കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി യുഎസിൽ വൻ നടപടി: 205 കുട്ടികളെ രക്ഷപ്പെടുത്തി, 293 പേർ അറസ്റ്റിൽ

വാഷിംഗ്ടൺ: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി അമേരിക്കൻ നീതിന്യായ വകുപ്പ് (DOJ) രാജ്യവ്യാപകമായി നടത്തിയ ‘ഓപ്പറേഷൻ റിലൻ്റ്‌ലെസ് ജസ്റ്റിസ്’  എന്ന ദൗത്യത്തിലൂടെ 205 കുട്ടികളെ രക്ഷപ്പെടുത്തി. രണ്ട് ആഴ്ച നീണ്ടുനിന്ന ഈ പരിശോധനയിൽ ലൈംഗികാതിക്രമ കേസുകളിൽ പ്രതികളായ 293 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എഫ്.ബി.ഐയുടെ (FBI) 56 ഫീൽഡ് ഓഫീസുകളും വിവിധ യു.എസ് അറ്റോർണി ഓഫീസുകളും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. അപകടാവസ്ഥയിലുള്ള കുട്ടികളെ കണ്ടെത്തുന്നതിനും അവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുമായിരുന്നു മുൻഗണന. അറസ്റ്റിലായവരിൽ വിമാനപ്പടയിലെ ഉദ്യോഗസ്ഥൻ, പോലീസ് ഓഫീസർ എന്നിവർ മുതൽ വിദേശ പൗരന്മാർ വരെ ഉൾപ്പെടുന്നു. കുട്ടികളെ കടത്തുക, അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക, ഓൺലൈൻ വഴി കുട്ടികളെ ചൂഷണം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വെർജീനിയയിൽ നിന്നുള്ള ഒരാൾ 14 വയസ്സുകാരിയെ ചൂഷണം ചെയ്യുകയും തുടർന്ന് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത…

അമേരിക്കയിലെ എൻ്റെ ആദ്യ ക്രിസ്മസ്: വിശ്വാസത്തിൻ്റെയും ദൈവീക പരിപാലനയുടെയും അത്ഭുത യാത്ര!

അമേരിക്കൻ മണ്ണിൽ ഞാൻ കാലുകുത്തിയിട്ട് അമ്പത് വർഷത്തിലധികം കഴിഞ്ഞിരിക്കുന്നു. എങ്കിലും, 1971-ലെ ആ ആദ്യ ക്രിസ്മസ് ഓർമ്മകൾക്ക് ഇന്നും പുതുമയേറെയാണ്. വിർജീനിയയിലെ ഹാരിസൺബർഗിൽ എത്തി കൃത്യം മുപ്പത്തിയഞ്ചാം ദിവസം ആഘോഷിച്ച ആ ക്രിസ്മസ്, എൻ്റെ ജീവിതത്തിലെ ദൈവീക കരുതലിൻ്റെ ഏറ്റവും വലിയ സാക്ഷ്യമായി മാറി. പുതിയ നാട്ടിലെ മഞ്ഞുവീഴ്ചയും പത്ത് ഡോളറും 1971 നവംബർ 21-നാണ് ഈസ്റ്റേൺ മെനോനൈറ്റ് യൂണിവേഴ്സിറ്റിയിലെ (EMU) ഉപരിപഠനത്തിനായി ഞാൻ അമേരിക്കയിലെത്തുന്നത്. പിറ്റേന്ന് ആദ്യമായി ക്ലാസ്സിൽ പോകുമ്പോൾ ആകാശത്തുനിന്ന് മഞ്ഞുകണങ്ങൾ ശാന്തമായി താഴേക്ക് വീഴുന്ന കാഴ്ച എന്നെ വിസ്മയിപ്പിച്ചു. അന്ന് എൻ്റെ കൈവശം ഉണ്ടായിരുന്നത് വെറും പത്ത് ഡോളർ മാത്രമായിരുന്നു. അന്നത്തെ ഇന്ത്യൻ നിയമപ്രകാരം വിദേശയാത്രക്കാർക്ക് കൊണ്ടുപോകാവുന്ന പരമാവധി തുകയായിരുന്നു അത്. ഇതിൽ അഞ്ച് ഡോളർ കൊടുത്ത് വിന്റർ ഗ്ലൗസും മറ്റും വാങ്ങി. പിന്നീട് ന്യൂജേഴ്‌സിയിലുള്ള ഒരു സുഹൃത്തിൻ്റെ മാതാപിതാക്കൾ അയച്ചുതന്ന ഏഴ്…

