മിനസോട്ട: അമേരിക്കയിലെ മിനസോട്ടയിൽ ആഞ്ഞടിക്കുന്ന കനത്ത മഞ്ഞുവീഴ്ചയെയും ശീതക്കാറ്റിനെയും തുടർന്ന് ജനജീവിതം സ്തംഭിച്ചു. പലയിടങ്ങളിലും എട്ട് ഇഞ്ച് വരെ മഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചു. അടിയന്തരാവസ്ഥ: ഗവർണർ ടിം വാൾസ് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കാൻ നാഷണൽ ഗാർഡിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അപകടങ്ങൾ: മഞ്ഞുവീഴ്ചയെ തുടർന്ന് മുന്നൂറിലധികം വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി ട്രക്കുകൾ നിയന്ത്രണം വിട്ടു മറിഞ്ഞു. വിമാന സർവീസുകൾ: മിനിയാപൊളിസ്-സെന്റ് പോൾ വിമാനത്താവളത്തിൽ 400-ലധികം സർവീസുകൾ വൈകുകയും 150-ഓളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. വൈദ്യുതി തടസ്സം: കനത്ത കാറ്റും മഞ്ഞും കാരണം ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തിങ്കളാഴ്ച രാവിലെ വരെ മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Category: AMERICA
ഫിഫ ലോക കപ്പ് 2026: മലയാളി ഫുട്ബോൾ പ്രേമികൾക്കായി യുഎസ്എ കെഎംസിസി ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു
ന്യൂയോർക്ക്/കേരളം: ടീമുകളുടെ ആധിക്യം കൊണ്ടും ആതിഥേയ രാജ്യങ്ങളുടെ എണ്ണം കൊണ്ടും ശ്രദ്ധേയമാവാൻ പോകുന്ന 2026 ലോക കപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുന്ന മലയാളി ഫുട്ബോൾ ആരാധകർക്കായി വിപുലമായ രീതിയിൽ വിരുന്നൊരുക്കി കാത്തിരിക്കുകയാണ് യുഎസ്എ & കാനഡ കെഎംസിസി (USA & Canada KMCC). 48 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് നടക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളിലും എത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് ഹെൽപ്പ് ഡെസ്കിന്റെ രൂപത്തിലാണ് കെഎംസിസി സഹായവുമായി രംഗത്ത് വന്നിട്ടുള്ളത്. ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുകയുണ്ടായി. സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരെ കൂടാതെ മറ്റ് പ്രമുഖ നേതാക്കളുടെയും സാന്നിധ്യമുണ്ടായിരുന്നു. മത്സരങ്ങൾ കാണാനെത്തുന്നവർക്കായി…
“പോറ്റിയേ….കേറ്റിയേ….” (നര്‍മ്മ ലേഖനം): രാജു മൈലപ്ര
