വാഷിംഗ്‌ടൺ ഡി സി :ജനുവരി മുതൽ സാമൂഹിക സുരക്ഷാ (സോഷ്യൽ സെക്യൂരിറ്റി) ആനുകൂല്യങ്ങൾ 3.2% വർദ്ധിക്കും. സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ അതിന്റെ 2024-ലെ ജീവിതച്ചെലവ് ക്രമീകരണം( cost-of-living adjustment)(COLA) കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു, പ്രതീക്ഷിച്ചതുപോലെ, COLA 3.2% ആയിരിക്കും. 66 ദശലക്ഷത്തിലധികം റിട്ടയർമെന്റ് ഗുണഭോക്താക്കൾക്ക് 2024 ജനുവരിയിൽ 3.2% COLA ലഭിക്കും, SSA ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിൽ (BLS) നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കി, വർഷം തോറും 4% വർദ്ധനവ്. വിരമിച്ചവർക്ക് 3.2% വർദ്ധനവിന് പകരം 2024-ൽ 4% COLA ലഭിക്കും. സോഷ്യൽ സെക്യൂരിറ്റി റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ശേഖരിക്കാൻ തുടങ്ങുന്ന പ്രായം നിങ്ങളുടെ COLA യുടെ അടിസ്ഥാനത്തിൽ ഒരു പ്രധാന പരിഗണനയാണ്. നിങ്ങൾ ജനിച്ച സമയത്തെ ആശ്രയിച്ച് – നിലവിൽ 66 അല്ലെങ്കിൽ 67 വയസ്സ് വരെ – ശേഖരണം ആരംഭിക്കുന്നത് വരെ…
Category: AMERICA
ഡാലസ് നോർത്ത് പാർക്ക് മാളിലെ ദീർഘകാല സാന്താ കാൾ ജോൺ ആൻഡേഴ്സൺ (70) അന്തരിച്ചു
ഡാലസ് :മൂന്ന് പതിറ്റാണ്ടുകളായി ഡാളസിലെ കുടുംബങ്ങളുടെയും ഷോപ്പർമാരുടെയും ക്രിസ്തുമസ്സ് സീസണിലെ പരിചിത മുഖം കാൾ ജോൺ ആൻഡേഴ്സൺ(70) അന്തരിച്ചു. ചൈൽഡ് സൈക്കോളജിസ്റ്റായ ആൻഡേഴ്സൺ 30 വർഷത്തിലേറെയായി നോർത്ത്പാർക്കിൽ സാന്തയുടെ വേഷം ചെയ്തിരുന്നു. “കാൾ കഴിവുള്ള ഒരു കഥാകാരനായിരുന്നു, ഡാളസിലെ നോർത്ത് പാർക്ക് മാളിൽ 30 വർഷമായി സാന്തയായി കുട്ടികളുമായി പ്രത്യേക നിമിഷങ്ങൾ പങ്കിടുകയായിരുന്നു കാൾ,” ആൻഡേഴ്സൺ താമസിച്ചിരുന്ന ഓസ്റ്റിനിൽ സ്ഥിതി ചെയ്യുന്ന കുക്ക്-വാൾഡൻ/ഫോറസ്റ്റ് ഓക്സ് ഫ്യൂണറൽ ഹോമും മെമ്മോറിയൽ പാർക്കും ആൻഡേഴ്സണുള്ള ഒരു ചരമക്കുറിപ്പിൽ പറയുന്നു. “കാൾ നോർത്ത് പാർക്കിലെ തന്റെ വർഷങ്ങളായി എണ്ണമറ്റ ജീവിതങ്ങളെ സ്പർശിക്കുകയും നിരവധി വാർഷിക കുടുംബ പാരമ്പര്യങ്ങളിൽ അമൂല്യമായ അംഗമായി മാറുകയും ചെയ്തു.” ആൻഡേഴ്സൺ 1953 ൽ എൻജെയിലെ പാസായിക്കിൽ ജനിച്ചു, ഫ്ലോറിഡയിലും ഹൂസ്റ്റണിലും വളർന്നു. ഓസ്റ്റിനിലാണ് അദ്ദേഹം താമസിച്ചിരുന്നത്, അവിടെ ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മനഃശാസ്ത്രത്തിൽ പിഎച്ച്ഡി ബിരുദം നേടി.…
ദൈവ നീതിയെ ഉയർത്തിപ്പിടിച്ച് സമൂഹത്തെ രൂപാന്തരപ്പെടുത്തുന്നവരാവുക: റവ. പ്രിൻസ് വർഗീസ്