ഗാനവ്യ ദൊരൈസ്വാമിയുടെ മറാത്തി പ്രാർത്ഥനാ ഗീതത്തിന് ഒബാമയുടെ പ്രശംസ

കാലിഫോർണിയ :മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ 2025-ലെ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടികയിൽ ഇന്ത്യൻ വംശജയായ ഗാനവ്യ ദൊരൈസ്വാമി ഇടംപിടിച്ചു. പരമ്പരാഗത മറാത്തി പ്രാർത്ഥനയായ “പസായദാൻ” (Pasayadan) എന്ന ഗാനത്തിന്റെ പുനരാവിഷ്കാരമാണ് ഒബാമയെ ആകർഷിച്ചത്. കെൻഡ്രിക് ലാമർ, ലേഡി ഗാഗ തുടങ്ങിയ ലോകപ്രശസ്ത താരങ്ങൾക്കൊപ്പമാണ് ഗാനവ്യയും ഈ പട്ടികയിൽ സ്ഥാനം നേടിയത്. തമിഴ്‌നാട്ടിൽ ജനിച്ച ഗാനവ്യ, ന്യൂയോർക്കിലും കാലിഫോർണിയയിലുമായാണ് വളർന്നത്. ഗായിക, സംഗീതസംവിധായിക, കലാകാരി എന്നീ നിലകളിൽ പ്രശസ്തയാണ്. ദക്ഷിണേന്ത്യൻ ശാസ്ത്രീയ സംഗീതം, നാടൻ പാട്ടുകൾ, ജാസ് (Jazz), ആധുനിക സംഗീതം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് ഗാനവ്യയുടെ ശൈലി. സൈക്കോളജിയിലും തിയേറ്ററിലും ബിരുദം നേടിയ ശേഷം ബെർക്ലി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദവും ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡിയും നേടി. 2025-ൽ പുറത്തിറങ്ങിയ ഈ ആൽബത്തിലെ “പസായദാൻ” എന്ന ഗാനമാണ് ഒബാമയുടെ ശ്രദ്ധ നേടിയത്.…

പൊൻകുന്നം പൊന്നമ്മയുടെ പൊന്നരഞ്ഞാണം (ഹാസ്യ ചെറുകഥ): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

പൊൻകുന്നം മാർക്കറ്റിലെ മീൻ കച്ചവടക്കാരിയാണ് പൊന്നമ്മ. പൊൻകുന്നത്തിനടുത്തു ചിറക്കടവിൽ ഭർത്താവ് പൊന്നച്ഛനോടും ഏക മകൾ പൊന്നമ്പിളിയോടുമൊപ്പം താമസിക്കുന്ന പൊന്നമ്മ എല്ലാ ദിവസവും അതിരാവിലെ എണീറ്റു പൊന്നച്ഛനോടൊപ്പം കോട്ടയത്ത് നിന്നും കുമളിയ്ക്കു പോകുന്ന ആദ്യത്തെ കൊണ്ടോടി ബസിൽ കയറി മുണ്ടക്കയത്തു പോയി മീൻ ഹോൾസെയിൽ വ്യാപാരികളോട് വാങ്ങിയാണ് പൊൻകുന്നത്തു വന്നു വിൽക്കുന്നത് അതി കഠിനമായി അധ്വാനിക്കുന്ന പൊന്നമ്മയ്ക്കു ജീവിതത്തിൽ ഒരു സ്വപ്നമേ ഉള്ളൂ തന്റെ പുന്നാര മകൾ അതി സുന്ദരി ആയ പൊന്നമ്പിളിയെ ഏതെങ്കിലും സ്വഭാവ ശുദ്ധിയുള്ളവനും നല്ലവനുമായ ചെറുപ്പക്കാരനെ കൊണ്ടു വിവാഹം കഴിപ്പിക്കണം വിവാഹ ദിവസം മകൾക്കു കൊടുക്കുവാൻ കുറച്ചു സ്വർണം ഒക്കെ പൊന്നമ്മ കരുതിയിട്ടുണ്ടെങ്കിലും താൻ ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ടു ഒരു മൂന്നു പവന്റെ പൊന്നാരഞ്ഞാണം പൊന്നമ്മ പ്രത്യേക സമ്മാനമായി മകൾക് വിവഹ ദിവസം കൊടുക്കുവാൻ പൊന്നച്ചനെ പോലും കാണിക്കാതെ പൊന്നമ്മ അലമാരയിൽ…

