ഇന്റർനാഷണൽ പ്രയർ ലൈൻ 629-ാമത് സമ്മേളനം,റവ. പി. എം. സാമുവൽ വചനസന്ദേശം നൽകി

ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള വിശ്വാസികളെ ഒരുമിപ്പിച്ചു നിർത്തുന്ന പ്രവാസി മലയാളി കൂട്ടായ്മയായ ഇന്റർനാഷണൽ പ്രയർ ലൈനിന്റെ (IPL) 629-ാമത് ഓൺലൈൻ പ്രാർത്ഥനാ സമ്മേളനം ജൂൺ 2 ചൊവ്വാഴ്ച ഭക്തിപൂർവ്വം നടന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ ഇതര കോണുകളിൽ നിന്നുമായി നിരവധി വിശ്വാസികളാണ് ഈ ആത്മീയ സംഗമത്തിൽ പങ്കെടുത്തത്. ഈസ്റ്റേൺ സമയം രാത്രി 9 മണിക്ക് (സെൻട്രൽ സമയം 8:00 മണി) ആരംഭിച്ച യോഗത്തിൽ ഡെട്രോയിറ്റിൽ നിന്നുള്ള ശ്രീ. സി. വി. സാമുവൽ സ്വാഗതവും ആമുഖ പ്രസംഗവും നടത്തി. തുടർന്ന് അറ്റ്ലാന്റയിൽ നിന്നുള്ള ശ്രീ. തോമസ് ജോൺ (രാജു) പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ലൂക്കോസ് എഴുതിയ സുവിശേഷം 10:38-42 വരെയുള്ള തിരുവചനഭാഗം (മാർത്തയുടെയും മറിയാമിന്റെയും ഭവനം യേശു സന്ദർശിക്കുന്നത്) ടെന്നസിയിൽ നിന്നുള്ള ഡോ. സൂസൻ അലക്സ് (ശാന്തി) ഭക്തിപൂർവ്വം വായിച്ചു. തുടർന്ന് സെന്റ് തോമസ് ഇവാഞ്ചലിക്കൽ…

ഇറാനുമായുള്ള കരാറിൽ ഉടൻ എത്തും; സംഘർഷങ്ങൾക്കിടയിലും പ്രതീക്ഷ നിലനിൽക്കുന്നു: ട്രംപ്

വെടിനിർത്തൽ നീട്ടാനും മിഡിൽ ഈസ്റ്റിലെ കപ്പൽ ഗതാഗതത്തിനായി സുപ്രധാനമായ കടൽ പാതകൾ വീണ്ടും തുറക്കാനും അമേരിക്കയും ഇറാനും ഉടൻ കരാറിലെത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എണ്ണയ്ക്കും വ്യാപാരത്തിനും സുപ്രധാനമായ ജലപാതയായ ഹോർമുസ് കടലിടുക്കിലാണ് ട്രംപ് പ്രത്യേകിച്ചും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വാഷിംഗ്ടണ്‍: അടുത്ത കുറച്ച് ദിവസങ്ങളിൽ വലിയൊരു വഴിത്തിരിവ് കൈവരിക്കാനാകുമെന്ന് ട്രംപ് പറഞ്ഞു. ഇറാനും അമേരിക്കയുമായി ഒരു കരാറിൽ ഉടൻ എത്തിച്ചേരാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍, കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നിർദ്ദിഷ്ട കരാറിന് അദ്ദേഹം ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. നിർദ്ദേശത്തിൽ ചില അധിക പോയിന്റുകൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള ചർച്ചകൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. നീണ്ട പോരാട്ടങ്ങൾക്ക് ശേഷം ഏകദേശം രണ്ട് മാസം മുമ്പ് വെടിനിർത്തൽ ആരംഭിച്ചെങ്കിലും, വാരാന്ത്യത്തിലും തിങ്കളാഴ്ചയും യുഎസ്-ഇറാൻ സേനകൾ തമ്മിൽ നടന്ന…

ഫൊക്കാന കൺവൻഷൻ വേദിയായി ടൈംസ് സ്‌ക്വയർ മാരിയറ്റ് ലക്ഷ്യമിട്ട് ഫിലിപ്പോസ് ഫിലിപ്പും ടീം ഇന്റഗ്രിറ്റിയും; ഇത് ചരിത്രപരം

