ഹ്യൂസ്റ്റൺ: ചിങ്ങവനം മണിമലപ്പാറയിൽ പരേതരായ റിയ സ്കറിയുടെയും, അമ്മിണി സ്കറിയുടെയും മകൻ ജൂബി സ്കറിയ (58) നിര്യാതനായി. റാന്നി പുത്തൻപുരയ്ക്കൽ ജൂലിയാണ് ഭാര്യ. മക്കൾ : ജിയ, ഡിയ(ഹ്യൂസ്റ്റൺ) സഹോദരങ്ങൾ : ജോളി, ജോയി, ജിജി, ഷാജി, ജാൻസി, സജിനി( എല്ലാവരും യു.എസ്.എ). സംസ്കാരം പിന്നീട് ഹ്യൂസ്റ്റണിൽ.
Category: AMERICA
“ഓർമ്മയിലെ ഓണം ഒരുമയിലൂടെ”; ഒരുമ ഓണാഘോഷം സെപ്തംബർ 9 ന്
ഹൂസ്റ്റണ്‍: റിവര്‍സ്റ്റോണ്‍ മലയാളികളുടെ കൂട്ടായ്മയായ “ഒരുമ” (ORUMA) സെപ്റ്റംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മുതൽ മിസ്സോറി സിറ്റി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ രീതിയില്‍ ഓണാഘോഷം നടത്തും. സ്വന്തം നാടിന്റെ ഓര്‍മ്മയിലൂടെയുള്ള യാത്രയായി അനുഭവപ്പെടുന്ന മെഗാ ഓണസംഗമത്തില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ക്കൊപ്പം നാടിന്റെ വിവിധ പ്രദേശങ്ങളിലുള്ള കായിക വിനോദങ്ങളും, കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് പ്രതിനിധാനം ചെയ്യുന്ന ഇരുന്നൂറില്‍പ്പരം കുടുംബങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ‘ഒരുമ’യില്‍ക്കൂടി ഒത്തുചേരുന്നതാണ്. ഒരുമ പ്രസിഡന്റ് ആന്റു വെളിയേത്തിന്റെ അധ്യക്ഷതയില്‍ കൂടുന്ന ആഘോഷ പരിപാടികൾ സ്റ്റാഫോർഡ് സിറ്റി മേയര്‍ കെന്‍ മാത്യു ഉദ്ഘാടനം ചെയ്യും. ഡോ. ടോം. ജെ. വളിക്കോടത്ത് വിശിഷ്ടാതിഥിയായിരിക്കും. അഞ്ഞൂറോളം അംഗങ്ങള്‍ക്കുള്ള ഓണസദ്യ ഒരുക്കുന്നതിനായി കമ്മിറ്റി അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. കലാപരിപാടികള്‍ക്കുള്ള പരിശീലനവും പുരോഗമിക്കുന്നു. സമീപ സ്ഥലങ്ങളിലുള്ള സ്ഥാപനങ്ങള്‍ ഒരുമയ്ക്ക് സഹായമായി സ്പോണ്‍സര്‍ഷിപ്പ് നല്കുന്നതില് അഭിമാനിക്കുന്നു.…
അമേരിക്കയില്‍ വർദ്ധിച്ചുവരുന്ന മോഷണവും ‘ഫ്ലാഷ് റോബ്’ ആക്രമണങ്ങളും; ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നു
ന്യൂയോര്‍ക്ക്: രാജ്യത്ത് നിലനിൽക്കുന്ന ജീവിതച്ചെലവ് പ്രതിസന്ധികൾക്കിടയിൽ തങ്ങളുടെ കടകളിൽ മോഷണവും അക്രമ സംഭവങ്ങളും വർദ്ധിക്കുന്നതിൽ അമേരിക്കയിലെ ബിസിനസ് സ്ഥാപനങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. വാൾമാർട്ട്, ടാർഗെറ്റ്, സിവിഎസ്, വാൾഗ്രീൻസ്, ഹോം ഡിപ്പോ, ഫൂട്ട് ലോക്കർ, (Walmart, Target, CVS, Walgreens, Home Depot, Foot Locker) മറ്റ് പ്രമുഖ യുഎസ് റീട്ടെയ്ലർമാർ “ഫ്ലാഷ് റോബ്” (Flash Rob) ആക്രമണങ്ങൾ എന്ന് വിളിക്കപ്പെടുന്ന ചെറിയ മോഷണവും സംഘടിത മോഷണവും വർദ്ധിക്കുന്നതിനെക്കുറിച്ച് പരാതിപ്പെട്ടു. “സംഘടിത റീട്ടെയിൽ കുറ്റകൃത്യങ്ങളും പൊതുവെ മോഷണവും പല ചില്ലറ വ്യാപാരികളെയും ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ്,” ഡിക്ക് സ്പോർട്ടിംഗ് ഗുഡ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ലോറൻ ഹോബാർട്ട് പറഞ്ഞു. നാഷണൽ റീട്ടെയിൽ ഫെഡറേഷന്റെ 2022 ലെ റീട്ടെയിൽ സെക്യൂരിറ്റി സർവേ പ്രകാരം 2021-ൽ മാത്രം യുഎസ് റീട്ടെയിലർമാർക്ക് രാജ്യവ്യാപകമായി 94.5 ബില്യൺ ഡോളറിന്റെ ബിസിനസ് “ചുരുങ്ങി” എന്നു പറയുന്നു. ചില്ലറ വ്യാപാരികളുടെ…
