ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 23-ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 23 ശനിയാഴ്ച വിപുലമായ പരിപാടികളോടെ സെന്റ് തോമസ് സീറോ മലബാര്‍ പാരീഷ് ഹാളില്‍ വച്ച് നടത്തുന്നതാണ്. അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ വിവിധ ഡാന്‍സ് പ്രോഗ്രാമുകളും, അത്തപ്പൂക്കള മത്സരവും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷൈനി ഹരിദാസ് (630 290 7143), ഡോ. സിബിള്‍ ഫിലിപ്പ് (630 697 2241) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

അസോസിയേഷന്റെ ഈവര്‍ഷത്തെ പിക്‌നിക്ക് ഓഗസ്റ്റ് 27-ന് ഞായറാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5.30 വരെ നടക്കും. ഇതിന്റെ കോര്‍ഡിനേറ്റര്‍ ഫിലിപ്പ് പുത്തന്‍പുരയിലാണ് (773 405 5954).

ഓണാഘോഷ പരിപാടിയിലേക്കും പിക്‌നിക്കിലേക്കും എല്ലാവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News