയ പ്രസിഡന്റ് ഷാജു സാം, നിയുക്ത ഏരിയ പ്രസിഡന്റ് ജോസഫ് കാഞ്ഞമല, മുൻ റീജിണൽ ഡയറക്ടർ ഡോ. അലക്സ് മാത്യു, റീജണൽ നിയുക്ത ഡയറക്ടര്‍…
വാഹനമോടിക്കുന്നവരെ സഹായിക്കുന്നതിനിടെ അപകടം; സർജന്റിനു ദാരുണന്ത്യം
ലോസ് ഏഞ്ചൽസ്:405 ഫ്രീവേയിൽ വാഹനമോടിക്കുന്നവരെ സഹായിക്കാൻ നിർത്തിയ ലോസ് ഏഞ്ചൽസ് പോലീസ് സർജന്റ് ഷിയോ ഡെങ്തി ങ്കളാഴ്ച പുലർച്ചെ ഒരു മൾട്ടി-വെഹിക്കിൾ അപകടത്തിൽ മരിച്ചു, ഇത് സെപൽവേദ പാസിലൂടെ തെക്കോട്ടുള്ള ഗതാഗതം ഏകദേശം 10 മണിക്കൂറോളം നിർത്തിവച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.ഡെങ്ങിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു ഡിപ്പാർട്ട്‌മെന്റിലെ 26 വർഷത്തെ പരിചയസമ്പന്നനായ അദ്ദേഹം ഒരു അപകടത്തിൽ പെട്ടവരെ സഹായിക്കാൻ ശ്രമിച്ചതിന് ശേഷം എതിരെ വരുന്ന വാഹനങ്ങൾ ഇടിക്കുകയായിരുന്നു ആദ്യം നടന്ന അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു, പക്ഷേ ഉടൻ തിരിച്ചറിഞ്ഞില്ല എന്ന് കാലിഫോർണിയ ഹൈവേ പട്രോൾ അസിസ്റ്റന്റ് ചീഫ് ജോ സിസി പറഞ്ഞു. ഏകദേശം രണ്ട് വർഷം മുമ്പ് ഡെങ്ങിന് സർജന്റ് ആയി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു,”നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ പരിചരിക്കുന്നതിനായി അദ്ദേഹം എല്ലാ ദിവസവും അവിടെ ഉണ്ടായിരുന്നു,” ലോസ് ഏഞ്ചൽസ് പോലീസ് ചീഫ് ജിം…
ഐ ഓ സി ഫിലാഡൽഫിയ ചാപ്റ്റർ സംഘടിപ്പിച്ച നിലമ്പൂര്‍ തിരഞ്ഞെടുപ്പ് വിജയാഘോഷം വർണാഭമായി
ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫിലഡൽഫിയ ചാപ്റ്റർ മയൂര റസ്റ്റൊറന്റില്‍ സംഘടിപ്പിച്ച നിലമ്പൂര്‍ തിരഞ്ഞെടുപ്പ് വിജയാഘോഷം വമ്പിച്ച ജനപിന്തുണയോടെ ആഘോഷിക്കപ്പെട്ടു. മയൂര റസ്റ്റോറന്റ് ഉടമയും ഐ ഓ സി ഫിലഡൽഫിയ ചാപ്റ്റർ ജോയിന്റ് ട്രഷററുമായ ഷാജി സുകുമാരൻ സ്പോൺസർ ചെയ്‌ത വിക്ടറി പാർട്ടിയിൽ ഫിലഡൽഫിയയിലെ നിരവധി സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു. ഐ ഓ സി ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേൽ അധ്യക്ഷത വഹിച്ച ആഘോഷ പരിപാടിയിൽ ജനറൽ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല യോഗ പരിപാടികൾ നിയന്ത്രിച്ചു. ഐ ഓ സി ഫിലാഡൽഫിയ ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ സ്വാഗത പ്രെസംഗവും ട്രെഷറർ ഫിലിപ്പോസ് ചെറിയാൻ നന്ദി പ്രകാശനവും നടത്തി. ഐ ഓ സി ഫിലാഡൽഫിയ ഭാരവാഹികളായ അലക്സ് തോമസ്, ജീമോൻ ജോർജ്, ജെയിംസ് പീറ്റർ എന്നിവരെ കൂടാതെ ഫിലാഡൽഫിയയിലെ സാമൂഹിക നേതാക്കളായ…