തോമസ് ചേന്നാട്ട് (ജിമ്മിച്ചന്‍, 61) ഹാര്‍ട്ട്ഫോര്‍ഡില്‍ അന്തരിച്ചു
കണക്ടിക്കട്ട്: ഹാര്‍ട്ട്ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ പാരീഷ് കൗണ്‍സില്‍ അംഗവും മുന്‍ ട്രസ്റ്റിയുമായിരുന്ന തോമസ് ചേന്നാട്ട് (ജിമ്മിച്ചന്‍, 61) അന്തരിച്ചു. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശേരി രൂപതയിലെ ചമ്പക്കുളം പരേതരായ ആന്റണി – ഏലിക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ജിമ്മിച്ചന്‍ 1994-ലാണ് അമേരിക്കയിലെത്തിയത്. തുടര്‍ന്ന് വെസ്റ്റ് ഹാര്‍ട്ട്ഫോര്‍ഡ് എന്ന സ്ഥലത്ത് താമസമാക്കിയ അദ്ദേഹം വിവിധ ജനസേവന പ്രവര്‍ത്തനങ്ങളിലൂടെ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. വെസ്റ്റ് ഹാര്‍ട്ട് ഫോര്‍ഡ് സെന്റ് ഹെലേന റോമന്‍ കത്തോലിക്കാ ഇടവകയിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നൈറ്റ് ഓഫ് കൊളംബസ് എന്ന സംഘടനയിലും അംഗമായിരുന്നു. ഭാര്യ ജെസി തോമസ് തിരുവാമ്പാടി പ്ലാത്തോട്ടത്തില്‍ കുടുംബാംഗമാണ്. ജെഫ്റിന്‍ തോമസ് (മെഡിക്കല്‍ വിദ്യാര്‍ത്ഥി), ജെയ്ഡന്‍ തോമസ് (കോളജ് വിദ്യാര്‍ത്ഥി) എന്നിവരാണ് മക്കള്‍. സംസ്കാര ശുശ്രൂഷകള്‍ വെസ്റ്റ് ഹാര്‍ഡ് ഫോര്‍ഡ്…
കേരളാ സീനിയേഴ്സ് ഓഫ് ഹൂസ്റ്റന്റെ ഓണാഘോഷം വർണാഭമായി
ഹൂസ്റ്റൺ: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായ ഓണം കേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റന്റെ (Kerala Seniors of Houston) ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. സെപ്റ്റമ്പർ 2 നു ശനിയാഴ്ച മിസ്സോറി സിറ്റി അപ്ന ബസാർ ഓഡിടോറിയത്തിൽ വച്ച് നടത്തപ്പെട്ട ആഘോഷത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. പ്രൗഢഗംഭീരമായിരുന്ന ചടങ്ങിൽ ആദരണീയരായ ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് സുരേന്ദ്രൻ. കെ .പട്ടേൽ, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, റവ.ഫാ. എബ്രഹാം തോട്ടത്തിൽ, ഷുഗർലാൻഡ് സിറ്റി മുൻ കൗൺസിൽമാൻ ടോം എബ്രഹാം, ഗ്ലോറിയ ടോം, കെഎച്എൻഎ പ്രസിഡണ്ട് ജി.കെ. പിള്ള, ക്യാപ്സ് പ്രസിഡണ്ട് നൈനാൻ മാത്തുള്ള, തോമസ് ചെറുകര (ക്നാനായ കമ്മ്യൂണിറ്റി) , സുരേന്ദ്രൻ നായർ, നാരായണൻ നായർ , ലീലാമ്മ…
അടുത്ത യു എസ് പ്രസിഡന്റാകാന്‍ ഏറ്റവും കഴിവുള്ള വ്യക്തി ഞാന്‍ തന്നെ: നിക്കി ഹേലി
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡനെക്കാളും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് മത്സരാർത്ഥി കമലാ ഹാരിസിനേക്കാളും മികച്ചത് താനാണെന്ന് വാദിച്ചുകൊണ്ട് 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി താന്‍ മത്സരിക്കുമെന്ന് നിക്കി ഹേലി (Nikki Haley) പറഞ്ഞു. കഴിഞ്ഞ മാസം അവസാനം നടന്ന ആദ്യത്തെ റിപ്പബ്ലിക്കൻ പ്രൈമറി ഡിബേറ്റിൽ നിന്ന് പുതുതായി, പാർട്ടിയുടെ മുൻനിരക്കാരനും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന് താൻ കരുതുന്നില്ലെന്ന് നിക്കി ഹേലി സിബിഎസ് ന്യൂസിനോട് പറഞ്ഞു. “പ്രസിഡന്റ് ട്രംപ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഞാൻ കരുതുന്നില്ല. അത് ഞാന്‍ തന്നെയായിരിക്കുമെന്നാണ് എന്റെ വിശ്വാസം. എന്നാൽ, ജോ ബൈഡനും കമലാ ഹാരിസും ചെയ്യുന്നതിനേക്കാൾ നല്ലത് റിപ്പബ്ലിക്കന്‍മാരാണെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയും,” സിബിഎസിൽ ‘ഫേസ് ദ നേഷൻ’ (Face the Nation) പരിപാടിയില്‍ നിക്കി ഹേലി പറഞ്ഞു. “അമേരിക്കൻ ജനത ഒരു കുറ്റവാളിക്ക് വേണ്ടി…
കനേഡിയൻ സ്കൂൾ അധികൃതര്‍ ഖാലിസ്ഥാൻ റഫറണ്ടം പരിപാടി റദ്ദാക്കി
ടൊറന്റോ: കാനഡയിലെ ഒരു സ്കൂളിൽ സെപ്റ്റംബർ 10 ന് നടക്കാനിരുന്ന ഖാലിസ്ഥാൻ റഫറണ്ടം (Khalistan referendum) സ്കൂള്‍ അധികൃതര്‍ റദ്ദാക്കി. പരിപാടിയുടെ പോസ്റ്ററില്‍ ആയുധങ്ങളുടെ ചിത്രങ്ങൾ ഉള്‍പ്പെടുത്തിയിട്ടുള്ളത് സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് നടപടി. ആവർത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ചിത്രങ്ങള്‍ നീക്കം ചെയ്യുന്നതിൽ സംഘാടകർ പരാജയപ്പെട്ടതിനാൽ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേ പട്ടണത്തിലെ തമനവിസ് സെക്കൻഡറി സ്കൂളിൽ (Tamanawis Secondary School) നടക്കാനിരുന്ന ഇവന്റ് റദ്ദാക്കിയതായി സറേ സ്കൂൾ ഡിസ്ട്രിക്റ്റ് ഇന്ന് (സെപ്റ്റംബർ 4 ന്) പ്രഖ്യാപിച്ചു. “നേരത്തെ, വാടക കരാർ ലംഘിച്ചതിനാൽ ഞങ്ങളുടെ ഒരു സ്കൂളിന്റെ കമ്മ്യൂണിറ്റി ഹാള്‍ സ്കൂള്‍ ജില്ല റദ്ദാക്കിയിരുന്നു. ഇവന്റിനായുള്ള പ്രമോഷണൽ മെറ്റീരിയലുകളിൽ ഞങ്ങളുടെ സ്കൂളിന്റെ ചിത്രങ്ങളും ആയുധത്തിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്, ”സറേ സ്കൂൾ ഡിസ്ട്രിക്റ്റ് ദി ഇൻഡോ-കനേഡിയൻ വോയ്സ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു. “പ്രശ്നം പരിഹരിക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ നടത്തിയിട്ടും, ഇവന്റ്…
ശിശിരം (കവിത): ജയ് പിള്ള
ഇലകൊഴിയുന്നൊരു ശിശിരമാണിപ്പോൾ നമുക്കൊത്തു കൂടുവാൻ നേരമില്ലൊട്ടും, ജീവിത വീഥിയിലെ മലരും, ഫലങ്ങളും, തേടുന്ന വേളയിൽ, സ്വയം വേരറ്റു പോയൊരാ വടവൃക്ഷമാണ് നാം ചില്ലകളിൽ ഇടതൂർന്നു നിന്നൊരാ പച്ചപ്പു നാമറിയാതെ നിറം മങ്ങി വീണതും അതുകണ്ടു ചുളിവീണ ഇലകൾ ചിരിച്ചതും അന്തിയ്ക്കു ചേക്കേറി കൂടണഞ്ഞൊരാ ചെറുകിളികൾ,നമ്മിൽ നിന്ന് എങ്ങോ പറന്നതും ഋതുഭേദ ഭാവങ്ങൾ മാറുന്ന വേളയിൽ മണ്ണിൽ മുളച്ചോരാ നൂതന ചിന്തകൾ ദശവർഷകാലത്തെ പിൻനടത്തിൽ എവിടെയോ ഇടറിയ നുകം വച്ച വാക്കുകൾ ഒരു കരിനാളമായ് മനസ്സിൽ എരിയുന്നു ഇപ്പോഴും ഇലകൊഴിഞ്ഞുണങ്ങിയ മരച്ചില്ലയിൽ ഒരു വിറയാർന്ന ശബ്ദമായ് തെറ്റിന്റെ പേക്കൂത്തുകൾ പല്ലിളിക്കുമ്പോൾ ഒരു മാത്ര പോലുമൊരു കേഴ്വി യ് കാത്തു നിൽക്കാതെ നാം പിൻതിരിയുന്നു നിറം വച്ച ശിശിരമായ് ഒരു നിശബ്ദത മാത്രം പകലിനു കൂട്ടായ് പിറക്കുന്നു ….
