ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് സുമോദ് നെല്ലിക്കാലായ്ക്ക് ലഭിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയ സിറ്റി പോലീസ് ഡിപ്പാർട്ട്മെൻ് റ്റിൻറ്റെ ഈ വർഷത്തെ കമ്മ്യൂണിറ്റി സർവീസ് അവാർഡിന് സുമോദ് തോമസ് നെല്ലിക്കാല അർഹനായി. ഫിലാഡൽഫിയ സിറ്റി പോലീസ് കമ്മീഷണർ കെവിൻ ജെ ബെഥേൽ നേരിട്ടെത്തിയാണ് അവാർഡ് സമ്മാനിച്ചത്. ഫിലാഡൽഫിയ മേയർ ഷെറിൽ പാർക്കർ ഉൾപ്പെടെ നിരവധി സാമൂഹിക സാംസ്‌കാരിക നേതാക്കൾ ചടങ്ങിൽ സന്നിഹിതയായിരുന്നു. ഏഷ്യൻ ഫെഡറേഷൻ ചെയർമാൻ മഹൻ പാർക്ക്, ഏഷ്യൻ ഫെഡറേഷൻ ഇന്ത്യൻ പ്രെതിനിധി അലക്സ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അവാർഡ് നൈറ്റ് ആൻഡ് ബാങ്ക്‌റ്റിൽ വച്ചായിരുന്നു അവാർഡുദാനം. നെല്ലിക്കാല ഫിലാഡൽഫിയയിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമാണ്. നിലവിൽ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, ഫിലാഡൽഫിയ ചാപ്റ്ററിൻ്റെ ജനറൽ സെക്രട്ടറി, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൺസിൽവാനിയ ചാപ്റ്റർ ജനറൽ സെക്രട്ടറി, പമ്പ അസോസിയേഷൻ ട്രെഷറർ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്നു. പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളി…

ഇന്ത്യൻ അമേരിക്കൻ ശ്രീനി വെങ്കിടേശൻ പേപാൽ ചീഫ് ടെക്‌നോളജി ഓഫീസർ

സാൻ ജോസ്(കാലിഫോർണിയ ):ഇന്ത്യൻ അമേരിക്കൻ ശ്രീനി വെങ്കിടേശനെ ചീഫ് ടെക്‌നോളജി ഓഫീസറായി നിയമിച്ചതായി പേപാൽ പ്രഖ്യാപിച്ചു.  ജൂൺ 24 മുതൽ വെങ്കിടേശൻ  ചുമതലയേൽക്കും അനലിറ്റിക്‌സും ഡാറ്റാ സയൻസും ആർട്ടിഫിഷ്യൽ സയൻസും ഉൾപ്പെടെ, പേപാൽ ആവാസവ്യവസ്ഥയിലുടനീളം സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും വെങ്കിടേശൻ  നേതൃത്വം നൽകും. പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകൾ മുതൽ ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിലർ വരെയുള്ള സാങ്കേതിക ഓർഗനൈസേഷനുകൾ കെട്ടിപ്പടുക്കുന്നതിലും സ്കെയിലിംഗ് ചെയ്യുന്നതിലും വിജയകരമായ ട്രാക്ക് റെക്കോർഡുള്ള പരിചയസമ്പന്നനായ സാങ്കേതിക വിദഗ്ധനും നേതാവുമാണ് ശ്രീനി,” പ്രസിഡൻ്റും സിഇഒയുമായ അലക്സ് ക്രിസ് പറഞ്ഞു. വെങ്കിടേശൻ വാൾമാർട്ടിൽ നിന്നാണ് പേപാലിൽ ചേരുന്നത്. വാൾമാർട്ടിന് മുമ്പ്, വെങ്കിടേശൻ യാഹൂവിൻ്റെ ഡിസ്പ്ലേ, വീഡിയോ ആഡ് ടെക്നോളജി പ്ലാറ്റ്‌ഫോമിൻ്റെ മേൽനോട്ടം വഹിച്ചിരുന്നു. വെങ്കിടേശൻ ഭാരതിയാർ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ട്. “ഉപഭോക്താക്കൾക്ക് അവർക്കാവശ്യമുള്ളതും ആവശ്യമുള്ളതുമായ സാധനങ്ങൾ കണ്ടെത്താനും ഷോപ്പുചെയ്യാനും വാങ്ങാനും പുതിയതും…

