സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവിന് ഒഐസിസിയുഎസ്എ ആദരിച്ചു

ഹൂസ്റ്റൺ: സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച മലയാളികളുടെ പ്രിയപ്പെട്ട കെൻ മാത്യുവിനെ ഒഐസിസിയുഎസ്എ ആദരിച്ചു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസിയുഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട  സ്വീകരണ സമ്മേളനത്തിലായിരുന്നു  ആദരവ്. ജൂൺ 19 ന് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ ഹാളിൽ വൈകുന്നേരം 6.30 യ്ക്ക് നടത്തിയ സമ്മേളനത്തിൽ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിച്ചു.സതേൺ റീജിയനൽ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി  സ്വാഗതമാശംസിച്ചു. ഒഐസിസി യൂഎസ്എ ചെയർമാൻ ജെയിംസ് കൂടൽ മൂവര്ണ ഷാളും പ്രസിഡണ്ട് ബേബി മണക്കുന്നേൽ  പൊന്നാടയും കെൻ മാത്യുവിനെ അണിയിച്ചു ആശംസകൾ അറിയിച്ചു. കെൻ മാത്യുവിന്റെ ക്യാമ്പയിൻ കൺവീനറായിരുന്ന അനിൽ ആറന്മുള, ഒഐസിസി യൂഎസ്‍എ ദേശീയ ജനറൽ സെക്രട്ടറി ജീമോൻ റാന്നി, സതേൺ റീജിയണൽ ഭാരവാഹികളായ പൊന്നു പിള്ള, ജോയ് തുമ്പമൺ, ബാബു കൂടത്തിനാലിൽ, ഷീല…

ജേക്കബ് വർക്കി (83) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക് :ആലുവ തോട്ടക്കാട്ടുകര പരേതനായ ആക്കല്ലൂർ വർക്കി മകൻ ജേക്കബ് വർക്കി (83) അന്തരിച്ചു . ഇന്ത്യപ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക അഡ്വൈസറി ബോർഡ് അംഗം സണ്ണി മാളിയേക്കലിന്റെ മാതൃസഹോദരനാണ് പരേതൻ. ന്യൂയോർക്കിലെ, സഫൺ, ഇന്ത്യൻ\  ഓർത്തഡോക്സ് ചർച്ചിലെ,  സജീവ അംഗമായിരുന്നു. ആലുവ തൃക്കുന്നത് സെമിനാരി ഇടവക  അംഗവുമായിരുന്നു. ദീർഘകാലം കളമശ്ശേരി എച്ച്. എം .ടിയിൽ ജോലി നോക്കിയ ശ്രീ ജേക്കബ് വർക്കി,  അമേരിക്കയിൽ പ്രക്സർ  കമ്പനിയിലും സേവനമനുഷ്ഠിച്ചിരുന്നു തിരുവല്ല, കുറ്റൂർ ,പാണ്ടിച്ചേരിയിൽ പരേതയായ കുഞ്ഞമ്മ ജേക്കബ് ആണ് ഭാര്യ.  ന്യൂയോർക്കിലെ, സഫൺ, ഇന്ത്യൻ\  ഓർത്തഡോക്സ് ചർച്ചിലെ,  സജീവ അംഗമായിരുന്നു. ആലുവ തൃക്കുന്നത് സെമിനാരി ഇടവക  അംഗവുമായിരുന്നു. മക്കൾ:  എലിസബത്ത് വർഗീസ് ,ആൻസി ജോർജ് ,സൂസൻ ജേക്കബ്. മരുമക്കൾ:  ജീമോൻ വർഗീസ്, സജോ ജോർജ്. കൊച്ചുമക്കൾ:  മേഘ, സ്നേഹ ,ക്രിസ്റ്റ, എമിൽ,  മേസൺ, ഓവൻ. മെമ്മോറിയൽ സർവീസ്…