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജോ ബൈഡന് സെപ്തംബര്‍ 7-ന് ഇന്ത്യയിലെത്തും
വാഷിംഗ്ടന്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സെപ്റ്റംബർ 7 ന് ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതോടൊപ്പം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചയും നടത്തും. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഔദ്യോഗികമായി ഇക്കാര്യം പറഞ്ഞത്. ജി 20 നേതാക്കളുടെ ഉച്ചകോടി സെപ്റ്റംബർ 9 മുതൽ 10 വരെ ന്യൂഡൽഹിയിലാണ് നടക്കുന്നത്. ഉദ്ഘാടന ദിവസം പ്രസിഡന്റ് ബൈഡന്റെ സാന്നിധ്യം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ വൈറ്റ് ഹൗസിന്റെ ഷെഡ്യൂളിൽ വിവരിച്ച പ്രകാരം, അടുത്ത ദിവസം, സെപ്റ്റംബർ 8 ന്, പ്രസിഡന്റ് ബൈഡൻ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും. വാരാന്ത്യത്തിൽ, പ്രത്യേകിച്ച് സെപ്റ്റംബർ 9, 10 തീയതികളിൽ പ്രസിഡന്റ് ബൈഡൻ ജി20 ഉച്ചകോടിയിൽ സജീവമായി പങ്കെടുക്കും. ഈ നിർണായക ഒത്തുചേരൽ പ്രസിഡന്റ് ബൈഡനും അദ്ദേഹത്തിന്റെ ജി 20 പങ്കാളികളും തമ്മിലുള്ള വിപുലമായ…
റോയി ജോൺ ഫ്ലോറിഡയിൽ നിര്യാതനായി
ഒർലാന്റോ: ഐപിസി ഒർലാന്റോ ദൈവസഭയുടെ സജീവ കുടുംബാഗം സൗത്ത് വെസ്റ്റ് എയർലൈൻസ് ഉദ്യോഗസ്ഥൻ തിരുവനന്തപുരം പരുത്തിപ്പാറ ചെറുകാട്ടുശേരിൽ റോയി ജോൺ (67) ഫ്ളോറിഡയിൽ അന്തരിച്ചു. ഭാര്യ ഗ്രേസ് ജോൺ പൂവത്തൂർ മാടോലിൽ കാര്യാലിൽ പരപ്പാട്ട് പരേതരായ പാസ്റ്റർ പി. എസ് ഫിലിപ്പോസിന്റെയും മേരി ഫിലിപ്പോസ് പൊടിമലയുടെയും മകളാണ്. മക്കൾ: റോണി, സാറ. മരുമക്കൾ : ജാനിസ്, ഡാറിൽ. കൊച്ചുമക്കൾ: ജേക്കബ്, ഹോസന, ഹഡാസ. സഹോദരങ്ങൾ : സോമൻ, രഞ്ജി, അലക്സ്, ലീലാമ്മ, ജോളി. ഭാര്യാ സഹോദരങ്ങൾ: സാം ഫിലിപ്പ്, പാസ്റ്റർ റെജി ഫിലിപ്പ്, പരേതയായ മേഴ്സി തോംസൺ (എല്ലാവരും യു എസ് എ). സെപ്റ്റംബർ എട്ടിന് വൈകിട്ട് 6 മുതൽ 9 വരെ ഒർലാേന്റോ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിൽ (11531 Winter Garden Vineland Rd, Orlando, FL 32836) ഭൗതികശരീരം പൊതുദർശനത്തിനു വെയ്ക്കുന്നതും 9 ന്…
