വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ ഈ നടപടിക്കെതിരെ കെ.എച്ച്.എൻ.എ. ഭരണസമിതി ഔദ്യോഗികമായി പ്രതിഷേധ പ്രമേയം പാസാക്കി. കേരള സർക്കാരിന്റെ ‘സുവർണ്ണ കേരളം’ ലോട്ടറി ടിക്കറ്റിൽ ഹൈന്ദവ വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള ചിത്രം ഉൾപ്പെടുത്തിയ നടപടിയിൽ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭാരതീയർ പവിത്രമായി കാണുന്ന ശിവലിംഗത്തെ ആർത്തവരക്തവുമായി ബന്ധിപ്പിച്ച് വികലമായി ചിത്രീകരിച്ചത് ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കെ.എച്ച്.എൻ.എ. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഭാരതീയർ പവിത്രമായി കാണുന്ന ആരാധനാ ബിംബങ്ങളെ വികലമായി ചിത്രീകരിക്കുന്നത് ഒരു മതേതര സർക്കാരിന് ചേർന്നതല്ല. ഇത്തരം നീക്കങ്ങൾ ഹൈന്ദവ സമൂഹത്തോടുള്ള തുറന്ന വെല്ലുവിളിയായി മാത്രമേ കാണാൻ കഴിയൂ. വൈകൃതങ്ങളെ ആഘോഷമാക്കുന്ന ഇത്തരം നടപടികൾ വിശ്വാസത്തോടൊപ്പം സമൂഹം കാത്തുസൂക്ഷിക്കുന്ന സദാചാര സങ്കല്പങ്ങളെയും ബാധിക്കും. സമൂഹത്തിന്റെ അന്തസ്സും സദാചാര സങ്കല്പങ്ങളും തകർക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ഔദ്യോഗിക സംവിധാനങ്ങളിലൂടെ…
Category: AMERICA
എസ്.എം.എ മലയാളം സ്കൂള് വിദ്യാര്ത്ഥികള്ക്കായി സംഘടിപ്പിച്ച വി.ആര് ഗെയിമിംഗ് നവ്യാനുഭൂതി നല്കി
സാസ്കടൂൺ: പുതുവത്സരത്തോടനുബന്ധിച്ചു സാസ്കടൂനിലെ എസ്.എം.എ മലയാളം സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വി.ആര് ഗെയിമിംഗ് കുഞ്ഞുങ്ങൾക്ക് പുതിയ അനുഭവം ആയിരുന്നു . കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എസ്.എം.എ മലയാളം സ്കൂൾ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഭാഗമായിട്ടാണ് പുതുവത്സരത്തോടനുബന്ധിച്ചു സാസ്കടൂനിലെ Another World VR Arena യിൽ വി.ആര് ഗെയിമിംഗ് ഒരുക്കിയത് . ഈപരിപാടിയിൽ കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത് ഒരു സമൂഹാഘോഷമാക്കി. സ്നേഹപൂർവ്വം നൽകിയ ലഘു ഭക്ഷണങ്ങളും , പാനീയങ്ങളും കുട്ടികൾക്ക് കൂടുതൽ ഉണർവും , ഉന്മേഷവും നൽകി . ഇതിനു വേദിയൊരുക്കി, എല്ലാവിധ പിന്തുണയും നൽകിയ Another World VR Arena-യുടെ ഡയറക്ടർ ശ്രീ. വിജയ് പിള്ളയ്ക് സാസ്കടൂൺ മലയാളി അസോസിയേഷൻ (SMA) എക്സിക്യൂട്ടീവ് കമ്മിറ്റിയും , SMA മലയാളം സ്കൂൾ സംഘാടകരും പ്രത്യേകം നന്ദി രേഖപ്പെടുത്തി. വാർത്ത…
സഫേൺ സെയിന്റ് മേരീസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം
സഫേൺ (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൻറെ ഒരു പ്രതിനിധി സംഘം ഡിസംബർ 28 ഞായറാഴ്ച, സെയിന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ), ഡോ. റെബേക്ക പോത്തൻ (സുവനീർ എഡിറ്റർ), മാത്യു ജോഷ്വ (മുൻ ട്രഷറർ), സജി എം. പോത്തൻ (മുൻ ഫിനാൻസ് മാനേജർ/ഭദ്രാസന കൗൺസിൽ അംഗം), ഈതൻ കോട്ടുമത (ഫിനാൻസ്), ആരോൺ ജോഷ്വ (എന്റർടൈൻമെന്റ്), ജസ്റ്റിൻ ജോൺ (സോഷ്യൽ മീഡിയ), ആഞ്ജലീന ജോഷ്വ (രജിസ്ട്രേഷൻ), ഇവാൻ കോട്ടുമത (സുവനീർ), ജയാ ജോൺ (എന്റർടൈൻമെന്റ്), ജോഷ്വ വർഗീസ് (സ്പോർട്സ്) എന്നിവർ കോൺഫറൻസ് കോൺഫറൻസ് പ്രതിനിധികളായി പങ്കെടുത്തു. വികാരി ഫാ. ഡോ. രാജു വർഗീസ് കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ആത്മീയ ഉണർവിന് വർഷങ്ങളായി കോൺഫറൻസ് നൽകുന്ന പ്രചോദനവും നേതൃത്വവും അഭികാമ്യമാണെന്നും എല്ലാവരും കോൺഫറൻസിൽ പങ്കെടുത്ത്…
