എലിസബത്ത് ചാക്കോ ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: പുതുപ്പള്ളി ആക്കാംകുന്നേൽ പരേതനായ എ.ജെ.ചാക്കോയുടെ ഭാര്യ എലിസബത്ത് ചാക്കോ (90) ന്യൂയോർക്കിൽ നിര്യാതയായി. പരേത ഇത്തിത്താനം പഴയാറ്റിങ്കൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കൾ: ശാന്തമ്മ ജേക്കബ് – പാപ്പച്ചൻ മത്തായി, സാലി മോൾ എബ്രഹാം – ഇടിക്കുള എബ്രഹാം, സാറാമ്മ ജേക്കബ് – കെ . എ. മാത്യു ( ചിക്കാഗോ ), ജേക്കബ് ഫിലിപ്പ് – ബിനി ചാക്കോ, ഷെർലി മോൾ ജേക്കബ് – ജയിംസ് പോൾ. കൊച്ചുമക്കൾ: ടിഷ സാമുവേൽ – ഷിജു സാമുവേൽ, സൂര്യ തോമസ് – ലിജു തോമസ് ലിൻ എബ്രഹാം – ടിന എബ്രഹാം, ടിന്റു പ്രസാദ് – പ്രസാദ്, ലിൻസി ദാസ്- രാഹുൽ ദാസ്, സൗമ്യ മാത്യൂസ് – ആൻഡ്രൂ, അലീന ജെയിംസ്, ജെബിൻ ജേക്കബ്, അലാന ജെയിംസ്, ജോഷ്വ ജേക്കബ്. കൂടുതൽ വിവരങ്ങൾക്ക്‌: ജേക്കബ് ഫിലിപ്പ്…

അമേരിക്കൻ നയതന്ത്രജ്ഞനും നൊബേൽ ജേതാവുമായ ഹെൻറി കിസിംഗർ 100-ൽ അന്തരിച്ചു

കണക്റ്റിക്കട്ട് – രണ്ട് പ്രസിഡന്റുമാരുടെ കീഴിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സ്റ്റേറ്റ് സെക്രട്ടറി എന്നീ നിലകളിൽ യു.എസ് വിദേശനയത്തിൽ മായാത്ത മുദ്ര പതിപ്പിക്കുകയും വിവാദമായ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടുകയും ചെയ്ത നയതന്ത്ര പവർഹൗസ് ഹെൻറി കിസിംഗർ ബുധനാഴ്ച 100-ാം വയസ്സിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ ജിയോപൊളിറ്റിക്കൽ കൺസൾട്ടിംഗ് സ്ഥാപനമായ കിസിംഗർ അസോസിയേറ്റ്‌സ് ഇങ്കിന്റെ പ്രസ്താവന പ്രകാരം കണക്റ്റിക്കട്ടിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് കിസിംഗർ മരിച്ചത്. സാഹചര്യങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടില്ല. കിസിംഗർ തന്റെ ശതാബ്ദി കഴിഞ്ഞിട്ടും സജീവമായിരുന്നു, വൈറ്റ് ഹൗസിലെ മീറ്റിംഗുകളിൽ പങ്കെടുക്കുകയും നേതൃത്വ ശൈലികളെക്കുറിച്ചുള്ള ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ഉത്തര കൊറിയ ഉയർത്തുന്ന ആണവ ഭീഷണിയെക്കുറിച്ച് സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. 2023 ജൂലൈയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ കാണാൻ അദ്ദേഹം ബീജിംഗിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു സെപ്തംബർ 11, 2001 ആക്രമണത്തിനുശേഷം, പ്രസിഡന്റ് ജോർജ്ജ്…

മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (MAGH) തിരഞ്ഞെടുപ്പ് സം‌വാദം ഡിസംബർ 4 തിങ്കളാഴ്ച

