ഡാളസ്: ചർച്ച് ഓഫ് ഗോഡ് ആൻഡേഴ്സൺ ഇന്ത്യാനയുടെ ഭാഗമായി ഗാർലൻഡിൽ 4405 ബ്രോഡ്‌വേ ബുലവാർഡിൽ പ്രവർത്തിക്കുന്ന ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ കൺവെൻഷൻ ഓഗസ്റ്റ് ഒന്നാം തീയതി വൈകിട്ട് 6.30ന് ആരംഭിച്ച് രണ്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്കുള്ള ആരാധനയോടെ അവസാനിക്കും. ഈ കൺവെൻഷനിൽ പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ടയാണ് മുഖ്യ സന്ദേശം നിർവ്വഹിയ്ക്കുന്നത്. ബ്രദർ പ്രിൻസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള വർഷിപ്പ് ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്. ഹിൽവ്യൂ ചർച്ച ഓഫ് ഗോഡിൽ എല്ലാ ഞായറാഴ്ചയും രാവിലെ ഒൻപത് മണിക്ക് ബൈബിൾ സ്റ്റഡിയും തുടർന്ന് നടക്കുന്ന ആരാധന പതിനൊന്ന് മണിയോടുകൂടി അവസാനിയ്ക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ നടക്കുന്ന ഉപവാസ പ്രാർത്ഥനകൾ രാവിലെ 10.30 ന് ആരംഭിച്ച് 12 മണിക്ക് അവസാനിയ്ക്കും. ഇത് കൂടാതെ യുവജനങ്ങൾക്കും സഹോദരിമാർക്കും പ്രത്യേക യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഈ യോഗങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ…
Category: AMERICA
ട്രംപ് ഉത്തരവിട്ടാല്‍ അമേരിക്കയുമായി ചേര്‍ന്ന് ഇറാനെ വീണ്ടും ആക്രമിക്കാന്‍ ഇസ്രായേല്‍ തയ്യാറാണെന്ന് നെതന്യാഹു
അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ആവശ്യമെങ്കിൽ ഇറാനെ ആക്രമിക്കാന്‍ ഇസ്രായേൽ തയ്യാറാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ വീണ്ടും വർദ്ധിച്ചത് മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികളെ അങ്ങേയറ്റം സെൻസിറ്റീവ് ആക്കിയിരിക്കുകയാണ്. അതേസമയം, ആവശ്യമെങ്കിൽ ഇറാനെതിരെ വീണ്ടും സൈനിക നടപടി ആരംഭിക്കാന്‍ ഇസ്രായേൽ തയ്യാറാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഏതെങ്കിലും പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ഇസ്രായേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിനനുസരിച്ചായിരിക്കുമെന്നും പറയുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ സൈനിക സംഘർഷങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകുമെന്ന് ജറുസലേമിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ വിശ്വസിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. വാഷിംഗ്ടൺ സംയുക്ത ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചാൽ, ഇസ്രായേലും അതിൽ പങ്കാളിയാകും.. സാഹചര്യം ആവശ്യമായി വന്നാൽ വീണ്ടും സൈനിക നടപടി സ്വീകരിക്കാൻ ഇസ്രായേൽ മടിക്കില്ലെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചു.…
അമേരിക്കയിലെ നീണ്ട വേനലവധി (ഭാഗം 2); കുട്ടികളുടെ സ്വാതന്ത്ര്യമോ, മാതാപിതാക്കളുടെ ആശങ്കയോ?: പിന്റോ കണ്ണംപള്ളി