പ്രത്യാശയാണ് ജീവിതം (കഥ): ജോര്‍ജ് തുമ്പയില്‍

മരങ്ങളില്‍ മഞ്ഞ് പൂവിട്ടു നില്‍ക്കുന്ന ക്രിസ്മസ് രാത്രിയില്‍, നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് ശരത്ക്കാലത്ത് പൂക്കള്‍ വിരിയുന്നത് പോലെയാണ്. അതിന്റെ വര്‍ണ്ണരാജികളിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ ഈ നിറച്ചാര്‍ത്താണ് ജീവിക്കാന്‍ മുന്നോട്ടു നയിക്കുന്ന പ്രത്യാശ എന്നു തോന്നിപ്പോകും. ഓരോ ജീവിതവും ഇങ്ങനെയാണ്. പ്രതീക്ഷാനിര്‍ഭരമായ ജീവിതത്തെ ദൈവവുമായി ബന്ധിപ്പിക്കുന്ന ആ സമയമാണ് ഏറ്റവും മനോഹരമായ നിമിഷം. അതിനാണ് ക്രിസ്മസ് പിന്നെയും പിറവിയെടുക്കുന്നത്. വാട്‌സ് ആപ്പിലൂടെ പ്രചരിച്ചിരുന്ന ഒരു കാര്യമാണ് എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്. ഇപ്പോഴത് ഏറെ പ്രസക്തമാണെന്നു തോന്നുന്നു. സാരംശകഥകള്‍ ചേര്‍ത്തു വച്ച് ഞാനെഴുതുകയാണ്. അതിങ്ങനെയാണ്, ആദ്യ ദിവസം ദൈവം കാളയെ സൃഷ്ടിച്ചു. എന്നിട്ട് പറഞ്ഞു, “നീ ഭൂമിയില്‍ പോയി സൂര്യനു കീഴില്‍ കഠിനമായി അദ്ധ്വാനിയ്ക്കുക. അതിനു വേണ്ടി നിനക്കു ഞാന്‍ 60 വര്‍ഷത്തെ ആയുസ്സ് തരുന്നു.” അതു കേട്ടു കാള ദൈവത്തോടു വിനീതമായി അപേക്ഷിച്ചു, “അല്ലയോ പ്രഭോ, ഇത്ര കഠിനമായ ജീവിതവുമായി…

എപ്സ്റ്റീന്‍ ഫയല്‍സ്: മൂന്ന് വർഷത്തിനിടെ ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യ ജെറ്റില്‍ ട്രംപ് എട്ടു തവണ യാത്ര ചെയ്തു

