സോജന്‍ ജോസഫിന് ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഭിനന്ദനങ്ങള്‍

ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രഥമ മലയാളി സാന്നിധ്യമായി ചരിത്ര തെരഞ്ഞെടുപ്പ് വിജയം കൈവരിച്ച സോജന്‍ ജോസഫിന് ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. കൈപ്പുഴ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന്, അവിടെ തന്നെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ ക്‌നാനായ സമുദായാംഗം കൂടിയായ സോജന്‍ ജോസഫിന്റെ വിജയം കൈപ്പുഴ ഗ്രാമവാസികള്‍ക്കൊപ്പം ക്‌നാനായ സമുദായത്തിനും അഭിമാനിക്കാന്‍ വകയേറെയുള്ളതാണ്. കൂടാതെ മലയാളി യുവാക്കള്‍ വ്യാപകമായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഈ കാലഘട്ടത്തില്‍, നിരവധി മലയാളികള്‍ക്ക് തങ്ങള്‍ വസിക്കുന്ന ദേസങ്ങളിലെ പൊതുജീവിതത്തില്‍ സജീവമാകുന്നതിനും, തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും സോജന്‍ ജോസഫിന്റെ തെരഞ്ഞെടുപ്പ് വിജയം പ്രേരകമാകും. ബ്രിട്ടണില്‍ പുതുതായി കുടിയേറുന്ന നഴ്‌സുമാര്‍, കെയര്‍ ഗിവേഴ്‌സ്, സ്റ്റുഡന്റ്‌സ് എന്നിവര്‍ അഭിമൂഖീകരിക്കുന്ന തൊഴില്‍പരവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ പുതിയ പ്രധാനമന്ത്രി കിയാ സ്റ്റാമറിന്റേയും വകുപ്പ് മേധാവികളുടേയും ശ്രദ്ധയില്‍ കൊണ്ടുവന്ന് അവയ്ക്ക് പരിഹാരം കാണുവാന്‍ നഴ്‌സിംഗ് പശ്ചാത്തലം കൂടിയുള്ള സോജന്‍ ജോസഫിന് കഴിയട്ടെ…

ശ്രീനാരായണ ദേശീയ കൺ‌വന്‍ഷനിൽ മന്ത്ര പ്രസിഡന്റിന് ആദരം

ശ്രീനാരായണ ഗുരു സന്ദേശം ഉയർത്തി ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഗുരു അസ്സോസിയേഷന്റെ ന്യൂയോർക്ക് നാഷണൽ കൺ‌വന്‍ഷനിൽ മന്ത്രയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ശ്യാം ശങ്കർ പങ്കെടുത്തു. അദ്ദേഹം നോർത്ത് അമേരിക്കയിലെ മലയാളി കുടുംബാംഗങ്ങളിൽ ഗുരു ദേവ ദർശനങ്ങളുടെ പ്രാധാന്യം ഈ കാലഘട്ടത്തിൽ എന്ന വിഷയത്തിൽ സംസാരിച്ചു. ട്രസ്റ്റീ ചെയർ ഡോ ചന്ദ്രോത്ത് പുരുഷോത്തമൻ, മന്ത്ര പ്രസിഡന്റ്‌ ശ്യാം ശങ്കറിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ആപ്തവാക്യവും മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ദർശനവും എങ്ങനെ ആണ്‌ ഈ കാലഘട്ടത്തിൽ നോർത്ത് അമേരിക്കയുടെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തിൽ മലയാളി സമൂഹത്തിലൂടെ പരിവർത്തനം വരുത്തേണ്ടത് എന്ന് അദ്ദേഹം സൂചിപ്പിച്ചു. സജീവ്കുമാർ ചേന്നാട്ടിന്റെ നേതൃത്വത്തിൽ ജൂലൈ 11 മുതൽ 14 വരെ നടക്കുന്ന കൺവെൻഷനിൽ സ്വാമി മുക്താനന്ദ യതി, ഡോ മോഹൻ ഗോപാൽ,…