റൗലറ്റ് ഹബ്ബാർഡ് തടാകത്തിൽ നിന്ന് മൃതദേഹംവീണ്ടെടുത്തു പോലീസ്

റൗലറ്റ്(ഡാളസ് ): റൗലറ്റ് ലയ്ക്ക് ഹബ്ബാർഡ്  തടാകത്തിൽ നിന്ന്ഒരു  മൃതദേഹം വീണ്ടെടുത്തതായി ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് പുറപ്പെടുവിച്ച റൗലറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റ് പ്രസ് റിലീസിൽ പറയുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ, കാണാതായ ആൾ സണ്ണി ജേക്കബിന്റെ മൃതദേഹം ആണോ എന്ന് റൗലറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചിട്ടില്ല, കാരണം അത് ഒരു “അജ്ഞാത പുരുഷൻ” ആണെന്ന് അവർ പ്രസ്താവനയിൽ വ്യക്തമാക്കി. റൗലറ്റ് റോഡിന്റെ 1300 ബ്ലോക്കിന് സമീപം വെള്ളത്തിൽ  ചൊവ്വാഴ്ച, ഏകദേശം 8:11 മണിയോടെ, ഒരു മൃതദേഹം കണ്ടെത്തിയതായി റൗലറ്റ് പോലീസിന് 911 കോൾ ലഭിക്കുകയായിരുന്നു . റൗലറ്റ് പിഡിയും ഫയർ യൂണിറ്റുകളും ചേർന്ന് റെസ്ക്യൂ ഡൈവ് ടീമിനൊപ്പം മൃതദേഹം വീണ്ടെടുക്കാൻ ശ്രമിച്ചു. ഡാലസ് പോലീസ് ഡിപ്പാർട്ട്‌മെന്റും ഡാളസ് മെഡിക്കൽ എക്‌സാമിനറും മൃതദേഹം കൊണ്ടുപോകാൻ സംഭവസ്ഥലത്തു എത്തിച്ചേർന്നു മൃതദേഹം അഴുകിയതിനാൽ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം തിരിച്ചറിയുന്നതിനായി റൗലറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് ഡാലസ്…

ഫിലാഡല്‍ഫിയയില്‍ ഗ്രാഡ്‌സ് ആന്റ് ഡാഡ്‌സ് ഡേ സമുചിതമായി ആഘോഷിച്ചു

ഫിലാഡല്‍ഫിയ: ജൂണ്‍ മാസം ഹൈസ്‌കൂള്‍ – കോളജ് ഗ്രാജുവേറ്റ്‌സിനെ യും, പിതാക്കന്മാരെയും അനുസ്മരിച്ചാദരിക്കുന്ന സമയമാണല്ലൊ. 12 വര്‍ഷങ്ങളിലെ തുടര്‍ച്ചയായ ക്ലാസ്‌റൂം പഠനത്തിനുശേഷം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അടുത്ത ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ വെമ്പിനില്‍ക്കുന്ന ഹൈസ്‌കൂള്‍ഗ്രാജുവേറ്റ്‌സും, കലാലയ ഉപരിപഠനത്തിനു ശേഷം വ്യത്യസ്ത തൊഴില്‍ മേഘലകളിലേക്ക് കുതിക്കുന്ന കോളജ് ഗ്രാജുവേറ്റ്‌സും അഭിനന്ദനങ്ങള്‍ക്കര്‍ഹരാകും. ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ച ലോകപിതൃദിനമായി ആഘോഷിക്കുന്നതിനാല്‍ എല്ലാ പിതാക്കന്മാരും ആദരമര്‍ഹിക്കുന്നു. ഇതോടനുബന്ധിച്ച്, ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ പിതൃദിനമായ ജൂണ്‍ 18 നു നടന്ന ലളിതമായ ചടങ്ങില്‍ ഈ വര്‍ഷം മതബോധനസ്‌കൂള്‍ പന്ത്രണ്ടാംക്ലാസില്‍ നിന്ന് ഗ്രാജുവേറ്റുചെയ്ത് ഡിപ്ലോമ നേടിയ 16 യുവതീയുവാക്കളെയും, കോളജ് പഠനം പൂര്‍ത്തിയാക്കി അണ്ടര്‍ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദങ്ങള്‍ കരസ്ഥമാക്കിയ 19 ബിരുദധാരികളെയും ആദരിച്ചു. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ദിവ്യബലി അര്‍പ്പിച്ച് പ്രത്യേക പ്രാര്‍ത്ഥനകളും…