ജോണ്‍ വര്‍ഗീസ് (കുഞ്ഞുമോന്‍ – 85) കാനഡയില്‍ നിര്യാതനായി
ടൊറൊന്റോ (കാനഡ): തിരുവല്ല ഇരട്ടപ്ലാമൂട്ടില്‍ പരേതരായ മത്തായി ജോണിന്റെയും കുഞ്ഞമ്മ ജോണിന്റെയും മകന്‍ ജോണ്‍ വര്‍ഗീസ് (കുഞ്ഞുമോന്‍ -85) ജൂണ്‍ 18-ാം തീയതി ബുധനാഴ്ച കാനഡയിലെ ടൊറൊന്റോയില്‍ നിര്യാതനായി. ടൊറൊന്റോ സെയിന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്. സഹധര്‍മ്മിണി: മറിയാമ്മ വര്‍ഗീസ് (കുഞ്ഞുമോള്‍) മകന്‍: ജെയ്സണ്‍. മകള്‍: ലിസ മരുമക്കള്‍: ക്രിസ്റ്റീന, റോയ് പേരക്കുട്ടികള്‍: ക്രിസ്റ്റല്‍, വിക്ടോറിയ, ലൂക്ക്, ആലിയ, മായ സഹോദരങ്ങള്‍: ജോണ്‍ മാത്യു, മേരി ജോണ്‍, വത്സമ്മ ജോണ്‍, പരേതനായ ജോണ്‍ ജെ ജോണ്‍ (കേരള സന്തോഷ് ട്രോഫി മുന്‍ ക്യപ്റ്റന്‍), ജോണ്‍ ജേക്കബ്, എലിസബത്ത് ജോണ്‍, ജോണ്‍ സാമുവേല്‍. പൊതുദര്‍ശനവും സംസ്ക്കാരവും: ജൂണ്‍ 27 വെള്ളിയാഴ്ച വൈകീട്ട് 4:00 മണിക്ക് സെയിന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ (St Gregorios Orthodox Church of Toronto, 6890 Professional Court, Mississauga, L4V 1X6) ആരംഭിക്കുന്നതും…
സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി
സ്റ്റാർക്ക് (ഫ്ലോറിഡ):സെൻട്രൽ ഫ്ലോറിഡ ബാറിന് സമീപം ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി 51 കാരനായ തോമസ് ലീ ഗുഡിനാസിനെ ജൂൺ 24 ചൊവ്വാഴ്ച വൈകുന്നേരം വധശിക്ഷയ്ക്ക് വിധേയമാക്കി . ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ മാരകമായ കുത്തിവയ്പ്പ് സ്വീകരിച്ച ശേഷം വൈകുന്നേരം പ്രതി 6:13 ന് മരിച്ചതായി പ്രഖ്യാപിച്ചു. ഗവർണർ റോൺ ഡിസാന്റിസിന്റെ വക്താവ് ബ്രയാൻ ഗ്രിഫിൻ പറഞ്ഞു. 1994 മെയ് മാസത്തിൽ മിഷേൽ മഗ്രാത്തിന്റെ കൊലപാതകത്തിൽ ഗുഡിനാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു ഈ വർഷം ഫ്ലോറിഡയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏഴാമത്തെ വ്യക്തിയാണ് ഗുഡിനാസ്, അടുത്ത മാസം എട്ടാമത്തേത് നടത്താൻ തീരുമാനിച്ചിരിക്കുന്നു. 2023 ൽ ആറ് പേരെയും സംസ്ഥാനം വധശിക്ഷയ്ക്ക് വിധിച്ചു, എന്നാൽ കഴിഞ്ഞ വർഷം ഒരു വധശിക്ഷ മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ. നടപടിക്രമങ്ങളിൽ യാതൊരു ക്രമക്കേടുകളും നടന്നിട്ടില്ലെന്നും അതിൽ അദ്ദേഹം പശ്ചാത്തപിക്കുകയും യേശുവിനെക്കുറിച്ച് പരാമർശിക്കുകയും…