ഓവര്‍സീസ് കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ആചരിക്കുന്നു

ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍, കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഒന്നാമത് ചരമ വാര്‍ഷികദിനം ആചരിക്കുന്നു. ജന നന്മയ്ക്കായി ജനങ്ങളോടൊപ്പം സഞ്ചരിച്ച് പകരക്കാരനില്ലാത്ത ഒരു രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവരേയും ഒരു പോലെ സ്നേഹിച്ചിരുന്ന ജനനായകനായിരുന്നു അദ്ദേഹം. ജൂലൈ 18 ന് ഒരു വര്‍ഷം തികയുകയാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ട്. അദ്ദേഹത്തിന്റെ ഓര്‍മ പുതുക്കുന്നതിനായി ജൂലൈ 17-ന് വൈകുന്നേരം (സെന്‍ട്രല്‍ സമയം) എട്ടിന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ സൂം മീറ്റിംഗ് നടത്തുന്നതാണ്. മുന്‍ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല മുഖ്യാതിഥി ആയിരിക്കും. കൂടാതെ മറ്റു രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു സംസാരിക്കുന്നതാണ്. പ്രസ്തുത മീറ്റിംഗില്‍ പ്ങ്കെടുക്കുവാന്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സതീശന്‍ നായര്‍ – 847 708 3279, തോമസ് മാത്യു…

കരോൾട്ടൺ മാർത്തോമ്മാ ചർച്ച്‌ ത്രിദിന കൺവെൻഷൻ ആരംഭിച്ചു

ഡാളസ്(കരോൾട്ടൺ):കരോൾട്ടൺ മാർത്തോമ്മാ ചർച്ചിൽ  ജൂലൈ 12 മുതൽ 14 വരെ നീണ്ടു നിൽക്കുന്ന  ത്രിദിന വാർഷിക കൺവെൻഷൻ ആരംഭിച്ചു . വെള്ളിയാഴ്ച ഗായകസംഗത്തിന്റെ ഗാന ശുശ്രുഷയോടെ  വൈകീട്ട് 630 മണിക് കൺവെൻഷൻ ആരംഭിച്ചു.കൺവീനർ ജോസ് വർഗീസ് സ്വാഗതം പറഞ്ഞു.ഇടവക വികാരി റവ. ഷിബി ആമുഖ പ്രസംഗം നടത്തി.മധ്യസ്ഥ പ്രാർത്ഥനക്‌ എം ജെ വർക്കിയും ,പാഠം വായനക്കു  സ്മിത ജോണും നേതൃത്വം നൽകി പ്രാരംഭദിനം 1 തിമൊഥെയൊസ് 6:12 വരെ യുള്ള വാഖ്യങ്ങളെ അടിസ്ഥാനമാക്കി വിശ്വാസത്തിന്റെ  നല്ല പോരാട്ടം”എന്ന വിഷയത്തെ ആസ്പദമാക്കി സുവിശേഷ പ്രാസംഗീകനും കാർഡിയോളോജിസ്റ്റുമായ ഡോ. വിനോ ജെ. ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തി. ജൂലൈ 13 14 തീയതികളിൽ വൈകീട്ട് 630 നും  ജൂലൈ 13 ശനിയാഴ്ച ഉച്ചതിരിഞ്ഞു 3:00 നു  യുവജന സെഷനും  ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഷിബി എബ്രഹാം അറിയിച്ചു.കൺവീനർ  ട്രീന എബ്രഹാം…