ഡാളസിൽ ഡേറ്റിംഗ് ആപ്പ് വഴിയുള്ള കൂടിക്കാഴ്ച കൊലപാതകത്തിൽ കലാശിച്ചു; യുവാവ് അറസ്റ്റിൽ
ഡാളസ്: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ദമ്പതികളെ വെടിവെച്ച കേസിൽ 26-കാരനായ നോഹ ട്രൂബയെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ ഡാളസിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വെടിയേറ്റ 57-കാരിയായ ഗ്വാഡലൂപ്പ് ഗോൺസാലസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെയാൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയും ദമ്പതികളും ഒന്നിച്ച് മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ദമ്പതികൾ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അതിനാലാണ് വെടിവെച്ചതെന്നുമാണ് പ്രതിയുടെ വാദം. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ ഡ്രോൺ നിരീക്ഷണത്തിലൂടെയാണ് പോലീസ് കണ്ടെത്തിയത്. ഹൈവേയ്ക്ക് സമീപം ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. നിലവിൽ നോഹ ട്രൂബ ഡാളസ് കൗണ്ടി ജയിലിലാണ്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
എഫ്.സി.സി ഡാളസ് ‘വെടിക്കെട്ട് കപ്പ്’ വാർഷിക ഫുട്ബോൾ ടൂർണമെന്റ്: ആവേശപ്പോരാട്ടത്തിനൊടുവിൽ വിജയികളെ പ്രഖ്യാപിച്ചു
കരോൾട്ടൻ/ടെക്സാസ് : ഡാളസിലെ പ്രമുഖ മലയാളി ഫുട്ബോൾ ക്ലബ്ബായ എഫ്.സി.സി ഡാളസ്, കരോൾട്ടൻ (FCC Dallas) സംഘടിപ്പിച്ച വാർഷിക ഇന്റേണൽ ഫുട്ബോൾ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു. ക്ലബ് അംഗങ്ങൾക്കിടയിൽ സൗഹൃദവും, കായികക്ഷമതയും ഒപ്പം പുതിയ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൂർണമെന്റിൽ മികച്ച പ്രകടനമാണ് താരങ്ങൾ കാഴ്ചവെച്ചത്. ക്ലബ്ബ് അംഗങ്ങളെ വിവിധ ടീമുകളായി തിരിച്ചുള്ള മത്സരത്തിൽ ആബേൽ ബിജു ജേക്കബ്, നെവിൻ പുത്തൻപുരക്കൽ , ഡിംപു ജോൺ, അരുൺ ബേസിൽ വർഗീസ് , മനു ഗോവിന്ദ് മോഹൻ, പ്രശാന്ത് ബാലകൃഷ്ണൻ എന്നിവർ ടീം ക്യാപ്റ്റന്മാരായി നേതൃത്വം നൽകി. പരിക്കിനെപ്പോലും അവഗണിച്ച് ടീമിനെ പ്രോത്സാഹിപ്പിക്കാൻ എത്തിയ ക്യാപ്റ്റന്മാരുടെ സാന്നിധ്യം ടൂർണമെന്റിലുടനീളം വലിയ ആവേശം പകർന്നു. അഗസ്റ്റിൻ മാണി, സബിൻ സെബാസ്ററ്യൻ, പോൾ സാബു എന്നിവരായിരുന്നു കോർഡിനേറ്ററുമാരായി പ്രവർത്തിച്ചു ടൂർണമെന്റ് വിജയകരമാക്കിയത്. ജോജോ കോട്ടക്കൽ (സിഇഒ,…
ഡാളസ് ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ തിരോധാനം തെളിയിച്ചു പോലീസ് ,52 വർഷത്തെ കാത്തിരിപ്പിന് അന്ത്യം