ഹ്യൂസ്റ്റൺ: നാമനിര്‍ദ്ദേശ പത്രിക പിന്‍‌വലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞപ്പോൾ കിട്ടിയ വിവരമനുസരിച്ച് രണ്ട് ശക്തമായ പാനലുകളാണ് ഇത്തവണത്തെ MAGH തിരഞ്ഞെടുപ്പ് ഗോദയിൽ കൊമ്പുകോർക്കുന്നത്. ഇരുവിഭാഗവും വിജയം ലക്ഷ്യമാക്കി തീ പാറുന്ന പ്രചരണം ആരംഭിച്ചുകഴിഞ്ഞു. രണ്ടു പാനലുകാരും ഒപ്പത്തിനൊപ്പമാണെന്നാണ് സംഘടനാ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ അവസരത്തിൽ പതിവുപോലെ ഒരു സ്വതന്ത്ര വേദിയായ ”കേരള ഡിബേറ്റ് ഫോറം യുഎസ്എ” യുടെ ആഭിമുഖ്യത്തിൽ സ്ഥാനാർത്ഥികളെയും മറ്റു താല്പര്യമുള്ള എല്ലാ വ്യക്തികളെയും ഉൾപ്പെടുത്തി ഡിസംബർ 4 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് (CENTRAL TIME) ഒരു സ്വതന്ത്ര നിഷ്പക്ഷ സംവാദവും ഓപ്പൺ ഫോറവും വെർച്വൽ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുകയാണ്. സ്വന്തമായ ആസ്ഥാനവും ആസ്തിയും ഉള്ള, അംഗസംഖ്യയിലും, പ്രവർത്തനത്തിലും മികവു പുലർത്തുന്ന അമേരിക്കയിലെ ഒരു പ്രമുഖ മലയാളി സംഘടനയാണ് മാഗ്. ഫോമാ, ഫൊക്കാന അമ്പർലഅസോസിയേഷനുകളിലും മാഗ് സജീവ സാന്നിധ്യമാണ് വഹിക്കുന്നത്. സ്ഥാനാർത്ഥികൾക്കും അംഗങ്ങൾക്കും പൊതുജനങ്ങൾക്കും…

പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഓഫ് ഫ്ലോറിഡ: വാർഷിക കൺവെൻഷൻ 8 മുതൽ

മയാമി : പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഓഫ് ഫ്ലോറിഡയുടെ 26 മത് വാർഷിക കൺവെൻഷൻ ഡിസംബർ 8 മുതൽ 10 വരെ നടത്തപ്പെടും. വെള്ളി, ശനി ദിവസങ്ങളിൽ ഐപിസി സൗത്ത് ഫ്ലോറിഡയിൽ വെച്ച് (6180 NW 11th St, Sunrise, FL 33313) വൈകിട്ട് 6.30 മുതൽ നടത്തപ്പെടുന്ന യോഗങ്ങളിൽ ഐ.പി.സി ഒർലാന്റോ അസോസിയേറ്റ് പാസ്റ്റർ ഫിനോയി ജോൺസൺ മുഖ്യ പ്രഭാഷകനായിരിക്കും . പത്തിന് ഞായറാഴ്ച രാവിലെ 9 മണിക്ക് വെസ്റ്റ് ഗ്ലൈഡ്സ് മിഡിൽ സ്കൂളിൽ വച്ച് (11000 Holmberg Rd, Parkland, FL 33076) നടത്തപ്പെടുന്ന സംയുക്ത സഭാ ആരാധനയിൽ റവ. ഡോ. തോംസൺ കെ. മാത്യൂ ദൈവ വചന സന്ദേശം നൽകും. ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.സി ജോൺ തിരുവത്താഴ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. പാസ്റ്റേഴ്സ്…

