കൊളംബസ്,(മൊണ്ടാന) – മൊണ്ടാനയിലെ യെല്ലോസ്റ്റോൺ നദിക്ക് കുറുകെയുള്ള പാലം ശനിയാഴ്ച പുലർച്ചെ തകർന്നു, അപകടകരമായ വസ്തുക്കൾ കയറ്റിക്കൊണ്ടിരുന്ന ഒരു ചരക്ക് ട്രെയിനിന്റെ നിരവധി ബോഗികൾ പാലം തകർന്നതിനെ തുടർന്ന് താഴെയുള്ള യെല്ലോസ്റ്റോൺ നദിയിലെ കുതിച്ചൊഴുകുന്ന വെള്ളത്തിലേക്ക് പതിച്ചു. ട്രെയിൻ ബോഗികളിൽ ചൂടുള്ള അസ്ഫാൽറ്റും ഉരുകിയ സൾഫറും ഉണ്ടായിരുന്നുവെന്ന് സ്റ്റിൽ വാട്ടർ കൗണ്ടി ഡിസാസ്റ്റർ ആൻഡ് എമർജൻസി സർവീസസ് അറിയിച്ചു. രാവിലെ 6 മണിയോടെയുണ്ടായ അപകടത്തെത്തുടർന്ന് അപകടാവസ്ഥ വിലയിരുത്തുന്നതിനിടയിൽ ഉദ്യോഗസ്ഥർ താഴത്തെ കുടിവെള്ള വിതരണങ്ങൾ അടച്ചു. പ്രസ് റിപ്പോർട്ടർ ചില ടാങ്ക് ബോഗികളിൽ നിന്ന് ഒരു മഞ്ഞ പദാർത്ഥം പുറത്തുവരുന്നത് കണ്ടു. സൈറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് പെട്ടെന്ന് അപകടമൊന്നും ഉണ്ടായിട്ടില്ലെന്നും നദിയിലെ കനത്ത ഒഴുക്ക് മൂലം അപകടകരമായ വസ്തുക്കൾ നേർപ്പിക്കുന്നതായും കൗണ്ടിയിലെ എമർജൻസി സർവീസ് ചീഫ് ഡേവിഡ് സ്റ്റാമി പറഞ്ഞു. മൂന്ന് അസ്ഫാൽറ്റ് കാറുകളും നാല് സൾഫർ…
Category: AMERICA
ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) ജൂലൈ 9 നു ഞായറാഴ്ച ഹൂസ്റ്റണിൽ
ഹൂസ്റ്റൺ: പ്രശസ്ത സുവിശഷ പ്രാസംഗികനും സ്വർഗീയ വിരുന്നുസഭയുടെ സീനിയർ പാസ്റ്ററും അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനുമായ ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) ജൂലൈ 9 നു ഞായറാഴ്ച ഹൂസ്റ്റണിൽ ദൈവവചന പ്രഘോഷണം നടത്തും. ജൂലൈ 9 ന് ഞായറാഴ്ച വൈകീട്ട് 4:30 മുതൽ 7 വരെ സ്റ്റാഫോഡിലുള്ള ഓൾ സെയിന്റ്സ് എപ്പിസ്കോപ്പൽ ചർച്ചിലാണ് (605 Dulles Ave, Stafford TX 77477) യോഗം ക്രമീകരിച്ചിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു. 2015 ല്‍ തോമസുകുട്ടി ബ്രദര്‍ അമേരിക്കയിലെ പ്രധാന വന്‍ നഗരങ്ങളില്‍ നടത്തിയ പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്ത് വിടുതലും അനുഗ്രഹവും രോഗ സൗഖ്യവും പ്രാപിച്ചവരുടെ പ്രത്യേക ക്ഷണ പ്രകാരമാണ് ഹ്യസ്വസന്ദർശത്തിനായി അദ്ദേഹം വീണ്ടും അമേരിക്കയില്‍ എത്തിയിരിക്കുന്നത്. ജാതി മത സഭ ഭേദമെന്യേ ആയിരങ്ങള്‍ക്ക് അനുഗ്രഹത്തിന്റെയും വിടുതലിന്റേയും ദിവസങ്ങള്‍ക്കായി ചിക്കാഗോ , ന്യൂയോർക് , ഡാളസ് ,ഹൂസ്റ്റൺ , കെന്റുക്കി…
ടെക്സാസിൽ റെക്കോർഡ് ചൂട് തരംഗം പല സ്ഥലങ്ങളിലും വൈദ്യുതി നഷ്ടമായി