ഡാളസ്: അരനൂറ്റാണ്ടിലധികം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, ഡാളസ് പോലീസ് ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ തിരോധാനം തെളിയിച്ചു. 1973-ൽ കാണാതായ 16 വയസ്സുകാരൻ നോർമൻ പ്രാറ്ററിനെയാണ് (Norman Prater) ദശാബ്ദങ്ങൾക്ക് ശേഷം ഒരു പഴയ ചിത്രത്തിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞത്. 1973 ജനുവരി 14-ന് കിഴക്കൻ ഡാളസിൽ സുഹൃത്തുക്കളോടൊപ്പം നടന്നുപോകുമ്പോഴാണ് നോർമനെ അവസാനമായി കണ്ടത്. പിന്നീട് ആ കൗമാരക്കാരനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. നോർമനെ കാണാതായി ആറു മാസത്തിന് ശേഷം, സൗത്ത് ടെക്സസിലെ റോക്ക് പോർട്ടിൽ വെച്ച് ഒരു വാഹനാപകടത്തിൽ (Hit-and-run) തിരിച്ചറിയാത്ത ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. അന്ന് ആ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 2025 അവസാനത്തോടെ അരാൻസാസ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫീസിൽ നിന്ന് ലഭിച്ച അപകടത്തിൽപ്പെട്ട യുവാവിന്റെ പുതിയ ചിത്രം കേസിലെ നിർണ്ണായക തെളിവായി. ഈ ചിത്രം നോർമന്റെ സഹോദരൻ തിരിച്ചറിഞ്ഞതോടെയാണ് ദുരൂഹത നീങ്ങിയത്. നോർമന്റെ മൂത്ത സഹോദരനാണ് ചിത്രത്തിലെ…
ഡാലസിൽ ആവേശമായി ഡബ്ല്യു.എം.സി ഗ്ലോബൽ കോൺഫറൻസ് കിക്കോഫ്; ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടെ നോർത്ത് ടെക്സാസ് പ്രൊവിൻസ് മാറ്റുകൂട്ടി
ഡാളസ്: വേൾഡ് മലയാളീ കൗൺസിലിൽ (WMC) നടത്തുന്ന പതിനഞ്ചാമത് ബൈനിയൽ ഗ്ലോബൽ കോൺഫറൻസ് 2026 ആഗസ്റ്റ് 21 മുതൽ 24 വരെ തീയതികളിൽ ഡാലസിൽ നടക്കും. ഇതിന്റെ കിക്കോഫ് ഡാലസിൽ ജനുവരി മൂന്നിന് നടന്നു. ഇതോടൊപ്പം ചടങ്ങുകൾ പ്രൗഢഗംഭീരംമാക്കി നോർത്ത് ടെക്സാസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളും നടന്നു. പ്രൊവിൻസ് പ്രസിഡന്റ് ആൻസി തലച്ചെല്ലൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരും കൗൺസിൽ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. എമ്മാ റോബിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ആൻസി തലച്ചെല്ലൂർ സ്വാഗതം ആശംസിച്ചു. പരമ്പരാഗതമായ നിലവിളക്ക് കൊളുത്തൽ ചടങ്ങോടെ ആഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായി. റവ. ഫാ. ബേസിൽ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി, ക്രിസ്മസ് – പുതുവത്സര സന്ദേശം കൈമാറി. പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ്: ചടങ്ങിൽ, ഡബ്ല്യു.എം.സി ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള…
ഹൗസ് ചൈന പാനലിലെ നേതൃസ്ഥാനം ഒഴിയാൻ രാജാ കൃഷ്ണമൂർത്തി; പകരം റോ ഖന്ന എത്തും