ഡാളസ് : നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന യുവജന സഖ്യം സിൽവർ ജൂബിലിയും, മാർത്തോമാ യുവജന സഖ്യം നവതിയും ആഘോഷിക്കുന്ന മീറ്റിങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു റവ .പ്രിൻസ് വർഗീസ്. ഉല്പത്തി പുസ്തകം ഇരുപത്തിയാറാം അധ്യായം 17-22 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കി ബഹുമാനപ്പെട്ട അച്ഛൻ പ്രഭാഷണം നടത്തി. യിസഹാക് തന്റ്റെ പിതാവായ അബ്രഹാം നിർമ്മിച്ച കിണറുകളെ പുനരുജ്ജീവിപ്പിക്കുകയും, തൻറെ കൂടെയുള്ള ജനത്തിന് വേണ്ടി പുതിയ കിണറുകൾ കുഴിക്കുകയും, തെന്റ രാജ്യത്തിൻറെ ചുറ്റുപാടും താമസിക്കുന്നവർക്ക് വേണ്ടി പുതിയ കിണറുകൾ നിർമിക്കുകയും ചെയ്തു. ഈ പ്രവർത്തിയിലൂടെ യിസഹാക് തൻറെ സ്വന്ത പൈതൃകത്തിലെ കിണറിൽനിന്ന് ശക്തിപ്രാപിച്ചു, പുതിയ കിണർ കുഴിക്കുന്നതിലൂടെ തൻറെ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കുകയും, തന്നെ എതിർത്തവരെ കൂട്ടിച്ചേർത്ത് പുതിയ കിണർ കുഴിക്കുകയും ചെയ്തുകൊണ്ട്, ദൈവിക നീതി ഉയർത്തിപ്പിടിച്ച് സമൂഹത്തെ രൂപാന്തരപ്പെടുത്താൻ ഇടയാക്കുകയും ചെയ്തു എന്ന് അച്ഛൻ തന്റെ പ്രസംഗത്തിൽ ഓർമിപ്പിച്ചു. ആയതിനാൽ…
ന്യൂയോർക് ഗവർണർ കാത്തി ഹോച്ചുൾ ഇന്ന് (ചൊവ്വാഴ്ച) ഇസ്രായേലിലേക്ക്
അൽബാനി(ന്യൂയോർക്ക്) – ഇസ്രായേലിന് പുറത്ത് ലോകത്തിലെ ഏറ്റവും വലിയ ജൂത ജനസംഖ്യയുള്ള ന്യൂയോർക്ക് സംസ്ഥാന ഗവർണർ കാത്തി ഹോച്ചുൾ ഹമാസുമായുള്ള യുദ്ധത്തിനിടയിൽ രാജ്യത്തിന് പിന്തുണ നൽകുന്നതിനായി ചൊവ്വാഴ്ച ഇസ്രായേലിലേക്ക് പോകുന്നു.ഈ മാസം ആദ്യം ഇസ്രായേലിനെ ആക്രമിച്ചതിന് ശേഷം ഫലസ്തീൻ തീവ്രവാദി ഗ്രൂപ്പിനെതിരെ പോരാടാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ഡെമോക്രാറ്റിക് ഗവർണർ ശക്തമായി പിന്തുണച്ചിരുന്നു. “ഈ ദുഷ്‌കരമായ സമയങ്ങളിൽ, ന്യൂയോർക്ക് ഇസ്രായേലിനെ പിന്തുണയ്‌ക്കുന്നത് എന്നത്തേക്കാളും പ്രധാനമാണ്,” ഹോച്ചുൾ പ്രസ്താവനയിൽ പറഞ്ഞു. ഞാൻ ഒരു ഐക്യദാർഢ്യ ദൗത്യത്തിനായി ഇസ്രായേലിലേക്ക് പോകും, അവിടെ ഭീകരമായ ഹമാസ് ആക്രമണത്തിൽ തകർന്ന നയതന്ത്ര നേതാക്കളുമായും സമൂഹങ്ങളുമായും കൂടിക്കാഴ്ച നടത്താൻ ഞാൻ പദ്ധതിയിടുന്നു. ഇന്നും നാളെയും എന്നേക്കും നമ്മൾ ഇസ്രായേലിനൊപ്പം നിലകൊള്ളുന്നുവെന്ന് ന്യൂയോർക്ക് ലോകത്തെ കാണിക്കും ഹോച്ചുൾ പറഞ്ഞു. ഹോച്ചുളും ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസും ഇസ്രായേലിന് അചഞ്ചലമായ പിന്തുണ പ്രഖ്യാപിക്കുകയും ഫലസ്തീൻ അനുകൂല റാലികളിൽ…