ഇന്നത്തെ കുട്ടികളാണ് നാളത്തെ ശാസ്ത്രജ്ഞരും അധ്യാപകരും ഡോക്ടർമാരും എഞ്ചിനീയർമാരും സംരംഭകരും കായികതാരങ്ങളും ഭരണാധികാരികളും ജനപ്രതിനിധികളും സമൂഹനേതാക്കളും. അതുകൊണ്ട് വേനലവധിയെ ഒരു ഇടവേളയായി മാത്രമല്ല, ഭാവിയെ രൂപപ്പെടുത്തുന്ന ഒരു നിക്ഷേപകാലമായി കാണാൻ മാതാപിതാക്കളും അധ്യാപകരും സാമൂഹിക സംഘടനകളും ഒരുമിച്ച് മുന്നോട്ടുവരേണ്ട സമയമാണിത്. ഇന്ന് അവർക്ക് നാം നൽകുന്ന ചെറിയ പ്രചോദനങ്ങൾ നാളെയുടെ വലിയ നേട്ടങ്ങൾക്ക് വഴിതെളിച്ചേക്കാം. വേനലവധിക്കാലത്ത് കൈവരിക്കേണ്ട ലക്ഷ്യങ്ങൾ ഉൾപ്പെടുത്തി കുട്ടികളെ ഒരു “Summer Bucket List” തയ്യാറാക്കാൻ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കണം. എന്തെല്ലാം പഠിക്കണം, ഏത് പുസ്തകങ്ങൾ വായിക്കണം, എത്ര പുതിയ സ്ഥലങ്ങൾ സന്ദർശിക്കണം, എത്ര മണിക്കൂർ സാമൂഹിക സേവനം ചെയ്യണം, എന്ത് പുതിയ കഴിവുകൾ നേടണം, ഏതെല്ലാം കുടുംബ പ്രവർത്തനങ്ങളിൽ പങ്കെടുക്കണം തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി എഴുതിവയ്ക്കുകയും അവ പൂർത്തിയാക്കുകയും ചെയ്യുന്നത് കുട്ടികളിൽ ലക്ഷ്യബോധവും ആസൂത്രണശേഷിയും സമയനിയന്ത്രണവും സ്വയംപര്യാപ്തതയും വളർത്തും. കുട്ടികൾക്ക് സാമ്പത്തിക അച്ചടക്കവും ജീവിതനൈപുണ്യങ്ങളും…
യുഎസ് പൗരത്വം വിൽപ്പനയ്ക്കുള്ളതല്ല: ജന്മാവകാശ പൗരത്വ കേസിൽ പുനഃപരിശോധന ആവശ്യപ്പെട്ട് ട്രംപ്
വാഷിംഗ്ടൺ: ജന്മാവകാശ പൗരത്വ വിധി യുഎസ് സുപ്രീം കോടതിയിൽ ഉടൻ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു കോടതിയുടെ തീരുമാനം “നീതിയുടെ പരിഹാസം” എന്നാണ് അദ്ദേഹം വിശേഷിപിച്ചത്. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ, യുഎസിന്റെ തെക്കൻ അതിർത്തിയിലും മെക്സിക്കോയിലും “ജന്മാവകാശ പൗരത്വം” പ്രോത്സാഹിപ്പിക്കുന്ന അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “നമ്മുടെ തെക്കൻ അതിർത്തിയിലും മെക്സിക്കോയിലും എല്ലായിടത്തും ‘ജന്മാവകാശ പൗരത്വം’ പ്രോത്സാഹിപ്പിക്കുകയും ‘ഡെലിവറി $4,000 മുതൽ ആരംഭിക്കുന്നു’ എന്ന് പറയുകയും ചെയ്യുന്ന അടയാളങ്ങളും ബിൽബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്,” ട്രംപ് എഴുതി. ഈ രീതി രാജ്യത്ത് ഒരു കുട്ടിക്ക് ജന്മം നൽകുന്നതിലൂടെ ആളുകൾക്ക് യുഎസ് പൗരത്വം നേടാൻ അനുവദിക്കുമെന്ന് അദ്ദേഹം ആരോപിച്ചു. “ഈ തട്ടിപ്പ് നിയമവിരുദ്ധമായി കോടിക്കണക്കിന് ഡോളർ സമ്പാദിക്കും, പണം നൽകാൻ തയ്യാറുള്ള ആർക്കും പൗരത്വം ലഭിക്കും. പൗരത്വം നേടാനുള്ള ഏറ്റവും വലിയ മാർഗമായി ഇത് മാറും,…
ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ തിരിച്ചുവിളിക്കുന്നു
വാഷിംഗ്‌ടൺ ഡിസി :തീർത്തും അണുവിമുക്തമല്ല എന്ന ആശങ്കയെത്തുടർന്ന്, അമേരിക്കയിൽ 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ തിരിച്ചുവിളിക്കാൻ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നിർദ്ദേശം നൽകി. ന്നിധ്യം: 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ യു.എസ്. എഫ്.ഡി.