ടൊറോന്റോ ഇന്റർനാഷണൽ ഔട്ട്ഡോർ ഡാൻസ് ഫെസ്റ്റിവൽ ആഗസ്റ്റ് 3 -ന്

ടൊറോന്റോ : ലോകമെമ്പാടുമുള്ള ഡാൻസ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജിൽ അണിനിരത്തിക്കൊണ്ട് ഡാൻസിംഗ് ഡാംസൽസ് ഒരുക്കുന്ന പതിനൊന്നാമത് ടൊറോന്റോ ഇന്റർനാഷണൽ ഔട്ട്ഡോർ ഡാൻസ് ഫെസ്റ്റിവൽ ആഗസ്റ്റ് -3 ശനിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെ ടൊറൊന്റോയിലുള്ള ആൽബർട്ട് ക്യാമ്പ്ബെൽ സ്‌ക്വയറിൽ (Albert Campbell Square) നടക്കും. ഈ വർഷം “ഡാൻസ് അറ്റ് ദി സ്‌ക്വയർ ” എന്ന് നാമകരണം ചെയ്തിരിക്കുന്ന ഡാൻസ് ഫെസ്റ്റിവലിൽ പ്രവേശനം സൗജന്യമാണ്. ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ വിവിധ രാജ്യക്കാർ തിങ്ങിപാർക്കുന്ന നഗരമെന്ന് പേരുകേട്ട ടൊറോന്റോയിൽ നടക്കുന്ന ഈ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിൽ എല്ലാ രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന ഡാൻസ് വിഭവങ്ങൾ ഉണ്ടായിരിക്കും. ഇത്തവണ 50 -തോളം വ്യത്യസ്ത ഡാൻസ് സ്റ്റൈലുകളാണ് തയ്യാറാക്കിയിരിക്കുന്നത്. നൂറിലേറെ രാജ്യങ്ങളിൽ നിന്നായി ടൊറോന്റോയിലുള്ള ജനസംഖ്യയിൽ പകുതിയിലേറെയും കാനഡയ്ക്ക് വെളിയിൽ ജനിച്ചവരും നാനാ ജാതി, മത സംസ്ക്കാരത്തിൽ…

കാലിഫോർണിയയിലെ മിൽപിറ്റാസിൽ ബ്രഹ്മാകുമാരിസ് പുതിയ കേന്ദ്രം തുറക്കുന്നു

കാലിഫോർണിയ: ബ്രഹ്മാകുമാരിസ് സിലിക്കൺ വാലി, അതിൻ്റെ പുതിയ ഓം ശാന്തി ധ്യാനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം ജൂൺ 22-ന് ആഘോഷിച്ചു. ചടങ്ങിൽ സിസ്റ്റർ മോഹിനി, സിസ്റ്റർ ജയന്തി, ബ്രഹ്മാകുമാരികളുടെ അഡീഷണൽ അഡ്മിനിസ്‌ട്രേറ്റീവ് മേധാവികൾ, ബഹുമാനപ്പെട്ട പ്രമുഖർ എന്നിവർ പങ്കെടുത്തു. .സിസ്റ്റർ കുസുമം കെജ്‌രിവാളിൻ്റെ നേതൃത്വത്തിൽ ബ്രഹ്മാകുമാരിസ് സിലിക്കൺ വാലി 28 വർഷത്തിലേറെയായി ബേ ഏരിയയിൽ സേവനമനുഷ്ഠിച്ചു. ഓം ശാന്തി ധ്യാനകേന്ദ്രം അവരുടെ പ്രതിബദ്ധതയുടെ തെളിവായി നിലകൊള്ളുന്നു, ഇത് ഹൃദയംഗമമായ ആവേശത്തോടെയും പ്രാദേശിക സമൂഹത്തിന് രാജയോഗ ധ്യാനത്തിൻ്റെ പരിവർത്തനപരമായ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള ആശംസകളോടെയും നിർമ്മിച്ചിരിക്കുന്നു, സംഘടന പറഞ്ഞു. എല്ലാ മത-സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് ഇത് തുറന്നിരിക്കുന്നുവെന്നും രാജയോഗത്തിൻ്റെയും ധ്യാനത്തിൻ്റെയും പരിവർത്തന ഗുണങ്ങൾ പ്രതിഫലിപ്പിക്കാനും സാക്ഷ്യം വഹിക്കാനുമുള്ള സ്ഥലമാണിതെന്നും കേന്ദ്രം ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. വ്യക്തികളെ അവരുടെ മികച്ച വ്യക്തിത്വങ്ങൾ കണ്ടെത്താനും രൂപപ്പെടുത്താനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ, ആത്മീയ പിൻവാങ്ങലുകൾ,…

ഡോ. സുശീല്‍ മാത്യു ചര്‍ച്ച് ഓഫ് ഗോഡ് മിഡില്‍ ഈസ്റ്റ് റീജിയണല്‍ സൂപ്രണ്ടായി ചുമതലയേറ്റു

