ലോസ് ആഞ്ചലസ് : ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ലോസ് ആഞ്ചലസ് ഡൗൺടൗണിലെ കാലിഫോർണിയ ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും നയതന്ത്രജ്ഞരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഘടിപ്പിക്കുന്ന ആദ്യ റിപ്പബ്ലിക് ദിന വിരുന്നാണിത്. കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാൻ, എൽ.എ സിറ്റി കൗൺസിൽ അംഗം നിത്യ രാമൻ, ബെവർലി ഹിൽസ് മേയർ ഡോ. ഷാരോണ നസാരിയൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്നും സാങ്കേതികവിദ്യയിലും നവീകരണത്തിലും ഇന്ത്യ ആഗോള നേതൃത്വത്തിലേക്ക് ഉയരുകയാണെന്നും കോൺസൽ ജനറൽ ഡോ. കെ.ജെ. ശ്രീനിവാസ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ശാസ്ത്ര-സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ ഡോ. മണി ഭൗമിക്, തബല മാസ്ട്രോ…
Category: AMERICA
കനത്ത മഞ്ഞുവീഴ്ച :ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ മാറ്റിവെച്ചു
ഡാളസ്: കനത്ത മഞ്ഞുവീഴ്ചയെയും മോശം കാലാവസ്ഥയെയും തുടർന്ന് ഡാളസ് കേരള അസോസിയേഷനും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (ICEC) സംയുക്തമായി നടത്താനിരുന്ന വാർഷിക ടാക്സ് സെമിനാർ മാറ്റിവെച്ചു. ജനുവരി 31 ശനിയാഴ്ച നടക്കേണ്ടിയിരുന്ന പരിപാടിയാണ് സുരക്ഷാ കാരണങ്ങളാൽ മാറ്റി നിശ്ചയിച്ചത്. മാറ്റിവെച്ച സെമിനാർ ഫെബ്രുവരി 15 ഞായറാഴ്ച നടക്കും. ഗാർലൻഡിലെ കെ.എ.ഡി/ഐ.സി.ഇ.സി ഹാളിൽ വൈകുന്നേരം 4 മണി മുതൽ 5:30 വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. അസോസിയേഷൻ അംഗങ്ങളുടെയും പ്രസംഗകരുടെയും സുരക്ഷ മുൻനിർത്തിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു. ടാക്സ് സംബന്ധമായ സംശയങ്ങൾക്കും പുതിയ നിയമങ്ങളെക്കുറിച്ച് അറിയുന്നതിനുമായി സംഘടിപ്പിക്കുന്ന ഈ സെമിനാറിൽ എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കു: മൻജിത് കൈനിക്കര ( സെക്രട്ടറി) 972 679 8555
തീവ്രനിലപാടുകൾ തിരിച്ചടിയാകുന്നു: ടെക്സസിലെ ഇന്ത്യൻ വംശജരായ റിപ്പബ്ലിക്കൻ നേതാക്കൾ വംശീയാധിക്ഷേപത്തിന്റെ നിഴലിൽ
ഓസ്റ്റിൻ, ടെക്സസ്: അമേരിക്കയിലെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ പരസ്യമായി പിന്തുണയ്ക്കുന്ന ടെക്സസിലെ ഇന്ത്യൻ വംശജരായ റിപ്പബ്ലിക്കൻ നേതാക്കൾ സ്വന്തം പാർട്ടി അനുയായികളിൽ നിന്ന് തന്നെ വംശീയാധിക്ഷേപവും സംശയവും നേരിടുന്നു. ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് H-1B വിസകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഈ തർക്കം രൂക്ഷമായത്. കേരളത്തിൽ ജനിച്ച ക്രിസ്ത്യൻ മിഷനറി ദമ്പതികളുടെ മകനും ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടി ചെയർമാനുമായ എബ്രഹാം ജോർജ് ഗവർണറുടെ H-1B വിസ നിയന്ത്രണത്തെ അനുകൂലിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിനെതിരെ കടുത്ത വംശീയാധിക്ഷേപമാണ് ഉയർന്നത്. “ന്യൂഡൽഹിയിലേക്കുള്ള ആദ്യ വിമാനത്തിൽ കയറി പൊയ്ക്കൊള്ളൂ” എന്നതടക്കമുള്ള കമന്റുകൾ ഇദ്ദേഹത്തിന് നേരെ ഉണ്ടായി. ഫ്രിസ്കോ സിറ്റി കൗൺസിൽ അംഗമായ ബർട്ട് താക്കൂർ കുടിയേറ്റ തട്ടിപ്പിലൂടെയാണ് നേട്ടമുണ്ടാക്കുന്നത് എന്ന തരത്തിലുള്ള വ്യാജ ആരോപണങ്ങൾ നേരിടുന്നു. തനിക്ക് വിസ കാര്യങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടും, പ്രാദേശിക യോഗങ്ങളിൽ അദ്ദേഹത്തെ…
