വാഷിംഗ്ടൺ: വെടിനിർത്തൽ തീരുമാനത്തിലെത്തിയതിന് ഇന്ത്യയുടെയും പാക്കിസ്താന്റെയും നേതാക്കൾക്ക് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ശനിയാഴ്ച നന്ദി പറഞ്ഞു. ഇന്ത്യയും പാക്കിസ്താനും പരസ്പരം സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. “പ്രസിഡന്റിന്റെ സംഘം, പ്രത്യേകിച്ച് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ, മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. ഇന്ത്യയുടെയും പാക്കിസ്താന്റെയും നേതാക്കളുടെ കഠിനാധ്വാനത്തിനും വെടിനിർത്തലിൽ ധാരണയിലെത്താനുള്ള സന്നദ്ധതയ്ക്കും ഞാൻ നന്ദി പറയുന്നു,” എക്‌സിലെ ഒരു പോസ്റ്റിൽ വാൻസ് പറഞ്ഞു. അമേരിക്കയുടെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നടന്ന ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാക്കിസ്താനും “പൂർണ്ണവും ഉടനടിയുള്ളതുമായ” വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. “യുഎസിന്റെ മധ്യസ്ഥതയിൽ ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷം, ഇന്ത്യയും പാക്കിസ്താനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ധാരണയും മികച്ച ബുദ്ധിശക്തിയും കാണിച്ചതിന്…
Category: AMERICA
പുതിയ പോപ്പ് ലിയോ പതിനാലാമൻ ആദ്യ കുർബാന അർപ്പിക്കുന്ന ആദ്യത്തെ അമേരിക്കൻ പോപ്പായി
വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ ആദ്യത്തെ അമേരിക്കൻ തലവനായി സ്ഥാനമേറ്റ് ഒരു ദിവസത്തിന് ശേഷം, ലിയോ പതിനാലാമൻ മാർപാപ്പ വെള്ളിയാഴ്ച ദിവ്യബലി അർപ്പിച്ചു. മറുവശത്ത്, അദ്ദേഹം എങ്ങനെയുള്ള പോപ്പ് ആയിരിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്. വ്യാഴാഴ്ച വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ നടന്ന രഹസ്യ കോൺക്ലേവിന് ശേഷം ഷിക്കാഗോയിൽ ജനിച്ച റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, പുതിയ പോപ്പായി തിരഞ്ഞെടുക്കപ്പെട്ടു. ഈ രീതിയിൽ, 1.4 ബില്യൺ കത്തോലിക്കരെ നയിക്കാൻ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ പുതിയ പോപ്പായി സഹ കർദ്ദിനാൾമാർ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക്, 69 വയസ്സുള്ള പോപ്പ് കർദ്ദിനാൾമാർക്കൊപ്പം ഒരു സ്വകാര്യ പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കെടുക്കാൻ ചാപ്പലിലേക്ക് മടങ്ങി. മാർപ്പാപ്പ എന്ന നിലയിൽ അദ്ദേഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദ്യ പ്രസംഗം ഇവിടെ നടത്തി. വ്യാഴാഴ്ച വൈകുന്നേരം ലിയോ പതിനാലാമൻ മാർപാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തിയപ്പോൾ…
ഐ പി എല്‍ പതിനൊന്നാമത് വാർഷീക സമ്മേളനം മെയ് 13ന്; ബിഷപ്പ് ഡോ.സി വി മാത്യു സന്ദേശം നല്‍കുന്നു
ന്യൂയോർക്ക് :ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ മെയ് 13 ചൊവാഴ്ച സംഘടിപ്പിക്കുന്ന 11-മത് വാർഷീക സമ്മേളനത്തില്‍ മുൻ പ്രീസൈഡിങ് ബിഷപ്പ് ഓഫ് സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച ഓഫ് ഇന്ത്യ മോസ്റ്റ് റൈറ്റ് റവ. ഡോ. സി വി മാത്യു സന്ദേശം നല്‍കുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്. വിവിധ സഭ മേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം നൽകും.ജൂൺ13 ചൊവ്വാഴ്ചയിലെ പ്രയർലൈനിൽ ബിഷപ്പ് ഡോ. സി വി മാത്യുവിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ…
