ഡാളസ്: നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജണൽ കലാമേള മത്സരങ്ങൾ ഹ്യൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ചർച്ചിൽ വച്ച് സെപ്റ്റംബർ മാസം മുപ്പതാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു. ഓസ്റ്റിൻ മാർത്തോമ ചർച്ച് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വ്യക്തിഗത മത്സരങ്ങളിലും, ഗ്രൂപ്പ് മത്സരങ്ങളിലും ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി കൊണ്ടാണ് ഓസ്റ്റിൻ മാർത്തോമ മാർത്തോമ ചർച്ച് വിജയികളായത്. സൗത്ത് വെസ്റ്റ് റീജണൽ പ്രസിഡൻറ് റവ. സാം കെ ഈശോ അധ്യക്ഷത വഹിച്ചു. ശ്രീ. സാജൻ ജോൺ സ്വാഗത പ്രസംഗം നടത്തി. റവ.സന്തോഷ് തോമസ് പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി. “ജീവന്റെ പൂർണ്ണത ക്രിസ്തുവിൽ” എന്നതായിരുന്നു മീറ്റിങ്ങിന്റെ ചിന്താവിഷയം. യുവത്വത്തിന്റെ നിറവിൽ നിന്ന യോസഫിനെ തന്റെ യജമാനന്റെ ഭവനത്തിൽ പ്രലോഭനങ്ങൾ ഒട്ടനവധി ഉണ്ടായെങ്കിലും, ദൈവത്തോട് പാപം ചെയ്യാതെ വിശ്വാസത്തിൽ ഉറച്ചു നിന്ന ജോസഫ് എന്ന യൗവനക്കാരൻ ജീവൻറെ പൂർണ്ണത…
Category: AMERICA
രണ്ടാമത്തെ മലേറിയ വാക്സിൻ യുഎൻ അംഗീകരിച്ചു
ലോകാരോഗ്യ സംഘടന തിങ്കളാഴ്ച രണ്ടാമത്തെ മലേറിയ വാക്സിൻ അംഗീകരിച്ചു. പരാന്നഭോജി രോഗത്തിനെതിരായ ലോകത്തിലെ ആദ്യത്തെ ഷോട്ടിനെക്കാൾ വിലകുറഞ്ഞതും എളുപ്പത്തിൽ ലഭ്യമായതുമായ ഒരു ഓപ്ഷൻ രാജ്യങ്ങൾക്ക് വാഗ്ദാനം ചെയ്യാൻ കഴിയുന്ന ഒരു തീരുമാനമാണിത്. രണ്ട് വിദഗ്ധ ഗ്രൂപ്പുകളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുഎൻ ആരോഗ്യ ഏജൻസി പുതിയ മലേറിയ വാക്സിൻ അംഗീകരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. “ഒരു മലേറിയ ഗവേഷകനെന്ന നിലയിൽ, മലേറിയയ്‌ക്കെതിരെ സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിൻ ലഭിക്കുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു. ഇപ്പോൾ രണ്ടെണ്ണം ലഭിച്ചു,” ടെഡ്രോസ് പറഞ്ഞു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹായത്തോടെയാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പുതിയ ത്രീ ഡോസ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ഇത് 75 ശതമാനത്തിലധികം ഫലപ്രദമാണെന്നും ഒരു ബൂസ്റ്റർ ഉപയോഗിച്ച് ഒരു വർഷമെങ്കിലും സംരക്ഷണം നിലനിർത്തുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഷോട്ടിന് ഏകദേശം $2 മുതൽ $4…
പുതുപ്പള്ളിയുടെ പുതിയ നായകനും മയാമിയിലേക്ക്: ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ പങ്കെടുക്കും
ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിനായി മയാമി ഒരുങ്ങിക്കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം പുതുപ്പള്ളിയിലെ പുതിയ നായകൻ ചാണ്ടി ഉമ്മൻ എം.എൽ.എയും സമ്മേളനത്തിൽ പങ്കെടുക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ശേഷം ചാണ്ടി ഉമ്മന്‍ പങ്കെടുക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര പരിപാടി കൂടിയാണ് മയാമിയിലെ മാധ്യമ സമ്മേളനം. നവംബര്‍ 2,3,4 തിയതികളില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ ചാണ്ടി ഉമ്മന്റെ സാന്നിധ്യം ഉണ്ടാകും. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസ് സംഘടന രംഗത്തേക്ക് ഉയര്‍ന്നുവന്ന യുവ നേതാവാണ് ചാണ്ടി ഉമ്മന്‍. ദില്ലിയിലെ പ്രമുഖ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന്‍ കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. നിയമത്തില്‍ ബിരുദാനന്തര ബുരുദ്ധം…
ഓണാഘോഷം 2023 – ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിൻ
സെപ്റ്റംബർ 21 വ്യാഴാഴ്ച വൈകുന്നേരം ആയിരുന്നു യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിലെ മലയാള വിഭാഗം സൗത്ത് ഏഷ്യ ഇൻസ്റ്റിട്യൂട്ടിന്റെ സ്പോൺസർഷിപ്പോടുകൂടി ഓണാഘോഷം ക്യാംപസിൽ സംഘടിപ്പിച്ചത്. മലയാളം വിദ്യാർത്ഥി സംഘടനയായ ലോങ് ഹോൺ മലയാളി സ്റ്റുഡന്റ്സ് അസോസിയേഷൻ (LMSA) ആണ് ആഘോഷങ്ങളുടെ നേതൃത്വം വഹിച്ചത്. ‘ഫാൾ’ സെമസ്റ്റർ ക്ലാസുകൾ തുടങ്ങിയശേഷമാണ് സാധാരണയായി ഓണാഘോഷങ്ങൾക്ക് ക്യാംപസിൽ സജ്ജീകരണങ്ങൾ ആരംഭിക്കുന്നത്. LMSA യുടെ പ്രസിഡന്റ് ശ്രീമതി ശ്രുതി രാമചന്ദ്രൻ, ട്രെഷറർ ശ്രീ മൈക്കിൾ ബേബി, കമ്മ്യൂണിക്കേഷൻ ഓഫിസർ ശ്രീമതി ശ്രീദേവി ഹരിഹരൻ, ഫാക്കൽറ്റി അഡ്വൈസർ ഡോ. ദർശന മനയത്ത് ശശി എന്നിവരാണ് ആഘോഷങ്ങൾ സജ്ജീകരിച്ചത്. ചീഫ് ഗസ്റ്റ് ആയി എത്തിയത്, അസിസ്റ്റന്റ് ദീൻ ഓഫ് സ്റ്റുഡന്റ്സ് അഫയേർഴ്സ്, ഡോ. ജസ്റ്റിൻ സാമുവേൽ ആയിരുന്നു. ഓണം പോലെ വളരെ പ്രധാനമായ കേരളീയ സംസ്കാരം മറ്റുമുള്ളവർക്കുകൂടി അനുഭവവേദ്യമാക്കിയെടുക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം തന്റെ പ്രസംഗത്തിൽ…
ഇന്ന് ഗാന്ധി ജയന്തി: പ്രചോദനം നൽകുന്ന ഗാന്ധി ഉദ്ധരണികളും പ്രതിഫലനങ്ങളും
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളും അഹിംസയുടെ ആഗോള പ്രതീകമായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തെ അനുസ്മരിക്കുന്ന ഇന്ത്യയിലെ വാർഷിക ആചരണമാണ് ഒക്ടോബര്‍ 2 ഗാന്ധി ജയന്തി. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടത്തിനും സമാധാനം, നീതി, സാമൂഹിക പരിഷ്കരണം എന്നിവയുടെ ശാശ്വതമായ പാരമ്പര്യത്തിനും ഗാന്ധിജിയുടെ ശ്രദ്ധേയമായ സംഭാവനകളുടെ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, മനുഷ്യാവകാശങ്ങൾ എന്നിവയ്‌ക്ക് വേണ്ടിയുള്ള പ്രസ്ഥാനങ്ങളെ പ്രചോദിപ്പിക്കുന്ന ഗാന്ധിയുടെ പഠിപ്പിക്കലുകളിലും തത്വങ്ങളിലും ഇന്ത്യക്കാർക്കും ലോകമെമ്പാടുമുള്ള ആളുകൾക്കും ചിന്തിക്കേണ്ട സമയമാണിത്. പ്രാർത്ഥനാ സേവനങ്ങൾ, ആദരാഞ്ജലികൾ, കമ്മ്യൂണിറ്റി സേവന പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ പരിപാടികളാൽ ഗാന്ധി ജയന്തി അടയാളപ്പെടുത്തുന്നു, എല്ലാം അദ്ദേഹത്തിന്റെ ആദർശങ്ങളായ സത്യം, അഹിംസ, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. ഗാന്ധി ജയന്തി 2023-ന്റെ ബഹുമാനാർത്ഥം മഹാത്മാഗാന്ധിയിൽ നിന്നുള്ള പത്ത് ചിന്തകളിലൂടെയും ഉദ്ധരണികളിലൂടെയും ഒരെത്തി നോട്ടം: “ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം…
ഇന്ത്യ പ്രസ് ക്ളബ് സമ്മേളനത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് ജോസ് പങ്കെടുക്കുന്നു
മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ ദി കാരവൻ മാഗസിൻ മുൻ എഡിറ്റർ വിനോദ് ജോസ് പങ്കെടുക്കുന്നു. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിലെ സാന്നിധ്യമാകാന്‍ ഇത്തവണ എത്തുന്നത് പ്രമുഖരുടെ വലിയ നിര തന്നെയാണ്. ദി കാരവണ്‍ മാഗസിന്റെ എഡിറ്ററായിരുന്ന വിനോദ് ജോസ് ഇന്ത്യയിലെ അറിയപ്പെടുന്ന യുവ മാധ്യമ എഡിറ്റര്‍മാരില്‍ ഒരാളാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ച നിരവധി സംഭവങ്ങള്‍ ദേശീയ തലത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മാധ്യമ പ്രവര്‍ത്തകനാണ് വിനോദ് ജോസ്. 2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് വിനോദ് ജോസ് തയ്യാറാക്കിയ അഭിമുഖങ്ങള്‍ ദേശീയ തലത്തില്‍ വലിയ വിവാദമായിരുന്നു. അതിന് ശേഷം…
ഇന്ത്യ പ്രസ് ക്ലബ് മയാമി സമ്മേളനത്തിൽ റിപ്പോര്‍ട്ടര്‍ ടി.വി എക്സിക്യുട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തികാട് പങ്കെടുക്കുന്നു.
മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ പങ്കെടുക്കാന്‍ റിപ്പോര്‍ട്ടര്‍ ടി.വി എക്സിക്യുട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടും എത്തുന്നു. മലയാളം വാര്‍ത്ത ചാനലുകളില്‍ എക്സിക്യുട്ടീവ് എഡിറ്ററാകുന്ന രണ്ടാമത്തെ സീനിയര്‍ വനിത മാധ്യമ പ്രവര്‍ത്തക കൂടിയാണ് ഇന്ത്യ പ്രസ് ക്ളബ് മാധ്യമ പുരസ്‌കാര ജേതാവായ സ്‌മൃതി പരുത്തികാട് . രണ്ടര പതിറ്റാണ്ടുകാലം കേരളത്തിലെ വാര്‍ത്താ മാധ്യമ രംഗത്ത് നിറഞ്ഞുനിന്ന വനിത മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയാണ് സ്മൃതി പരുത്തികാട് . കൈരളി ടി.വിയിലൂടെയാണ് സ്മൃതി ടെലിവിഷന്‍ മാധ്യമ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഇന്ത്യാ വിഷന്‍, മനോരമ ന്യൂസ്, റിപ്പോര്‍ട്ടര്‍ ടി.വി, മാതൃഭൂമി ന്യൂസ്, മീഡിയാ വണ്‍ എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പുതിയ…
കുടിയേറ്റക്കാരെ കൊള്ളയടിക്കുന്നത് തടയണമെന്ന് യുഎൻ മെക്സിക്കോയോട് ആവശ്യപ്പെട്ടു
മെക്സിക്കോ സിറ്റി: ദുർബലരായ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് പോലീസും മറ്റ് ഉദ്യോഗസ്ഥരും അവരുടെ മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനത്തെ ലക്ഷ്യം വച്ചുള്ള കൊള്ളയടി തടയാൻ ഐക്യരാഷ്ട്രസഭയുടെ വിദഗ്ധർ വെള്ളിയാഴ്ച മെക്സിക്കോയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ജയിലിനകത്ത് 40 കുടിയേറ്റക്കാർ തീപിടിത്തത്തിൽ മരിച്ച ദുരന്തത്തിന്റെ ആവർത്തനം ഒഴിവാക്കണമെന്ന് അനിയന്ത്രിതമായ തടങ്കലിലെ യുഎൻ വർക്കിംഗ് ഗ്രൂപ്പും മെക്സിക്കൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. 2023 ന്റെ ആദ്യ പകുതിയിൽ നിരവധി കുട്ടികൾ ഉൾപ്പെടെ 240,000-ത്തിലധികം അനധികൃത കുടിയേറ്റക്കാരെയും അഭയാർഥികളെയും മെക്സിക്കോയിൽ തടവിലാക്കിയതായി 12 ദിവസത്തെ സന്ദർശനത്തിന്റെ സമാപനത്തിൽ വിദഗ്ധർ പറഞ്ഞു. മെക്സിക്കൻ ഭരണഘടന അനുസരിച്ച്, അത്തരം തടങ്കലുകൾ 36 മണിക്കൂറായി പരിമിതപ്പെടുത്തണം. എന്നാൽ, “ഗണ്യമായ എണ്ണം” കുടിയേറ്റക്കാരെ കൂടുതൽ കാലം തടവിലാക്കിയിട്ടുണ്ടെന്ന് യുഎൻ പ്രതിനിധി പറഞ്ഞു. “കൈക്കൂലിയുടെയും അഴിമതിയുടെയും പതിവ് റിപ്പോർട്ടുകളിൽ വിദഗ്ധർ ആശങ്കാകുലരായിരുന്നു, അവിടെ ദുർബലമായ സ്ഥാനത്തുള്ള വ്യക്തികളോട് … പലപ്പോഴും പോലീസ് ഉദ്യോഗസ്ഥർ…