“വിശ്വാസവഴിയിൽ മാനസികാരോഗ്യം”;മാർത്തോമ ഭദ്രാസനത്തിന്റെ പുതിയ പദ്ധതിയുടെ ഉത്ഘാടനം റൈറ്റ് റവ ഡോ എബ്രഹാം പൗലോസ് നിർവ്വഹിച്ചു
ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത “Faith Ally for Mental Health Initiative” (FAMHI) പദ്ധതിയുടെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു. 2026 ജനുവരി 28-ന് ബുധനാഴ്ച രാത്രി 9:00 മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന ചടങ്ങിൽ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ റൈറ്റ് റവ ഡോ എബ്രഹാം പൗലോസ് മാർ തിരുമേനി അധ്യക്ഷത വഹിക്കുകയും പദ്ധതിയുടെ ഔദ്യോഗിക ലോഞ്ച് നിർവ്വഹിക്കുകയും ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ, യേശുക്രിസ്തുവിന്റെ ശുശ്രൂഷകൾ കേവലം ശാരീരിക സൗഖ്യത്തിന് മാത്രമായിരുന്നില്ല, മറിച്ച് മനുഷ്യന്റെ ആത്മീയവും മാനസികവുമായ മാറ്റത്തിനാണ് പ്രാധാന്യം നൽകിയതെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. “നമ്മുടെ ജീവിതത്തിലെ സുസ്ഥിതി എന്നത് ശാരീരികവും മാനസികവും ആത്മീയവുമായ അവസ്ഥകളുടെ ഒരു കൂടിച്ചേരലാണ്. ജീവിതത്തിലെ സമ്മർദ്ദങ്ങളെ അതിജീവിക്കാനും ശരിയായ തീരുമാനങ്ങൾ…
നോർത്ത് ടെക്സാസിലെ സ്കൂളുകൾക്ക് വ്യാഴാഴ്ചയും അവധി
കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026) അടഞ്ഞുകിടക്കും. അവധി പ്രഖ്യാപിച്ച പ്രധാന ഡിസ്ട്രിക്റ്റുകൾ: ഡെന്റൺ (Denton ISD) ലൂയിസ്വിൽ (Lewisville ISD) ലിറ്റിൽ എൽമ് (Little Elm ISD) നോർത്ത് വെസ്റ്റ് (Northwest ISD) അന്ന (Anna), ഡെക്കാറ്റൂർ (Decatur), ഡെനിസൺ (Denison), ഫാർമേഴ്സ്വിൽ (Farmersville), ലേക്ക് ഡാളസ് (Lake Dallas), ഷെർമാൻ (Sherman). അതേസമയം റോഡ് സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനെത്തുടർന്ന് അർലിംഗ്ടൺ (Arlington ISD), ഹർസ്റ്റ്-യൂലെസ്-ബെഡ്ഫോർഡ് (HEB ISD), കാറോൾ, കോർസിക്കാന, ലങ്കാസ്റ്റർ തുടങ്ങിയ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ച തുറന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കാലാവസ്ഥയും റോഡുകളിലെ സുരക്ഷയും മുൻനിർത്തി മറ്റ് ഡിസ്ട്രിക്റ്റുകൾ ഉടൻ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
കാർ അപകടം:മാർത്തോമ്മ സഭ പട്ടക്കാരൻ റവ. സുനു ബേബി കോശിഅച്ചന്റെ പിതാവ് അന്തരിച്ചു
ഹൂസ്റ്റൺ /ചെങ്ങന്നൂർ: മാർത്തോമ്മ സഭ പട്ടക്കാരൻ റവ. സുനു ബേബി കോശി അച്ചന്റെ(വികാരി, ചാലിശ്ശേരി മാർത്തോമ്മ ഇടവക, തൃശ്ശൂർ) പിതാവ് ചെങ്ങന്നൂർ പുത്തൻകാവ് മടയ്ക്കൽ പീടികയിൽ തോമസ് എം. കോശി (സണ്ണി – 74) അന്തരിച്ചു. ഹൂസ്റ്റണിലേക്കു ഈ ആഴ്ച യാത്ര തിരിക്കാനിരിക്കെയാണ് അപകടം. സണ്ണിയുടെ ഭാര്യയും മക്കളും ഹൂസ്റ്റണിലാണ്. ബുധനാഴ്ച വെളുപ്പിന് അഞ്ച് മണിയോടെ. ചെങ്ങന്നൂർ കൂത്താട്ടുകുളം ആറൂരിന് സമീപം എംസി റോഡിലുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ മകൻ റവ. സുനു ബേബി കോശിയും അദ്ദേഹത്തിന്റെ ഭാര്യ എന്നിവർ ചികിത്സയിലാണ്.രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രിയിൽ നിന്നും ലഭിച്ച റിപ്പോർട്ട്. നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു. അപകടത്തിൽ തകർന്ന കാറിൽ നിന്നും പരിക്കേറ്റവരെ ഉടൻതന്നെ കൂത്താട്ടുകുളം ദേവമാത ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും തോമസ് എം. കോശിയുടെ…
അമേരിക്കയ്ക്കെതിരെ മിഡിൽ ഈസ്റ്റ് ഒന്നിക്കുന്നു; ഇറാനെതിരായ ആക്രമണങ്ങൾക്ക് സൗദി അറേബ്യ വ്യോമാതിർത്തി നൽകില്ല
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കെ, യു എസ് യുദ്ധക്കപ്പലുകള്‍ മിഡിൽ ഈസ്റ്റിലേക്ക് പ്രവേശിച്ചു. അതേസമയം, സൗദി അറേബ്യയുടെ നിര്‍ണ്ണായക നീക്കം ട്രംപിനെ ഞെട്ടിച്ചു. മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍, മിഡിൽ ഈസ്റ്റിൽ യുഎസ് യുദ്ധക്കപ്പലുകളും യുദ്ധ വിമാനങ്ങളും എത്തുന്നത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എപ്പോൾ വേണമെങ്കിലും ഇറാനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ടേക്കാമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. അതേസമയം, സൗദി അറേബ്യ യുഎസിന് കാര്യമായ തിരിച്ചടി നൽകിയിരിക്കുകയാണ്. ഇറാനെതിരായ സൈനിക ആക്രമണത്തിന് തങ്ങളുടെ വ്യോമാതിർത്തിയോ കരയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക സാന്നിധ്യം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതും പ്രാദേശിക രാജ്യങ്ങൾ സമ്മർദ്ദം അനുഭവിക്കുന്നതുമായ സമയത്താണ് ഈ പ്രസ്താവന. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും തമ്മിൽ ഒരു ഫോൺ സംഭാഷണം…
ന്യൂയോർക്ക് മലയാളി അസോസിയേഷന് (NYMA) പുതിയ സാരഥികളെ തിരഞ്ഞെടുത്തു
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി സംഘടനകളിൽ സജീവ സാന്നിധ്യമായ ന്യൂയോർക്ക് മലയാളി അസോസിയേഷൻ്റെ (NYMA) 2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ രാജേഷ് പുഷ്പരാജനെ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുത്തു. ജനുവരി 11 ഞായറാഴ്ച ന്യൂയോർക്കിലെ കേരള കിച്ചൻ റെസ്റ്റോറന്റിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. പ്രസിഡന്റ് ബിബിൻ മാത്യു തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ രണ്ട് വർഷക്കാലം വേണ്ട സപ്പോർട്ട് തന്ന കമ്മിറ്റി അംഗങ്ങൾക്കും, മെംബേർസിനും നന്ദി അറിയിച്ചു സംസാരിച്ചു. അസോസിയേഷൻ്റെ ബോർഡ് ചെയർമാൻ ലാജി തോമസിൻ്റെ നേതൃത്വത്തിൽ നടന്ന മികച്ച ഒരുക്കങ്ങൾ ഈ വർഷത്തെ പൊതുയോഗത്തെ ശ്രദ്ധേയമാക്കി. തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യവും സൗഹാർദ്ദപരവുമായി നടത്തുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. കായിക-സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമായ NYMA ന്യൂയോർക്കിലെ മലയാളി സമൂഹത്തിനിടയിൽ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന…