അറ്റ്‌ലാന്റാ: 2024 ജൂലൈ 12ന് ഇന്‍ഡ്യാനാപോളിസില്‍ നടന്ന ചര്‍ച്ച് ഓഫ് ഗോഡിന്റെ 79-ാമത് അന്താരാഷ്ട്ര പൊതു സമ്മേളനത്തില്‍, കുവൈറ്റ്, തുര്‍ക്കി, അര്‍മേനിയ എന്നീ രാജ്യങ്ങളിലെ നാഷണല്‍ ഓവര്‍സിയര്‍ ആയി 2014 മുതല്‍ 2024 വരെ പ്രവര്‍ത്തിച്ചു വന്നിരുന്ന ഡോ. സിശീല്‍ മാത്യുവിനെ മിഡിലിസ്റ്റ് റീജിയണല്‍ സൂപ്രണ്ടായി നീയമിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുവാന്‍ ചര്‍ച്ച് ഓഫ് ഗോഡ് വേള്‍ഡ് മിഷന്‍ പുതിയതായി ആരംഭിച്ചതാണ് മിഡിലീസ്റ്റ്റീജിണല്‍ സൂപ്രണ്ട് എന്ന പദവി. വൈറ്റ് നാഷണല്‍ ഓവര്‍സീയര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഡോ. സുശീല്‍ 7 ദേശീയ ഓവര്‍സീയര്‍മാരുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ സഭാ നേതാക്കളേയും, നിലവിലുള്ള സഭകളെയും മിഷന്‍ കേന്ദ്രീകരിച്ച് വികസിപ്പിക്കുന്നതിനും, ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം നേതൃത്വം നല്‍കും. ഇന്ത്യന്‍ ആര്‍മിയില്‍ നിന്നുള്ള ഒരു മുന്‍ മിലിട്ടറി ഓഫീസര്‍ (മേജര്‍) ആയിരുന്ന ഡോ. സിശീല്‍ 1988-ല്‍ യു.എസ്.എയിലേക്ക് കുടിയേറി ബിസിനസ്…

ഡെട്രോയിറ്റ് റാലിക്കിടെ ട്രംപിനെതിരെ ആഞ്ഞടിച്ചു ബൈഡൻ

ഡെട്രോയിറ്റ് : വെള്ളിയാഴ്ച രാത്രി  ഡെട്രോയിറ്റിൽ നടന്ന ഒരു പ്രചാരണ റാലിക്കിടെ പ്രസിഡൻ്റ് ജോ ബൈഡൻ തൻ്റെ 2024 ലെ പ്രസിഡൻ്റ് റേസ് മത്സരാർത്ഥിയും മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ചു. ബൈഡൻ ട്രംപിനെ പരാമർശിച്ചപ്പോൾ, ജനക്കൂട്ടം “അവനെ ലോക്ക് അപ്പ്” എന്ന് വിളിച്ചുപറഞ്ഞു, 2016 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് റിപ്പബ്ലിക്കൻ ബിസിനസുകാരനും അദ്ദേഹത്തിൻ്റെ അനുയായികളും ഡെമോക്രാറ്റ് ഹിലരി ക്ലിൻ്റനെ ജയിലിലടക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു  ട്രംപ് റാലികളുടെ മുഖമുദ്രാവാക്യം. പ്രസിഡൻ്റ് ജോ ബൈഡൻ തൻ്റെ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ നിരസിക്കുകയും ഡെട്രോയിറ്റ് ഹൈസ്‌കൂൾ ജിംനേഷ്യത്തിൽ വെള്ളിയാഴ്ച രാത്രി നടന്ന റാലിയിൽ റിപ്പബ്ലിക്കൻ ഡൊണാൾഡ് ട്രംപ് “സൗജന്യ പാസ്” എന്ന് ലേബൽ ചെയ്തതിന് മാധ്യമങ്ങളെ വിമർശിക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് ഒരു ദുർബലമായ സംവാദ പ്രകടനത്തിന് ശേഷം ബൈഡൻ തങ്ങളുടെ നോമിനിയായി മാറണമെന്ന് ഡെമോക്രാറ്റിക്…