ജനുവരി ആറിന് പെലോസിയുടെ ലാപ്‌ടോപ്പ് മോഷ്ടിക്കാൻ സഹായിച്ച അമ്മയ്ക്കും മകനും ശിക്ഷ

വാഷിംഗ്ടൺ – മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ചതിന് സഹായിച്ച അമ്മയ്ക്കും മകനും  ബുധനാഴ്ച ശിക്ഷ വിധിച്ചു. യുഎസ് ജില്ലാ ജഡ്ജി ജിയാ കോബ് റോണ്ടനെ 18 മാസത്തെ വീട്ടുതടങ്കലിനും മൂണി-റോണ്ടന് 12 മാസത്തെ വീട്ടുതടങ്കലിനും വിധിച്ചു. ശിക്ഷയെ “ജയിൽ എന്നാൽ വീട്ടിൽ” എന്ന് അവർ വിശേഷിപ്പിച്ചു, അവർ 24/7 വീട്ടിലും തുടർന്ന് ഇരുവരും അഞ്ച് വർഷത്തേക്ക് പ്രൊബേഷനിലായിരിക്കും. റാഫേൽ റോണ്ടന് 51 മാസവും മരിയൻ മൂണി-റോണ്ടന് 46 മാസവും തടവുശിക്ഷയാണ് സർക്കാർ ആവശ്യപ്പെട്ടത്. മൂണി-റോണ്ടൺ ആണെന്ന് തെറ്റിദ്ധരിച്ച ഒരു സ്ത്രീയുടെ അലാസ്കയിലെ വീട്ടിൽ എഫ്ബിഐ റെയ്ഡ് നടത്തിയതിന് ശേഷമാണ് ഈ ജോഡിയെ ഓൺലൈൻ സ്ലൂത്ത്സ് തിരിച്ചറിഞ്ഞത്. ആ സ്ത്രീ, മെർലിൻ ഹ്യൂപ്പർ, ജനുവരി 6 ന് കാപ്പിറ്റോൾ ഗ്രൗണ്ടിൽ ഭർത്താവിനൊപ്പം ഉണ്ടായിരുന്നു, എന്നാൽ കെട്ടിടത്തിൽ പ്രവേശിച്ചതായി കാണുന്നില്ല. ഹ്യൂപ്പർമാർക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല. കാപ്പിറ്റോൾ…

ജപ്പാനിലെ യകുഷിമ ദ്വീപിന് സമീപം യുഎസ് സൈനിക വിമാനം തകർന്നുവീണു

വാഷിംഗ്ടൺ: എട്ട് പേരുമായി ജപ്പാനിലെ യകുഷിമ ദ്വീപിന് സമീപം യുഎസ് മിലിട്ടറി വി-22 ഓസ്പ്രേ വിമാനം കടലിൽ തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്നവരുടെ സുരക്ഷ ഉൾപ്പെടെ സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് ജപ്പാൻ കോസ്റ്റ് ഗാർഡിന്റെ വക്താവ് പറഞ്ഞു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.47നാണ് സംഭവം. അമേരിക്കൻ സൈനിക വിമാനം കടലിൽ വീണയുടൻ ഇടത് എഞ്ചിനിൽ നിന്ന് തീ ഉയർന്നു തുടങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. ജപ്പാനിൽ ഓസ്‌പ്രേയുടെ വിന്യാസം വിവാദമായിരുന്നു, ഹൈബ്രിഡ് വിമാനം അപകടസാധ്യത ഉയർത്തുന്നുവെന്ന് വിമർശകർ പറഞ്ഞു. ഇത് സുരക്ഷിതമാണെന്ന് യുഎസ് സൈന്യവും ജപ്പാനും പറയുന്നു. ഓഗസ്റ്റിൽ ഒരു സാധാരണ സൈനികാഭ്യാസത്തിനിടെ വടക്കൻ ഓസ്‌ട്രേലിയയുടെ തീരത്ത് ഒരു യുഎസ് ഓസ്‌പ്രേ തകർന്നുവീണിരുന്നു. മൂന്ന് യുഎസ് നാവികർ കൊല്ലപ്പെടുകയും ചെയ്തു.