കോൺഗസ്സിന്റെ തിരിച്ചു വരവ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അഡ്വ. ജയ്സൺ ജോസഫ്
വാഷിംഗ്‌ടൺ ഡിസി: പത്ര സ്വാതന്ത്ര്യവും, ജനാധിപത്യ മൂല്യങ്ങളും, പൗരാവകാശവും അപകടത്തിലായ ഇന്ത്യയിലും കേരളത്തിലും കോൺഗസ്സിന്റെ തിരിച്ചു വരവ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു മുൻ കെ പി സി സി ജനറൽ സെക്രട്ടറിയും, കെ എസ് യു മുൻ പ്രസിഡന്റും വീക്ഷണം എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ അഡ്വ ജയ്സൺ ജോസഫ് അഭിപ്രായപ്പെട്ടു വാഷിംഗ്‌ടൺ ഡി സി യിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഊഷ്‌മള സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അഡ്വ. ജയ്സൺ ജോസഫ്.അമേരിക്കയിലെ പ്രവാസി സമൂഹം നാട്ടിലെ സംഭവ വികാസങ്ങളിൽ കാട്ടുന്ന അതീവ താല്പര്യത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ പ്രസിഡന്റ് വിപിൻ രാജ് സ്വീകരണ ചടങ്ങിൽ അധ്യക്ഷത വഹികുകയും മുഖ്യാതിഥിയെ പരിചയ പ്പെടുത്തുകയും ചെയ്തു .ജോൺസൺ മ്യാലിൽ, ബിനോയ് തോമസ്, പെരിയാർ ജെയിംസ് , നിജോ പുത്തൻപുരക്കൽ തുടങ്ങിയവർ…
ജനങ്ങളെ കഷ്ടപ്പെടുത്തുന്ന യുദ്ധങ്ങള്‍ സമാധാനത്തിനുവേണ്ടിയോ?: ബ്ലെസന്‍ ഹ്യൂസ്റ്റന്‍
ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധം കൊടുംമ്പിരിക്കൊണ്ട് നടക്കുകയാണ്. അടിച്ചുകൊണ്ടും തിരിച്ചടിച്ചുകൊണ്ടും ഇരുകൂട്ടരും പോരാട്ടം കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. പാലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസ് തുടങ്ങിവച്ച പോരാട്ടം ഇസ്രയേല്‍ തിരിച്ചടിച്ചതോടെ അത് ഇരുകൂട്ടരും തമ്മിലുള്ള യുദ്ധമായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. ഒരു കൂട്ടര്‍ സര്‍വ്വാധിപത്യമോചനമാണ് ആവശ്യപ്പെടുന്നതെങ്കില്‍ മറ്റൊരു കൂട്ടര്‍ തീവ്രചിന്താഗതിക്കെതിരെയാണ് നിലപാടെടുക്കുന്നത്. ഇതില്‍ ആരുടെ നിലപാടാണ് ശരിയെന്നത് ആര്‍ക്കും നിര്‍വ്വചിക്കാനാവില്ല. എന്നാല്‍ അമേരിക്കയും ഇന്ത്യയും യുറോപ്യന്‍ യൂണിയനും ഇസ്രയേലിനൊപ്പമാണ്. കാരണം ഇസ്രയേല്‍ യു.എന്‍. അംഗീകരിച്ച രാജ്യവും ഹമാസ് ഒരു തീവ്രവാദ സംഘടനയുമാണ്. ഇസ്രയേല്‍ പാലസ്തീന്‍ പോരാട്ടം തുടങ്ങിയിട്ട് കാലങ്ങളായി. യാസര്‍ അരാഫത്ത് എന്ന പാലസ്തീന്‍ നേതാവിന്‍റെ കാലത്ത് ആ പോരാട്ടം ശക്തി പ്രാപിച്ചു. പാലസ്തീന്‍ സ്വതന്ത്രരാഷ്ട്രമെന്ന ആശയത്തിന് അരാഫത്തിന്‍റെ നേതൃത്വത്തിന് സാധിച്ചെങ്കിലും ഇസ്രയേല്‍ പൂര്‍ണ്ണാധിപത്യം വിട്ടുനല്‍കിയിട്ടില്ല. അരാഫത്തിന്‍റെ കാലശേഷം ആ പോരാട്ടം തീരുമെന്ന് ചിന്തിച്ചെങ്കിലും അത് മറ്റൊരു തലത്തിലേക്ക് മാറുകയാണുണ്ടായത്. ഇസ്രയേലിനെ ചൊടിപ്പിച്ചുകൊണ്ട് പാലസ്തീന്‍…