ജോസഫ് ജോൺ കാൽഗറിയെ ഇൻഡോ അമേരിക്കൽ പ്രസ് ക്ലബ് അഭിനന്ദിച്ചു

ന്യൂയോർക് :കാനഡയുടെ മലയാളം മിഷൻ കോഓർഡിനേറ്റർ ആയി നിയമിതനായ “നമ്മളുടെ പള്ളിക്കൂടം ” എന്ന ഓൺലൈൻ സ്കൂളിൻറെ  നാഷണൽ കോർഡിനേറ്ററും , അദ്ധ്യാപകനും  , ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ജോസഫ് ജോൺ കാൽഗറിയെ  ഇൻഡോ അമേരിക്കൽ പ്രസ് ക്ലബ് (ഐ.എ.പി.സി) അഭിനന്ദിച്ചു . ചെയർമാൻ കമലേഷ് മേത്ത , ഫൗണ്ടിങ് ചെയർമാൻ ജിൻസ്മോൻ  പി .സക്കറിയ  ,വൈസ് ചെയർമാൻ മീന ചിറ്റിലപ്പള്ളി , സെക്രട്ടറി അജയ് ഘോഷ് , ഡയറക്ടർ Dr. മാത്യു ജോയ്‌സ് , ഡോ  ജോസഫ്  എം . ചാലിൽ , തമ്പാനൂർ മോഹൻ,പ്രസിഡന്റ് ആഷ്മിത യോഗിരാജ്  എന്നിവർ അനുമോദിച്ചു സംസാരിച്ചു. മറുപടി പ്രസംഗത്തിൽ  നോർത്ത് അമേരിക്കയിലുള്ള പുതിയ തലമുറയെ മലയാള ഭാഷ പഠിപ്പിക്കാൻ വേണ്ടിയുള്ള യജ്ഞത്തിൽ  എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു. കനേഡിയന്‍ ഫ്രീലാന്‍സ് ഗൈഡിന്റെ…

പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോർക്കിലെത്തി; നാളെ ഐക്യരാഷ്ട്രസഭയിൽ യോഗാദിനം നയിക്കും

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അമേരിക്കൻ സന്ദർശനത്തിനായി ഇന്ന് (ജൂൺ 20 ന്) ഉച്ചകഴിഞ്ഞ് ന്യൂയോർക്കിലെത്തി. പ്രസിഡന്റ് ജോ ബൈഡനുമായും പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്താന്‍ വാഷിംഗ്ടൺ ഡിസിയിലേക്ക് പറക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി ബുധനാഴ്ച ഐക്യരാഷ്ട്രസഭയിൽ അന്താരാഷ്ട്ര യോഗാ ദിനത്തിന് നേതൃത്വം നൽകും. “ന്യൂയോർക്ക് സിറ്റിയിൽ ഇറങ്ങി. നേതാക്കളുമായുള്ള ആശയവിനിമയവും നാളെ ജൂൺ 21 ന് നടക്കുന്ന യോഗാ ദിന പരിപാടിയും ഉൾപ്പെടെയുള്ള പരിപാടികൾക്കായി ഇവിടെ കാത്തിരിക്കുന്നു,” മോദി ട്വീറ്റ് ചെയ്തു. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജും ചേർന്ന് ന്യൂയോർക്കിൽ മോദിയെ സ്വീകരിച്ചു. നിരവധി ഇന്ത്യക്കാരാണ് വിമാനത്താവളത്തിലും അദ്ദേഹം താമസിക്കുന്ന ഹോട്ടലിന്റെ മുന്നിലുമായി തടിച്ചു കൂടിയത്. പ്രധാനമന്ത്രിയായ ശേഷം ഇത് ആറാം തവണയാണ് മോദി അമേരിക്ക സന്ദർശിക്കുന്നത്. അതേസമയം, വാഷിംഗ്ടണിൽ, സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്,…

രേഖകളുടെ അന്വേഷണത്തിൽ തെളിവുകൾ പരസ്യമാക്കരുതെന്ന് ട്രംപിന്റെ അഭിഭാഷകരോട് ജഡ്ജി ഉത്തരവിട്ടു