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ കേസിൽ യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ 30,000 പുതിയ രേഖകളിൽ സ്വകാര്യ ജെറ്റ് വിമാനങ്ങളുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപിന്റെ പേര് പ്രത്യക്ഷപ്പെട്ടു. എന്നാല്‍, ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അത് നിഷേധിച്ചു. വാഷിംഗ്ടണ്‍: അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ രേഖകൾ പുറത്തുവന്നത് അമേരിക്കയില്‍ വീണ്ടും രാഷ്ട്രീയ കോളിളക്കത്തിന് കാരണമായി. എപ്സ്റ്റീന്റെ സ്വകാര്യ ജെറ്റ് വിമാനങ്ങളുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട 30,000 പുതിയ രേഖകളിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് ഉൾപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഈ രേഖകളുടെ അടിസ്ഥാനത്തിൽ ട്രംപിനെതിരെ ഒരു ക്രിമിനൽ കുറ്റവും ചുമത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പുതുതായി പുറത്തുവിട്ട രേഖകളില്‍ ഏകദേശം 29,000 പേജുകളും ഡസൻ കണക്കിന് വീഡിയോ ക്ലിപ്പുകളും, ഫോട്ടോഗ്രാഫുകളും ഉൾപ്പെടുന്നു. രഹസ്യാത്മക കാരണങ്ങളാൽ…

സോമർസെറ്റിൽ ക്രിസ്മസ് ആഘോഷം: മഞ്ഞുവീഴുന്ന രാവിൽ സ്നേഹദൂതുമായി കരോൾ സംഘം

ന്യൂജേഴ്സി: മഞ്ഞുവീഴുന്ന ഡിസംബർ രാവുകളെ സംഗീതസാന്ദ്രമാക്കി, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായി സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിലെ ക്രിസ്മസ് കരോൾ സംഘം ഭവനങ്ങളിലെത്തി. തിരുപ്പിറവിയുടെ സന്തോഷം പങ്കുവെക്കാനായി സംഘടിപ്പിച്ച വാർഡ് തലത്തിലുള്ള കരോൾ യാത്ര, ഒമ്പത് വാർഡുകളിലായി 250-ഓളം കുടുംബങ്ങളിൽ സ്നേഹസ്പർശമായി മാറി. ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരി കരോൾ സംഘത്തിനൊപ്പം ചേർന്നത് വിശ്വാസികൾക്ക് ഇരട്ടി മധുരമായി. ഓരോ ഭവനത്തിലുമെത്തി അദ്ദേഹം ക്രിസ്മസ് സന്ദേശം കൈമാറി. ശാന്തിയുടെയും സ്നേഹത്തിന്റെയും സന്ദേശം ഓരോരുത്തരിലും നിറയാൻ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങൾ ഇടയാക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പ്രാർത്ഥനാപൂർവ്വം തുടങ്ങിയ ഭവനസന്ദർശനങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ക്രിസ്മസ് ഗാനങ്ങൾ അലയടിച്ചു. സമ്മാനപ്പൊതികളുമായി എത്തിയ ക്രിസ്മസ് പാപ്പയും, പുൽക്കൂടിന്റെ പുണ്യസ്മരണയുണർത്തിയ നേറ്റിവിറ്റി ദൃശ്യങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശവും കൗതുകവുമായി. വാർഡ് തലത്തിൽ നടന്ന ഈ വലിയ ഒത്തുചേരലിന് കരുത്തുറ്റ…

‘ഡോ.എം.വി.പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍”: പുസ്തക പ്രകാശനം ജനുവരി 3 ശനിയാഴ്ച തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍

ന്യൂയോർക്: അമേരിക്കയിലെ ക്യാൻസർ ചികിത്സാ രംഗത്തെ മഹാമേരു, തിരക്കിനിടയിലും എഴുത്തും വായനയും ഹൃദയത്തോട് ചേർത്ത് വെക്കാൻ സമയം കണ്ടെത്തുന്ന സാഹിത്യ കുതുകി, അഞ്ച് പതിറ്റാണ്ടിലേറെ വിദേശ ജീവിതം നയിച്ചിട്ടും ജന്മനാട്ടിലെ എല്ലാ കാര്യങ്ങളിലും ഇന്നും അഭിനിവേശമുള്ള ക്രാന്തദർശി – മണിച്ചേട്ടൻ എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ഡോ.എം.വി.പിള്ളയെ പരിചയപ്പെടുത്തി പ്രശസ്ത പത്രപ്രവര്‍ത്തകന്‍ രമേശ് ബാബു രചിച്ച ”ഡോ.എം.വി.പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍” എന്ന പുസ്തകം പ്രകാശിതമാവുന്നു. ജനുവരി 3 ശനിയാഴ്ച 4 ന് തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍ നടക്കുന്ന ലളിതമായ ചടങ്ങിൽ മോഡല്‍ സ്‌കൂൾ പ്രിന്‍സിപ്പൽ കെ.വി. പ്രമോദ് അദ്ധ്യക്ഷത വഹിക്കും. അദ്ദേഹത്തിൽ നിന്ന് ഡോ. എം വി പിള്ളയുടെ ട്രിപ്‌ലെറ്റ് കൊച്ചുമക്കൾ – ഒറിയോണ്‍ പിള്ള, ആഡ്രിയന്‍ പിള്ള, മാക്‌സിമസ് പിള്ള (Masters Orion Pillai, Adrian Pillai, Maximus Pillai – USA) എന്നിവർ…