കെ.സി.സി.എന്‍.എ. നാഷണല്‍ ഫാമിലി കണ്‍വന്‍ഷനായി സാന്‍ അന്റോണിയോ നഗരം ഒരുങ്ങി

ഡാളസ് : വടക്കേ അമേരിക്കയിലെ ക്‌നാനയ സമുദായം വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ക്‌നാനായക്കാരുടെ പ്രവാസി മാമാങ്കം , ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.) യുടെ 15-ാമത് നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ വരവേല്ക്കാനായി സാന്‍ അന്റോണിയോ നഗരം ഒരുങ്ങി. കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് .ഷാജി ഏടാട്ടും കണ്‍വെന്‍ഷന്‍ കമ്മറ്റികള്‍ക്കുവേണ്ടി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജെറിന്‍ കുര്യന്‍ പടപ്പമ്മാക്കിലും അറിയിച്ചു . അമേരിക്കയിലേയും കാനഡയിലുമായി 40000 ലധികം വരുന്ന ക്‌നാനായക്കാര്‍ അത്യാവേശത്തോടെ ഏറ്റെടുത്ത കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷന്‍ ജൂണ്‍ 15 -നു അവസാനിച്ചപ്പോള്‍ സംഘാടകരുടെ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് വളരെ മികച്ച പിന്തുണയോടെ വിജയകരമായി അവസാനിച്ചു. 1000 നു മുകളിലുള്ള രജിസ്‌ട്രേഷനിലൂടെ 5000 -ത്തോളം സമുദായംഗങ്ങള്‍ പങ്കെടുക്കും. ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാന്‍ അന്റോണിയോ (കെസിഎസ്എസ്എ) ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ കണ്‍വെന്‍ഷന്‍ ജൂലൈ 4…

സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ചിൽ പൗലോസ് ശ്ലീഹായുടെ ഓർമപ്പെരുന്നാൾ ജൂൺ 28 29 30

മെക്കിനി(ഡാളസ്):കർത്തൃ ശിഷ്യന്മാരിൽ  തലവനിലൊരുവനായ ഉന്നതപെട്ട മാർ പൗലോസ് ശ്ലീഹായുടെ നാമത്തിൽ ഡള്ളസിന്റെ വടക്കുള്ള പ്രദേശമായ മെക്കിനിയിൽ സ്ഥാപിതമായിരിക്കുന്ന സെന്റ്  പോൾസ്  ഓർത്തഡോക്സ് ഇടവകയിൽ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധനായ പൗലോസ് ശ്ലീഹായുടെ ഓർമപ്പെരുന്നാൾ ഈവർഷം ജൂൺ 28 29 30 എന്നീ തീയതികളിൽ ഭക്തി ആദരവോടെ നടത്തപ്പെടുന്നു . യാമപ്രാർത്ഥനകൾ ,ഗാനശുശ്രൂഷ, വചനശുശ്രൂഷ, കുരിശടിയിലേക്കുള്ള ആഘോഷമായ റാസ ,വിശുദ്ധ കുർബ്ബാന, ആശീർവാദം ,നേർച്ചവിളമ്പ് എന്നിവയ്ക്കുപുറമേ ഡാലാസ്‌ ഏരിയായിലെ യുവജനസംഗമം ,നാടൻവിഭവങ്ങളുടെ  ചായപീടിക, തട്ടുകട, കരിമരുന്നു പ്രയോഗം എന്നിവ ഈവർഷത്തെ പെരുന്നാളിൻറെ പ്രത്യേകതയാണ്. പ്രസ്തുത പരിപാടികളിൽ വന്നുചേർന്നു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സസന്തോഷം സ്വാഗതം ചെയ്തു കൊള്ളുന്നതായി ഇടവക വികാരി വെരി റവ  രാജു ഡാനിയൽ കോർ എപ്പിസ്കോപ്പ അറിയിച്ചു.

അർക്കൻസാസ് ഗ്രോസറി സ്റ്റോറിൽ വെടിവെയ്പ്പ് രണ്ട് മരണം, 8 പേർക്ക് പരിക്ക്

അർക്കൻസാസ്: അർക്കൻസാസിലെ ഫോർഡിസിലെ മാഡ് ബുച്ചർ ഗ്രോസറിയിൽ നടന്ന വെടിവെപ്പിൽ 10 പേർക്ക് വെടിയേറ്റു,വെടിയേറ്റവരിൽ ഒരു നിയമപാലകനും ഉൾപ്പെടുന്നു, അദ്ദേഹത്തിന് ജീവന് ഭീഷണിയല്ലാത്ത പരിക്കുണ്ട്. തോക്കുധാരിയായ ഉദ്യോഗസ്ഥനും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. “ഇന്ന് ഏകദേശം 11:30 ന്, ഫോർഡൈസിലെ മാഡ് ബുച്ചർ പലചരക്ക് കടയിലാണ്  വെടിവെയ്പുണ്ടായത് വിവരം ലഭിച്ചതിനെ തുടർന്ന് അർക്കൻസാസ് സ്റ്റേറ്റ് പോലീസ് സ്ഥലത്തെത്തി ,”  “ആകെ ഒമ്പത് സിവിലിയന്മാർ വെടിയേറ്റു, രണ്ട് പേർ കൊല്ലപ്പെട്ടുറ്റു, വെടിയേറ്റയാളെന്ന് സംശയിക്കുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കസ്റ്റഡിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഫോർഡിസിലെ “ദുരന്തമായ വെടിവയ്‌പ്പിനെക്കുറിച്ച്” തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും സംഭവസ്ഥലത്ത് സംസ്ഥാന പോലീസുമായി “നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്നും”അർക്കൻസാസ് ഗവർണർ സാറ ഹക്കബീ സാൻഡേഴ്‌സ് പറഞ്ഞു, “എൻ്റെ പ്രാർത്ഥനകൾ ഇരകൾക്കൊപ്പമാണ്,” ഗവർണർ സാറാ ഹക്കബി സാൻഡേഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു.. റോഡ്രിഗസ്  ഒരു പെട്രോൾ സ്റ്റേഷനിലേക്ക് എത്തിയതായിരുന്നു ,  സംശയിക്കുന്നയാൾ വെടിയുതിർക്കാൻ തുടങ്ങിയതിന്…