ആഗ്‌നേയാസ്ത്രങ്ങൾ അലറുമ്പോൾ (കവിത): ജയൻ വർഗീസ്
യുദ്ധങ്ങളുടെ ചോരപ്പുഴകൾ ഒഴുകി ചുവന്ന ഭൂമി മഹായുദ്ധങ്ങളിൽ തകർന്നടിഞ്ഞ മനുഷ്യ മോഹങ്ങളുടെ ചുടലക്കളം ചിറകറ്റു വീഴുന്ന ചിതാഗ്നിയിൽ നിന്ന് പറന്നുയരുന്ന ഫീനിക്സ് പക്ഷി. വീണ്ടും വീണ്ടും നെഞ്ചു പിളർത്തുന്ന ആഗ്നേയാസ്ത്രങ്ങളുടെ സീൽക്കാരങ്ങൾ. സംസ്ക്കാരത്തിന്റെ ചാവ് നിലങ്ങളിൽ തകർന്നടിയുന്ന തലമുറകൾ ! ആറടി മണ്ണിനുള്ള അവകാശ തർക്കത്തിൽ ആധി പിടിക്കുന്ന മനുഷ്യ പുത്രാ, അപരന്റെ നെഞ്ചിൻ കൂടിൽ കുറുകുന്ന കുഞ്ഞു കിളിയുടെ മൃദു മൊഴിയാവട്ടെ നിന്റെ സംഗീതം. നിന്റെ നെറ്റിയിൽ അവർ ചാർത്തിച്ച ആധുനികതയുടെ അടയാള മമുദ്ര 666 ! ആധുനിക ശാസ്ത്രം നിന്റെ അമ്മാച്ചൻ. അവൻ തന്നെയോ അന്തിക്രിസ്തു? അണിയിക്കപ്പെടുന്ന അടയാള മുദ്രകളിൽ അഴിഞ്ഞു വീഴുന്ന ദൈവീകത. നിനക്ക് നിന്നെ നഷ്ടമാവുന്നു ! മതത്തിന് വേണ്ടി മനുഷ്യനെ കൊല്ലുന്ന മര മണ്ടൻ നീ തന്നെയല്ലേ? അപരന്റെ നെഞ്ചിൻ കൂടിൽ കുറുകുന്ന കുഞ്ഞു കിളിയുടെ മൃദു മൊഴിയാവട്ടെ നിന്റെ…
റിഫ്ലക്ഷൻ ഓഫ് മിറർ 2023 എഡ്മിന്റണിൽ ആഘോഷിച്ചു
കനേഡിയൻ മിറാർ ന്യൂസ് ലെറ്റെറിന്റെ അഞ്ചാമത് വാർഷികത്തോടനുബന്ധിച്ചു റിഫ്ലക്ഷൻ ഓഫ് മിറർ 2023 എഡ്മിന്റണിൽ നടത്തപ്പെട്ടു. കനേഡിയൻ മിററിന്റെ ആദ്യ പ്രതി 2019 ൽ മലങ്കര കത്തോലിക്ക സഭയുടെ അഭിവന്ദ്യ സ്തേപ്പാനോസ് മെത്രാപ്പോലീത്ത ബഹുമാനപ്പെട്ട ഇൻഫ്രാസ്ട്രക്ചർ മിനിസ്റ്റർ അമർജീത് സോഹിക്കു നൽകി നിർവഹിക്കുകയുണ്ടായി. ചീഫ് എഡിറ്റർ ഡോക്ടർ അനു സ്റ്റെല്ല മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ റവറന്റ് ഫാദർ ബേബി ജോൺ ഉത്‌ഘാടനം നിർവഹിക്കുകയും ആൽബെർട്ട ക്രൗൺ പ്രോസിക്യൂട്ടർ ശ്രീ.ജോസഫ് സെബാസ്റ്റ്യൻ, ഡോക്ടർ പി.വി. ബൈജു ,ശ്രീ. ജിജോ ജോർജ് എന്നിവർ ആശംസാപ്രസംഗം നടത്തുകയും ചെയ്തു. ചടങ്ങിൽ ആൽബെർട്ടയിലെ സാഹിത്യ രചയിതാക്കളായ ഡോക്ടർ പി.വി. ബൈജു, രാജീവ് നായർ , ജോസഫ് ജോൺ കാൽഗറി എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് എഡ്‌മിന്റൺ മുദ്ര ഡാൻസ് സ്കൂളിന്റെ കലാപരിപാടികളും , എഡ്‌മിന്റൺ റിഥം മെലോഡിയ അവതരിപ്പിച്ച ഗാനമേളയും…
ഓര്‍മ്മച്ചെപ്പു തുറക്കുമ്പോള്‍: ജോണ്‍ ഇളമത
