ഷിക്കാഗോ മലായളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി കമ്മറ്റി രൂപീകരിക്കുന്നു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജൂണ്‍ 24ന് നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്കായി വിപുലമായ കമ്മറ്റി രൂപീകരിക്കുന്നു. ഈ ഗോള്‍ഡന്‍ ജൂബിലി ഷിക്കാഗോയിലെ മുഴുവന്‍ മലയാളികളുടെയും ഒരു ഉത്സവമാക്കി മാറ്റുവാനായി എല്ലാവരുടെയും സഹകരണത്തോടെയാണ് നടത്തുന്നത്. വിവിധ കമ്മറ്റികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനായി ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങളുടെയും മറ്റ് സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. കമ്മറ്റികളില്‍ ചേരുവാന്‍ താല്‍പര്യമുള്ളവരുടെ ഒരു മീറ്റിംഗ് മെയ് 30-ാം തീയതി ചൊവ്വാഴ്ച ഏഴു മണിക്ക് സി.എം.എ. ഹാളില്‍ വച്ച് (8346 E.Rand Road, Mount proxpect) കൂടുന്നതാണ്. ഗോള്ഡന്‍ ജൂബിലി ആഘോഷങ്ങളുടെ വിജയത്തിനായി, ഏറ്റവും ഭംഗിയായ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനായി ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി കണ്‍വന്‍ഷന്‍ കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് ജോഷി വള്ളിക്കളം 312 685 6745 കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ – ലജി പട്ടരുമഠത്തില്‍ 630 709 9075,…

ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റ് തുടക്കമായി; രണ്ടാം പാദത്തിനായി ചിക്കാഗോ ഒരുങ്ങി

ന്യൂജെഴ്‌സി / ചിക്കാഗോ: കലാസാഹിത്യരംഗത്തെ പ്രശസ്തരെ പങ്കെടുപ്പിച്ച് ന്യൂജെഴ്‌സിയിലും ചിക്കാഗോയിലും അല സംഘടിപ്പിക്കുന്ന ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിനു തുടക്കമായി. പ്രസിദ്ധ മലയാളി സാഹിത്യകാരൻ ശ്രീ  പോൾ സഖറിയ ഒന്നാം പാദം ന്യൂജെഴ്‌സിൽ ഉദ്ഘാടനം ചെയ്യ്തു. 2023 മേയ് 27ന് ചിക്കാഗോയിലാണ് അല ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിന്റെ രണ്ടാംഘട്ടം അരങ്ങേറുന്നത്. ചിക്കാഗോയിലെ സാഹിത്യോത്സവത്തിന് അലയുടെ ചിക്കാഗോ, വിസ്കോൺസിൻ ചാപ്റ്ററുകളാണ് സംഘാടകർ. ചിക്കാഗോയിൽ നടക്കുന്ന അല ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാളത്തിൻ്റെ എഴുത്തുകാരായ പോൾ സഖറിയ (സഖറിയ), ബെന്യാമിൻ, കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ ഡോണ മയൂര, ശാസ്ത്രസാഹിത്യകാരനും അധ്യാപകനും കേരളസാഹിത്യഅക്കാദമി ജേതാവുമായ എതിരൻ കതിരവൻ എന്ന തൂലികാനാമത്തിൽ പ്രശസ്തനായ ശ്രീധരൻ കർത്ത എന്നിവർ അതിഥികളായി എത്തും. സാഹിത്യോത്സവത്തിന് അനുബന്ധമായി അലയിലെ പ്രതിഭകൾ കഥകളി ഉൾപ്പെടെയുള്ള കലാവിരുന്നുകളും അവതരിപ്പിക്കും. മെയ് 27ന് പ്രാദേശിക സമയം രാവിലെ 10.00ന് ചിക്കാഗോയിലെ…

