ഫ്ലോറിഡ : ഫ്ലോറിഡയിലെ പ്രമുഖ സഭകളിലൊന്നായ ഒർലാന്റോ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ അസോസിയേറ്റ് പാസ്റ്റർ ആയി പാസ്റ്റർ ഫിനോയി ജോൺസൺ ചുമതലയേറ്റു. ഓഗസ്റ്റ് ആറിന് ഞായറാഴ്ച സഭാ ആരാധനയെ തുടർന്ന് നടന്ന ശുശ്രൂഷകളുടെ ക്രമീകരണങ്ങൾക്ക് സീനിയർ പാസ്റ്റർ ജേക്കബ് മാത്യു , സെക്രട്ടറി അലക്സാണ്ടർ ജോർജ് , ട്രഷറർ എ. വി ജോസ് , ബോർഡ് അംഗങ്ങൾ, മിനിസ്ട്രീസ് ലീഡേഴ്സ് തുടങ്ങിയവർ നേതൃത്വം വഹിച്ചു. ഐ.സി.പി.എഫ്, പി.വൈ.സി.ഡി തുടങ്ങിയ ഡാളസിലെ ആത്മീയ പ്രസ്ഥാനങ്ങളുടെ ഭാരവാഹിയായും ലൈഫ് വേ ചർച്ച് ഓഫ് ഗോഡ് സഭയുടെ അസോസിയേറ്റ് പാസ്റ്ററായും പ്രവർത്തി പരിചയമുള്ള പാസ്റ്റർ ഫിനോയി ജോൺസൺ ഐ.സി.പി.എഫ് ഇന്റർനാഷണൽ ബോർഡ് ഓഫ് ഡയറക്ടർ അംഗം കൂടിയാണ് . ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും ദൈവ വചന വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. സി.വി.എസ് ഫാർമസി ഹെൽത്ത് കസ്റ്റമർ സപ്പോർട്ട് ടീമിന്റെ ലീഡ്…
Category: AMERICA
വി.പി സത്യൻ മെമ്മോറിയൽ ട്രോഫിക്കു തുടക്കം; ടൂർണമെന്റിൽ മുൻ ദേശീയ താരങ്ങളും
ഓസ്റ്റിൻ: മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും, രാജ്യം കണ്ട മികച്ച ഫുട്ബോളറുമായിരുന്നു മണ്മറഞ്ഞ വിപി സത്യൻന്റെ സ്മരണാര്‍ത്ഥം ഓസ്റ്റിനിൽ നടക്കുന്ന രണ്ടാമത് വിപി സത്യൻ മെമ്മോറിയൽ ട്രോഫി (നോർത്ത് അമേരിക്കൻ മലയാളി ലീഗ് ) ടൂർണനെന്റിനു ഓസ്റ്റിനിൽ ഉജ്വല തുടക്കം. പ്രാഥമിക റൗണ്ടുകൾ ആവേശകരമായി പൂർത്തിയായി. 1997 ൽ വിപി സത്യൻ പ്രതിനിധീകരിച്ച ഇന്ത്യൻ ബാങ്കിനെതിരെ എയർ ഇന്ത്യക്കുവേണ്ടി കളിച്ച താരവും മുൻ ദേശീയ ടീമംഗവുമായിരുന്ന ഡെന്നീസ് ജോർജ് ടൂർണമെന്റിൽ പങ്കെടുത്തതും പ്രത്യേകതയായി. കാനഡയിൽ നിന്നെത്തിയ ഡയമണ്ട് എഫ്സി ക്കു വേണ്ടിയാണ് 35 പ്ലസ് കാറ്റഗറിയിൽ ഡെന്നീസ് ബൂട്ടണിഞ്ഞത്. 2002 സന്തോഷ് ട്രോഫി മഹാരാഷ്ട്ര ടീം , 1997 -2003 കാലഘട്ടങ്ങളിൽ ഡ്യൂറൻഡ് കപ്പ് , ഡിസിഎം കപ്പ് , 2003 സീനിയർ നാഷണൽ ഗെയിംസ് തുടങ്ങി ഒട്ടേറെ മേജർ ലീഗുകളിൽ ഡെന്നിസ് പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ…
ഷിക്കാഗോ മലയാളി അസോസിയേഷന് ഓണാഘോഷം സെപ്റ്റംബര്‍ 23-ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 23 ശനിയാഴ്ച വിപുലമായ പരിപാടികളോടെ സെന്റ് തോമസ് സീറോ മലബാര്‍ പാരീഷ് ഹാളില്‍ വച്ച് നടത്തുന്നതാണ്. അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ വിവിധ ഡാന്‍സ് പ്രോഗ്രാമുകളും, അത്തപ്പൂക്കള മത്സരവും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷൈനി ഹരിദാസ് (630 290 7143), ഡോ. സിബിള്‍ ഫിലിപ്പ് (630 697 2241) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. അസോസിയേഷന്റെ ഈവര്‍ഷത്തെ പിക്നിക്ക് ഓഗസ്റ്റ് 27-ന് ഞായറാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5.30 വരെ നടക്കും. ഇതിന്റെ കോര്‍ഡിനേറ്റര്‍ ഫിലിപ്പ് പുത്തന്‍പുരയിലാണ് (773 405 5954). ഓണാഘോഷ പരിപാടിയിലേക്കും പിക്നിക്കിലേക്കും എല്ലാവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ജോർജ് ഗീവർഗീസ് (കുഞ്ഞുമോനച്ചായൻ) എഡ്മിന്റണിൽ അന്തരിച്ചു