എ തിരിച്ചുവിളിക്കുന്നു കണ്ണിലുണ്ടാകുന്ന വീക്കങ്ങൾക്കും അണുബാധകൾക്കും സാധാരണയായി നിർദ്ദേശിക്കാറുള്ള പ്രിസ്ക്രിപ്ഷൻ കൺതുള്ളി മരുന്നായ ‘പ്രെഡ്നിസൊലോൺ അസറ്റേറ്റ് ഒഫ്താൽമിക് സസ്പെൻഷൻ’ (Prednisolone acetate ophthalmic suspension USP, 1%) വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉത്തരവിട്ടു. ഇന്ത്യൻ കമ്പനിയായ ‘ലുപിൻ ലിമിറ്റഡ്’ നിർമ്മിച്ച് വിതരണം ചെയ്ത 25.3 ലക്ഷത്തിലധികം കുപ്പി മരുന്നുകളാണ് ഇത്തരത്തിൽ പിൻവലിക്കുന്നത്. മരുന്നിൽ അപരിചിതമായ (foreign material) സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. ഇതിനെ ഒരു ‘ക്ലാസ് II’ (Class II) തിരിച്ചുവിളിക്കലായാണ് എഫ്.ഡി.എ തരംതിരിച്ചിരിക്കുന്നത്. അതായത്, ഈ മരുന്ന്…
അമേരിക്കയില്‍ നിന്ന് കാനഡയിലേക്ക് മയക്കുമരുന്ന് കടത്തിയ് ബ്രാംപ്ടൺ സ്വദേശിക്ക് 20 വർഷം തടവു ശിക്ഷ
ലോസ് ആഞ്ചലസ്: അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് നൂറു കണക്കിന് കിലോഗ്രാം മെത്താംഫെറ്റമിനും കൊക്കെയിനും കടത്തിയ അന്തർദേശീയ മയക്കുമരുന്ന് ശൃംഖലയുടെ തലവനായി കണ്ടെത്തപ്പെട്ട കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ ബ്രാംപ്ടൺ സ്വദേശിയായ ഗുരംറിത് സിദ്ദു (63) വിന് അമേരിക്കൻ ഫെഡറൽ കോടതി 20 വർഷം തടവുശിക്ഷ വിധിച്ചു. അമേരിക്കൻ ജില്ലാ ജഡ്ജിയായ ജോൺ എ. ക്രോൺസ്റ്റാഡ് ആണ് ശിക്ഷ വിധിച്ചത്. സിദ്ദു 2026 മാർച്ചിൽ കുറ്റസമ്മതം നടത്തിയിരുന്നു. 2024 ഒക്ടോബർ മുതൽ അദ്ദേഹം ഫെഡറൽ കസ്റ്റഡിയിലായിരുന്നു. 2022 സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള ഏകദേശം ഒരു മാസത്തിനിടെ 523 കിലോഗ്രാം മെത്താംഫെറ്റമിനും 347 കിലോഗ്രാം കൊക്കെയിനും ഉൾപ്പെടെ ആകെ 850 കിലോഗ്രാമിലധികം മയക്കുമരുന്ന് അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് കടത്താൻ സിദ്ധു നേതൃത്വം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൊത്തവില 15 മുതൽ 17 മില്യൺ ഡോളർ വരെയാണെന്ന് അധികൃതർ…
യു.എസ് സെനറ്റ് സ്ഥാനാർത്ഥിത്വത്തിനായി നിരവ് ഷാ മത്സരരംഗത്തേക്ക്
അഗസ്റ്റ (മേയ്ൻ): മേയ്ൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുൻ ഡയറക്ടർ നിരവ് ഷാ (49), ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള യു.എസ് സെനറ്റ് സ്ഥാനാർത്ഥിത്വത്തിനായി ജൂലൈ 9 നു ഔദ്യോഗികമായി രംഗത്തിറങ്ങി. ലൈംഗികാരോപണങ്ങളെ തുടർന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഗ്രഹാം പ്ലാറ്റ്നർ പിന്മാറിയ സാഹചര്യത്തിലാണ് ഇന്ത്യൻ വംശജനായ നിരവ് ഷായുടെ ഈ പ്രഖ്യാപനം. കോവിഡ്-19 മഹാമാരിക്കാലത്ത് മേയ്ൻ സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെയാണ് ഫിസിഷ്യൻ കൂടിയായ നിരവ് ഷാ ജനശ്രദ്ധ നേടിയത്. അടുത്തിടെ നടന്ന ഗവർണർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ അദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രോഗ്രസ്സീവ് നയങ്ങളെ പിന്തുണയ്ക്കുന്ന അദ്ദേഹം കോടീശ്വരന്മാർക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുക, എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് (Medicare for All) ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് വ്യക്തമാക്കി. ഈ മാസം അവസാനം നടക്കുന്ന ഡെമോക്രാറ്റിക്…
