ഷിക്കാഗോ മലായളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി കമ്മറ്റി രൂപീകരിക്കുന്നു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജൂണ്‍ 24ന് നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്കായി വിപുലമായ കമ്മറ്റി രൂപീകരിക്കുന്നു. ഈ ഗോള്‍ഡന്‍ ജൂബിലി ഷിക്കാഗോയിലെ മുഴുവന്‍ മലയാളികളുടെയും ഒരു ഉത്സവമാക്കി മാറ്റുവാനായി എല്ലാവരുടെയും സഹകരണത്തോടെയാണ് നടത്തുന്നത്.

വിവിധ കമ്മറ്റികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനായി ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങളുടെയും മറ്റ് സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. കമ്മറ്റികളില്‍ ചേരുവാന്‍ താല്‍പര്യമുള്ളവരുടെ ഒരു മീറ്റിംഗ് മെയ് 30-ാം തീയതി ചൊവ്വാഴ്ച ഏഴു മണിക്ക് സി.എം.എ. ഹാളില്‍ വച്ച് (8346 E.Rand Road, Mount proxpect) കൂടുന്നതാണ്.

ഗോള്ഡന്‍ ജൂബിലി ആഘോഷങ്ങളുടെ വിജയത്തിനായി, ഏറ്റവും ഭംഗിയായ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനായി ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി കണ്‍വന്‍ഷന്‍ കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് ജോഷി വള്ളിക്കളം 312 685 6745
കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ – ലജി പട്ടരുമഠത്തില്‍ 630 709 9075, ഫിനാന്‍സ് ചെയര്‍മാന്‍-ജോണ്‍സന്‍ കണ്ണൂക്കാടന്‍-847 477 0564,
സുവനീര്‍ കമ്മറ്റി ചെയര്‍മാന്‍-അച്ചന്‍കുഞ്ഞ് മാത്യു-847 912 2578 എന്നിവര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News