ടെക്സാസ്: ടെക്സാസിലെ ഉഷ്ണ തരംഗം മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചതോടെ പല സ്ഥലങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടു. ടെക്സസിലെ ഒരു റെക്കോർഡ് ബ്രേക്കിംഗ് ഉഷ്ണതരംഗം താപനില ട്രിപ്പിൾ അക്കത്തിൽ എത്തി നിൽക്കുന്നു സംസ്ഥാനങ്ങളിലെ പതിനായിരക്കണക്കിന് വീടുകളിൽ വൈദ്യുതിയും എയർ കണ്ടീഷനിംഗ് സംവിധാനങ്ങളും താറുമാറായി. കോർപസ് ക്രിസ്റ്റി 125 എഫ് (51 സി), റിയോ ഗ്രാൻഡെ വില്ലേജ് 118 എഫ് (47 സി), ഡെൽ റിയോ 115 എഫ് (46 സി) എന്നിവ രേഖപ്പെടുത്തി. ന്യൂ മെക്സിക്കോ, ലൂസിയാന, അർക്കൻസാസ്, കൻസാസ്, മിസൗറി എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളും കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്, ദേശീയ കാലാവസ്ഥാ കേന്ദ്രങ്ങൾ താപനില ഇനിയും ഉയരുമെന്നും ജൂലൈ 4 വരെ നീണ്ടുനിൽക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ഗ്രിഡിലെ സമ്മർദ്ദം ലഘൂകരിക്കാൻ എയർ കണ്ടീഷനിംഗ് വെട്ടിക്കുറയ്ക്കാൻ ഈ ആഴ്ച ആദ്യം ടെക്സാസിന്റെ പവർ യൂട്ടിലിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. .…
മോദിയുടെ അമേരിക്കൻ സന്ദർശനം ചരിത്ര വിജയം (എഡിറ്റോറിയല്‍)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവാണ് സൃഷ്ടിച്ചിരിക്കുന്നത്. മുമ്പെങ്ങുമില്ലാത്തവിധം ഇന്ത്യയുടെ രാഷ്ദ്രീയ-സാമ്പത്തിക പ്രാധാന്യത്തെ അംഗീകരിക്കാനും വരും വര്‍ഷങ്ങളില്‍ വിവിധ മേഖലകളില്‍ നമ്മുടെ ചുവടുറപ്പിക്കുന്ന ധാരണകള്‍ക്ക് മോദി-ബൈഡന് കൂടിക്കാഴ്ച കാരണമായി. നേരത്തെ പ്രതിരോധ സഹകരണ കരാറുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം ഏകപക്ഷീയമായിരുന്നു. പ്രതിരോധ സഹകരണം, കോ.-പ്രൊഡക്ഷന്‍, ഗവേഷണം, പരീക്ഷണങ്ങള്‍, സാങ്കേതിക വിദ്യയുടെ കൈമാറ്റം എന്നിവയില്‍ ഒരിക്കലും പ്രവേശിച്ചിരുന്നില്ല. മോദിയുടെ സന്ദര്‍ശനം ചരിത്രവിജയമാകാന്‍ കാരണം അമേരിക്ക ഇപ്പോള്‍ അതിന് തയ്യാറായിക്കഴിഞ്ഞു എന്നതാണ്. മാറുന്ന ലോകത്ത് ഇന്ത്യയുടെ വളര്‍ച്ചയും പ്രധാനമന്ത്രി മോദി നല്കിയ ശക്തമായ നേതൃത്വവും 100% ഉറപ്പോടെ ഉറപ്പിച്ചിരിക്കുന്നു. അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്തായി വിശ്വസിക്കാവുന്ന ഏക ഏഷ്യന്‍ രാജ്യമാണ് ഇന്ത്യയെന്ന തിരിച്ചറിവാണ് കരാറുകള്‍ നിര്‍മാണത്തിലേക്കും സഹകരണത്തിലേക്കും നീളാന്‍ കാരണം. ഇന്ത്യയുടെ സ്വയം നിര്‍മ്മിത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസിനായി ജിഇ എയ്റോസ്പേസില്‍ നിന്ന്…
ക്നാനായ ടീൻസ് സംഗമം “എബയിഡ്” ന് ഒരുങ്ങി ക്നാനായ റീജിയൻ