40-ാമത് പിസിനാക് കോൺഫറൻസിന് ചിക്കാഗോയിൽ തിരശ്ശീല വീണു; ആയിരക്കണക്കിന് വിശ്വാസികൾ ആത്മസംതൃപ്തിയോടെ മടങ്ങി
ചിക്കാഗോ: നാം പിന്തുടരുന്ന വിശ്വാസപ്രമാണങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുവാനുള്ള ആഹ്വാനത്തോടെ ചിക്കാഗോയിൽ ജൂലൈ 2 മുതൽ 5 വരെ നടന്ന നാല്പതാമത്തെ പിസിനാക് സമ്മേളനം സമാപിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡ, ഇന്ത്യ തുടങ്ങി മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുമായി പ്രതീക്ഷയോടെ എത്തിച്ചേർന്ന ആയിരക്കണക്കിന് വിശ്വാസികൾക്ക് വചനത്തിന്റെയും ആത്മാവിന്റെയും സമ്മിശ്രമായ അനുഭവങ്ങൾ നൽകിയണ് ചിക്കാഗോ പിസിനാക് കോൺഫറൻസ് സമാപിച്ചത്. ജൂലൈ 2 വ്യാഴാഴ്ച വൈകിട്ട് ഡോ ടൈറ്റസ് ഈപ്പന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനം നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജെയിംസ് വർഗീസ് സങ്കീർത്തന ധ്യാനം നടത്തി.ഡോ സതീഷ് കുമാർ,ഡോ ടിങ്കു തോമസ് എന്നിവർ പ്രസംഗിച്ചു.നാഷണൽ ട്രഷറർ പ്രസാദ് ജോർജ് സിപിഎ സ്വാഗതപ്രസംഗം നടത്തി. തലമുറയിൽ നിന്ന് തലമുറയിലേക്ക് എന്ന തീമിനെ ആസ്പദമാക്കിയുള്ള ദൃശ്യാവിഷ്കാരത്തെ തുടർന്ന് ഷെര്‍ലി ചിക്കാഗോ…
28 വർഷമായി യുഎസിൽ കഴിയുന്ന ഗ്രീൻ കാർഡ് ഉടമയെ ഐസ് (ICE) തടങ്കലിലാക്കി
അമേരിക്കയിൽ 28 വർഷമായി നിയമപരമായി താമസിക്കുന്ന ജമൈക്കൻ സ്വദേശിയായ ഡേട്ടൺ ആന്ദ്രെ ലിൻഡ്സെ എന്ന ഗ്രീൻ കാർഡ് ഉടമയെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) തടങ്കലിലാക്കി. ജമൈക്കയിൽ നിന്ന് അവധിക്കാലം കഴിഞ്ഞ് ഷിക്കാഗോ ഓഹെയർ എയർപോർട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഇയാളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. പഴയ ചില ചെറിയ നിയമലംഘനങ്ങൾ ചൂണ്ടിക്കാണിച്ചാണ് ലിൻഡ്സെയെ തടവിലാക്കിയിരിക്കുന്നത്. ഇതിനെതിരെ അദ്ദേഹത്തിന്റെ അഭിഭാഷകർ ഫെഡറൽ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന് കീഴിൽ യുഎസിൽ ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നതിന്റെയും ഗ്രീൻ കാർഡ് ഉള്ളവരെപ്പോലും വ്യാപകമായി തടങ്കലിലാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മേരി ജോസ് (76) അന്തരിച്ചു
ഹൂസ്റ്റൺ: ഇടുക്കി ജോസ്ഗിരി വാതല്ലൂർ വി ഡി ജോസിന്റെ ഭാര്യ മേരി ജോസ് (76) അന്തരിച്ചു. ജോസ്ഗിരി കുന്നേപറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: സോണിയ ജോർജ്ജ് (ഹൂസ്റ്റൺ, ഫ്ലവേഴ്സ് ടി വി യു എസ് എ), സോജൻ ജോസ്, സുനീഷ് ജോസ്, സ്മിത ഷിജോ. മരുമക്കൾ: ജോർജ്ജ് പോൾ (ഹൂസ്റ്റൺ, ഫ്ലവേഴ്സ് ടി വി യു എസ് എ), വിൻസി സോജൻ, ബിൻസി സുനീഷ്, ഷിജോ തോമസ്. ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 11:30ന് ജോസ്ഗിരി സെൻ്റ്.ജോസഫ് പിൽഗ്രിം ചർച്ചിൽ വെച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരവും നടത്തും.