ഈ കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല സ്വര്‍ണ്ണപ്പാളി മോഷണവുമായി സഖാക്കളെ ബന്ധപ്പെടുത്തി വലിയ കോലാഹലമുണ്ടാക്കിയ ഒരു പാട്ടാണ് ‘പോറ്റിയേ കേറ്റിയേ…’ എന്നത്. പാളിയെപ്പറ്റി പാടിയപ്പോള്‍ ചിലര്‍ക്കൊക്കെ പൊള്ളി. തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഏറ്റത് ഈ നശിച്ച പാട്ടു കാരണമാണെന്നു കരുതി എഴുതിയവനും, പാടിയവനും, പാടിപ്പിച്ചവനും, ഏറ്റു പാടിയവര്‍ക്കുമെതിരേ, ‘വര്‍ഗീയ വിദ്വേഷം പരത്തുന്നു’ എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. അതോടുകൂടി ഭൂമി മലയാളത്തിലുള്ളവരെല്ലാം ഈ പാട്ടു വീണ്ടും വീണ്ടും ഏറ്റു പാടി. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായി കേസെടുത്തവര്‍. അയ്യപ്പന്റെ ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍ ആരൊക്കെയോ ചേര്‍ന്ന് ഗൂഢാലോചന നടത്തി അടിച്ചുമാറ്റി എന്നത് ഒരു സത്യമാണ്. പൂണൂലിട്ടതുകൊണ്ടു മാത്രം പോറ്റിയെന്നു പറഞ്ഞു നടക്കുന്ന ഒരു പൂക്കാണ്ടി കള്ളന് വിചാരിച്ചാലൊന്നും ഒറ്റയ്ക്കു നടത്താവുന്ന ഒരു ഓപ്പറേഷന് അല്ല അത്. ഈ മോഷണ പരമ്പരയിലെ ഒരു ചെറിയ കണ്ണി മാത്രമാണ്…
ക്രിസ്മസ് ലോകത്തിന് നൽകുന്ന സന്ദേശമെന്താണ്?: കാരൂർ സോമൻ (ചാരുംമൂടൻ)
ലോകമെങ്ങും നടക്കുന്ന ക്രിസ്ത്യൻ-ഇസ്ലാം-ഹിന്ദു ഉത്സവങ്ങളെല്ലാം സ്നേഹ-സാഹോ ദര്യ- സന്തോഷം പങ്കിടലാണ്. അത് മനുഷ്യമനസ്സിന് ലഭിക്കുന്ന ശാന്തിയും സംതൃപ്തിയുമാണ്. യേശുക്രിസ്തു എന്ന വിപ്ലവകാരിയുടെ അത്ഭുത ജനനത്തിലൂടെ മാനവജാതിക്ക് സമാധാനം, സന്തോഷം, പ്രത്യാശ, കാരുണ്യം, തുല്യ നീതി എന്നിവയാണ് ലഭ്യമായത്. കാലത്തേപോലും കീറിമുറിച്ചു് ബി.സി.എന്നും എ.ഡി എന്നും വേർതിരിച്ച യുഗപുരുഷൻ. ഐക്യ രാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്ത് 195 അംഗീകൃത രാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ രാജ്യങ്ങളാണ്. അവിടെയെല്ലാം യേശുക്രിസ്തു ലോകത്തിന് നൽകിയ സമാധാനം മുത്തുമാ ലകളെപോലെ തെരുവോരങ്ങളിൽ പ്രകാശിച്ചു നിൽക്കുന്നു. നമ്മുടെ ഭദ്രകാളി പുജകൾപോലെ എങ്ങും ക്രിസ്തുമസ് ആഘോഷങ്ങളാണ്. മഞ്ഞു പെയ്യുന്ന, തളിരണിയുന്ന രാവുകളിൽ മാനത്തെ നക്ഷത്രങ്ങൾപോലെ മണ്ണിൽ പ്രകാശിച്ചു നിൽക്കുന്ന പല വർണ്ണങ്ങളുള്ള നക്ഷ ത്രങ്ങളുമായി ആനന്ദിച്ചുകൊണ്ട് കേരളത്തിലും കരോൾ സംഘങ്ങൾ ഉത്സവ രാവുകളിൽ ഡ്രമ്മിന്റെ ഗംഭീര ശബ്ദത്തിൽ വീടുകളിൽ നിന്ന് വീടുകളിലേക്ക് ക്രിസ്മസ് ഗാനങ്ങൾ പാടി പോകുന്നത് കാണാം.യേശു…
ആപ്പിലായ ആശാൻ (സുനിൽ വല്ലാത്തറ, ഫ്ലോറിഡ)