അമേരിക്കയിൽ ജനിച്ച ഡോക്ടർക്ക് 61 വർഷത്തിന് ശേഷം പൗരത്വം നഷ്ടമായി

വാഷിംഗ്ടണ്‍: വടക്കൻ വിർജീനിയയിൽ നിന്നുള്ള 62 കാരനായ സിയാവാഷ് ശോഭാനിക്ക് 61 വര്‍ഷത്തിനു ശേഷം തന്റെ യു എസ് പൗരത്വം നഷ്ടപ്പെട്ടതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. തന്റെ യു എസ് പാസ്‌പോർട്ട് പുതുക്കാൻ അപേക്ഷിച്ചപ്പോഴാണ് യു എസ് പൗരത്വം റദ്ദാക്കിയതായ വിവരം അറിഞ്ഞതും അദ്ദേഹം ഞെട്ടിയതും! അമേരിക്കയില്‍ ജനിച്ച്, അമേരിക്കയില്‍ തന്നെ പഠിച്ച്, 30 വർഷത്തിലേറെയായി ഡോക്ടറായി സേവനം ചെയ്യുന്ന ഡോക്ടര്‍ക്കാണ് ഈ ദുര്‍ഗതി വന്നു ഭവിച്ചിരിക്കുന്നത്. കുഞ്ഞായിരിക്കുമ്പോൾ തന്നെ തെറ്റായി യു.എസ് പൗരത്വം ലഭിച്ചു എന്നറിഞ്ഞത് തന്നെ ഞെട്ടിച്ചിരിക്കുകയാണെന്ന് ഈ മാസം 62-ാം ജന്മദിനം ആഘോഷിച്ച സിയാവാഷ് സോഭാനി വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ സിയാവാസ് ശോഭാനി പുതിയ പാസ്‌പോർട്ടിന് അപേക്ഷിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കിയ കാര്യം അറിയുന്നത്. മുമ്പ് പലതവണ തന്റെ പാസ്‌പോർട്ട് വിജയകരമായി പുതുക്കിയതായി അദ്ദേഹം വെളിപ്പെടുത്തി. ജീവിതത്തിലുടനീളം…

കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന് ഹൂസ്റ്റണിൽ ഉജ്ജ്വല സ്വീകരണം

ഹൂസ്റ്റൺ: ഹൃസ്വസന്ദർശനത്തിനായി നോർത്ത് അമേരിക്കയിൽ എത്തിയ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ (കെപിസിസി) സെക്രട്ടറി റിങ്കു ചെറിയാന് ഒഐസിസി യൂഎസ്‍എ യുടെയും ഹൂസ്റ്റൺ റാന്നി അസ്സോസിയേഷാന്റെയും (HRA) സംയുക്താഭിമുഖ്യത്തിൽ ആവേശോജ്വലമായ സ്വീകരണം നൽകി. നവംബര് 26 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മിസ്സോറി സിറ്റി അപ്നാ ബസാർ ഹാളിലായിരുന്നു സ്വീകരണ സമ്മേളനം. കോൺഗ്രസ്സ് നേതാവും റാന്നിയുടെ മുൻ എംഎൽ യുമായിരുന്ന എം സി ചെറിയാന്റെ മകനായ റിങ്കു ചെറിയാൻ കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ് പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്ന് കെപിസിസി-യുടെ നേതൃ സ്ഥാനത്തെത്തിയ യുവനേതാവാണ്.. ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനത്തിൽ ഒഐസിസി നാഷണൽ ജനറൽ സെക്രട്ടറിയും ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ഉപരക്ഷാധികാരിയുമായ ജീമോൻ റാന്നി സ്വാഗതമാശംസിച്ചു. സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജുഡീഷ്യൽ ഡിസ്ട്രിക്ററ് ജഡ്ജ്…