ഇതു പണ്ടു നടന്ന കഥയാണ്, എന്റെ കൗമാരകലത്ത്. മത്തായി പുറപ്പെട്ടു പോയി. പോയതെങ്ങോട്ടാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. തെക്കോട്ടോ, വടക്കോട്ടോ? ബോട്ടില്‍ കയറിയാല്‍ തെക്ക് ആലപ്പുഴ എത്താം. അല്ലേല്‍ വടക്കോട്ടു പേയാല്‍ കോട്ടയത്തെത്താം. അക്കാലത്ത് ആര് അതൊക്കെ അതന്വേഷിക്കാന്‍! ങാ, എങ്ങോട്ടേലും പോട്ടെ, കൊള്ളരുതാത്തവന്‍. അല്ലേലും ഇവിടെ നിന്നാ നന്നാവില്ല. അന്യ സ്ഥലത്തെങ്കിലും പോയി പെഴക്കട്ടെ. ചാക്കോയുടെ ഏഴു പെമ്പിള്ളേരുടെ താഴെയുള്ള ഏക പുത്രനാണ് മത്തായി, പീലിപ്പോസ് ചേട്ടന്റെ പൗത്രനും. അപ്പന്‍ ചാക്കോക്കും, വല്ല്യപ്പന്‍ പീലിപ്പോസ് ചേട്ടനും അതേപ്പറ്റി ദുഃഖമുണ്ടായില്ല, മറിച്ച് അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു, അവന്‍ പോയി രക്ഷപ്പെടട്ടെയെന്ന്. പുറപ്പെട്ടു പോയ ചിലരൊക്കെ കോടീശ്വരരായി തിരിച്ചു വന്ന ചരിത്രം എന്റെ ഗ്രാമത്തിനുണ്ട്. പാക്കു മോഷണം നടത്തി വന്ന ഭാര്‍ഗ്ഗവന്‍ ഒരു മുതലാളിയുടെ അടികൊണ്ട് രായ്ക്കുരാമാനം ഒളിച്ചോടി. പിന്നെ കാലമതു മറന്നു. ഒരു പത്തു വര്‍ഷം കഴിഞ്ഞ്…
ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പേരില്‍ വംശീയാക്രമണം; ഷിക്കാഗോയില്‍ ആറു വയസ്സുകാരന്‍ മുസ്ലീം ബാലനെ കൊലപ്പെടുത്തി
ഇല്ലിനോയ്സ്: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തോടുള്ള പ്രതികരണമെന്ന നിലയിലും മതവിശ്വാസത്തിന്റെ പേരിലും ഇല്ലിനോയ്സില്‍ ആറു വയസ്സുള്ള മുസ്ലീം ബാലനെ കുത്തിക്കൊലപ്പെടുത്തുകയും, അമ്മയെ മാരകമായി മുറിവേൽപ്പിക്കുകയും ചെയ്ത വീട്ടുടമയെ പോലീസ് അറസ്റ്റു ചെയ്തു. 7 ഇഞ്ച് (18-സെന്റീമീറ്റർ) നീളമുള്ള സൈനിക ശൈലിയിലുള്ള കത്തി ഉപയോഗിച്ച് ആൺകുട്ടിയെ 26 തവണ കുത്തുകയായിരുന്നുവെന്ന് വിൽ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. 32 കാരിയായ അമ്മയ്ക്ക് ഒന്നിലധികം കുത്തുകളുണ്ടായിരുന്നു. ഷിക്കാഗോയിൽ നിന്ന് 40 മൈൽ (64 കിലോമീറ്റർ) തെക്കുപടിഞ്ഞാറുള്ള പ്ലെയിൻഫീൽഡ് ടൗൺഷിപ്പിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. ശനിയാഴ്ച രാവിലെ, ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തെക്കുറിച്ചുള്ള വാര്‍ത്ത കണ്ട് പ്രകോപിതനായ വീട്ടുടമയാണ് തന്റെ വാടകക്കാരുടെ വീട്ടില്‍ ചെന്ന് “നിങ്ങൾ മുസ്ലീങ്ങള്‍ മരിക്കണം” എന്ന് ആക്രോശിച്ചുകൊണ്ട് കത്തികൊണ്ട് ആക്രമിച്ചതെന്ന് പറയുന്നു. കുളിമുറിയിൽ കയറി 911 എന്ന നമ്പറിൽ വിളിച്ചെങ്കിലും, ഒന്നിലധികം കുത്തേറ്റതിനാൽ മകന് ജീവൻ നഷ്ടപ്പെട്ടു. വീട്ടുടമസ്ഥൻ…