സ്റ്റീവൻ ജോര്‍ജ്ജ് റ്റോഹൊപെകലൈഗ ഹൈസ്‌ക്കൂള്‍ വലിഡിക്‌ടോറിയന്‍

ഒർലന്റോ : ഓസിയോള കൗണ്ടി ഡിസ്ട്രിക്റ്റ് സ്കൂളുകളിൽ ഒന്നായ ബോഗിക്രീക്ക് റ്റോഹൊപെകലൈഗ ഹൈസ്‌ക്കൂളിൽ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനമായ വലിഡിക്‌ടോറിയന്‍ ബഹുമതി സ്റ്റീവൻ ജോര്‍ജ്ജ് കരസ്ഥമാക്കി. തദ്ദേശീയരും, വിദേശീയരുമായ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ പിന്നിലാക്കിയാണ് സ്റ്റീവൻ വിദ്യാഭ്യാസ രംഗത്ത് മലയാളികളുടെ അഭിമാനം ഉയര്‍ത്തി പിടിച്ചത്. എസ്.എ.റ്റി പരീക്ഷയിലും എ.സി.റ്റി യോഗ്യത പരീക്ഷയിലും ഉയർന്നമാർക്കോടെ വിജയം നേടിയത് പ്രത്യേകം പ്രശംസിക്കപ്പെടേണ്ടതാണ്. കുടുംബത്തിനൊപ്പം മലയാളി സമൂഹത്തിനാകെ ഇത് അഭിമാനിക്കത്തക്ക നേട്ടമായി. വലെൻസിയ കമ്മ്യൂണിറ്റി കോളേജിൽ നിന്നും ഇതിനോടകം അസോസിയേറ്റ് ഡിഗ്രിയും കരസ്ഥമാക്കിയ സ്റ്റീവൻ ജോർജ് 2023 നാഷണൽ മെറിറ്റ്സ് ഫൈനലിസ്റ്റ് കൂടിയാണ്. പാസ്റ്റർ ജേക്കബ് മാത്യു സീനിയർ ശുശ്രൂഷകനായി പ്രവർത്തിക്കുന്ന ഒർലാൻന്റോ ഐപിസി ചർച്ചിലെ സൺഡേസ്കൂൾ, വർഷിപ്പ് ടീം, പി വൈ പി എ തുടങ്ങി സഭയുടെ ആത്മീയ കാര്യങ്ങളിലും സ്റ്റീവൻ സജ്ജീവമായി പങ്കെടുക്കുന്നുണ്ട്. യേശുക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും…

ടെക്സസ്സിൽ യുവതി ഭർത്താവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

ആർലിംഗ്ടൺ(ടെക്സസ്): വിവാഹമോചന പേപ്പറിൽ ഒപ്പിടാൻ ഭർത്താവിന്റെ അപ്പാർട്ട്മെന്റിൽ പോയ 42 കാരിയായ യുവതി ഭർത്താവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതായി ആർലിംഗ്ടൺ പോലീസ് പറഞ്ഞു ചൊവ്വാഴ്ച രാവിലെ 6 മണികായിരുന്നു സംഭവം .സ്വീറ്റ് ഗം ട്രയലിന്റെ 3200 ബ്ലോക്കിലെ ഒരു അപാർട്മെന്റ് സമുച്ചയത്തിൽ കടുംബകലഹം നടക്കുന്നുവെന്ന് അറിഞ്ഞാണ് പോലീസ് എത്തിച്ചേർന്നത്.ഇതിനിടെ ട്രാൻ തന്നെ 911-ൽ വിളിച്ച് ഭർത്താവിന്റെ തലയിൽ ചുറ്റിക കൊണ്ട് അടിച്ചുവെന്നു പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി .വിവാഹമോചന പേപ്പറിൽ ഒപ്പിടാൻ അപ്പാർട്ട്മെന്റിലേക്ക് പോകാൻ ട്രാൻ ആവശ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവസ്ഥലത്ത്എത്തിച്ചേർന്ന പോലീസ് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന 45 വയസ്സുള്ള ഒരാളെ കണ്ടെത്തി.തലക്കേറ്റ ഗുരുതര പരിക്കിനെ തുടർന്ന് ഇയാൾ ഇതിനകം മരിച്ചിരുന്നതായി പോലീസ് പറഞ്ഞു.ഇയാളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.സംഭവവുമായി ബന്ധപെട്ടു ഭാര്യ മൈ ട്രാനെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തതായും ആർലിംഗ്ടൺ സിറ്റി ജയിലിലേക്ക്…

ക്രിസ്തു വിഭാവനം ചെയ്‌ത ദൈവരാജ്യം കെട്ടിപ്പടുക്കുവാൻ സഭകൾ ഒത്തുചേരണം: ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്

ന്യൂയോർക്ക് : ക്രൈസ്‌തവ സഭകൾ മാത്രമല്ല ഇതര മതസ്ഥരെയും ഉൾക്കൊണ്ടുള്ള കൂട്ടായ്‌മ ആചരിക്കുവാൻ നാം തയ്യാറാകേണം, എങ്കിൽ മാത്രമേ ക്രിസ്തു വിഭാവനം ചെയ്‌ത ദൈവരാജ്യം കെട്ടിപ്പടുക്കുവാൻ നമുക്ക് സാധിക്കുകയുള്ളുവെന്ന് സി.എസ്.ഐ. കൊല്ലം – കൊട്ടാരക്കര ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് ആഹ്വാനം ചെയ്‌തു. ന്യൂ യോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റുമാരായ റവ. ഫാ. ജോൺ തോമസ്, ശ്രീ .റോയ് സി. തോമസ്, റവ . സാം എൻ. ജോഷ്വാ എന്നിവർ ഫെഡറേഷൻറെ എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ നേർന്നു. തുടർന്ന് എക്യൂമെനിക്കൽ ഫെഡറേഷൻറെ ഔദ്യോഗിക പ്രസിദ്ധീകരണമായ ദി എക്യൂമെനിസ്‌റ്റിന്റെ എഡിറ്റർ -ഇൻ -ചാർജ് ശ്രീ. തോമസ് ജേക്കബ് പുതിയ ലക്കത്തിന്റെ പ്രകാശനത്തിന് മുഖ്യാതിഥി ബിഷപ്പ്…