എഡ്മിന്റൺ : പത്തനംതിട്ട പുത്തൻപീടിക വലിയവീട്ടിൽ ജോർജ് ഗീവർഗീസ് (കുഞ്ഞുമോനച്ചായൻ) എഡ്മിന്റണിൽ നിര്യാതനായി. പരേതൻ വലിയവീട്ടിൽ അന്തരിച്ച ഗീവർഗീസ് ഉണ്ണൂണ്ണിയുടെയും കുഞ്ഞമ്മ ഉണ്ണൂണ്ണിയുടെയും മകനാണ്. മിനി ഗീവർഗീസ് ആണ് ഭാര്യ. പരേതൻ പത്തനംതിട്ട പുത്തൻപീടിക സെയിന്റ് മേരീസ് ഓർത്തോക്സ് വലിയപള്ളി ഇടവക അംഗമാണ്. മക്കൾ: ദീപ്തി (പ്രശാന്ത്), വിനു (ഷേബാ), സുനിത. കൊച്ചുമക്കൾ: അലിയ, സക്കായി . സഹോദരങ്ങൾ: പൊന്നമ്മ, പരേതയായ കുഞ്ഞൂഞ്ഞമ്മ, കുഞ്ഞുമോൾ, ബാബു വർഗീസ്. പൊതുദർശനം: ഓഗസ്റ്റ് 13 ഞായറാഴ്ച വൈകീട്ട് 4:00 മുതല്‍ 7.00 വരെ (MST) Westlawn Funeral Home & Cemetery (16310 ,Stoney Plain Road , Edmonton T5P 4A6). സംസ്കാര ശുശ്രൂഷ: ഓഗസ്റ്റ് 13 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് (MST) മുതൽ എഡ്മിന്റൺ സെയിന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ ആരംഭിക്കുന്നതും, തുടർന്ന്…
ദൈവീക അനുഗ്രഹം പ്രാപിച്ചവർ മറ്റുള്ളവരെ നിസ്സാരരായി കാണുന്നവരാകരുത്: ബിഷപ് ഡോ. ഉമ്മൻ ജോർജ്
മെസ്ക്വിറ്റ് (ഡാളസ് ):ജീവിതത്തിൽ ദൈവീക അനുഗ്രഹം പ്രാപിച്ചവർ മറ്റുള്ളവരെ നിസ്സാരരായി കാണുന്നവരാകരുതെന്നും, ദൈവത്തിൽ നിന്നും നിരവധി അനുഗ്രഹങ്ങൾ പ്രാപിച്ച നമ്മൾ നമുക് ലഭിച്ച അനുഗ്രഹങ്ങൾ മറ്റുള്ളവരുടെ നന്മകായി പ്രയോജനപെടുത്തുവാൻ തയാറാകണെമെന്നു ബിഷപ്പ് ഉമ്മൻ ജോർജ് ഉദ്ബോധിപ്പിച്ചു . കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഇരുപത്തി ആറാമത് സംയുക്ത സുവിശേഷ കൺവെൻഷന്റെ രണ്ടാം ദിനം യൂദാ 24,25 (വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ)എന്നീ വാക്യങ്ങളെ ആധാരമാക്കി തിരുവചന ധ്യാനം നടത്തുകയായിരുന്നു പ്രമുഖ ആത്മീയ പ്രഭാഷകനും, സി എസ് ഐ സഭയുടെ കൊല്ലം – കൊട്ടാരക്കര ഭദ്രാസന അധ്യക്ഷനും, കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റും, വേദ പണ്ഡിതനും…
സ്വന്തം കുഞ്ഞിനെ വെടിവെച്ച് കൊലപ്പെടുത്തി ഡോക്ടർ ആത്മഹത്യ ചെയ്തതായി പോലീസ്
ന്യൂയോർക്ക് :സിറ്റിയിലെ സീനായ് മൗണ്ടിൽ സ്തനാർബുദ ഗവേഷണത്തിൽ വിദഗ്ധയായ പ്രമുഖ കാൻസർ ഡോക്ടർ ശനിയാഴ്ച രാവിലെ വെസ്റ്റ്ചെസ്റ്ററിലെ അവരുടെ വീട്ടിൽ വച്ച് തന്റെ കുഞ്ഞിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്തു ആത്മഹത്യ ചെയ്തതായി പോലീസ് വിശ്വസിക്കുന്നു. മൌണ്ട് സിനായ് ഹോസ്പിറ്റലിലെ ഹെമറ്റോളജി-ഓങ്കോളജി സ്പെഷ്യലിസ്റ്റായ ഡോ. ക്രിസ്റ്റൽ കാസെറ്റ (40) തന്റെ കുട്ടിയെ വെടിവച്ച