സി പി എം നേതാവും മുൻ മന്ത്രിയും ആയ മണിയാശാൻ എന്ന് നാട്ടുകാരും സഹപ്രവർത്തകരും വിളിക്കുന്ന എം എം മണിയുടെ ബാല്യവും കൗമാര്യവും കഷ്ടതകളും പട്ടിണിയും നിറഞ്ഞതായിരുന്നു. കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ ജനിച്ച ആശാൻ മാതാപിതാക്കൾ വർഷങ്ങൾക്കു മുൻപ് ഇടുക്കി ജില്ലയിലെ വന പ്രദേശത്തേയ്ക്കു കുടിയേറിയപ്പോൾ അവരോടൊപ്പം കാടും മലയും വെട്ടി നിരത്തി തരിശ് ഭൂമിയാക്കി കൃഷി ചെയ്താണ് ജീവിതം ആരംഭിച്ചത്. ഓല മേഞ്ഞ വീടിനു ചുറ്റും വനം ആയിരുന്നത് കൊണ്ടു നന്നേ ചെറുപ്പം മുതൽ പുലിയെയും കാട്ടാനയെയും തുടങ്ങി വന്യ മൃഗങ്ങളെ കണ്ടാണ് വളർന്നത്. അറുപതുകളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ് പാർട്ടിയിൽ അംഗത്വം എടുത്തു പാർട്ടി പ്രവർത്തനം ആരംഭിച്ച ആശാൻ ഇടുക്കി ജില്ലയിൽ പാർട്ടിയെ കെട്ടിപൊക്കാൻ അഹോരാത്രം പണിയെടുത്തു. ആശാൻ പാർട്ടിക്ക് കൊടുത്ത സംഭാവനകൾ പരിഗണിച്ചു സി പി എം സംസ്ഥാന നേതൃത്വം എൺപത്തിയഞ്ചിൽ ആശാനെ പാർട്ടിയുടെ…
മദ്യപാനമെന്ന തടവറയിൽ നിന്നും പ്രകാശത്തിലേക്ക്
(തോമസ് ഐപ്പ് പങ്കുവെക്കുന്ന അതിജീവനത്തിന്റെ കഥ) “ജീവിതം അമൂല്യമാണ്, അത് ഒരിക്കൽ മാത്രമേ ലഭിക്കൂ. ആ ജീവിതം അനുഗൃഹീതവും ഫലപ്രദവുമാക്കാൻ നിങ്ങൾ തയ്യാറാണോ?” മദ്യത്തിന്റെ പിടിയിൽ അകപ്പെട്ട് ജീവിതം വഴിമുട്ടിപ്പോയ ഒരു കൂട്ടം ആളുകളുടെ ഒത്തുചേരലാണ് ഈ കൂട്ടായ്മ. പരസ്പര പിന്തുണയിലൂടെയും ദൈവവിശ്വാസത്തിലൂടെയും മദ്യപാനമെന്ന മാറാരോഗത്തിൽ നിന്ന് മോചനം നേടിയ ഇവരുടെ അനുഭവം മറ്റുള്ളവർക്ക് വലിയൊരു പ്രചോദനമാണ്. ആഴ്ചതോറും സൂം (Zoom) പ്ലാറ്റ്ഫോമിലൂടെ ഒത്തുചേരുന്ന ഈ കൂട്ടായ്മയിലെ പലരും വർഷങ്ങളായി മദ്യമില്ലാത്ത സന്തോഷകരമായ ജീവിതം നയിക്കുന്നവരാണ്. മദ്യപാനം: തിരിച്ചറിയപ്പെടാതെ പോകുന്ന മാരകരോഗം നമ്മളിൽ പലരും മദ്യപാനത്തെ ഒരു ശീലമായോ സ്വഭാവദൂഷ്യമായോ ആണ് കാണുന്നത്. എന്നാൽ ഇതൊരു കടുത്ത രോഗമാണെന്ന് സമ്മതിക്കാൻ പലർക്കും മടിയാണ്. കുറ്റബോധം, ഈഗോ, നാണക്കേട് എന്നിവ കാരണം പലരും തങ്ങൾക്കൊരു പ്രശ്നമുണ്ടെന്ന് തുറന്നുപറയാൻ മടിക്കുന്നു. ഈ നിസ്സംഗത വ്യക്തിയുടെയും കുടുംബത്തിന്റെയും തകർച്ചയ്ക്ക് കാരണമാകും. മദ്യപാനത്തിന്റെ…
കാൻജ് ക്രിസ്മസ് ആഘോഷവും 2025 ജനറൽ ബോഡി യോഗവും വിജയകരമായി സംഘടിപ്പിച്ചു