ഡാളസ്: അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ ടീൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആദ്യത്തെ കോൺഫ്രൺസ് – “എബയിഡ്” ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അടുത്ത വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡാളസ്സിൽ വെച്ച് നടത്തപ്പെടുന്ന ടീൻസ് കോൺഫ്രൺസ്, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്യും. വികാരി ജനറൽ മോൺ. തോമസ്സ് മുളവനാൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഇടയനോടൊപ്പം എന്ന പരിപാടിയിൽ കുട്ടികൾക്കായി അഭിവദ്ധ്യപിതാവിന്റെ അഭിമുഖം നടത്തപ്പെടും. ഓരോ ദിവസവും പ്രഗത്ഭരായവരുടെ വിജ്ഞാന പ്രദമായ ക്ലാസ്സുകളും ഉല്ലാസമുഹൂർത്തങ്ങളും ഉൾച്ചേർത്ത് കോർഫ്രൺസ് ആകർഷകമാക്കുകയാണ് സംഘാടകർ. ഡാളസ് ഇടവക വികാരി ഫാ.അബ്രാഹം കളരിക്കൽ, ഫാ.ബിൻസ് ചേത്തലിൽ, ഫാ. ജോസഫ് തച്ചാറ, ജോസഫ് ഇലക്കൊട്ടിക്കൽ, ബിന്റോ കുടകശ്ശേരിൽ, റെജിമോൻ തൊട്ടിയിൽ, ജീബി തോമസ്സ് വട്ടക്കളം, താര തൊട്ടിയിൽ, ആൽബർട്ട് പുഴുക്കരോട്ട്, ലിജിമോൾ തറയിൽ, റ്റെസ്ന വട്ടക്കുന്നേൽ, ആഷ്ലി വില്ലുത്തറ തുടങ്ങിയ കമ്മിറ്റി…
മ്യൂറൽ പെയിന്റിംഗ് ശില്പശാല ജൂലൈ 2 ന് മന്ത്ര കൺവെൻഷനിൽ
ശ്രീമതി മാലിനി സുകുമാരന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ആയി മ്യൂറൽ പെയിന്റിംഗ് ശില്പ ശാല “ചിത്രാഞ്ജലി’ മന്ത്ര കൺവെൻഷനിൽ നടത്തുന്നു . ജൂലൈ 2 ന് ഉച്ച തിരിഞ്ഞു 2.30 നു ആരംഭിക്കും … ഈ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച അവർ നിരവധി പരിശീലന കളരികൾ നോർത്ത് അമേരിക്കയിൽ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട് കേരളത്തിൽ അഭ്യസിച്ചുവരുന്ന പരമ്പരാഗതമായ കലാരൂപമാണ് കേരള മ്യൂറൽ പെയിന്റിംഗുകൾ. കേരള മ്യൂറൽ പെയിന്റിംഗുകളുടെ ചരിത്രം എ ഡി എട്ടാം നൂറ്റാണ്ടിലേതാണ്. വൈവിധ്യ നിറങ്ങളാൽ സമ്പന്നവും ഉജ്ജ്വലവുമായ ഈ പെയിന്റിംഗുകൾ ലോക ശ്രദ്ധ ആകർഷിച്ചവയാണ് . പരമ്പരാഗതമായി പച്ചക്കറി ചായങ്ങളും പ്രകൃതിദത്ത പിഗ്മെന്റുകളും ഉപയോഗിച്ച് സൃഷ്ടിച്ച ഈ പെയിന്റിംഗുകൾ പുരാതന കാലത്തെ നിഗൂഢ രൂപങ്ങൾ, സസ്യജന്തുജാലങ്ങൾ എന്നിവയ്ക്കൊപ്പം ഹിന്ദു പുരാണങ്ങളിൽ നിന്നുള്ള ആത്മീയ കഥകളും ചിത്രീകരിക്കുന്നു. കേരളത്തിലെ പുരാതന ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും പള്ളികളുടെയും ചുവരുകളിൽ…
‘ജനഗണമന’ പാടി പ്രധാനമന്ത്രി മോദിയുടെ പാദങ്ങള്‍ തൊട്ടു വന്ദിച്ച് അമേരിക്കൻ ഗായിക