അന്താരാഷ്‌ട്ര സംഗീത ദിനം2023 – സാർവത്രിക ഭാഷാ സൗഹാർദ്ദം
അന്താരാഷ്‌ട്ര സംഗീത ദിനം 2023: അതിരുകൾ, ഭാഷകൾ, സംസ്‌കാരങ്ങൾ എന്നിവയെ മറികടന്ന് ലോകമെമ്പാടുമുള്ള ആളുകളെ അതിന്റെ സാർവത്രിക ഭാഷയായ താളവും സ്വരവും ഉപയോഗിച്ച് ഒന്നിപ്പിക്കാൻ സംഗീതത്തിന് ശ്രദ്ധേയമായ കഴിവുണ്ട്. എല്ലാ വർഷവും ഒക്ടോബർ 1-ന്, ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾ അന്താരാഷ്ട്ര സംഗീത ദിനം ആഘോഷിക്കാൻ ഒത്തുചേരുന്നു, നമ്മുടെ ജീവിതത്തിൽ സംഗീതത്തിന്റെ ശക്തിയും പ്രാധാന്യവും തിരിച്ചറിയുന്നതിനുള്ള ഒരു അവസരമാണിത്. എന്താണ് അന്താരാഷ്ട്ര സംഗീത ദിനം? എന്തുകൊണ്ട്? എങ്ങനെ ആഘോഷിക്കുന്നു? ഈ യോജിപ്പുള്ള ആഘോഷം എവിടെയാണ് നടക്കുന്നത്? എന്താണ് അന്താരാഷ്ട്ര സംഗീത ദിനം? ലോക സംഗീത ദിനം എന്നും അറിയപ്പെടുന്ന അന്താരാഷ്ട്ര സംഗീത ദിനം ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ ഒക്ടോബർ 1 ന് ആഘോഷിക്കുന്ന വാർഷിക പരിപാടിയാണ്. ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയത്തിന്റെ പിന്തുണയോടെ 1975-ൽ ഫ്രഞ്ച് സംഗീതജ്ഞനും രചയിതാവുമായ മൗറീസ് ഫ്ലൂററ്റാണ് ഇത് ആദ്യമായി ആരംഭിച്ചത്. ഈ ദിനത്തിന് പിന്നിലെ…
സൗരയൂഥത്തിന്റെ അനന്തസാധ്യതകൾ കുട്ടികൾക്കായി തുറന്ന് വിശ്വ പ്രശസ്ത ശാസ്ത്രജ്ഞർ കെ എച് എൻ എ യിൽ
ഹ്യൂസ്റ്റൺ: വിശ്വ പ്രശസ്ത ശാസ്ത്രജ്ഞൻ പത്മഭൂഷൺ ഡോ. നമ്പി നാരായണൻ ആണ് കുട്ടികൾക്കായി സൗരയൂഥത്തിന്റെ അനന്ത സാദ്ധ്യതകൾ തുറന്നുകാട്ടുന്ന സയൻസ് കോൺക്ലേവ്വുമായി കെ എച് എൻ എ കൺവെൻഷനിൽ കുട്ടികളുമായി സംവദിക്കുന്നത്. ഇസ്രോ(ISRO) ചെയർമാൻ ഡോ. സോമനാഥ് കുട്ടികൾക്കുമുന്നിൽ പ്രത്യേക അതിഥിയായിരിക്കും. നവംബർ 23, 24, 25 തീയതികളിൽ ഹ്യൂസ്റ്റനിൽ നടക്കുന്ന കെ എച് എൻ എ കൺവെൻഷനിലാണ് സയൻസ് കോൺക്ലേവ് നടക്കുക. പതിനെട്ടു വയസ്സിൽ താഴെയുള്ള സ്പേസ് റിസേർച്ചിൽ താല്പര്യമുള്ള കുട്ടികളെയാണ് കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. കൺവെൻഷനിൽ രജിസ്റ്റർ ചെയ്‌ത് എത്തുന്ന മാതാപിതാക്കളുടെ കുട്ടികൾക്ക് താല്പര്യമുണ്ടെങ്കിൽ അവർക്കു ലോകോത്തര ശാസ്ത്രജ്ഞർമാരായ ഡോ. സോമരാജുമായും ഡോ. നമ്പി നാരായണനുമായും സംവദിക്കാം. ഇന്ത്യയുടേയും അമേരിക്കയിലെ നാസയുടെയും സ്പേസ് റിസേർച് സംബന്ധിച്ച എല്ലാ വിവരങ്ങളും അവർ കുട്ടികൾക്ക് നൽകും. കെ എച് എൻ എക്കു എത്തുന്ന മാതാപിതാക്കൾ ഇത് ഒരവസരമായി…