ന്യൂജേഴ്സി – മഞ്ഞുതുള്ളികൾ പോലെ സന്തോഷം പടർന്നൊഴുകുന്ന ക്രിസ്മസ് കാലത്ത്, കരോളുകളുടെ മധുരസ്വരങ്ങളും ഐക്യത്തിന്റെ സന്ദേശവും ഒന്നിച്ചുചേർന്ന മനോഹരമായ സന്ധ്യയായി കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (KANJ)യുടെ ക്രിസ്മസ് ആഘോഷം മാറി. “Jingle Bells ” എന്ന പേരിൽ ഡിസംബർ 6-ന് സോമർസെറ്റിലെ ടാഗോർ ഹാളിൽ സംഘടിപ്പിച്ച പരിപാടി സ്നേഹവും സൗഹൃദവും പങ്കുവെച്ച ഓർമകളാൽ സമ്പന്നമായി. KANJ പ്രസിഡന്റ് സോഫിയ മാത്യുവിന്റെ നേതൃത്വത്തിൽ 2025 വർഷത്തെ സംഘടനാ പ്രവർത്തനങ്ങളുടെ അവലോകനവും നടന്നു. ഏകദേശം 40-ലധികം വിജയകരമായ പരിപാടികളോടെ ഉജ്ജ്വലമായ ഒരു വർഷമാണ് KANJ പിന്നിട്ടത്. ചെറിയ കുട്ടികൾക്കായി Little Star Reading Club, യുവജനതയ്ക്ക് വേണ്ടി KANJ Yuva, വനിതകളുടെ കൂട്ടായ്മയായി KANJ Women’s Forum, IT മേഖലയിൽ പുതിയ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് KANJ IT Academy എന്നിവയിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സ്പർശിച്ചുകൊണ്ടുള്ള പുതിയ പ്രവർത്തനങ്ങൾക്ക്…
അമേരിക്കയിൽ ‘മെഡികെയർ ഫോർ ഓൾ’: മികച്ച നയവും രാഷ്ട്രീയവുമെന്ന് പ്രമീള ജയപാൽ
വാഷിംഗ്ടൺ ഡി സി : അമേരിക്കയിൽ എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ‘മെഡികെയർ ഫോർ ഓൾ’ (Medicare for All) പദ്ധതി രാഷ്ട്രീയമായും നയപരമായും വലിയ നേട്ടമുണ്ടാക്കുമെന്ന് ഇന്ത്യൻ വംശജയായ കോൺഗ്രസ് അംഗം പ്രമീള ജയപാൽ. ഇതുമായി ബന്ധപ്പെട്ട പുതിയ സർവേ റിപ്പോർട്ടുകൾ അടുത്ത മാസം അവർ ഡെമോക്രാറ്റിക് പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിക്കും. പുതിയ സർവേ പ്രകാരം ഡെമോക്രാറ്റുകൾക്കിടയിൽ മാത്രമല്ല, സ്വതന്ത്ര വോട്ടർമാർക്കിടയിലും 20 ശതമാനം റിപ്പബ്ലിക്കൻ വോട്ടർമാർക്കിടയിലും ഈ പദ്ധതിക്ക് പിന്തുണയുണ്ട്. ആരോഗ്യ മേഖലയിലെ വർധിച്ചുവരുന്ന ചിലവുകളിൽ ഭൂരിഭാഗം അമേരിക്കക്കാരും അസംതൃപ്തരാണെന്നും സർക്കാർ ഇടപെടൽ വേണമെന്നും സർവേ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ വിഷയം ചർച്ചയാക്കുന്നത് പാർട്ടിയുടെ വിജയസാധ്യത വർധിപ്പിക്കുമെന്ന് പ്രമീള ജയപാൽ വാദിക്കുന്നു. മുൻപ് ജോ ബൈഡൻ ഉൾപ്പെടെയുള്ള നേതാക്കൾ ചിലവ് ചൂണ്ടിക്കാട്ടി ഈ പദ്ധതിയെ എതിർത്തിരുന്നു. അതിനാൽ ഇത് പാർട്ടിയിലെ മിതവാദികളും…
2026 നെക്കുറിച്ചുള്ള ഭയം യുദ്ധം, പണപ്പെരുപ്പം, നേതൃത്വത്തിന്റെ നിശബ്ദത എന്നിവയിൽ നിന്നായിരിക്കും; നോസ്ട്രഡാമസിന്റെ 500 വർഷം പഴക്കമുള്ള പ്രവചനങ്ങൾ വീണ്ടും ചർച്ചയില്‍