വാഷിംഗ്ടണ്‍: ഇന്ത്യന്‍ ദേശീയ ഗാനമായ ജനഗണമന ആലപിച്ചതിന് തൊട്ടുപിന്നാലെ ഒരു അമേരിക്കന്‍ ഗായിക പ്രധാനമന്ത്രി മോദിയുടെ പാദങ്ങളില്‍ സൂര്‍ശിച്ചു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ഒരു പരിപാടിയില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങള്‍ക്കു മുന്നില്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചത് മേരി ജോറി മില്‍ബെന്‍ എന്ന പ്രശസ്ത അമേരിക്കന്‍ ഗായികയായിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റി നടത്തിയ പരിപാടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മേരി ജോറി മില്‍ബെന്‍ ഒരു അമേരിക്കന്‍ ഗായികയും നടിയും മാധ്യമ പ്രവര്‍ത്തകയുമാണ്. മില്‍ബെന്‍ തുടര്‍ച്ചയായി മൂന്ന് യുഎസ് പ്രസിഡന്റുമാര്‍ക്കായി ഗാനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് – ജോര്‍ജ്ജ് ഡബ്ല്യു. ബുഷ്, ബരാക് ഒബാമ, ഡൊണാള്‍ഡ് ട്രംപ്. തന്റെ പ്രകടനം ആരംഭിക്കുന്നതിന് മുമ്പ്, മില്‍ബെന്‍ ചുരുങ്ങിയ വാക്കുകളിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി പ്രകടനം നടത്തിയതിന്റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞു. “ഇന്ന് രാത്രി പ്രധാനമന്ത്രി മോദിക്കും വിശിഷ്ടാതിഥികള്‍ക്കും ഇന്ത്യയ്ക്കും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹങ്ങള്‍ക്കും വേണ്ടി…
ബൈഡൻ-മോദി കൂടിക്കാഴ്ച: ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവന ഏകപക്ഷീയവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പാക്കിസ്താന്
പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വൈറ്റ് ഹൗസിൽ നടത്തിയ ഉന്നതതല യോഗത്തിൽ ഇന്ത്യയും അമേരിക്കയും സംയുക്തമായി പാക്കിസ്താനോട് തങ്ങളുടെ പ്രദേശം തീവ്രവാദി ആക്രമണങ്ങളുടെ താവളമാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച് പാക്കിസ്താന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഇത് അനാവശ്യവും ഏകപക്ഷീയവും തെറ്റിദ്ധാരണാജനകവുമാണെന്ന് പാക്കിസ്താന് ആരോപിച്ചു. പ്രസ്താവനയിലെ ഇസ്ലാമാബാദിനെക്കുറിച്ചുള്ള പരാമർശം നയതന്ത്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നാണ് വിലയിരുത്തൽ. പാക്കിസ്താനും അമേരിക്കയും തമ്മിലുള്ള തീവ്രവാദ വിരുദ്ധ സഹകരണം ഉയർത്തിക്കാട്ടിക്കൊണ്ട് സംയുക്ത പ്രസ്താവനയിൽ മന്ത്രാലയം ആശ്ചര്യം പ്രകടിപ്പിച്ചു. അതിർത്തി കടന്നുള്ള ഭീകരതയെയും തീവ്രവാദ പ്രോക്സികളുടെ ഉപയോഗത്തെയും ശക്തമായി അപലപിക്കുന്നതായി ബൈഡന്റെയും മോദിയുടെയും പ്രസ്താവന ഊന്നിപ്പറഞ്ഞു. കൂടാതെ, തങ്ങളുടെ നിയന്ത്രിത പ്രദേശം ഭീകരാക്രമണങ്ങൾ നടത്താൻ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പാക്കിസ്താന് അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പ്രസ്താവനയ്ക്ക് മറുപടിയായി, കാശ്മീരിലെ സ്ഥിതിഗതികളിൽ നിന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റത്തിൽ നിന്നും വ്യതിചലിച്ചാണ്…
