എഡ്മിന്റൻ നമഹയുടെ വിഷു ആഘോഷം ഗംഭീരമായി

എഡ്മിന്റൻ:  എഡ്മണ്ടനിലെ പ്രധാന ഹൈന്ദവ സംഘടനയായ നമഹയുടെ (നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ്റെ) നേതൃത്വത്തിൽ പത്താമത് വിഷു ആഘോഷം വളരെ വിപുലമായി സംഘടിപ്പിച്ചു .ഏപ്രിൽ 13 ന് ശനിയാഴ്ച ബൽവിൻ കമ്യൂണിറ്റി ഹാളിൽ വച്ചായിരുന്നു പരിപാടികൾ നടന്നത്. നമഹ പ്രസിഡൻ്റ് രവിമങ്ങാട്, മാതൃ സമിതി കോഡിനേറ്റർ ജ്യോത്സന സിദ്ധാർത്ഥ് നമഹ മെഗാസ്പോൺസർ ജിജോജോർജ് മറ്റു ബോർഡ് അംഗങ്ങളായ വിപിൻ, ദിനേശൻ രാജൻ, റിമപ്രകാശ്,പ്രജീഷ്, അജയ്കുമാർ,സിദ്ധാർത്ഥ് ബാലൻ എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു.  വിഷുകണിയും കുട്ടികൾക്കുള്ള വിഷു കൈനീട്ടവും വിഭവ സമൃദ്ധമായ വിഷുസദ്യയും ഉണ്ടായിരുന്നു. തുടർന്ന് നയന മനോഹരമായ കലാപരിപാടികളും അരങ്ങേറി.നമഹ മാതൃസമിതി,ശിവമനോഹരി ഡാൻസ് അക്കാദമി,അറോറ ഡാൻസ് ഗ്രൂപ്പ് എന്നിവരുടെ പ്രകടനങ്ങൾ നമ്ഹ വിഷു പ്രാഗ്രാമിൻ്റെ മാറ്റ് കൂട്ടി.നീതുഡാക്സ്,വിസ്മയ പറമ്പത്ത് എന്നിവർ സ്റ്റേജ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.  കുട്ടികൾക്കുള്ള സമ്മാനദാനത്തോട് ട…

സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിൽ നിറഞ്ഞ സദസ്സിൽ ” ദി ഹോപ്പ് “പ്രദർശിപ്പിച്ചു

ഗാർലാൻഡ് (ഡാളസ് ):ഗാർലാൻഡ്  സെന്റ് തോമസ് സീറോ മലബാർ ചർച്ചിൽ നിറഞ്ഞ സദസ്സിൽ :” ദി ഹോപ്പ് എന്ന മലയാളം ഫീച്ചർ ഫിലിം സൗജന്യമായി പ്രദർശിപ്പിച്ചു. ക്രസ്‌തീയ വിശ്വാസത്തിനു ഊന്നൽ നൽകി നിർമിച്ച ഈ ചിത്രം നിർമിച്ചിരിക്കുന്നത് ലോഗോ ഫിലിംസ് ബാനറിൽ ജോയ് കല്ലൂക്കാരനാണ് .രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന ചിത്രം കാണികളെ ചിന്തിപ്പിക്കുന്നതിനും, വിശ്വാസത്തിൽ ഉറപ്പിക്കുന്നതിനും മതിയായ ചേരുവകൾ ചേർത്താണ് നിർമിച്ചിരിക്കുന്നത് ബോംബയിലെ കമ്പ്യൂട്ടർ കമ്പനിയിൽ നിന്നും ജോലി രാജിവെച്ച് പുതിയൊരു കമ്പനി ആരംഭിച്ചുവെങ്കിലും ഇതിൽ നിന്നൊന്നും  തനിക്കു  പൂർണ സന്തോഷം ലഭിച്ചില്ല എന്നാൽ ചാലക്കുടിയിൽ  ഡിവൈൻ റിട്രീറ്റ് സെൻററിൽ  ഒരു ആഴ്ച നീണ്ടുനിന്ന ധ്യാനത്തിൽ പങ്കെടുതാണ്  ജീവിതത്തിൽ ഒരു വ്യതിയാനം സംഭവിക്കുവാൻ ഇടയാക്കിയത് .പിന്നീട് ജീവിതത്തെ കുറിച്ചും അന്ത്യ ന്യായവിധിയെകുറിച്ചും അറിയുന്നത് ബൈബിൾ പഠിക്കുവാൻ ആരംഭിച്ചു. തുടർന്ന്  അന്ത്യന്യായവിധിയെ കുറിച്ച് ഒരു മൂവി നിർമിച്ചു.അതിൽ നിന്നും…