ശേഷം സ്വയം വെടിവച്ചു മരിക്കുകയായിരുന്നു . “ഏകദേശം രാവിലെ 7:00 മണിയോടെ, ക്രിസ്റ്റൽ കാസെറ്റ തന്റെ കുട്ടിയുടെ മുറിയിൽ പ്രവേശിച്ച് കുഞ്ഞിനെ വെടിവെച്ച് തോക്ക് സ്വയം തിരിക്കുകയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്നു ,” സ്റ്റേറ്റ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. സോമേഴ്സിലെ ഡോക്ടറുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്, ഒരു മില്യൺ ഡോളറിന്റെ വീടാണ് അവർ ഭർത്താവ് 37 കാരനായ ടിം ടാൽറ്റിയുമായി പങ്കിട്ടത്.2019-ൽ ബ്രൂക്ലിനിലെ ഗ്രീൻ പോയിന്റിൽ നടന്ന ചടങ്ങിലാണ് കാസെറ്റയും…
കെഇസിഎഫ് ന്റെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സമ്മേളനം ഇന്ന് ഡാളസിൽ
ഡാളസ് : കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സമ്മേളനം ഇന്ന് ഡാളസിലെ മെസ്ക്വിറ്റിലുള്ള സെന്റ്. പോൾസ് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. ഇരുപത്തി ആറാമത് സംയുക്ത സുവിശേഷ കൺവെൻഷന്റെ സമാപനത്തോട് അനുബന്ധിച്ച് ഇന്ന് (ഞായർ ) വൈകിട്ട് 8 മണിക്ക് നടത്തപ്പെടുന്ന സമ്മേളനത്തിൽ ബിഷപ് ഡോ. ഉമ്മൻ ജോർജ് (കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ്), ബിഷപ് മാത്യൂസ് മാർ അപ്രേം (മലങ്കര യാക്കോബായ അങ്കമാലി ഭദ്രാസനം), മേയർ സജി ജോർജ് (സിറ്റി ഓഫ് സണ്ണി വെയിൽ), പ്രോടെം മേയർ ബിജു മാത്യു (കോപ്പൽ സിറ്റി), പാസ്റ്റർ ചിൻചിൻ ടങ്നങ് (മണിപ്പൂർ ), വിവിധ സഭകളിലെ വൈദീകർ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. കൺവെൻഷന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 10:15 ന് ഡാളസിലെ സെന്റ്.പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് (1002 Barnes…
ട്രാഫിക് സ്റ്റോപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ വെടിവെച്ച 28 കാരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ഫ്ളോറിഡ: ട്രാഫിക് സ്റ്റോപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ വെടിവെച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ സംശയിക്കുന്ന യുവാവ് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു . ഒർലാൻഡോ പോലീസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ രാത്രി 11 മണിയോടെ ഒരു കാർ തടഞ്ഞു നിർത്തി വെള്ളിയാഴ്ച, മിയാമിയിലെ ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ഇത് ആവശ്യമായിരുന്നുവെന്നു ഒർലാൻഡോ പോലീസ് മേധാവി എറിക് സ്മിത്ത് ശനിയാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 28 കാരനായ ഡാറ്റൻ വിയൽ എന്ന് പോലീസ് തിരിച്ചറിഞ്ഞ പ്രതി രണ്ട് ഉദ്യോഗസ്ഥരെയും വെടിവച്ചു, മറ്റൊരു വാഹനം തട്ടിയെടുത്ത് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പോലീസ് പ്രതിയെ പിന്തുടർന്നു. ഒടുവിൽ കാരവൻ കോർട്ടിലെ 5900 ബ്ലോക്കിലെ ഒരു ഹോളിഡേ ഇൻ എന്ന സ്ഥലത്താണ് അധികൃതർ വിയലിനെ കണ്ടെത്തിയത്, സ്മിത്ത് പറഞ്ഞു. പോലീസ് ഹോട്ടൽ ഒഴിപ്പിക്കുകയും വിയേലിനെ മുറിയിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു, അവിടെ അദ്ദേഹം സ്വയം ബാരിക്കേഡ്…
മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ ക്രിസ്ത്യൻ എക്യുമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ
ഹൂസ്റ്റൺ : കലാപകലുഷിതമായ ഇന്ത്യയിലെ മണിപ്പൂർ സംസ്ഥാനത്തിലെ ദുരിതമനുഭവിക്കുന്ന ക്രിസ്തീയ സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ ക്രിസ്ത്യൻ എക്യുമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ ( ഐ സി ഈ സി എച്ച്) ജൂലൈ 31ന് സെൻറ് ജോസഫ് സീറോ മലബാർ ഫെറോന ഇടവകയിൽ വച്ച് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗിൽ വച്ച് മണിപ്പൂരിൽ ക്രിസ്തീയ സമൂഹം അനുഭവിക്കുന്ന കഷ്ടതകളുടെയും ദുരിതങ്ങളുടെയും നേർക്കാഴ്ച വിവരിച്ചുകൊണ്ട് റവ ഫാദർ ജെക്കു സക്കറിയ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തിയത്. തുടർന്ന് കമ്മിറ്റി അംഗങ്ങൾ നടത്തിയ പ്രസ്താവനയിൽ ക്രിസ്തീയ സമൂഹത്തിന് എതിരെ മണിപ്പൂരിൽ നടക്കുന്ന കലാപങ്ങളിലും അക്രമ സംഭവങ്ങളിലും അമർഷത രേഖപ്പെടുത്തുകയുണ്ടായി. ക്രിസ്തീയ സമൂഹത്തിന് തെരഞ്ഞുപിടിച്ച അക്രമിക്കുന്നത് വേദനാജനകമാണ് പ്രത്യേകിച്ച് അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും . ഇത്തരം അക്രമാസംഭവങ്ങളിൽ രാജ്യം ഒന്നാകെ ഒരുമിച്ച് നിന്ന് പ്രാർത്ഥിക്കണം എന്ന് ജെക്കുഅച്ചൻ മീറ്റിംഗിൽ ആവശ്യപ്പെടുകയുണ്ടായി. അതോടൊപ്പം തന്നെ…
കേരളത്തിൽ നടക്കുന്ന ഹൈന്ദവ നിന്ദക്കെതിരെ ന്യൂയോര്‍ക്കില്‍ പ്രതിഷേധ സമ്മേളനം
ന്യൂയോർക്ക്: വിവിധ ഹൈന്ദവ സംഘടനകളെയും, ക്ഷേത്രസംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് നായർ ബനവലന്റ് അസോസിയേഷൻ ന്യൂയോർക്കിലെ ഫ്ലഷിംഗിലുള്ള മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ 8 മണി മുതൽ മഹാഗണപതി ഹോമം, അഭിഷേകം, ആരതി, പ്രാർത്ഥനകൾ എന്നിവ നടത്തി. തുടർന്ന് ക്ഷേത്രത്തിനു വെളിയിൽ ഭക്തജനങ്ങൾ ഒത്തുകൂടി കേരളത്തിൽ നടക്കുന്ന ഹൈന്ദവ നിന്ദയ്ക്കെതിരെയുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ട് സംസാരിച്ചു. എൻ.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ട്രസ്റ്റീ ബോർഡ് മെമ്പറും അയ്യപ്പ സേവാ സംഘം പ്രസിഡന്റുമായ ഗോപിനാഥക്കുറുപ്പ്, കെ.എച്ച്.എൻ.എ. ഡയറക്ടർ ബോർഡ് മെമ്പറും ബി.ജെ.പി. നേതാവുമായ ഡോ. ജയശ്രീ നായർ, എൻ.ബി.എ. ചെയർമാനും അയ്യപ്പ സേവാ സംഘം സെക്രട്ടറിയുമായ രഘുവരൻ നായർ, എൻ.ബി.എ. മുൻ പ്രസിഡന്റ് ജയപ്രകാശ് നായർ, ഹിന്ദു സേവാ സംഘം പ്രവർത്തകൻ അജീഷ് നായർ, ലോംഗ് ഐലന്റ് ക്ഷേത്ര സമിതി സെക്രട്ടറി ശോഭ കറുവക്കാട്ട്, സ്റ്റാറ്റൻ…