ഫൊക്കാനയുടെ സഹകരണത്തോടെ സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനായ അയ ഫൊക്കാനയും മൈൽ സ്റ്റോൺ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ച്തായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. വൈക്കം നഗരസഭയുടെ പതിമൂന്നാം വാർഡിൽ തോട്ടുവക്കത്ത് പൂരക്കുളത്തിൽ നടന്ന പരിപാടി വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി.സുഭാഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സിന്ധു സജീവൻ, രാധിക ശ്യാം, രാജശ്രീ വേണുഗോപാൽ, ഫൊക്കാന കോഡിനേറ്റർ സുനിൽ പാറയ്ക്കൽ, അന്താരാഷ്ട്ര നീന്തൽതാരം എസ്.പി. മുരളീധരൻ ,സൊസൈറ്റി ഭാരവാഹികളായ മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ, ഡോ.ആർ.പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു. അന്താരാഷ്ട്ര നീന്തൽതാരം എസ്.പി. മുരളീധരൻ ആണ് സ്വിം കേരള സ്വിം എന്ന പരിപാടിക്ക് നേതൃത്വം നൽകുന്നത്. നഗരസഭയുടെ 26 വാർഡുകളിൽനിന്നും കൗൺസിലർമാർ മുഖേന രജിസ്റ്റർചെയ്ത 10 വയസ്സിന് മുകളിലുള്ള…
ചെങ്ങന്നൂർ അസോസിയേഷൻ’ ഫിലഡൽഫിയയ്ക്ക് (CAP) വർണ്ണോജ്വല തുടക്കം
ഫിലഡൽഫിയ: ഫിലഡൽഫിയയുടെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ചെങ്ങന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ‘ചെങ്ങന്നൂർ അസോസിയേഷന്റെ’ (CAP) പ്രവർത്തനോൽഘാടനം ജൂൺ 21-ാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതൽ കാസ്സി റെസ്റ്റോറന്റിൽവച്ച് വർണ്ണോജ്വലമായി നടത്തപ്പെട്ടു. ഷിബു വർഗീസ് കൊച്ചുമoത്തിന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ഫിലാഡൽഫിയ മലയാളികൾക്ക് സുപരിചിതനും, ഫിലഡൽഫിയയിലെ സീനിയർ വൈദീകനുമായ ഫാദർ ചാക്കോ പുന്നുസ്, നിറഞ്ഞ സദ്ദസ്സിനെ സാക്ഷ്യമാക്കി പ്രാത്ഥനയോടുകൂടി, ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. ആലപ്പുഴ ജില്ലയിൽ ഉൾപ്പെട്ട ചെങ്ങന്നൂർ എന്ന പട്ടണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അതിന്റെ ചരിത്രത്തെക്കുറിച്ചും, അമേരിക്കയിൽ ചെങ്ങന്നൂർ നിവാസികളുടെ കൂട്ടായ്മകളുടെ ആവശ്യകതയെയും, പ്രാധാന്യത്തെയും കുറിച്ചും പുന്നൂസ് അച്ചൻ വളരെ വിശദമായി വ്യക്തമാക്കി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള ചെങ്ങന്നൂർ നിവാസികൾ എല്ലാവരും ഒത്തുചേരുന്ന ഒരു വലിയ കൂട്ടായ്മയായി ഭാവിയിൽ ഇത് വളർന്നു പന്തലിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പ്രോഗ്രാമിന്റെ MC…