ഗീതാമണ്ഡലം വിഷു; ശ്യാം ശങ്കർ മുഖ്യാതിഥിയായി പങ്കെടുത്തു

ഷിക്കാഗോ: അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനകളിൽ നാല് ദശകങ്ങളിലേറെയായി പൈതൃകവും പാരമ്പര്യവും സമഗ്രമായി പിന്തുടർന്ന് ഹൈന്ദവ ആചാരങ്ങൾ അനുഷ്ഠിക്കുന്ന ഷിക്കാഗോ ഗീതാമണ്ഡലം വിഷു പൂജയും ആഘോഷങ്ങളും ഏപ്രിൽ 13ന് ശനിയാഴച രാവിലെ പത്തു മണിമുതല്‍ ഗീതാ മണ്ഡലം തറവാട് ക്ഷേത്രത്തിൽ വച്ച് നടന്നു. മന്ത്ര പ്രസിഡന്റ്‌ ശ്യാം ശങ്കർ മുഖ്യാതിഥിയായി പങ്കെടുത്തു. മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഗീതാമണ്ഡലം കുടുംബാംഗങ്ങൾ നൽകുന്ന ഊർജം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുറഞ്ഞ കാലംകൊണ്ട് തന്നെ കണ്ടുമടുത്ത നിർജീവ സംഘടനാ പ്രവർത്തനത്തിൽ നിന്ന് വ്യത്യസ്തമായി മലയാളി ഹൈന്ദവ കുടുംബങ്ങളിൽ തരംഗമാവാന്‍ മന്ത്രക്ക് സാധിച്ചു എന്ന് മന്ത്ര പ്രസിഡന്റിന് സ്വാഗതമരുളിക്കൊണ്ട് ഗീതാമണ്ഡലം പ്രസിഡന്റ്‌ ജയ്ചന്ദ്രൻ അഭിപ്രായപ്പെട്ടു. മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഗീതാമണ്ഡലം കുടുംബാംഗങ്ങൾ നൽകുന്ന ഊർജം വിലമതിക്കാനാവാത്തതാണെന്ന് ശ്യാം ശങ്കർ അറിയിച്ചു. മന്ത്ര ആദ്ധ്യാത്മിക അദ്ധ്യക്ഷൻ ആനന്ദ് പ്രഭാകർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മഹാഗണപതി…

അന്താരാഷ്ട്ര വടംവലി മത്സരം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് 17 ന്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ന്യൂയോർക്ക് : ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ   ഈ വര്ഷം ആഗസ്ത് 17 -)൦ തീയതി ന്യൂ യോര്കിൽ വച്ച് അന്താരാഷ്ട്ര  വടംവലി  മത്സരം നടത്തുന്നതാണെന്നു ക്ലബ് ഭാരവാഹികൾ  ഇൻഡ്യ പ്രസ് ക്ലബ്  ഓഫ്  നോർത്ത്  അമേരിക്കയുടെ  (ഐ പി സി എൻ എ) ന്യൂയോർക്  ചാപ്റ്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  അമേരിക്കയിലെ വിവിധ ടീമുകളെ കൂടാതെ ഇറ്റലി , ബ്രിട്ടൺ , കുവൈറ്റ് , ഓസ്ട്രേലിയ , കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് സോഷ്യൽ ക്ലബ് ഭാരവാഹികളായ റോയ് മറ്റപ്പള്ളി (പ്രസിഡൻറ്), ജിമ്മി പൂഴിക്കുന്നേൽ (സെക്രട്ടറി ), സാജൻ കുഴിപറമ്പിൽ (ചെയർമാൻ ) , പോൾ കറുകപ്പള്ളിൽ (ജനറൽ കൺവീനർ ), സിജു ചെരുവൻകാലായിൽ  (പി ആർ ഒ ) എന്നിവർ പറഞ്ഞു. യുവാക്കളെ കൂടുതലായി കായിക വിനോദങ്ങളുമായി…

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ചിത്രകാരന്‍ രാജശേഖരൻ പരമേശ്വരന്റെ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

ഡാളസ്: ക്യാൻവാസിൽ ചായകൂട്ടുകൾ ഉപയോഗിച്ചു വർണ ചിത്രങ്ങൾ രചിക്കുന്ന ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന്റെ ചിത്ര കലകളുടെ പ്രദര്ശനം കേരള അസോസിയേഷൻ ഓഫ് ഡാളസ് കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ചു. ഏപ്രിൽ 14, ഞായറാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ സംഘടിപ്പിച്ച ചിത്ര പ്രദർശനം ആസ്വദിക്കുവാൻ ഡാളസ് ഫോർട്ട് വർത്ത മെട്രോപ്ലെക്സിൽ നിന്നും നിരവധി പേര് എത്തിച്ചേർന്നിരുന്നു കേരളം അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ , വൈസ് പ്രസിഡന്റ് അനസ്വീർ മാംമ്പിള്ളി , ബോർഡ് ഓഫ് ഡയറക്ടർ ഹരിദാസ് തങ്കപ്പൻ , സിജു വി ജോർജ്, ബേബി കൊടുവത് , ഫ്രാൻസിസ് ,രാജൻ ഐസക് ,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അഡ്വൈസറി ബോർഡ് ചെയര്മാന് ബെന്നി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു കേരളത്തിൽ നിന്നും ഹൃസ്വ സന്ദർശത്തിന് ഡാളസ്സിൽ എത്തിച്ചേർന്ന ആർട്ടിസ്റ്…