നവ്യാനുഭവ വേദിയായി ഫാമിലി കോണ്‍ഫറന്‍സ് രണ്ടാം ദിവസം

ലാങ്കസ്റ്റര്‍ (പെന്‍സില്‍വേനിയ) : വിന്‍ധം റിസോര്‍ട്ട്: കുടുംബക്കൂട്ടായ്മകളുടെ ആത്മീയാനുഭവങ്ങള്‍ക്കായി ലാങ്കസ്റ്റര്‍ വിന്‍ധം റിസോര്‍ട്ട് ഒരുങ്ങി. മലങ്കര ഓര്‍ത്തഡോക്‌സ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് രണ്ടാം ദിവസം. ധ്യാന സംഗമത്തിന്റെ നവ്യാനുഭവത്തിനാണ് ഇവിടം വേദിയാവുന്നത്. രാത്രി പ്രാര്‍ത്ഥനയ്ക്കും പ്രഭാതനമസ്‌കരത്തിനും ശേഷം ഭക്തിസാന്ദ്രമായ മലയാള ഭാഷയില്‍ ഫാ. ടോബിന്‍ മാത്യുവും ഇംഗ്ലീഷ് ഭാഷയില്‍ ഫാ. അനൂപ് തോമസും ഡിവോഷണല്‍ പ്രസംഗങ്ങള്‍ നടത്തി. തുടര്‍ന്ന് പ്രാതല്‍. പിന്നീട് ജോയിന്റ് സെക്രട്ടറി ഷിബു തരകന്റെ അപ്ഡേറ്റുകള്‍ ലിങ്കണ്‍ തിയേറ്ററില്‍. രണ്ടാം ദിവസം ഫാ.സെറാഫിം മജ്മുദാറിനുള്ളതായിരുന്നു. ഫാ.സെറാഫിം ഗുജറാത്തില്‍ ഹിന്ദുവായി ജനിച്ചു. നിതാന്ത് (NITHANT) എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര് . കാലിഫോര്‍ണിയയില്‍ സാന്റാ ബാര്‍ബറയില്‍ ടീച്ചറായി. യേറുശലേമില്‍ നിന്ന് ഓര്‍ഡിനേഷന്‍ ലഭിച്ചു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയില്‍ സൈപ്രസിലും ഉണ്ടായിരുന്നു. ”ഇവിടെ നിങ്ങള്‍ എല്ലാവരും ഇന്ത്യക്കാര്‍: ഒപ്പം ഓര്‍ത്തഡോക്‌സുകാരും”, ചിരിയാരവങ്ങള്‍ക്കിടയില്‍…

2060 കളുടെ തുടക്കത്തിൽ ഇന്ത്യയുടെ ജനസംഖ്യ 1.7 ബില്യൺ ആയി ഉയരും; പിന്നീട് 12 ശതമാനം കുറയും: ഐക്യരാഷ്ട്ര സഭ

യുണൈറ്റഡ് നേഷൻസ്: 2060-കളുടെ തുടക്കത്തിൽ ഇന്ത്യയുടെ ജനസംഖ്യ ഏകദേശം 1.7 ബില്യണായി ഉയരുമെന്നും പിന്നീട് 12 ശതമാനം കുറയുമെന്നും, എന്നാൽ ഈ നൂറ്റാണ്ടിലുടനീളം രാജ്യം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി തുടരുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നു. വ്യാഴാഴ്ച പുറത്തിറക്കിയ വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്‌ട്‌സ് 2024 റിപ്പോർട്ട്, വരുന്ന 50-60 വർഷങ്ങളിൽ ലോക ജനസംഖ്യ വർദ്ധിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി പറയുന്നു. ഇത് 2080-കളുടെ മധ്യത്തിൽ 2024ലെ 8.2 ബില്യണില്‍ നിന്ന് ഏകദേശം 10.3 ബില്യൺ ആയി ഉയരും. ലോക ജനസംഖ്യ ഉയർന്നുകഴിഞ്ഞാൽ, നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ക്രമേണ 10.2 ബില്യൺ ആളുകളായി കുറയാൻ തുടങ്ങുമെന്ന് പ്രവചിക്കപ്പെടുന്നു. കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി ചൈനയെ മറികടന്ന ഇന്ത്യ, 2100 വരെ ആ സ്ഥാനം നിലനിർത്തും. ഈ നൂറ്റാണ്ടിലുടനീളം ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയായി തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യയിലെ ജനസംഖ്യ,…