വാഷിംഗ്ടൺ: രഹസ്യരേഖകൾ ഉൾപ്പെട്ട കേസിലെ തെളിവുകൾ പൊതുജനങ്ങൾക്കോ ​​മാധ്യമങ്ങൾക്കോ ​​മുന്നിൽ വെളിപ്പെടുത്തരുതെന്ന് ഫ്ലോറിഡയിലെ ജഡ്ജി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിഭാഷകരോട് തിങ്കളാഴ്ച ഉത്തരവിട്ടതായി കോടതി രേഖ. യുഎസ് മജിസ്‌ട്രേറ്റ് ജഡ്ജി ബ്രൂസ് റെയ്‌ൻഹാർട്ടിന്റെ ഉത്തരവ് പ്രകാരം ട്രംപിന്റെ മെറ്റീരിയലുകളിലേക്കുള്ള പ്രവേശനം കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായിരുന്നു. “ഡിസ്‌കവറി മെറ്റീരിയലുകൾ, അതിൽ നിന്ന് ഉരുത്തിരിഞ്ഞ ഏതെങ്കിലും വിവരങ്ങൾ, കോടതിയുടെ മുൻകൂർ അംഗീകാരവും സമ്മതവും കൂടാതെ, പൊതുജനങ്ങൾക്കോ ​​വാർത്താ മാധ്യമങ്ങൾക്കോ ​​വെളിപ്പെടുത്തുകയോ ഏതെങ്കിലും വാർത്തകളിലോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലോ പ്രചരിപ്പിക്കുകയോ ചെയ്യരുത്” എന്ന് തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കൂടാതെ, ട്രംപ് “പകർപ്പുകൾ സൂക്ഷിക്കുന്നില്ല” എന്നും “ഡിഫൻസ് കൗൺസലിന്റെയോ ഡിഫൻസ് കൗൺസലിന്റെ സ്റ്റാഫിന്റെ അംഗത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ” മാത്രമേ കേസ് മെറ്റീരിയലുകൾ പരിശോധിക്കാൻ കഴിയൂ എന്നും ഉത്തരവില്‍ പ്രസ്താവിച്ചു. കഴിഞ്ഞയാഴ്ച സമർപ്പിച്ച ഒരു പ്രമേയത്തിൽ ചില രേഖകൾ സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും…

ഹിന്ദുത്വ ചിന്താധാരയുടെ ആധുനിക ശബ്ദം ജെ. നന്ദകുമാർ കെ.എച്ച്.എൻ.എ കൺവൻഷൻ വേദിയിൽ

ഒറ്റ സംബോധനകൊണ്ട് ഇന്ത്യയുടെ വേദാന്ത സംസ്കാരം അമേരിക്കയെ അറിയിച്ച സ്വാമി വിവേകാനന്ദന്റെ മണ്ണിൽ നിന്നും ചരിത്രവും വേദാന്തവും, കവിതയും രാഷ്ട്രിയവും, ശാസ്ത്രവും ആത്മീയതയും അനായാസേന വഴങ്ങുന്ന അഖില ഭാരതീയ പ്രജ്ഞാ പ്രവാഹ്‌ ദേശിയ കൺവീനർ ജെ.നന്ദകുമാർ 2023 ഹ്യൂസ്റ്റൺ ഹൈന്ദവ സംഗമത്തിനെത്തുന്നു. മഹാസ്‌മൃതികളുടെ കേദാര ഭൂമിയായ ഭാരതത്തിന്റെ ഭൗതികവും ആത്മീയവുമായ ശോഭയെ നിഷ്പ്രഭമാക്കുവാൻ ശ്രമിച്ച ഇസ്ലാമിക ബ്രിട്ടീഷ് അധിനിവേശ ഭരണത്തിലെ അന്തർ നാടകങ്ങളും അതിനെയൊക്കെ മഹത്വവൽക്കരിച്ചു പിൽക്കാലത്തു നടത്തിയ മാർക്സിയൻ ചരിത്ര നിർമ്മിതികളെയും കുറിച്ച് ആഴത്തിൽ പഠനം നടത്തിയ ചിന്തകനും,ഗ്രന്ഥകാരനും,പ്രഭാഷകനും സർവോപരി സംവാദകനുമായ നന്ദകുമാർ ഇന്ത്യൻ ദേശീയതയുടെ അറിയപ്പെടുന്ന വ്യാഖ്യാതാവുമാണ്. ഏകശില നിർമ്മിതമായ മതസങ്കല്പങ്ങളും കാലഹരണപ്പെട്ട വർഗ്ഗസമര വൈരുദ്ധ്യാത്മക സിദ്ധാന്തങ്ങളും മാനവരാശിക്ക് വരുത്തിവച്ച ദുരന്തങ്ങളെയും, സർവ്വഭൂത സമഭാവന വിളംബരം ചെയ്യുന്ന ഭാരതീയ സംസ്കൃതിയുടെ ആനുകാലിക പ്രസക്തിയും പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ രചനകളും പ്രഭാഷണങ്ങളും ഇന്ത്യയിലാകെ അക്കാദമിക് സമൂഹം ഗൗരവപൂർവ്വം…