കാനഡയിൽ 24 കാരനായ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു

ഒട്ടാവ: കാനഡയിലെ വാൻകൂവറിലെ സൺസെറ്റ് പരിസരത്ത് 24 കാരനായ ഇന്ത്യൻ വിദ്യാർത്ഥി കാറിൽ വെടിയേറ്റ് മരിച്ചു. ചിരാഗ് ആൻ്റില്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് പ്രദേശത്ത് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് വാൻകൂവർ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. വെടിയൊച്ച കേട്ട് സമീപവാസികൾ എമർജൻസി റെസ്‌പോണ്ടർമാരെ വിളിച്ചതായി പോലീസ് വക്താവ് ടാനിയ വിസിൻ്റിനെ ഉദ്ധരിച്ച് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 12 ന് രാത്രി 11 മണിയോടെ ഈസ്റ്റ് 55-ാം അവന്യൂവിലെയും മെയിൻ സ്ട്രീറ്റിലെയും താമസക്കാർ വെടിയൊച്ചയുടെ ശബ്ദം കേട്ടതിനെ തുടർന്ന് പോലീസിനെ വിളിച്ചു. ചിരാഗ് ആൻ്റിലിനെ പ്രദേശത്ത് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് വാൻകൂവർ പോലീസ് പറഞ്ഞു. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കാനഡയിലെ വാൻകൂവറിൽ ഇന്ത്യൻ വിദ്യാർത്ഥി ചിരാഗ് ആൻ്റിലിൻ്റെ കൊലപാതകം സംബന്ധിച്ച് അടിയന്തര നടപടി വേണമെന്നും, അന്വേഷണത്തിൻ്റെ പുരോഗതി സൂക്ഷ്മമായി…

ഇറാനെതിരെ ഇസ്രായേലിന്റെ പ്രതികാര നടപടികളിൽ നിന്ന് അമേരിക്ക വിട്ടുനില്‍ക്കും: വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: ഇസ്രായേലില്‍ ഒറ്റ രാത്രികൊണ്ട് ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതിന് തിരിച്ചടി നൽകാൻ ഇസ്രായേൽ തീരുമാനിച്ചാൽ ഇറാനെതിരായ പ്രത്യാക്രമണത്തിൽ യുഎസ് വിട്ടുനില്‍ക്കുമെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി. മിഡിൽ ഈസ്റ്റ് ശത്രുക്കൾക്കിടയിൽ പൊട്ടിപ്പുറപ്പെടുന്ന തുറന്ന യുദ്ധത്തിൻ്റെ ഭീഷണിയും അമേരിക്കയെ അതിലേക്ക് വലിച്ചിഴയ്ക്കുന്നതും മേഖലയെ മുള്‍മുനയിൽ നിർത്തിയതും, പ്രശ്നം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ആഗോള ശക്തികളിൽ നിന്നും അറബ് രാഷ്ട്രങ്ങളിൽ നിന്നും അമേരിക്ക സംയമനം പാലിക്കണമെന്നുള്ള ആഹ്വാനത്തിന് കാരണമായി. ഒരു ഫോൺ കോളിലൂടെയാണ് പ്രതികാര നടപടിയിൽ പങ്കെടുക്കില്ലെന്ന് ബൈഡൻ നെതന്യാഹുവിനെ അറിയിച്ചതെന്ന് യുഎസ് മാധ്യമങ്ങൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്റെ പ്രതിരോധത്തിന് യുഎസ് സഹായം തുടരും. എന്നാൽ, യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വൈറ്റ് ഹൗസിൻ്റെ ഉന്നത ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി ഞായറാഴ്ച എബിസിയുടെ “ദിസ് വീക്ക്” പ്രോഗ്രാമിനോട് പറഞ്ഞു. ഏപ്രിൽ ഒന്നിന് ഡമാസ്‌കസിലെ…