ന്യൂയോർക്ക്: ടീം ഇന്റഗ്രിറ്റി ഫൊക്കാനയുടെ അമരത്ത് വന്നാൽ ന്യു യോർക്ക് ടൈംസ് സ്‌ക്വയറിയിലെ മാരിയറ്റ് മാർക്വീസ് ഹോട്ടലിൽ കൺവൻഷൻ നടത്താൻ കഴിയുമെന്ന ആത്‌മവിശ്വാസവുമായി ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പാനൽ സംഘടനയുടെ അടുത്ത രണ്ട് വർഷത്തെ പ്രയാണത്തിന്റെ ദിശാസൂചികയായ പ്രകടനപത്രിക പുറത്തിറക്കി. വെസ്റ്ചെസ്റ്ററിൽ വൽഹാലയിൽ മൗണ്ട് പ്ലെസന്റ് കമ്യുണിറ്റി സെന്ററിൽ ഇന്ത്യ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പത്ര സമ്മേളനത്തിലാണ് സുപ്രധാനമായ ലക്ഷ്യങ്ങളടങ്ങിയ മാനിഫെസ്റ്റോ പുറത്തിറക്കിയത്. ഈ വർഷത്തെ കൺവൻഷൻ നടക്കുന്ന പോക്കനോസിലെ കൽഹാരി റിസോർട്ടിൽ മുറികൾക്ക് നൽകുന്ന വാടകയേക്കാൾ കുറഞ്ഞ നിരക്കിൽ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായ ടൈംസ് സ്കവയറിലെ മാറിയറ്റിൽ റൂമുകൾ ലഭിക്കാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ലോക കേരളം സഭ നടന്നത് ഇവിടെ വച്ചാണ്. മുൻപ് ഒരു മലയാളി സംഘടനയും ന്യു യോർക്ക് സിറ്റിയിൽ കൺവൻഷൻ നടത്തിയിട്ടില്ല എന്നത് തിരുത്തിക്കുറിക്കുമെന്ന വിശ്വസമാണ് ഫിലിപ്പോസ്…

ക്യാപ്റ്റൻ വിബിൻ വിൻസന്റ് സൺഷൈൻ റീജിയണിൽ നിന്നും ഫോമ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

സൗത്ത് ഫ്ളോറിഡ : 2026-2028 കാലയളവിലേക്കുള്ള FOMAA നാഷണൽ കമ്മിറ്റിയിലേക്ക് സൗത്ത് ഫ്ലോറിഡയിൽ നിന്നുള്ള ക്യാപ്റ്റൻ:വിബിൻ വിൻസന്റ് മത്സരിക്കുന്നു. കേരളസമാജത്തിന്റെ നിലവിലെ കമ്മിറ്റി അംഗവും സ്പോർട്സ് കോർഡിനേറ്ററുമായ അദ്ദേഹം, വർഷങ്ങളായി FOMAAയുടെയും കേരളസമാജത്തിന്റെയും പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായ ഒരു സാമൂഹിക പ്രവർത്തകനും സംഘാടകനുമാണ് . FOMAA പരിപാടികൾക്ക് തന്റെ ഫ്ലൈറ്റ് സ്കൂളിൽ ആതിഥേയത്വം വഹിക്കുകയും, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്. വ്യോമയാന രംഗത്തെ പ്രൊഫഷണലായ ക്യാപ്റ്റൻ:വിബിൻ, സമൂഹസേവന രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ മലയാളി സമൂഹത്തിന്റെ അംഗീകാരം നേടിയിട്ടുണ്ട്. 2019-ൽ ബഹാമാസിനെ തകർത്ത ചുഴലിക്കാറ്റിന് പിന്നാലെ വിവിധ സംഘടനകളെയും സന്നദ്ധപ്രവർത്തകരെയും ഏകോപിപ്പിച്ച് ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുമായി 14-ലധികം വിമാനങ്ങൾ ബഹാമാസിലേക്ക് അയക്കുകവഴി ആ മഹത്തായ ദുരിതാശ്വാസ ദൗത്യത്തിന് അദ്ദേഹം നേതൃത്വം നൽകി. 2021-ലെ കോവിഡ് മഹാമാരിക്കാലത്ത് കേരളത്തിനായുള്ള സഹായ പ്രവർത്തനങ്ങൾ…

പി.എൻ. കുഞ്ഞുകുഞ്ഞ് (85) നിര്യാതനായി

ചെങ്ങന്നൂർ: കോടുകുളഞ്ഞി നെടിയത്ത് മലയിൽ കുടുംബാഗം പി.എൻ കുഞ്ഞുകുഞ്ഞ് (85) നിര്യാതനായി. സംസ്കാര ശുശ്രൂഷ 3 ന് ബുധനാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 12 ന് ഓതറയിലുള്ള ഐ.പി.സി ശാലേം ചർച്ച് സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്. ഭാര്യ: ഉഷ മക്കൾ: ജോൺ മാത്യൂ (USA) ജോൺസൺ, മിനി. മരുമക്കൾ: ഷീജ (USA), ജോജി, റോയി വാർത്ത: നിബു വെള്ളവന്താനം

