മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (MAGH) തിരഞ്ഞെടുപ്പ് സം‌വാദം ഡിസംബർ 4 തിങ്കളാഴ്ച

ഹ്യൂസ്റ്റൺ: നാമനിര്‍ദ്ദേശ പത്രിക പിന്‍‌വലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞപ്പോൾ കിട്ടിയ വിവരമനുസരിച്ച് രണ്ട് ശക്തമായ പാനലുകളാണ് ഇത്തവണത്തെ MAGH തിരഞ്ഞെടുപ്പ് ഗോദയിൽ കൊമ്പുകോർക്കുന്നത്. ഇരുവിഭാഗവും വിജയം ലക്ഷ്യമാക്കി തീ പാറുന്ന പ്രചരണം ആരംഭിച്ചുകഴിഞ്ഞു.

രണ്ടു പാനലുകാരും ഒപ്പത്തിനൊപ്പമാണെന്നാണ് സംഘടനാ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ അവസരത്തിൽ പതിവുപോലെ ഒരു സ്വതന്ത്ര വേദിയായ ”കേരള ഡിബേറ്റ് ഫോറം യുഎസ്എ” യുടെ ആഭിമുഖ്യത്തിൽ സ്ഥാനാർത്ഥികളെയും മറ്റു താല്പര്യമുള്ള എല്ലാ വ്യക്തികളെയും ഉൾപ്പെടുത്തി ഡിസംബർ 4 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് (CENTRAL TIME) ഒരു സ്വതന്ത്ര നിഷ്പക്ഷ സംവാദവും ഓപ്പൺ ഫോറവും വെർച്വൽ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുകയാണ്.

സ്വന്തമായ ആസ്ഥാനവും ആസ്തിയും ഉള്ള, അംഗസംഖ്യയിലും, പ്രവർത്തനത്തിലും മികവു പുലർത്തുന്ന അമേരിക്കയിലെ ഒരു പ്രമുഖ മലയാളി സംഘടനയാണ് മാഗ്. ഫോമാ, ഫൊക്കാന അമ്പർലഅസോസിയേഷനുകളിലും മാഗ് സജീവ സാന്നിധ്യമാണ് വഹിക്കുന്നത്.

സ്ഥാനാർത്ഥികൾക്കും അംഗങ്ങൾക്കും പൊതുജനങ്ങൾക്കും പത്രമാധ്യമ പ്രതിനിധികൾക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനും ചോദ്യങ്ങൾ ചോദിക്കുവാനും ഉള്ള അവസരം കൊടുക്കുവാൻ കേരള ഡിബേറ്റ് ഫോറം യുഎസ്എ അങ്ങയറ്റം ശ്രമിക്കുന്നതായിരിക്കും. സ്ഥാനാർത്ഥികളുടെ ബാഹുല്യവും, മറ്റു പല കാരണങ്ങളാലും ഓരോ സ്ഥാനാർത്ഥികളെയും നേരിൽകണ്ട് ഡിബേറ്റിലേക്കുള്ള ക്ഷണമറിയിക്കാൻ സാധിച്ചിട്ടില്ല. അത് കുറച്ചൊക്കെ അപ്രായോഗികവു മായിരിക്കുമല്ലോ. അതിനാൽ ഈ വാർത്ത കുറിപ്പ് സ്ഥാനാർത്ഥികൾക്കും പൊതുജനങ്ങൾക്കും പത്രമാധ്യമ പ്രതിനിധികൾക്കും പ്രത്യേക ക്ഷണവും അറിയിപ്പുമായി ദയവായി കരുതുക. സൂം (ZOOM) പ്ലാറ്റു ഫോമിൽ നടത്തുന്ന ഈ ഡിബേറ്റ് ഓപ്പൺ ഫോറത്തിൽ എല്ലാവരും യാതൊരു വിധത്തിലുള്ള വലിപ്പച്ചെറുപ്പമില്ലാതെ മോഡറേറ്ററുടെ നിബന്ധനകൾ പാലിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്. കേരള ഡിബേറ്റ് ഫോറം യുഎസ്എ വളരെ കാലമായി അനവധി ഡിബേറ്റുകളും ഓപ്പൺ ഫോറമുകളും വളരെ വിജയകരവും മാതൃകാപരവും ആയി നിർവഹിച്ചിട്ടുണ്ട്.

ഡിബേറ്റ് “സൂം” വഴിയായതിനാൽ പങ്കെടുക്കുന്നവർ അവരവരുടെ കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഫോൺ തുടങ്ങിയ ഡിവൈസുകൾ നല്ല ശബ്ദവും വെളിച്ചവും കിട്ടത്തക്ക വിധം സെറ്റു ചെയ്യേണ്ടതാണു. ഡിബേറ്റ്നായി ഉപയോഗിക്കുന്ന ഡിവൈസ് ഡിസ്പ്ലേയിൽ അവരവരുടെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

ഈ ഡിബേറ്റ് ഓപ്പൺ ഫോറം യോഗ പരിപാടികൾ തൽസമയം ഫെയ്സ്ബുക്ക്, യൂട്യൂബ് മീഡിയകളിൽ ലൈവായി ദർശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയക്കും ഭാഗികമായിട്ടോ മുഴുവൻ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്.

Topic: Malayalee Association of Greater Houston Election Debate 2023
Date & Time: December 4, 2023 Moday 7 PM Central Time
Meeting ID: 223 474 0207
Passcode: justice

Print Friendly, PDF & Email

Leave a Comment

More News