‘ഇത് പഴയ ഇറാനല്ല, ആക്രമിക്കപ്പെട്ടാല്‍ മുമ്പൊരിക്കലും കാണാത്ത പ്രതികരണമുണ്ടാകും’; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ പ്രതികരണം
പരസ്പര ബഹുമാനത്തിന്റെയും പങ്കിട്ട താൽപ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഇറാൻ ചർച്ചകൾക്ക് തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് ഐക്യരാഷ്ട്രസഭയിലെ ഇറാന് പ്രതിനിധി അമേരിക്കയ്ക്ക് ശക്തമായ സന്ദേശം നൽകി. ന്യൂയോര്‍ക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് ഇറാൻ ശക്തമായ മറുപടിയാണ് നൽകിയത്. തങ്ങളെ ആക്രമിച്ചാൽ മുമ്പൊരിക്കലും ലഭിക്കാത്ത തരത്തിലുള്ള പ്രതികരണം അമേരിക്കയ്ക്ക് ലഭിക്കുമെന്ന് ഇറാൻ വ്യക്തമായി പ്രസ്താവിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാചാടോപവും സൈനിക പ്രവർത്തനങ്ങളും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണിപ്പോള്. പരസ്പര ബഹുമാനത്തിന്റെയും പൊതുവായ താൽപ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഇറാൻ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഐക്യരാഷ്ട്രസഭയികെ ഇറാൻ പ്രതിനിധി യുഎസിന് ശക്തമായ സന്ദേശം നൽകി. എന്നാല്‍, സമ്മർദ്ദം ചെലുത്തുകയോ ആക്രമിക്കുകയോ ചെയ്താൽ, പ്രതിരോധത്തിനായി തങ്ങള്‍ പൂർണ്ണ ശക്തിയോടെ പ്രതികരിക്കുമെന്നും ഇറാന് വ്യക്തമാക്കി. ഒരു സൈനിക കപ്പൽപ്പടയെ അയക്കാന്‍ ആഹ്വാനം ചെയ്യുന്ന ട്രംപിന്റെ സമീപകാല സോഷ്യൽ മീഡിയ പോസ്റ്റിന്റെ സ്ക്രീൻഷോട്ടും…
മുഖമില്ലാത്ത രാഷ്ട്രീയം: ജനവിധിയെ വഞ്ചിക്കുന്ന കേരള മോഡൽ (ജെയിംസ് കൂടല്‍)
കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മുന്നണികളും തെരഞ്ഞെടുപ്പിന് മുൻപ് നേതാവിനെ പ്രഖ്യാപിക്കാത്തത് വെറും തന്ത്രമല്ല; അത് ജനാധിപത്യത്തോട് നടത്തുന്ന കൃത്യമായ ചതിയാണ്. വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നവർക്കു മുന്നിൽ തന്നെ, “ആർക്കാണ് നിങ്ങൾ അധികാരം നൽകുന്നത്” എന്ന അടിസ്ഥാന ചോദ്യത്തിന് മറുപടി നൽകാൻ തയ്യാറാകാത്ത രാഷ്ട്രീയം, ജനങ്ങളെ ബുദ്ധിയില്ലാത്തവരായി കണക്കാക്കുന്നതിന്റെ തെളിവാണ്. ഒരു പൗരൻ വോട്ട് ചെയ്യുന്നത് ചിഹ്നത്തിനോ പതാകയ്ക്കോ അല്ല. അത് അധികാരം കൈമാറുന്ന ഒരു നിയമപരമായ സമ്മതപത്രമാണ്. അധികാരം കൈകാര്യം ചെയ്യാൻ പോകുന്ന വ്യക്തിയെ മറച്ചുവെച്ചുകൊണ്ട് ആ സമ്മതം ചോദിക്കുന്നത് മോറൽ ഫ്രോഡാണ്. തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കൾക്ക് നാവിൽ നിറയുന്നത് വികസനവാഗ്ദാനങ്ങളാണ്. പക്ഷേ ആ വാഗ്ദാനങ്ങൾ നടപ്പാക്കാൻ പോകുന്ന മുഖം ആരാണെന്ന് ചോദിച്ചാൽ രാഷ്ട്രീയ നേതൃത്വം മൗനം പാലിക്കുന്നു. ഈ മൗനം ലജ്ജയുടേതല്ല – കണക്കുകൂട്ടലിന്റെയും ഭയത്തിന്റെയും മൗനമാണ്. ജനവിധി കഴിഞ്ഞാൽ മാത്രമാണ് തിരശ്ശീല ഉയരുന്നത്. അപ്പോഴേക്കും…