അമേരിക്ക 250 ബുക്ക്മാർക്ക് മത്സരം: വിജയികളെ ആദരിച്ച് സെക്കൻഡ് ലേഡി ഉഷാ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിച്ച ‘ബുക്ക്മാർക്ക് ഡിസൈൻ’ മത്സരത്തിലെ വിജയികളെ സെക്കൻഡ് ലേഡി ഉഷാ വാൻസ് പ്രഖ്യാപിച്ചു. നാഷണൽ എൻഡോവ്‌മെന്റ് ഫോർ ദി ആർട്‌സുമായി (NEA) സഹകരിച്ച് പ്രൈമറി, മിഡിൽ സ്കൂൾ വിദ്യാർത്ഥികൾക്കായിട്ടായിരുന്നു മത്സരം സംഘടിപ്പിച്ചത്. “അമേരിക്ക തങ്ങൾക്ക് എന്താണ് അർത്ഥമാക്കുന്നത്” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയായിരുന്നു വിദ്യാർത്ഥികൾ ബുക്ക്മാർക്കുകൾ രൂപകൽപ്പന ചെയ്തത്. വിവിധ പ്രായപരിധിയിലുള്ള വിഭാഗങ്ങളിൽ നിന്നായി ഐറിസ് ഷാങ് (കാലിഫോർണിയ), മാർഗരറ്റ് മക്കോൾ (ഫ്ലോറിഡ), ഈഡൻ പെഥൽ (ജോർജിയ) എന്നീ മൂന്ന് വിദ്യാർത്ഥികൾ മികച്ച ഡിസൈനർമാരായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ചരിത്രം, പാരമ്പര്യം, ഐക്യം, ജനാധിപത്യം എന്നിവയെല്ലാം ഉൾക്കൊള്ളിച്ചായിരുന്നു കുട്ടികൾ ബുക്ക്മാർക്കുകൾ വരച്ചത്. രാജ്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഉഷാ വാൻസ് വ്യക്തമാക്കി. ജൂൺ 25 മുതൽ ജൂലൈ 10 വരെ നടക്കുന്ന ‘ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ്…

ആത്മീയ ചൈതന്യം പകർന്ന് ‘സ്വർഗ്ഗീയ നാദം വാല്യം 45’ സമാപിച്ചു

അറ്റ്ലാന്റാ :  പ്രമുഖ ക്രൈസ്തവ ആത്മീയ കൂട്ടായ്മയായ ‘സ്വർഗ്ഗീയ നാദം’ അതിന്റെ 45-ാമത് വാല്യം വിജയകരമായി പൂർത്തിയാക്കി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തു. റവ. ആശിഷ് തോമസിന്റെ പ്രാരംഭ പ്രാർത്ഥനയോടെയാണ് മീറ്റിംഗ് ആരംഭിച്ചത്. തുടർന്ന് പ്രോഗ്രാമിലേക്ക് എത്തിയ ഏവർക്കും സണ്ണി പറവാനേത്ത് സ്വാഗതം ആശംസിച്ചു. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂർ സ്വദേശിയായ അദ്ദേഹം, തന്റെ ആത്മീയവും ആർദ്രവുമായ ശബ്ദം കൊണ്ട് ക്രൈസ്തവ കൈരളിക്ക് നിരവധി പ്രിയപ്പെട്ട ആരാധനാ ഗാനങ്ങൾ സമ്മാനിച്ച പ്രതിഭയാണ്. ‘ക്രിസ്തുവിൽ മാത്രം’, ‘എന്റെ പാട്ടുകൾ’, ‘നീ മാത്രം യേശുവേ’ തുടങ്ങിയ ജനപ്രിയ ആൽബങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഈ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തത് ഏറെ ഏറെ അനുഗ്രഹമായെന്നു  ‘സ്വർഗ്ഗീയ നാദം സംഘാടകനായ സണ്ണി പറവാനേത്ത് ആമുഖ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.. പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ‘ഫേസ് ടു ഫേസ്’  സെഷൻ പ്രശസ്ത…

ഒരേ സമൂഹം, ഒരേ ദർശനം, ഒരേ ഭാവി: ഫൊക്കാന ‘ടീം ഇന്റഗ്രിറ്റി’ പ്രകടനപത്രിക പുറത്തിറക്കി