ഡിസംബർ 31-നകം സ്വയം നാട്ടിലേക്ക് മടങ്ങുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റും 3,000 ഡോളറും വാഗ്ദാനം ചെയ്ത് അമേരിക്ക

വാഷിംഗ്‌ടൺ :അനധികൃതമായി രാജ്യത്ത് കഴിയുന്ന കുടിയേറ്റക്കാർ 2025 അവസാനത്തോടെ സ്വമേധയാ അമേരിക്ക വിട്ടുപോവുകയാണെങ്കിൽ അവർക്ക് നൽകുന്ന സാമ്പത്തിക സഹായം (Exit Bonus) 3,000 ഡോളറായി (ഏകദേശം 2.5 ലക്ഷം രൂപ) വർദ്ധിപ്പിച്ചു. നേരത്തെ ഇത് 1,000 ഡോളറായിരുന്നു. ഡിസംബർ 31-നകം മടങ്ങുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റും നിയമപരമായ പിഴകളിൽ ഇളവും ലഭിക്കും. ‘സിബിപി ഹോം’ എന്ന മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്ത് വേണം മടക്കം ഉറപ്പാക്കാൻ. ട്രംപ് ഭരണകൂടത്തിന്റെ മാസ് ഡിപ്പോർട്ടേഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും അവർക്ക് പിന്നീട് ഒരിക്കലും അമേരിക്കയിലേക്ക് മടങ്ങാൻ കഴിയില്ലെന്നും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം വ്യക്തമാക്കി. ഒരാളെ അറസ്റ്റ് ചെയ്ത് നാടുകടത്താൻ ശരാശരി 17,000 ഡോളർ ചെലവ് വരും. ഇതിനേക്കാൾ ലാഭകരമാണ് സ്വയം മടങ്ങുന്നവർക്ക് പണം നൽകുന്നതെന്നാണ് സർക്കാരിന്റെ…

സമന്വയ ആൽബെർട്ടയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 27ന്

എഡ്മിന്റൻ : കാനഡയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സമന്വയുടെ , ആൽബെർട്ട യൂണിറ്റ് “സമന്വയ ആൽബെർട്ട” ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “Beats and Bells 20K5” ഡിസംബർ 27ന് എഡ്മണ്ടൻ പ്ലെസന്റ് വ്യൂ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്നു . കേരളീയ തനത് കലാരൂപങ്ങളും പാശ്ചാസ്ത്യ സംഗീത നൃത്ത പരിപാടികളും ഗാനമേള , ഡി.ജെ , ആകർഷണമായ ഗെയിംസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാവർക്കും ആസ്വാദ്യകരമായ ഒരു സായാഹ്നം ആണ് സമന്വയ ആൽബെർട്ട ഒരുക്കിയിരിക്കുന്നത്. മനസു നിറക്കുന്ന കലാവിരുന്ന് ആസ്വദിച്ചുകൊണ്ടുള്ള ഒരു സായാഹ്നത്തോടെ 2025 നോട് വിട പറയാൻ ടിക്കറ്റിന് വേണ്ടി ഈ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക Samanwaya Alberta’s Beats & Bells 2K25 വാർത്ത : ജോസഫ് ജോൺ, കാൽഗറി