സ്മൃതി വയനാട് വിളിക്കുന്നു (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി അധികാരത്തിൽ രണ്ടാം പ്രാവശ്യവും നരേന്ദ്രമോദി സർക്കാർ എത്തിയപ്പോൾ ബി ജെ പി യുടെ 303 എം പി മാരിൽ ഏറ്റവും താര പ്രഭയോട് പാർലമെന്റിൽ പ്രവേശിച്ചത് ഉത്തർപ്രദേശിലെ അമേടി മണ്ഡലത്തിൽ കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയാണ്. . 2003 ൽ ബി ജെ പി അംഗത്വം എടുത്തു രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സ്മൃതി ബി ജെ പി യുടെ പോഷക സംഘടന ആയ മഹിളാമോർച്ചയിൽ ഉൾപ്പെടെ നേതൃനിരയിലേക്ക് ഉയർന്നു. . 2011 മുതൽ രാജ്യസഭ മെമ്പർ ആയ സ്‌മൃതിയെ ആണ് ബി ജെ പി നേതൃത്വം 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുവാൻ അമേടിയിൽ നിയോഗിച്ചത്. . ബി ജെ പി യുടെ കണക്കുകൂട്ടലുകൾ ശരി വയ്ക്കുന്നതായിരുന്നു സ്‌മൃതിയുടെ…

അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ലീലാ (ജോര്‍ജ് ഏബ്രഹാം, വൈസ് ചെയര്‍മാന്‍, ഐ.ഒ.സി)

ലീലാ മാരേട്ട് അമേരിക്കന്‍ മലയാളികളുടെ ഇടയിലും മലയാളി സംഘടനാ രംഗത്തും സ്തുത്യര്‍ഹമായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ വ്യക്തിത്വത്തിന് ഉടമയാണ്. സാമൂഹ്യ- രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് ശോഭിക്കുന്ന നന്മയുടെ വിശേഷണംകൂടിയാണ് ലീലാ മാരേട്ട് എന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം പറഞ്ഞു. തന്റെ കര്‍മ്മപഥങ്ങളിലൂടെ സത്യസന്ധമായ സേവനം നടത്തുന്നതില്‍ എല്ലാ അമേരിക്കന്‍ മലയാളികളുടേയും പ്രശംസ പടിച്ചുപറ്റുവാന്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലും ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളിലും സദാ താത്പര്യം പ്രകടിപ്പിച്ച് മുഖ്യധാരയിലേക്ക് ആളുകളെ കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ എന്നും ക്രിയാത്മകമായ പ്രവര്‍ത്തനം ലീലാ മാരേട്ട് കാഴ്ചവച്ചിട്ടുണ്ട്. അനേക വര്‍ഷങ്ങളായി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ വനിതാ ഫോറം ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചപ്പോള്‍ നേതൃപാടവത്തിലൂടെ തന്റേതായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ലീലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തന്റേതായ ബന്ധങ്ങളിലൂടെ അഹോരാത്രം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മികവ് തെളിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും…

ഗാർഹിക പീഡനത്തിന് ഇരയായവരെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള തോക്ക് നിയമം സുപ്രീം കോടതി ശരിവച്ചു