ന്യൂയോർക്ക്: ഫൊക്കാനയുടെ 2026-2028 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രസിഡൻഷ്യൽ സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ‘ടീം ഇന്റഗ്രിറ്റി’ സമഗ്രമായ പ്രകടനപത്രിക പുറത്തിറക്കി. ‘തലമുറകളെ ബന്ധിപ്പിക്കുക, സമൂഹങ്ങളെ ശാക്തീകരിക്കുക, മലയാളി വ്യക്തിത്വത്തെ ഉയർത്തുക’ എന്ന മുദ്രാവാക്യവുമായി പുറത്തിറക്കിയ പ്രകടനപത്രികയിൽ, ഫൊക്കാനയെ വാർഷിക കൺവെൻഷനുകളിൽ ഒതുങ്ങുന്ന സംഘടനയിൽ നിന്ന് വർഷം മുഴുവൻ പ്രവർത്തിക്കുന്ന ഒരു ആഗോള മലയാളി ഇക്കോസിസ്റ്റമാക്കി മാറ്റുമെന്ന കാഴ്ചപ്പാടാണ് അവതരിപ്പിച്ചിരിക്കുന്നത്. സുതാര്യത, ഉൾക്കൊള്ളൽ, പരിവർത്തനാത്മക നേതൃത്വം എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രവർത്തന പദ്ധതിയാണ് ടീം ഇന്റഗ്രിറ്റി മുന്നോട്ടുവയ്ക്കുന്നത്. മുതിർന്ന തലമുറയുടെ നേതൃത്വത്തിൽ മാത്രം ഒതുങ്ങാതെ, യുവജനങ്ങളെയും രണ്ടാം തലമുറയെയും നേതൃത്വത്തിന്റെ ഭാഗമാക്കുന്ന ‘തലമുറാന്തര നേതൃത്വം’ എന്ന ആശയത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു. പ്രകടനപത്രികയുടെ ഭാഗമായി മൂന്ന് പ്രധാന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മേഖലകളിൽ മികവ് തെളിയിച്ച 100 മലയാളികളെ ആദരിക്കുന്ന ‘ഫൊക്കാന 100 ലീഡേഴ്സ് റെക്കഗ്നിഷൻ ഇനിഷ്യേറ്റീവ്’, അംഗസംഘടനകളെ ഒരു…

മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി 67)ഫിലഡൽഫിയയിൽ നിര്യാതയായി

ഫിലഡൽഫിയ: കോട്ടയം ഈരയിൽ പരേതനായ എം.സി. ഏലിയാസിൻ്റെ (ഈരയിൽ അപ്പച്ചൻ) മകളും, ഫിലഡൽഫിയയിൽ സ്ഥിരതാമസക്കാരിയുമായിരുന്ന മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി – 67) ജൂൺ 1-ന് നിര്യാതയായി. രോഗബാധിതയായി ചികിത്സയിലായിരുന്നു. ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ച് സഭാംഗമാണ്. ഭർത്താവ്: ക്രിസോസ്റ്റം ഫിലിപ്പ് മക്കൾ: തബീഥ, ജെർമി സംസ്കാര ശുശ്രൂഷകൾ ജൂൺ 6 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ചിൽ (9707 Bustleton Ave, Philadelphia, PA 19115) ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12:30-ഓടെ സൺസെറ്റ് മെമ്മോറിയൽ പാർക്കിൽ (333 County Line Road, Lower Southampton Township, PA 19006) ഭൗതികശരീരം സംസ്കരിക്കുന്നതാണ്.

അനശ്വരമീ അപാരത (കവിത): ജയൻ വർഗീസ്

കാല കർമ്മമേ അണയൂ ജീവിത താള രൂപമേ അണയൂ , ആദിമ തമസ്സിന്റെ നാഭിയിൽ വിരിയുന്ന താമര മലരിന്റെ ഇതളുകളായ് ! ആരുടെ മാനസ ഭാവന വിരിയിച്ച കാല രഥ ചക്ര ഘർഷണങ്ങൾ തൂവിയ ദ്രവ്യ, സമയ, യൂർജ്ജങ്ങളിൽ രൂപം ധരിച്ചീ പ്രപഞ്ച സാരം ! കോടാനുകോടി യുഗങ്ങളെ പെറ്റിട്ട രാസ ത്വരക പരമ്പരകൾ ജീവനായ് മാറി വരാനുള്ള ചിന്തയായ് ശാശ്വത ബോധ നിരാമയത്വം ! കാല മഹാ സാഗര – ത്തിലെ വേർപെട്ട കേവല തുള്ളി നിൻ വർത്തമാനം. നാളെ മടങ്ങാൻ വിളി വരുമ്പോൾ പിന്നെ നീയില്ല നീയും മഹാസമുദ്രം ! സാരമില്ലൊന്നും നശിക്കുന്നതില്ലയീ രൂപ മാറ്റത്തിന്റെ നാളെകളിൽ കേവല തുള്ളി – യലിഞ്ഞ സമുദ്രമായ് നാമും പ്രപഞ്ചത്തിൽ എന്നുമെന്നും !