കൊലപാതകശ്രമത്തിനു 33 വർഷം ജയിലിൽ; പിന്നീട് നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു

ലോസ് ഏഞ്ചൽസ്: കൊലപാതകശ്രമത്തിന് 33 വർഷം ജയിലിൽ കഴിഞ്ഞ കാലിഫോർണിയക്കാരനെ നിരപരാധിയായി പ്രഖ്യാപിക്കുകയും മോചിപ്പിക്കുകയും ചെയ്തതായി ലോസ് ഏഞ്ചൽസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി വ്യാഴാഴ്ച അറിയിച്ചു. 1990-ൽ ലോസ് ഏഞ്ചൽസിന് കിഴക്കുള്ള ബാൾഡ്‌വിൻ പാർക്കിൽ ഹൈസ്‌കൂൾ ഫുട്‌ബോൾ മത്സരം കഴിഞ്ഞു പോകുകയായിരുന്ന ആറ് കൗമാരക്കാർ അടങ്ങിയ കാറിന് നേരെ വെടിയുതിർത്തതിന് 55 കാരനായ ഡാനിയൽ സൽദാനിയെ ശിക്ഷിച്ചു. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു.ഡാനിയൽ സൽദാനി കൗമാരക്കാരെ സംഘാംഗങ്ങളായി തെറ്റിദ്ധരിപ്പിച്ചതായി അധികൃതർ പറഞ്ഞു. ഷൂട്ടിംഗ് സമയത്ത് സൽദാനയ്ക്ക് 22 വയസ്സായിരുന്നു പ്രായം .മുഴുവൻ സമയവും നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.ആറ് കൊലപാതക ശ്രമങ്ങളിലും ഒരു വാഹനത്തിന് നേരെ വെടിയുതിർത്ത കേസിലും സൽദാനയെ 45 വർഷം ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ജില്ലാ അറ്റോർണി ജോർജ് ഗാസ്‌കോണിനൊപ്പം വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ സൽദാന തന്റെ കുറ്റവിമുക്തനാക്കിയ വിവരം അറിയിച്ചു. മോചിപ്പിക്കപ്പെട്ടതിൽ…

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍

ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാള്‍, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ 2 മുതല്‍ 6 വരെ ഭക്തിപൂര്‍വം ആഘോഷിക്കുന്നു. ജൂണ്‍ 2, വെള്ളി വൈകുന്നേരം 6:00 ന് ഷിക്കാഗോ സെന്റ് തോമസ് രൂപതാ അധ്യക്ഷൻ മാര്‍ ജോയ് ആലപ്പാട്ട് കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികനും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. ലിജോ കൊച്ചുപറമ്പിൽ, റെവ. ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മ്മികരുമായിരിക്കും. സേക്രഡ് ഹാര്‍ട്ട് യൂത്ത് ഗായകസംഘം തിരുനാൾ ഗാനങ്ങൾ ആലപിക്കും. മാര്‍. ജോയ് ആലപ്പാട്ട് പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കും. ഇതേ തുടര്‍ന്ന് മതബോധന ദിനം കുട്ടികളുടെ വിവിധ ഇനം…

അത്യപൂർവ ചരിത്ര സംഗമത്തിന് രാഹുൽ ഗാന്ധിക്‌ വേദിയൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്

ന്യൂയോർക്ക് :അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചു വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനത്തിനെത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്‌ വേദിയൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ കമ്മിറ്റി.രാഹുൽജിയുടെ പൊതു പരിപാടികളിൽ പ്രവേശനം സൗജന്യമാണെങ്കിലും സുരക്ഷിതത്വം കണക്കിലെടുത്തു പങ്കെടുക്കുന്നവർ മുൻകൂട്ടി റെജിസ്റ്റർചെയ്യണമെന്നു ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ , ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ അറിയിച്ചിട്ടുണ്ട് . സന്ദർശന പരിപാടികളിൽ ഓരോ പ്രദേശത്തേയും കോൺഗ്രസ് പ്രവർത്തകരുടേയും പങ്കാളിത്വവും പിന്തുണയും ഉറപ്പു വരുത്തുമെന്ന് ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തി ഏറെയാണ്. കർണാടക തിരഞ്ഞെടുപ്പ് വിജയത്തിലൂടെ വർഗീയ ശക്തികൾക്കെതിരായ കോൺഗ്രസിൻ്റെ കരുത്ത് കാട്ടിത്തന്നു കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെയാണ് രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത്. മെയ് 30 നു കാലിഫോര്ണിയയിൽ ആരംഭിച്ചു…

ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ

ബോസ്റ്റൺ : 2024 ഓഗസ്റ്റിൽ ബോസ്റ്റണിൽ വെച്ച് നടത്തപ്പെടുന്ന ഐപിസി ഫാമിലി കോൺഫറൻസിന്റെ നാഷണൽ യൂത്ത് കോർഡിനേറ്ററായി ഡോ. മിനു ജോർജിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു. ന്യൂയോർക്ക് ബ്രോങ്ക്സ് ഹൈസ്കൂൾ ഓഫ് സയൻസ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം ന്യൂയോർക്ക് അപ്സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്തു. ബ്രോങ്ക്സ് ഫുൾ ഗോസ്പൽ അസംബ്ലിയിലെ യൂത്ത് ഡയറക്ടറായും, യൂത്ത് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുകയും സീനിയർ പാസ്റ്ററായിരുന്ന ജി.ജി വർഗീസിന്റെ പരിഭാഷകനായി പരിശീലനം ലഭിക്കുകയും ചെയ്തു. ന്യൂയോർക്ക് സിറ്റിയിലെ PYFA യുടെ യൂത്ത് കോർഡിനേറ്ററായിരുന്നു. ഒക്കലഹോമയിലെ പ്രമുഖ പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റിസ് സ്പെഷ്യലിസ്റ്റുമായ ഡോ. ജോർജ്ജ്, യൂണിവേഴ്സിറ്റി ഓഫ് ഒക്ലഹോമ കോളേജ് ഓഫ് മെഡിസിൻ അസോസിയേറ്റ് പ്രൊഫസറായും പ്രവർത്തിക്കുന്നു. ഒക്ലഹോമ ഐപിസി ഹെബ്രോണിലെ സജീവ അംഗമാണ്. യൂത്ത് ഡയറക്ടറായും സൺഡേ സ്കൂൾ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. സീനിയർ പാസ്റ്ററായ ഷിബു…

ബൈഡന്റെ വിദ്യാർത്ഥി കടാശ്വാസ പദ്ധതി യു എസ് ജനപ്രതിനിധി സഭ തടഞ്ഞു

വാഷിംഗ്‌ടൺ: ബൈഡന്റെ വിദ്യാർത്ഥി കടാശ്വാസ പരിപാടി തടയുന്നതിനുള്ള നടപടി യു എസ് ഹൗസ് പാസാക്കി. ഇതുസംബന്ധിച്ചുള്ള നിയമനിർമ്മാണം 218-203 വോട്ടിനു  പാസാക്കി, . പ്രസിഡന്റ് ജോ ബൈഡന്റെ വിദ്യാർത്ഥി കടാശ്വാസ പദ്ധതി തടയുന്നതിനുള്ള റിപ്പബ്ലിക്കൻ നടപടി പാസാക്കുന്നതിന് ജനപ്രതിനിധി സഭ ബുധനാഴ്ചയാണ്  വോട്ട് ചെയ്തത് . , പ്രധാനമായും പാർട്ടി ലൈനുകളിൽ, രണ്ട് ഡെമോക്രാറ്റുകൾ – മെയ്നിലെ ജനപ്രീതിയാർജ്ജിച്ച ജാരെഡ് ഗോൾഡൻ, വാഷിംഗ്ടണിലെ മേരി ഗ്ലൂസെൻകാമ്പ് പെരസ് – എന്നിവർ റിപ്പബ്ലിക്കൻമാരോടൊപ്പം ഈ നടപടിയെ പിന്തുണച്ചു. എന്നാൽ ഡെമോക്രാറ്റിക് നിയന്ത്രിത സെനറ്റിൽ ഈ നടപടി അംഗീകരിക്കാൻ സാധ്യതയില്ല. 10,000 ഡോളറിനും 20,000 ഡോളറിനും ഇടയിൽ വരുമാനം നിശ്ചിത നിലവാരത്തിൽ താഴെയുള്ളവരോ പെൽ ഗ്രാന്റ് ലഭിച്ചവരോ ആയ വായ്പക്കാർക്ക് 10,000 ഡോളറിനും 20,000 ഡോളറിനും ഇടയിലുള്ള വായ്പകൾ റദ്ദാക്കാനുള്ള അഡ്മിനിസ്ട്രേഷന്റെ പരിപാടി ഈ നിയമനിർമ്മാണം റദ്ദാക്കും. ലോൺ പേയ്‌മെന്റുകളുടെയും…