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് ഐ.ഓ.സി.യുടെ അഭിനന്ദനങ്ങള്‍
ചിക്കാഗോ: കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുവാന്‍ നിയോഗിക്കപ്പെട്ട അഡ്വ. സണ്ണി ജോസഫ് (കെ.പി.സി.സി. പ്രസിഡന്റ്), പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എ.പി. അനില്‍കുമാര്‍ (വര്‍ക്കിംഗ് പ്രസിഡന്റുമാര്‍), അടൂര്‍ പ്രകാശ് (യു.ഡി.എഫ്. കണ്‍വീനര്‍) എന്നിവര്‍ക്കും, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് സ്ഥിരം ക്ഷണിതാവായി തെരഞ്ഞെടുക്കപ്പെട്ട കെ. സുധാകരനും, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ഹൃദയംഗമായ ആശംസകള്‍ നേര്‍ന്നു. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ പുതിയ ഭാരവാഹികളുടെ തീരുമാനത്തില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഐ.ഓ.സി.യു.എസ്.എ. വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം പറഞ്ഞു. പാര്‍ട്ടിയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുവാന്‍ പുതിയ ഭരണസമിതിക്ക് കഴിയട്ടെ എന്ന് കേരള ഘടകം ചെയര്‍മാന്‍ തോമസ് മാത്യു പറഞ്ഞു. ഹൈക്കമാന്റ് കേരളത്തിലെ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് ഉചിതമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പരിചയസമ്പന്നതയും യുവത്വത്തിന്റെ ആവേശവും ഒന്നുചേര്‍ന്ന് ആവേശകരമായ ഫലം ഉണ്ടാക്കുമെന്നുള്ളതില്‍ സംശയമില്ലെന്നും കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് സതീശന്‍ നായര്‍ പറഞ്ഞു.
ഇന്ത്യ-പാക്കിസ്താന്‍ വെടിനിർത്തൽ കരാറിലെത്തിയതില്‍ സംതൃപ്തിയടഞ്ഞ് ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചതില്‍ സംതൃപ്തിയോടെ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കയുടെ മധ്യസ്ഥതയിൽ നീണ്ട ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാക്കിസ്താനും സമ്പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി അദ്ദേഹം X-ല്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. “ഇന്ത്യയും പാക്കിസ്താനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സാമാന്യബുദ്ധിയും മികച്ച ബുദ്ധിശക്തിയും ഉപയോഗിച്ചതിന് ഇരു രാജ്യങ്ങൾക്കും അഭിനന്ദനങ്ങൾ. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!” ട്രംപ് പറഞ്ഞു. pic.twitter.com/lRPhZpugBV — Donald J. Trump (@realDonaldTrump) May 10, 2025 അതേസമയം, പാക്കിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും ഇത് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് അദ്ദേഹം X-ല്‍ പറഞ്ഞു, “പാക്കിസ്താനും ഇന്ത്യയും ഉടനടി പ്രാബല്യത്തിൽ വരുന്ന ഒരു വെടിനിർത്തലിന് സമ്മതിച്ചു. പാക്കിസ്താന്‍ എപ്പോഴും അതിന്റെ പരമാധികാരത്തിലും പ്രാദേശിക സമഗ്രതയിലും വിട്ടുവീഴ്ച ചെയ്യാതെ മേഖലയിലെ…