കഴിഞ്ഞ അമ്പത് പതിറ്റാണ്ടുകളായി, പ്രത്യേകിച്ച് ലോകം പ്രക്ഷുബ്ധമായിരിക്കുമ്പോൾ, നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ ആവർത്തിച്ച് വാർത്തകളിൽ ഇടം നേടി. 2025 അവസാനത്തോടെ പോലും, 2026 അടുക്കുമ്പോൾ, യുദ്ധം, പണപ്പെരുപ്പം, മാറിക്കൊണ്ടിരിക്കുന്ന ലോകം എന്നിവ ഈ കവിതകളിലേക്ക് വീണ്ടും ശ്രദ്ധ ആകർഷിക്കുന്നു. ഭയത്തിനും പ്രതീക്ഷയ്ക്കും ഇടയിൽ കുടുങ്ങിപ്പോയ ആളുകൾ അവ വായിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്യുന്നു. വാസ്തവത്തിൽ, നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ ഭാവിയെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം നൽകുന്നില്ല. ഇന്നത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അദ്ദേഹത്തിന്റെ പുരാതന കവിതകൾ വായിക്കുന്നു. ഉക്രെയ്ൻ-റഷ്യ യുദ്ധം, പണപ്പെരുപ്പം, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ പ്രതിസന്ധി എന്നിവ കാണുമ്പോൾ, ജനങ്ങള്‍ ഭാവിയിൽ ഇതിലും മോശമായ സമയങ്ങൾ പ്രതീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു. കവിതകൾ യാഥാർത്ഥ്യമാകുമെന്ന് ഇതിനർത്ഥമില്ല, മറിച്ച് നമ്മൾ തന്നെ വർത്തമാനകാലത്തെ ഭയപ്പെടുന്നുവെന്ന് കാണിക്കുന്നു. ചില വ്യാഖ്യാതാക്കൾ ഈ പ്രവചനങ്ങളെ 2026 മധ്യത്തിൽ മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്ന…
ട്രംപിന്റെ തീരുവകൾ 2026-ല്‍ അമേരിക്കയ്ക്ക് ദുരന്തം വരുത്തി വയ്ക്കുമോ?
2026 ജനുവരി 1 മുതൽ ഇന്ത്യ ബ്രിക്സ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. യുഎസ് താരിഫ് നയങ്ങൾ ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെ കൂടുതൽ അടുപ്പിച്ച സമയമാണിത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 100 ശതമാനം താരിഫ് ഭീഷണി ബ്രിക്സ് രാജ്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. 2026 ജനുവരി 1 മുതൽ ഇന്ത്യ ബ്രിക്സ് രാജ്യങ്ങളുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. ആഗോള രാഷ്ട്രീയത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും കാര്യത്തിൽ ഈ സമയം വളരെ പ്രധാനമാണ്. യുഎസ് താരിഫ് നയം ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ വൻശക്തികളെ കൂടുതൽ അടുപ്പിച്ചു. ബ്രിക്സ് അംഗരാജ്യങ്ങൾക്ക് 100 ശതമാനം താരിഫ് ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി ഗ്രൂപ്പിനുള്ളിലെ സഹകരണം ശക്തിപ്പെടുത്തി. ഈ സമയത്ത്, ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനം പുതിയ ദിശയും തന്ത്രപരമായ പ്രാധാന്യവും കൊണ്ടുവരും. ബ്രിക്സ് അംഗരാജ്യങ്ങൾ കാർഷിക മേഖലയ്ക്കുള്ള സംഭാവനകൾ വർദ്ധിപ്പിക്കുകയും…