ഹോംലെസ്‌ ഓർ വി ഐ പി റെഫ്യൂജീസ് !: ഡോ. മാത്യു ജോയ്സ്, ലാസ് വേഗസ്

“ഹോംലെസ്സ് “അഥവാ ഭവനരഹിതർ എന്ന പദം അമേരിക്കയുടെ പ്രധാന സിറ്റികളുടെ ശോഭ കെടുത്തിക്കൊണ്ടിരിക്കുന്നത് നിസ്സാരസംഗതിയല്ല ! അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് ഇന്ത്യയുടെ ചില സുന്ദര വീഥികളിലൂടെ കടന്നു പോയപ്പോൾ, ഒരു വശം കിലോമീറ്ററുകളോളം പച്ച ടാർപോളിൻ മനോഹരമായി വലിച്ചു കെട്ടിയിരുന്നത് എന്തിനായിരുന്നെന്നു ട്രമ്പ് ചോദിക്കാഞ്ഞത് ആ പദവിയുടെ ഔചിത്യം. പക്ഷേ, അമേരിക്കയുടെ മിക്ക സിറ്റികളുടെയും ഇരുണ്ട തെരുവുകൾ, പ്രത്യേകിച്ചും കാലിഫോർണിയ സ്റ്റേറ്റിന്റെ തിലകക്കുറികളായ ലോസ് ഏഞ്ചൽസും സാൻ ഫ്രാൻസിസ്‌കോയും ഹൊംലെസ്സ്കാരുടെ മെക്കയായി മാറിക്കൊണ്ടിരിക്കുമ്പോൾ, ഇവിടെ “മോഡിറ്റെക്” പ്രയോഗിച്ചു മറച്ചുവെക്കാതിരിക്കുന്നതും, ഈ മഹാരാജ്യത്തിന്റെ വിശാല മനസ്കതയെന്നു പറഞ്ഞു ചിരിച്ചു തള്ളുന്നത് വെറും ശുംഭത്തരം! കാരണം, വികസ്വര രാജ്യങ്ങൾ വരെ ഭൂമിയിലെ. സ്വർഗം എന്ന് വിളിച്ചോതുന്ന അമേരിക്കയിലെ തെരുവുകളിൽ ഹോംലെസ്സ് അധിനിവേശം അതിവേഗത്തിലായിക്കൊണ്ടിരിക്കുന്നു.പലയിടത്തും ഇവരുടെ മലമൂത്രവിസർജ്യങ്ങളും ചിതറിക്കിടക്കുന്ന പഴകിയ ഭക്ഷണങ്ങളുടെ എച്ചിൽകൂമ്പാരങ്ങളും ഹാർഡ്ബോർഡ് കാർട്ടൺ വേസ്റ്റുകളും ചിതറിക്കിടക്കുന്ന പ്രഭാതദൃശ്യങ്ങൾ സര്വസാധാരണമായിക്കൊണ്ടിരിക്കുന്നു.…

2023 ഫെഡറൽ സാമ്പത്തിക വർഷം ഇന്ത്യക്കാരായ വിദ്യാർത്ഥികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ റിക്കാർഡ് വർദ്ധനവ്

ഡാളസ്:കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 140000-ത്തിലധികം ഇന്ത്യന്‍ വിദ്യാർത്ഥികൾക്ക് വിസ അനുവദിച്ചതായി അമേരിക്കൻ എംബസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.ഇന്ത്യക്കാരായ വിദ്യാർത്ഥികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ എക്കാലത്തേയും റെക്കാർഡ് വർധനവാണ് 2022 ഒക്‌ടോബറിനും 2023 സെപ്‌റ്റംബറിനുമിടയിൽ ഉണ്ടായിരിക്കുന്നതെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന അമേരിക്കന്‍ വിസ ലഭിക്കാന്‍ കടമ്പകളേറെയാണ്. ഈ ഒരു ഘട്ടത്തിലാണ് ഇത്തരത്തില്‍ റെക്കോർഡുകള്‍ തിരുത്തിയുള്ള വിസ അനുമതി. 2022 ഒക്ടോബർ മുതൽ 2023 സെപ്റ്റംബർ വരെ അതായതു 2023 ഫെഡറൽ സാമ്പത്തിക വർഷത്തിൽ ആഗോളതലത്തിൽ 10 ദശലക്ഷത്തിലധികം കുടിയേറ്റേതര വിസാകൾ അനുവദിച്ചു കൊണ്ട് റിക്കാർഡുകൾ തിരുത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു . യുഎസ് എംബസികളിലും കോൺസുലേറ്റുകളിലും മുമ്പത്തേക്കാൾ കൂടുതൽ കുടിയേറ്റേതര വിസകൾക്കു അംഗീകാരം നൽകിയിട്ടുണ്ട് . വിനോദസഞ്ചാരത്തിനുമായി യുഎസ് എംബസി ഏകദേശം എട്ട് ദശലക്ഷം സന്ദർശക വിസകൾ അനുവദിച്ചു. 2015 ന്…