യോഗ ദിനം 2023 ഐക്യവും ക്ഷേമവും മനസ്സും -ശരീര ബന്ധവും പ്രോത്സാഹിപ്പിക്കുന്നു

അരാജകത്വങ്ങള്‍ക്കിടയില്‍ ആശ്വാസം തേടുന്ന ഒരു ലോകത്ത്‌, എല്ലാ വര്‍ഷവും ജൂണ്‍ 21 ന്‌ ആഘോഷിക്കുന്ന അന്താരാഷ്ട്ര യോഗ ദിനം, യോഗയുടെ അഗാധമായ നേട്ടങ്ങള്‍ സ്വീകരിക്കാന്‍ ദശലക്ഷക്കണക്കിന്‌ ആളുകളെ ഒരുമിച്ച്‌ കൊണ്ടുവരുന്നു. ഈ വര്‍ഷം, 2023 ലെ യോഗ ദിനത്തില്‍, ലോകമെമ്പാടുമുള്ള വ്യക്തികള്‍ ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന പുരാതന ആചാരം ആഘോഷിക്കാന്‍ വീണ്ടും ഒന്നിക്കുന്നു. ഈ ശുഭദിനത്തില്‍ സൂര്യന്‍ ഉദിക്കുമ്പോള്‍, ഈ പ്രിയപ്പെട്ട അവസരത്തിന്റെ ചരിത്രത്തിലേക്കും പ്രമേയത്തിലേക്കും പ്രാധാനൃത്തിലേക്കും ഒന്ന് എത്തിനോക്കാം. ചരിത്രം: 2014 ഡിസംബര്‍ 11 ന്‌, ആരോഗ്യകരവും കൂടുതല്‍ സന്തുലിതവുമായ ജീവിതശൈലി കൈവരിക്കുന്നതിനുള്ള മാര്‍ഗമായി യോഗയുടെ സമഗ്രമായ സമീപനത്തെ അംഗീകരിച്ച ഐക്യരാഷ്ട്ര പൊതുസഭയില്‍ നിന്നാണ്‌ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ വേരുകള്‍ കണ്ടെത്തുന്നത്‌. മനസ്സും ശരീരവും തമ്മിലുള്ള ഐക്യം പ്രോത്സാഹിപ്പിക്കുന്നതില്‍ യോഗയുടെ പ്രസക്തി ഉയര്‍ത്തിക്കാട്ടിക്കൊണ്ട്‌ ഈ പ്രഖ്യാപനത്തിന്‌ വേണ്ടി വാദിക്കുന്നതില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര…

സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യുവിന് മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ് ) പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി

ഹൂസ്റ്റൺ: സ്റ്റാഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച മേയർ കെൻ മാത്യുവിന് മാഗിന്റെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകളുടെ സഹകരണത്തിൽ ഊക്ഷ്മള സ്വീകരണം നൽകി . സ്വീകരണ ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു ആശംസകളറിയിച്ചു. മാഗ് പ്രസിഡണ്ട് ജോജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മാഗ് ബോർഡ് ഓഫ് ഡയറക്ടർസ്, ട്രസ്‌റ്റീ ബോർഡംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ജോജി ജോസഫ് മേയറെ പൊന്നാടയണിയിച്ചു ആദരിച്ചു. മാഗിന്റെ ആസ്ഥാന കേന്ദ്രമായ ‘കേരളാ ഹൗസിൽ ജൂൺ 15 ന് വ്യാഴാഴ്ച വൈകുന്നേരം 6.30 യ്ക്ക് ചടങ്ങുകൽ ആരംഭിച്ചു. കേരളാ ഹൌസ് സ്ഥിതി ചെയ്യുന്ന സ്റ്റാഫ്‌ഫോർഡ് നഗരത്തിലെ മേയറാണ് കെൻ മാത്യുവെന്നത് ഏവർക്കും ആവേശം പകർന്നു. ശശിധരൻ നായർ (ഫോമാ മുൻ പ്രസിഡണ്ട്) ജി.കെ.പിള്ള (ഫൊക്കാന മുൻ പ്രസിഡണ്ട്) എസ.കെ.ചെറിയാൻ (ഡബ്ലിയുഎംസി ഗ്ലോബൽ വൈസ് പ്രസിഡണ്ട് –…