കണങ്കാൽ മോണിറ്റർ നീക്കം ചെയ്തു ഡാളസ്സിൽ നിന്നും രക്ഷപെട്ട പ്രതി അറസ്റ്റിൽ
ഡാളസ് : 2019-ൽ 9 വയസ്സുള്ള ബ്രാൻഡോണിയ ബെന്നറ്റിനെ കൊലപ്പെടുത്തിയ കേസിൽ ക്യാപിറ്റൽ കൊലപാതക കുറ്റം നേരിടുന്നതിനിടയിൽ ഒളിവിൽപ്പോയ പ്രതി ടൈറീസ് സിമ്മൺസിനെ (23) ഒക്ലഹോമയിൽ അറസ്റ്റ് ചെയ്തു കേസിൽ ജൂൺ 5 ന് ടൈറീസ് സിമ്മൺസ് വിചാരണക്കു ഹാജരാകേണ്ടതായിരുന്നു . .വിചാരണയ്ക്ക് ദിവസങ്ങൾക്കുമുമ്പ് നാടുവിട്ട പ്രതിയെ ഒക്ലഹോമയിലെ തുൾസയിൽ വെച്ചാണ് പിടികൂടിയത് .ഏകദേശം ഒരാഴ്ചയായി, സിമ്മൺസിനെ ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു ഈ കുറ്റകൃത്യത്തിൽ പ്രതിചേർത്തിരുന്ന മൂന്ന് പേരിൽ ഒരാളാണ് ടൈറീസ് സിമ്മൺസ് . വീട്ടുതടങ്കലിലായിരുന്ന 23കാരന്റെ കണങ്കാൽ മോണിറ്റർ നീക്കം ചെയ്ത ശേഷം കാണാതായതായി ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു ഒക്ലഹോമയിൽ അറെസ്റ്റിലായ പ്രതിയെ ഡാളസിലേക്ക് തിരികെ കൊണ്ടുപോകും. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം വരെ തടവ് അനുഭവിക്കേണ്ടിവരും. കണങ്കാൽ മോണിറ്റർ വെട്ടിമാറ്റുന്നത് കുറ്റകരമാക്കിക്കൊണ്ടുള്ള ബില്ലിൽ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ഒപ്പുവച്ചതിന്…
ട്രിനിറ്റി മാർത്തോമാ ഇടവക സുവർണ്ണ ജൂബിലി നിറവിൽ; ആഘോഷങ്ങൾ ഡോ.ഐസക് മാർ ഫീലക്സിനോസ് ഉത്ഘാടനം ചെയ്തു
ഹൂസ്റ്റൺ: മാർത്തോമാ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സൂവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ജൂൺ 18 നു ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന ഇടവക ദിനാഘോഷങ്ങളടനുബന്ധിച്ച് ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പ വികാരി റവ.സാം.കെ ഈശോ, അസി. വികാരി റവ. ജീവൻ ജോൺ, ഇടവകാംഗം കൂടിയായ റവ.ലാറി വർഗീസ്, ജൂബിലി ജനറൽ കൺവീനർ ഷാജൻ ജോർജ്, കോ കൺവീനർ തോമസ് മാത്യു (ജീമോൻ) ഇടവക ഭാരവാഹികളായ ടി.എ.മാത്യു, ജോർജ് പുളിന്തിട്ട, റജി ജോർജ്, പി.കെ.തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ജൂബിലി ലോഗോ അനാവരണം ചെയ്തുകൊണ്ടാണ് ഉത്ഘാടനം നിർവഹിച്ചത്. ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തന ങ്ങളിൽ നാളിതു വരെ ട്രിനിറ്റി മാർത്തോമാ ഇടവക ചെയ്തുകൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ പറ്റി തിരുമേനി ഉൽഘാടന…
