സൗരയൂഥത്തിന്റെ അനന്തസാധ്യതകൾ കുട്ടികൾക്കായി തുറന്ന് വിശ്വ പ്രശസ്ത ശാസ്ത്രജ്ഞർ കെ എച് എൻ എ യിൽ

ഹ്യൂസ്റ്റൺ: വിശ്വ പ്രശസ്ത ശാസ്ത്രജ്ഞൻ പത്മഭൂഷൺ ഡോ. നമ്പി നാരായണൻ ആണ് കുട്ടികൾക്കായി സൗരയൂഥത്തിന്റെ അനന്ത സാദ്ധ്യതകൾ തുറന്നുകാട്ടുന്ന സയൻസ് കോൺക്ലേവ്വുമായി കെ എച് എൻ എ കൺവെൻഷനിൽ കുട്ടികളുമായി സംവദിക്കുന്നത്. ഇസ്രോ(ISRO) ചെയർമാൻ ഡോ. സോമനാഥ് കുട്ടികൾക്കുമുന്നിൽ പ്രത്യേക അതിഥിയായിരിക്കും.

നവംബർ 23, 24, 25 തീയതികളിൽ ഹ്യൂസ്റ്റനിൽ നടക്കുന്ന കെ എച് എൻ എ കൺവെൻഷനിലാണ് സയൻസ് കോൺക്ലേവ് നടക്കുക. പതിനെട്ടു വയസ്സിൽ താഴെയുള്ള സ്പേസ് റിസേർച്ചിൽ താല്പര്യമുള്ള കുട്ടികളെയാണ് കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. കൺവെൻഷനിൽ രജിസ്റ്റർ ചെയ്‌ത്‌ എത്തുന്ന മാതാപിതാക്കളുടെ കുട്ടികൾക്ക് താല്പര്യമുണ്ടെങ്കിൽ അവർക്കു ലോകോത്തര ശാസ്ത്രജ്ഞർമാരായ ഡോ. സോമരാജുമായും ഡോ. നമ്പി നാരായണനുമായും സംവദിക്കാം. ഇന്ത്യയുടേയും അമേരിക്കയിലെ നാസയുടെയും സ്പേസ് റിസേർച് സംബന്ധിച്ച എല്ലാ വിവരങ്ങളും അവർ കുട്ടികൾക്ക് നൽകും.

കെ എച് എൻ എക്കു എത്തുന്ന മാതാപിതാക്കൾ ഇത് ഒരവസരമായി കണക്കാക്കി തങ്ങളുടെ കുട്ടികളെ ഒരു സിമ്പിൾ രെജിസ്ട്രേഷനിലൂടെ ഇതിനു പ്രാപ്തരാക്കാമെന്നു കൺവെൻഷൻ ചെയർമാൻ രഞ്ജിത് പിള്ള അറിയിച്ചു.

ലോകത്തിനുമുമ്പിൽ ലിക്വിഡ് പ്രൊപ്പൽഷൻ എൻജിൻ ടെക്നോളജിയുടെ പിതാവായി അറിയപ്പെടുന്ന ശ്രീ നമ്പി നാരായണൻ വളർന്നുവരുന്ന തലമുറക്കായി ശൂന്യാകാശഗവേഷണ രംഗത്തു വിപ്ലവകരമായ മാറ്റങ്ങൾക്കായി പരിശ്രമിക്കുകയാണ്.

താല്പര്യമുള്ള കുട്ടികൾ അവരുടെ പേര് savemeram@gmail.com എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യുക. നോട്ടിൽ സയൻസ് കോൺക്ലേവ് എന്നും രേഖപ്പെടുത്തുക. ഈ അസുലഭവസരം പാഴാക്കരുതെന്നു രഞ്ജിത് പിള്ള അറിയിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News