വാഷിംഗ്ടണ്‍: ഗാർഹിക പീഡന നിരോധന ഉത്തരവുകൾ ഉള്ളവർ തോക്ക് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാക്കുന്ന ഫെഡറൽ തോക്ക് നിയമം യുഎസ് സുപ്രീം കോടതി വെള്ളിയാഴ്ച ശരിവെച്ചു. ഗാർഹിക പീഡനത്തിന് ഇരയായവരെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള 1994-ലെ നിയമം പിൻവലിക്കാനുള്ള ന്യൂ ഓർലിയൻസ് 5-ാമത് യുഎസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിൻ്റെ തീരുമാനം അസാധുവാക്കിയതിന് അനുകൂലമായി ജസ്റ്റിസുമാർ 8-1 ന് വിധിച്ചു. രാജ്യത്തെ ഏറ്റവും യാഥാസ്ഥിതികമെന്ന് പറയപ്പെടുന്ന സർക്യൂട്ട് കോടതി, തോക്ക് നിയന്ത്രണങ്ങൾ യുഎസിൻ്റെ തോക്ക് നിയന്ത്രണങ്ങളുടെ ചരിത്രവുമായി പൊരുത്തപ്പെടണമെന്ന് പറഞ്ഞ 2022 ലെ സുപ്രീം കോടതി വിധിക്ക് അനുസൃതമായി നിയമം അസാധുവാക്കുമെന്ന് ആദ്യം തീരുമാനിച്ചിരുന്നു. 2022 ലെ വിധിയിൽ കോടതി തോക്കിനുള്ള അവകാശം വിശാലമാക്കി, സ്വയരക്ഷയ്ക്കായി പൊതുസ്ഥലത്ത് തോക്ക് കൈവശം വയ്ക്കാൻ പൗരന്മാരെ അനുവദിച്ചു. 2022ലെ തീരുമാനവുമായി ഏറ്റവും പുതിയ വിധി യോജിപ്പിക്കുന്ന തോക്ക് നിയന്ത്രണ നിയമങ്ങൾ അമേരിക്ക ചരിത്രപരമായി…

കാൽഗറി സെയിന്റ് മേരിസ് ദേവാലയത്തിൻറെ ശിലാസ്ഥാപനം ജൂൺ 29 ന്

Indian (Malankara) orthodox Church, south-west American diocese ലുള്ള Canada, Calgary St. Mary’s Orthodox Church ന്‍റെ നിർമ്മാണ ശിലാ സ്ഥാപന കർമ്മം 2024 June 29 നു ഭദ്രാസന മെത്രാപ്പോലീത്ത അഭിവദ്യ ഡോക്ടർ മാർ ഇവാനിയോസ് നിർവഹിക്കുന്നു . 29 നു രാവിലെ 8.30 ന് വിശുദ്ധ കുർബ്ബാനയും തുടർന്ന് കല്ലിടിൽ കർമ്മവും നടത്തപ്പെടുന്നു. എല്ലാവരുടെയും പ്രാർത്ഥനകളും സാന്നിധ്യ സഹകരണങ്ങളും സാദരം അഭ്യർത്ഥിക്കുന്നു. ലോകത്തെവിടെ ചെന്നാലും സ്വന്തമായി ഒരു ദേവാലയം ആരംഭിക്കുക എന്ന സഭാമക്ക ളുടെ അതിയായ ആഗ്രഹ ഫലമായിട്ടാണ് കാൽഗറി ദേശത്തും ഒരു ഇടവക ആരംഭിച്ചത്. 2002 ൽ ഒരു congregation ആയി തുടങ്ങിയ കൂട്ടായ്മ എട്ട് വർഷകാലം മാസത്തിൽ ഒരു കുർബ്ബാന മാത്രം നടത്തിപ്പോരുകയായിരുന്നു . 2010 ഓടു കൂടി കൂട്ടായ്മ ഒരു പൂർണ ഇടവകയാവുകയും തുടർന്ന് അഭ്യൂത പൂർവ്വമായ…

ഫാമിലി & യൂത്ത് കോണ്‍ഫറന്‍സില്‍ പ്രശസ്ത പ്രഭാഷകര്‍ അണിനിരക്കുന്നു

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഈ വര്‍ഷത്തെ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും. അഭിവന്ദ്യ സഖറിയ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിനും ആത്മീയ നേതൃത്വത്തിനും പുറമെ ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് മീനടം, ഫാ. സെറാഫിം മജ് മുദാര്‍, ഫാ. ജോയല്‍ മാത്യു എന്നിവര്‍ കോണ്‍ഫറന്‍സില്‍ പ്രഭാഷകരായിരിക്കും. കോട്ടയം ഭദ്രാസനത്തിലെ മീനടം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ് ഫാ.ഡോ. വര്‍ഗീസ് വര്‍ഗീസ്. 1992-ല്‍ കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ബിരുദം നേടി. ഇംഗ്ലീഷിലും സുറിയാനിയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഡോക്ടറല്‍ പഠനത്തിനിടയിലെ അദ്ദേഹത്തിന്റെ വൈജ്ഞാനിക ഗവേഷണം വെസ്റ്റേണ്‍ സുറിയാനി പാരമ്പര്യത്തിലെ എപ്പിഫനി പെരുന്നാളിനെ കേന്ദ്രീകരിച്ചായിരുന്നു. നിലവില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയായും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായും ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്റെ ഡയറക്ടറായും…