ജോസ് ഏബ്രഹാം (65) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ജോസ് ഏബ്രഹാം (റിട്ട. റെസ്പിരേറ്ററി തെറാപ്പിസ്റ്റ് – വെസ്റ്റ്‌ചെസ്റ്റര്‍ മെഡിക്കൽ സെന്റർ, ഗുഡ് സമരിറ്റന്‍ മെഡിക്കല്‍ സെന്റർ) അന്തരിച്ചു. റോക്ക് ലാൻഡിലെ സഫേണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചർച്ചിലെ സജീവാംഗമായിരുന്നു. ദീർഘകാലം സണ്‍‌ഡേ സ്‌കൂൾ അദ്ധ്യാപകനായും പ്രവർത്തിച്ചു. ശോശാമ്മ ജോസ് ആണ് ഭാര്യ. മക്കള്‍: ജെറി ജോസ് & വിസ്‌ലെറ്റ് വില്‍സണ്‍, ജെറിന്‍ ജോസ് & ബെത്‌സി ജോസ്. കൊച്ചുമക്കള്‍: റാഫേല്‍, എബ്രിയേല, ലിലി, തോമസ്. പൊതുദർശനം ഏപ്രില്‍ 21 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ രാത്രി 8 വരെ സഫേണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (St. Marys Indian Orthodox Church, 66 east Maple Ave, Suffern, NY 10901) സംസ്‌കാരം ഏപ്രില്‍ 22 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സഫേണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്…

ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടലിന് ജന്മനാടിന്റെ ആദരവ്

കോന്നി : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടലിന് ജന്മനാടിന്റെ ആദരവ്. കോണ്‍ഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് അദ്ദേഹം നാട്ടിലെത്തിയത്. പ്രവാസിവോട്ടുകള്‍ തിരഞ്ഞെടുപ്പിലെ നിര്‍ണായകഘടകമാണെന്നും പ്രവാസികളെ മറന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി ജനം തിരഞ്ഞെടുപ്പില്‍ വിധി എഴുതുമെന്നും ജെയിംസ് കൂടല്‍ പറഞ്ഞു. ഒഐസിസി പ്രവര്‍ത്തകര്‍ പ്രാദേശികതലത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. വീട്ടുമുറ്റങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രചരണ പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കണം. കേരളത്തിലെ എല്ലാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും ഒഐസിസിയുടെ സജീവ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ജന്മനാടിന്റെ ആദരവ് വലിയ പ്രച്ഛോദനമാണെന്നും ജെയിംസ് കൂടല്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസിന് കിട്ടിയ അംഗീകാരമാണ് ജെയിംസ് കൂടലിന്റെ സ്ഥാനമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കലഞ്ഞൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന…

ഡസൻ കണക്കിന് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു; ക്വാക്കർ ഓട്‌സ് പ്ലാൻ്റ് അടച്ചുപൂട്ടുന്നു

ഇല്ലിനോയി :55 വർഷത്തിന് ശേഷം,  ഇല്ലിനോയിയിലെ ഡാൻവില്ലിൽ ക്വാക്കർ ഓട്‌സ് ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിച്ചിരുന്ന ഒരു കമ്പനി പ്ലാൻ്റ് അടച്ചുപൂട്ടുകയാണ്,  510 ജീവനക്കാരെ പിരിച്ചുവിടും  ക്വാക്കർ ഓട്‌സ്. ഉൽപ്പാദനം ഇതിനകം നിർത്തിയെങ്കിലും 2024 ജൂൺ 8-ന് പെപ്‌സികോ ഔദ്യോഗികമായി പ്ലാൻ്റ് അടച്ചുപൂട്ടുമെന്ന് ഡാൻവില്ലെ നഗരം അറിയിച്ചു. അസംസ്കൃത ഭക്ഷണങ്ങളിലൂടെയും സമ്പർക്കം പുലർത്തുന്ന പ്രതലങ്ങളിലൂടെയും പടരാൻ സാധ്യതയുള്ള സാൽമൊണല്ല മലിനീകരണം കാരണം 2023 ഡിസംബറിലും 2024 ജനുവരിയിലും രണ്ട് കാര്യമായ തിരിച്ചുവിളികളുടെ പശ്ചാത്തലത്തിലാണ് ഇത്. പ്ലാൻ്റിൽ നിർമ്മിച്ച കുറഞ്ഞത് 60 ഉൽപ്പന്നങ്ങളെങ്കിലും തിരിച്ചുവിളിക്കലിന് ലക്ഷ്യമിട്ടിരിക്കുന്നത് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ജനുവരിയിൽ ഒരു വാർത്താക്കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു , ഡിസംബറിലെ തിരിച്ചുവിളിയുടെ വിപുലീകരണം പ്രഖ്യാപിച്ചു, ഇപ്പോൾ തിരഞ്ഞെടുത്ത ക്വാക്കർ ച്യൂയി ഗ്രാനോള ബാറുകൾ മാത്രമല്ല, ധാന്യങ്ങൾ, ധാന്യ ബാറുകൾ, പ്രോട്ടീൻ ബാറുകൾ, സ്നാക്ക് ബോക്സുകൾ, തിരഞ്ഞെടുത്ത ലഘുഭക്ഷണം…