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ജനപ്രതിനിധി സഭയിലെ തന്ത്രപ്രധാനമായ ‘ചൈന സെലക്ട് കമ്മിറ്റി’യുടെ (House Select Committee on China) റാങ്കിംഗ് മെംബർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ രാജാ കൃഷ്ണമൂർത്തി ഈ മാസം അവസാനം സ്ഥാനമൊഴിയും. മൂന്ന് വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. ചരിത്രപരമായ പദവി: ഒരു കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനോ റാങ്കിംഗ് മെംബറോ ആകുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജനാണ് രാജാ കൃഷ്ണമൂർത്തി. തന്നെ ഈ സ്ഥാനത്തേക്ക് നിയമിച്ച ഡെമോക്രാറ്റിക് നേതാവ് ഹക്കിം ജെഫ്രീസിനോട് അദ്ദേഹം നന്ദി അറിയിച്ചു. സ്ഥാനമൊഴിയുന്നതിന്റെ ഔദ്യോഗിക കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും, രാജാ കൃഷ്ണമൂർത്തി നിലവിൽ യു.എസ് സെനറ്റിലേക്ക് മത്സരിക്കുന്നതിനാൽ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് കരുതപ്പെടുന്നു. രാജാ കൃഷ്ണമൂർത്തിക്ക് പകരം മറ്റൊരു ഇന്ത്യൻ വംശജനായ റോ ഖന്ന സമിതിയിലെ മുതിർന്ന ഡെമോക്രാറ്റിക് അംഗമായി ചുമതലയേൽക്കുമെന്ന് ഹക്കിം ജെഫ്രീസ് അറിയിച്ചു.…
നിക്കോളാസ് മഡുറോയുടെയും അദ്ദേഹത്തിന്റെ 37 കൂട്ടാളികളുടെയും എല്ലാ സ്വത്തുക്കളും സ്വിറ്റ്സർലൻഡ് കണ്ടുകെട്ടി
ന്യൂയോര്ക്ക്: ന്യൂയോർക്കിലെ കോടതിയിൽ നിക്കോളാസ് മഡുറോ ഹാജരാകുമ്പോൾ, യൂറോപ്പിൽ നിന്ന് അദ്ദേഹത്തിന് അത്ര സുഖകരമല്ലാത്ത വാര്ത്തയാണ് ലഭിച്ചത്. തിങ്കളാഴ്ചത്തെ ചരിത്രപരമായ തീരുമാനത്തിൽ, മുൻ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെയും അദ്ദേഹത്തിന്റെ 37 അടുത്ത കൂട്ടാളികളുടെയും സ്വിറ്റ്സർലൻഡിൽ കൈവശം വച്ചിരുന്ന എല്ലാ സ്വത്തുക്കളും സ്വിസ് ഫെഡറൽ കൗൺസിൽ മരവിപ്പിച്ചു, ഇത് ഉടനടി പ്രാബല്യത്തിൽ വരും. നിലവിലെ അസ്ഥിരമായ സാഹചര്യം മുതലെടുത്ത് മഡുറോയും കൂട്ടാളികളും സ്വിസ് ബാങ്കുകളിൽ നിന്ന് ഫണ്ട് പിൻവലിക്കുന്നത് തടയുന്നതിനാണ് സ്വിസ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. ഫെഡറൽ ആക്ട് ഓൺ ദി ഫ്രീസിങ് ആൻഡ് റീസ്റ്റിറ്റ്യൂഷൻ ഓഫ് ഇലിസിറ്റ് ആസ്തികൾ (FIAA) പ്രകാരമാണ് ഈ തീരുമാനം. അടുത്ത നാല് വർഷത്തേക്ക് ഈ ആസ്തി മരവിപ്പിക്കൽ പ്രാബല്യത്തിൽ തുടരും. ഭാവിയിൽ വെനിസ്വേലൻ ജനതയ്ക്ക് തിരികെ നൽകാൻ കഴിയുന്ന തരത്തിൽ മഡുറോ നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്തുക്കൾ സംരക്ഷിക്കുക എന്നതാണ്…
സാസ്കടൂൺ മലയാളി അസോസിയേഷൻ ജോകിം ജോർജിനെ അഭിനന്ദിച്ചു
സാസ്കടൂൺ: സാസ്കടൂൺ മലയാളി അസോസിയേഷൻ (SMA) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ജോകിം ജോർജിൻറെ പുതിയ സ്ഥാനലബ്ധിയിൽ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദനം രേഖപ്പെടുത്തി . കാനഡയിലെ ഇന്ത്യയുടെ ട്രേഡ് ചാൻസലർ ആയി നിയമിതനായ ജോകിം ജോർജ് 2026 ജനുവരി 2-ന് ന്യൂഡൽഹിയിൽ വച്ചു നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു . ജോർജിന്റെ സ്ഥാനാരോഹണം കാനഡയിലെ മുഴുവൻ മലയാളി സമൂഹത്തിനും അഭിമാനകാരവും മാത്രമല്ല ഇന്ത്യ–കാനഡ വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുവാൻ സാധിക്കുമെന്നും പ്രത്യാശിച്ചു . ജോർജിന്റെ ഭാവിയിലെ എല്ലാ പ്രവർത്തനങ്ങൾക്കും SMA വിജയം ആശംസിക്കുകയും ചെയ്തു . വാർത്ത : ജോസഫ് ജോൺ, കാൽഗറി