ലീഗ് സിറ്റി മലയാളി സമാജം, ഭവന ദാനപദ്ധതിയുമായി സേവന രംഗത്ത്
ലീഗ് സിറ്റി, ടെക്സാസ് : ഭൂരഹിത൪ക്ക് സൗജന്യ ഭവന പദ്ധതികൾ ആവിഷ്കരിച്ച് ലീഗ് സിറ്റി മലയാളി സമാജം. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനരഹിത൪ക്ക് വീടുകൾ വെച്ചുനൽകുന്നതിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതിയുടെ ആരംഭമായി കൊല്ലം ജില്ലയിലേ, ഓർമ്മ വില്ലേജിലായിരിക്കും ആദ്യ ഭവനം നിർമിച്ചു നല്കുന്നത് എന്ന് സംഘടനാ സെക്രട്ടറി ഡോ.രാജ്‌കുമാർ മേനോൻ അറിയിച്ചു. ഇതിനുള്ള ആദ്യഘട്ട തുക ഓഗസ്റ്റ് 23, 2025 ന് ഓർമ വില്ലെജ് അതോറിറ്റിക്ക് കൈമാറുമെന്നും ട്രഷറർ രാജൻകുഞ്ഞു ഗീവർഗ്ഗിസും അറിയിച്ചു. ധനശേഖരണം, സന്മനസ്സുള്ള അംഗങ്ങളിൽ നിന്നും മറ്റു സ്പോൺസേഴ്‌സിൽ നിന്നും കണ്ടെത്തുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. നിർമാണത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ സംഘടനാ വൈസ് പ്രസിഡന്റ് സോജൻ ജോർജ് സ്ഥലം സന്ദർശിക്കും. എല്ലാ കാലത്തും സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒരുപാടു നല്ല പ്രവർത്തികൾ ചെയ്യുന്ന ഒരു സംഘടനയാണ്, ലീഗ് സിറ്റി മലയാളി സമാജം. മുൻ വർഷങ്ങളിൽ…
കേരള അസോസിയേഷൻ ഓഫ് ഡാളസ് “മദേഴ്‌സ്-നേഴ്സസ് ദിനം” ആഘോഷിച്ചു
ഗാർലാൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ്,ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെന്റർ സംയുക്തമായി “മദേഴ്‌സ് -നേഴ്സസ് “ദിനം മെയ് 3 നു ആഘോഷിച്ചു . ഗാർലാൻഡ് കേരള അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ ശനിയാഴ്ച രാവിലെ 10 നു മൗന പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ സ്വാഗതം പറഞ്ഞു. ഡോ. നാൻസി തോമസ്(പിഎച്ച്.ഡി, എം.എ, ബി.എ., എൽപിസി-എസ്, ഇഎംഡിആർ),ഡോ. വിജി ജോർജ് (ഡിഎൻപി, എം.എ., ആർഎൻസി-ഐഎൻസി, എൻഇഎ-ബിസി),എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് പ്രഭാഷണം നടത്തി.ഉഷ നായരുടെ കവിത ,ദീപ സണ്ണിയുടെ ഗാനം,ദേവിക വിനുവിന്റെ ഡാൻസ്,സൻസ്ക്രെതി അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സ് ആൻഡ് ലേഡീസ് ഡാൻസ് ,കവിത രാജപ്പൻ എന്നിവർ അവതരിപ്പിച്ച പരിപാടികൾ കാണികളുടെ പ്രശംസ നേടി . അമ്മമാരെയും നഴ്സുമാരെയും ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനു ഡാളസ് ഫോട്ടവര്ത്തു മെട്രോപ്ലെക്സിൽ നിന്നും നിരവധി പേർ രാവിലെ…
എൻ്റെ അമ്മ (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
സ്നേഹത്തിന്നാഴമളക്കാൻ കഴിയാത്ത സാഗരമല്ലയോ മാതൃഹൃത്തം! ആ മഹാസാഗര വീചിയിലാവോളം ആലോലമാടീയെൻ ബാല്യകാലം! അമ്മടിത്തട്ടിൽ മയങ്ങീ ഞാൻ തൊട്ടിലിൽ അമ്മതൻ താരാട്ടു കേട്ടുറങ്ങി! ആ പുണ്യകൈകകളാൽ വാത്സല്യമാർന്നെന്നെ ഊട്ടിയ ചോറുണ്ടു ഞാൻ വളർന്നു! എല്ലാമെനിക്കെന്നുമൻപോടു നൽകിടും കല്പദ്രുമമെനിയ്ക്കമ്മയെന്നും! ആ ദ്രുമക്കീഴിൽ ഞാൻ നിൽക്കുവോളം തെല്ലും ആർദ്രമാകില്ലമ്മേ നിൻ മിഴികൾ! സ്ത്രീകളിൽ രത്നമായ്, ഉത്തമസാദ്ധ്വിയായ് ലോകത്തിനമ്മയായ് വർത്തിപ്പു നീ! സൗമ്യത്തിൻ,ത്യാഗത്തിൻ രൂപമായ് സദ്ഗുണ- സമ്പന്നയായെന്നും വർത്തിപ്പു നീ!
ഗൃഹാതുരുത്വ സ്മരണകളുണർത്തി ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ സ്പ്രിംഗ് പിക്നിക്ക് സമാപിച്ചു
ഹൂസ്റ്റൺ: മലനാടിൻ്റെ സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന മലയോരങ്ങളുടെ റാണിയായ മദ്ധ്യ തിരുവിതാംകൂറിലെ റാന്നിയിൽനിന്ന് അമേരിക്കയിൽ എത്തി ജീവിതം കരുപ്പിടിപ്പിക്കുന്ന ഹൂസ്റ്റൺ റാന്നി നിവാസികളുടെ പിക്നിക്കും കുടുംബ സംഗമവും പ്രകൃതി മനോഹരമായ മിസോറി സിറ്റി കിറ്റി ഹോളോ പാർക്കിൽ ഏപ്രിൽ 27 നു ശനിയാഴ്ച്ച നടന്നു. ജനിച്ചു വളർന്ന നാടിന്റെ മധുരസ്മരണകൾ അയവിറക്കാൻ കിട്ടിയ അവസരം റാന്നിക്കാർ പാഴാക്കിയില്ല. ഗൃഹാതുരുതത്വ സ്മരണകൾ പങ്കിട്ട് , കഥകൾ പറഞ്ഞു കവിതകൾ ചൊല്ലി കുടുംബസംഗമത്തെ അന്വർഥമാക്കി മാറ്റിയ ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (HRA) അംഗങ്ങളിൽ പലരും അസ്സോസിയേഷൻ മുദ്ര പതിപ്പിച്ച ഓറഞ്ച് ടീ ഷർട്ടും ധരിച്ചു പങ്കെടുത്തപ്പോൾ പിക്നിന് വര്ണപ്പകിട്ടു ലഭിച്ചു. വടം വലി, കസേര കളി, വാക് വിത്ത് ലെമൺ, ത്രോവിങ് ദി ബലൂൺ തുടങ്ങി നിരവധി കായിക ഇനങ്ങളോടൊപ്പം റോയ് തീയാടിക്കൽ, ജോൺ തോമസ് (രാജു) തുടങ്ങിയ പ്രമുഖ…
ഐ.പി.സി കുടുംബ സംഗമം: ആത്മീയ ആരാധന നയിക്കുവാൻ പ്രമുഖ വർഷിപ്പ് ക്വയറുകൾ എത്തിച്ചേരും
ന്യുയോർക്ക്: കാനഡയിലെ എഡ്മന്റൺ റിവർ ക്രീ റിസോർട്ടിൽ ജൂലൈ 17 മുതൽ 20 വരെ നടത്തപ്പെടുന്ന ഇരുപതാമത് ഐ.പി.സി ഫാമിലി കോൺഫ്രൻസിൽ, നോർത്ത് അമേരിക്കയിലെ വിവിധ സഭകളിൽ നിന്നും റീജിയനുകളിൽ നിന്നുമുള്ള വർഷിപ്പ് ക്വയറുകൾ ആത്മീയ സംഗീത ശുശ്രൂഷ നിർവ്വഹിക്കുവാൻ എത്തിച്ചേരും. ആയിരക്കണക്കിന് യുവജനങ്ങളെ സംഗീതത്തിലൂടെ ക്രിസ്തുവിങ്കലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത സംഗീതജ്ഞനും പ്രമുഖ ഗായകനുമായ ഷെൽഡൻ ബങ്കാരയും ഇംഗ്ലീഷ്, ഹിന്ദി സെഷനുകളിൽ ഗാനങ്ങൾ ആലപിക്കും. ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകർ കോൺഫ്രൻസിന്റെ വിവിധ സെക്ഷനുകളിൽ ആരാധന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കോൺഫറൻസിൽ പങ്കെടുത്ത് ഗാന ശുശ്രൂഷകളിൽ പങ്കാളികളാകുവാൻ താല്പര്യപ്പെടുന്നവർ എത്രയും വേഗത്തിൽ മ്യൂസിക് കോർഡിനേറ്റർമാരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരുക്കത്തോടെ കടന്നു വരുന്ന ദൈവമക്കൾക്ക് പ്രത്യാശയ്ക്ക് ഒട്ടും മങ്ങലേല്ക്കാതെ ആരാധനയ്ക്ക് പ്രാധാന്യം കൊടുത്ത് ആത്മ നിറവിൽ ആരാധിക്കുവാൻ സാധിക്കുന്ന ഗാനങ്ങളാണ് എല്ലാ സെക്ഷനുകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്. നാഷണൽ മ്യൂസിക്…
